Posts

Showing posts from March, 2026

സുഗന്ധപൂരിതമാകുന്നു (ഗസൽ)

Image
 സുഗന്ധപൂരിതമാകുന്നു (ഗസൽ) നിൻ ഓർമ്മകൾ പൂച്ചെണ്ടുകളിൽ എന്നും സുഗന്ധപൂരിതമാകുന്നു,   എൻ ഓരോ ഗസലിലും നിൻ ശ്വാസം സുഗന്ധപൂരിതമാകുന്നു.   നിൻ സ്മൃതികളാൽ എൻ ഹൃദയമിന്ന് നിറഞ്ഞു തുളുമ്പുന്നു,   ഏകാന്തയാമങ്ങൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു.   നിൻ നാമം മാത്രമെൻ മൗനത്തിൽ സദാ മന്ത്രിക്കുന്നു,   മനസ്സിലെ ഓരോ മൊഴിയും നിന്നാൽ സുഗന്ധപൂരിതമാകുന്നു.   പൂങ്കാവനത്തിൽ നിൻ പ്രഭ മാത്രം വിരിയുന്നു,   ഓരോ ദളവും നിൻ ചന്തത്താൽ സുഗന്ധപൂരിതമാകുന്നു.   ഞാൻ നിൻ പ്രണയത്തിൻ ഭ്രാന്തമായൊരടിമ മാത്രം,   നിൻ ഉള്ളിൽ എൻ അനുരാഗവും സുഗന്ധപൂരിതമാകുന്നു.   നീയെൻ മുന്നിൽ വന്നു നിൽക്കുന്ന വേളയിൽ,   ആത്മാവിൻ ഓരോ നിശ്വാസവും സുഗന്ധപൂരിതമാകുന്നു.   നീയില്ലാതെ ഈ ലോകം ശൂന്യമായ് തോന്നിടുന്നു,   നിൻ സാന്നിധ്യത്താൽ വഴികൾ എന്നും സുഗന്ധപൂരിതമാകുന്നു.   'ജിആർ' തൻ ലോകം നിൻ പരിമളത്താൽ നിറയുന്നു,   എൻ ഹൃദയമിടിപ്പുകൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു. ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറന...

പുതുക്കാഴ്ചകൾ.(ഗസൽ)

 പുതുക്കാഴ്ചകൾ.(ഗസൽ) ഈ ജീവിതയാത്രതൻ പാതയോരങ്ങളിൽ,പുതുക്കാഴ്ചകൾ ഓരോ തിരിവിലും പുതുക്കാഴ്ചകൾ. ഇടറാതെ മുന്നോട്ട് നീങ്ങുന്നു നമ്മൾ,,പുതുക്കാഴ്ചകൾ നിൽക്കുക എന്നതോ  മരണതുല്യമീപുതുക്കാഴ്ചകൾ. പ്രതിസന്ധിതൻ കയ്പിലും പുഞ്ചിരിക്കാൻ,,പുതുക്കാഴ്ചകൾ പഠിക്കണം നമ്മളാം മാനവനുമീ ,പുതുക്കാഴ്ചകൾ  ഈ യാത്ര...എന്നും എന്നും ഈ യാത്രകൾ ,പുതുക്കാഴ്ചകൾ   എങ്ങോട്ടാണീ യാത്ര ആർക്കറിയാം, ലക്ഷ്യമെവിടെയെന്നാർക്കറിയാമീ  ,പുതുക്കാഴ്ചകൾ കാറ്റിലും തളരാത്ത മനസ്സിനുള്ളിൽ വിജയത്തിൻ പുണ്യം നിറഞ്ഞുനിൽക്കുമോരു ,പുതുക്കാഴ്ചകൾ ലോകത്തിൻ ആഘോഷം അല്പമാത്രം, പിന്നെയും ഏകാന്തതതൻ നിഴലോരു  പുതുക്കാഴ്ചകൾ നന്മ തൻ പാതയിൽ നീങ്ങിടുകിൽ, നല്ലൊരു നാളെ നമുക്ക് സ്വന്തമീ ,പുതുക്കാഴ്ചകൾ .  വെയിലിൽ തണലേകും സ്നേഹവൃക്ഷം, എൻ പ്രിയ മാതാവേ നീയല്ലോയീ ,പുതുക്കാഴ്ചകൾ ഹൃദയം കൊണ്ടു കുറിക്കുന്നു വാക്കുകൾ, ആഴമുണ്ട് ജി ആർ' തൻ വരികളിൽ ,പുതുക്കാഴ്ചകൾ ജീ ആർ കവിയൂർ 21 03 2026 ( കാനഡ,ടൊറൻ്റോ)

പുറത്തുവന്നു (ഗസൽ)

Image
 പുറത്തുവന്നു (ഗസൽ) വിശ്വസ്തതയ്ക്കും അശ്രദ്ധയ്ക്കും ഇടയിൽ പുറത്തുവന്നു,   മിഴികൾ അടഞ്ഞുവെങ്കിലും മൗനം പുറത്തുവന്നു. ഹൃദയത്തിൻ മുറിവുകളിൽ നിന്നും പുക പുറത്തുവന്നു,   വേദന ഒളിപ്പിച്ചുവെങ്കിലും വാക്കുകൾ പുറത്തുവന്നു. ജനക്കൂട്ടത്തിന്നിടയിൽ ഞാൻ ശാന്തി തേടിയപ്പോൾ,   ഓരോരുത്തരും സ്വന്തം കനവുകളിൽ പുറത്തുവന്നു. കണ്ണാടിയിൽ നോക്കിയപ്പോഴെല്ലാം അന്യനായി തോന്നി,   എന്റെ മുഖം എന്നിൽ നിന്നും ഭിന്നമായി പുറത്തുവന്നു. ബന്ധങ്ങൾക്കിടയിലും ഒടുവിൽ ഞാൻ ഏകനായി,   ഓരോ കൈകൊടുക്കലിലും ദൂരങ്ങൾ പുറത്തുവന്നു. രാത്രിതൻ നിശബ്ദതയിൽ ഒളിപ്പിച്ച രഹസ്യങ്ങൾ,   ഓരോ പ്രഭാതത്തിലും വെളിപ്പായീ പുറത്തുവന്നു. ഈ പ്രണയകാലത്ത് ആരോട് പരിഭവം പറയും?   എല്ലാ ഹൃദയങ്ങളും ഉടഞ്ഞതായി പുറത്തുവന്നു. "ജീ ആർ" തൻ ഹൃദയകഥ എഴുതിയപ്പോഴെല്ലാം,   ഓരോ വാക്കും ആ വേദനയിൽ കുതിർന്നു പുറത്തുവന്നു. ജീ ആർ കവിയൂർ  19 03 2026 (കാനഡ, ടൊറൻ്റോ)

നീയെന്ന പ്രണയാക്ഷരങ്ങൾ

നീയെന്ന പ്രണയാക്ഷരങ്ങൾ ഓർക്കുന്നിന്നും രാപകലില്ലാതെ മിഴി നീർ തുടച്ചിരുന്നു നിനക്കായ്  മറക്കാനാവുന്നില്ലാ മധുരനോവുകൾ ഇന്നുമോർക്കുന്നു ഇന്നും നിനക്കായ് ആഗ്രഹങ്ങളുടെ നിറങ്ങൾ പെയ്തിരുന്നു ആരുമറിയാതെ കൊണ്ട് നടന്നിരുന്നു അണയാത്ത സ്വപ്നങ്ങൾ പങ്ക് വെക്കാൻ അന്നുമിന്നും കൊതിയെറും ഹൃദയം നിനക്കായ് സ്നേഹമെന്ന അണയാത്ത വികാരവുമായ് അലഞ്ഞിരുന്നു ഒരുനോട്ടത്തിൻ്റെകിരണത്തിനായി കാണാനായി കാത്തിരുന്നു നിനക്കായ് പലവുരു കണ്ണുകൾ തമ്മിലിടഞ്ഞിരുന്നു പരസ്പരം പറയാനാവാതെ ഉള്ളിലൊതുക്കിയിരുന്ന സത്യം ഇന്നും വിരൽ കടിച്ചു ഓർക്കുന്നു നിനക്കായ് എല്ലാവരുടെയും ആഗ്രഹത്തിന് വിരുദ്ധമായി, മറ്റുള്ളവരുടെ നോട്ടം ഒഴിവാക്കിക്കൊണ്ടു നടുന്നു എന്നും ഓർമ്മത്താളിൽ സൂക്ഷിച്ചു നിനക്കായ് നിന്നെ ഒറ്റയ്ക്ക് കണ്ടപ്പോഴെല്ലാം, ലളിതമായ വാക്കുകളിലൂടെ എൻ വികാരങ്ങൾ അറിയിക്കാൻ ആഗ്രഹിച്ചു എങ്കിലുമിന്നും ഓർക്കുന്നു നിനക്കായ് രഹസ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും ആ കൂട്ടുകെട്ട് ഇപ്പോഴും മനസ്സിലുണ്ട് . ഇനിയങ്ങ് ശ്വാസം ഉയർന്നു താഴും വരെ അവസാനകാലം വരെ ജീവിക്കു നിനക്കായ് ഈ പ്രണയാക്ഷരങ്ങളാൽ മായാതെ മനസ്സിൽ മെഴുകുപുരട്ടി നിനക്കായ് “ജീ ആർ” ഇന്നും ക്ഷതമില്ലാതെ താള...

പുലരിയുടെ ചിരിയും, രാത്രിയുടെ അകൽച്ചയും (ഗസല്‍)

പുലരിയുടെ ചിരിയും,  രാത്രിയുടെ അകൽച്ചയും  (ഗസല്‍) രാത്രി അകന്നു പോയി വീട്ടിലെ സ്നേഹ വെളിച്ചം, പുലരി ചിരിച്ചു, പിന്നെയും ആങ്കണത്തിൽ സ്നേഹ വെളിച്ചം. മൗനത്തില്‍ കഴിഞ്ഞ രാത്രി പോയതാണ്,  പക്ഷേ കണ്ണുകളില്‍ പ്രതീക്ഷയുടെ നിഴല്‍ സ്നേഹ വെളിച്ചം. ചില വാക്കുകള്‍ കടുത്തതും, ചില പരാതികള്‍ പൂർണ്ണമല്ലാതേ, പുലരിയുടെ വരവോടെ ഹൃദയത്തിൽ ശാന്തി സ്നേഹ വെളിച്ചം. കേടുപാടുകളുടെ തിരക്കിലായിരുന്നു, ഹൃദയം സങ്കടത്തിലായി, നിന്റെ പുഞ്ചിരിയില്‍ വീണ്ടും കിട്ടി ആ പുത്തൻ സ്‌നേഹം, സ്നേഹ വെളിച്ചം. ചെറിയ കാര്യങ്ങളില്‍ ദൂരം വർദ്ധിച്ചപ്പോള്‍ ഒരു സ്‌നേഹനിഴല്‍ കൊണ്ട് ജീവിതത്തിനു പുതിയ സ്നേഹ വെളിച്ചം. രാത്രിയുടെ ഏകാന്തതയിൽ ഹൃദയത്തിനു ഭാരമായി, സ്നേഹത്തോടെ പറഞ്ഞു, ഹൃദയത്തിന് ആശ്വാസ വെളിച്ചം ജീ ആർ പഠിച്ചു ബന്ധങ്ങളുടെ സത്യം, ഗസല്‍ തീർത്ത ആ പ്രണയത്തിൻ്റെ വെളിച്ചം. ജീ ആർ കവിയൂർ  09 03 2026 ( കാനഡ , ടൊറൻ്റോ)

അർത്ഥമില്ല.(ഒരു ഗസൽ)

അർത്ഥമില്ല. (ഒരു ഗസൽ) നിന്റെ ഉദ്ദേശം അത്ര മോശമല്ല,   പക്ഷേ ഇപ്പോൾ നിന്നെ ഓർക്കുന്നതിൽ അർത്ഥമില്ല.   കഴിഞ്ഞുപോയ കാര്യങ്ങൾ വീണ്ടും ഉണർത്തുന്നതിൽ എന്ത് ലാഭം,   ഈ ഉണങ്ങിയ മുറിവുകൾ വീണ്ടും കൊരിയുന്നതിൽ അർത്ഥമില്ല.   ഈ ബന്ധം വീണ്ടും പുനരുജ്ജീവിക്കണമെന്ന് ഹൃദയം ആഗ്രഹിച്ചു,   പക്ഷേ തകർന്ന ഹൃദയം ചേർക്കുന്നതിൽ അർത്ഥമില്ല.   അവൻ തിരികെ വന്നാലും ഇനി എന്താണ് മാറുക,   പഴയ ഓർമ്മകൾ വീണ്ടും ഉണർത്തുന്നതിൽ അർത്ഥമില്ല.   ഈ ബന്ധങ്ങളുടെ വഴിയിൽ ഇപ്പോൾ മൗനം തന്നെ നല്ലത്,   എല്ലാ വികാരവും വാക്കുകളിൽ പറഞ്ഞുതീര്ക്കുന്നതിൽ അർത്ഥമില്ല.   വിട്ടുവീഴ്ചകളും ചെയ്തു, ക്ഷമയും ഞാൻ പരീക്ഷിച്ചു,   ഇനി ഹൃദയവേദന മറച്ചുവെക്കുന്നതിൽ അർത്ഥമില്ല.   ജി. ആർ., ഇനി ഈ പഴയ കഥകൾ വിടുന്നു,   അണയുന്ന തീ വീണ്ടും കത്തിക്കുന്നതിൽ അർത്ഥമില്ല. ജീ ആർ കവിയൂർ  08 03 2026 (കാനഡ, ടൊറൻ്റോ)

പിന്നെയും ആ രാത്രി ഓർമ്മ വന്നു ( ഗസൽ)

  പിന്നെയും ആ രാത്രി ഓർമ്മ വന്നു ( ഗസൽ) കുളിരുള്ള കാറ്റിലായ് നിന്റെ മൊഴികൾ ഓർമ്മ വന്നു നിലാവു തൊട്ടപ്പോൾ പഴയൊരു സമ്മാനം ഓർമ്മ വന്നു മൗനങ്ങളിൽ പോലും നിന്റെ രാഗങ്ങൾ ഓർമ്മ വന്നു വീണ മീട്ടും ഹൃദയത്തിലൊരു മഴവില്ല് ഓർമ്മ വന്നു തനിച്ചായ വീഥികളിൽ നടന്നു നീങ്ങവേ ഓർമ്മ വന്നു അന്ന് നമ്മൾ കണ്ടുമുട്ടിയ നിമിഷങ്ങൾ ഓർമ്മ വന്നു മറഞ്ഞ സായാഹ്നത്തിൻ സുഗന്ധം വീണ്ടും ഓർമ്മ വന്നു നനഞ്ഞ കണ്ണുകളിൽ ആ രാത്രികൾ ഓരോന്നും ഓർമ്മ വന്നു ഒഴിഞ്ഞു കിടക്കും തെരുവും മങ്ങിയ ചന്ദ്രനും ഓർമ്മ വന്നു നിന്റെയാ ആദ്യ ചിരി തൻ മാന്ത്രികത ഓർമ്മ വന്നു 'ജി ആർ' തൻ മനസ്സിപ്പോഴും സമ്മതിക്കില്ല, എങ്കിലും ഓർമ്മ വന്നു സംഗീതം പൊഴിയുമ്പോൾ ആ രാത്രി വീണ്ടും ഓർമ്മ വന്നു ജി ആർ കവിയൂർ 26-02-2026 (കാനഡ , ടൊറൻ്റോ)

സൂക്ഷിച്ചു നീ സംസാരിക്കൂ (ഗസൽ)

 സൂക്ഷിച്ചു നീ സംസാരിക്കൂ (ഗസൽ) മഞ്ഞുറഞ്ഞൊരു കാലമിവിടെ, നിന്നു നീ സംസാരിക്കൂ നെഞ്ചുരുകും നേർത്ത നൂലിൻ, നോവു കണ്ടു സംസാരിക്കൂ മിഴിയിലീ പുകമറയെന്തേ, നോക്കി നീ സംസാരിക്കൂ തകർന്ന കിനാവിൻ തേങ്ങലറിയാൻ, അറിഞ്ഞു നീ സംസാരിക്കൂ വാക്കിലൊളിച്ചൊരു കനൽ കാണാൻ, പഴുത്തു നീ സംസാരിക്കൂ ചുണ്ടിലെ നേർത്തൊരാ ചിരിയിൽ, തങ്ങി നീ സംസാരിക്കൂ ബന്ധങ്ങൾ തൻ ചില്ലുനൂൽ, മുറുകെ പിടിച്ചു സംസാരിക്കൂ തകർന്നാലൊരിക്കലും ഒട്ടില്ലെന്നറിയാൻ, പേടിച്ചു നീ സംസാരിക്കൂ പ്രിയേ നിൻ ഓർമ്മകൾ ഉണരാൻ, ചൂടു പകർന്നു സംസാരിക്കൂ വിചിത്രമീ ലോകഗതിയിൽ, മാറി നീ സംസാരിക്കൂ സത്യത്തെ സ്നേഹത്താൽ പൊതിഞ്ഞ്, അലിഞ്ഞു നീ സംസാരിക്കൂ മഞ്ഞുറഞ്ഞൊരു കാലമിവിടെ, ചേർന്നു നീ സംസാരിക്കൂ 'ജി ആർ' തൻ ഹൃദയം കണ്ണാടി, സൂക്ഷിച്ചു നീ സംസാരിക്കൂ മൗനത്തിൻ അർത്ഥം തേടി, അറിഞ്ഞു നീ സംസാരിക്കൂ ജി ആർ കവിയൂർ 26-02-2026 (കാനഡ,ടൊറന്റോ)

ഓർമ്മയുടെ ചായക്കപ്പ് (ഗസൽ).

 ഓർമ്മയുടെ ചായക്കപ്പ് (ഗസൽ). ജനാലയ്ക്കൽ ഇരുന്നീ ലോകം കാണുന്നു ഞാൻ മെല്ലെ, ഓർമ്മതൻ താളുകൾ ഓരോന്നായ് മറിയുന്നു മെല്ലെ. തൂലിക തൻ ശേഷിപ്പുകൾ മാത്രം തുണയായ് ഈ വേളയിൽ, ഹൃദയത്തിലോ സങ്കടക്കടൽ തിരയടിക്കുന്നു മെല്ലെ. ഒരു കോപ്പ ചായയിലാണെന്റെ ലോകം വിരിയുന്നത്, പ്രഭാതകിരണങ്ങൾ മഞ്ഞിൽ പുണരുന്നു മെല്ലെ. കാലം ഈ നിമിഷത്തിൽ തങ്ങിനിൽപ്പൂ നിശ്ചലം, എന്റെ ചിന്തകൾ എന്നിലായ് അലിഞ്ഞുചേരുന്നു മെല്ലെ. കഠിനയത്നം കനിവായ് മാറും പുലരി വരും നിശ്ചയം, ക്ഷമയോടെ കാത്തിരിക്കൂ സ്വപ്നം പൂവിടും മെല്ലെ. വരികളിലായ് സ്വർണ്ണനിറം ചാലിക്കുന്നു ജി ആർ, മധുരമായീ ഗസൽ ലോകമെങ്ങും പടരുന്നു മെല്ലെ. ജീ ആർ കവിയൂർ  24 02 2026 ( കാനഡ, ടൊറൻ്റോ)