നിനക്കായി(तेरे लिए) ഗസൽ
നിനക്കായി (तेरे लिए) ജീ ആർ കവിയൂർ 30.04.2025 കല്പാന്ത്യം വരെ കാത്തിരുപ്പു ഞാൻ നിനക്കായി, ഓർമ്മകളിൽ ജീവിച്ചിരിക്കുന്നു ഞാൻ നിനക്കായി। രാത്രിയിൽ ശ്വാസങ്ങൾ മുഴുവൻ നിൻ സാന്നിദ്ധ്യം തേടി, മൗനം പോലും കഥകൾ ചമക്കുന്നു നിനക്കായി। ഋതുക്കൾ ഒക്കെ തനിയെ പോകുന്നിടത്തിലും, ഹൃദയം പാടുന്നു മധുരം നിനക്കായി। കണ്ണുകളിൽ പഴയ ചിത്രങ്ങൾ നിഴൽപോലെ, എഴുതി ഞാൻ എത്രോ ഭാവങ്ങൾ നിനക്കായി। സ്വപ്നങ്ങളിൽ നീ പുഞ്ചിരിയോടെ വരുന്നു എന്നും, ലഭിച്ചു ഒരു വരമായി എഴുതുന്നു വരികൾ നിനക്കായി। 'ജീ ആറിനെപ്പോഴും ആഗ്രഹം നിൻ ദർശനമാണ്, ജീവിതത്തിലെ ഓരോ അക്ഷരവും നിനക്കായി।