Posts

Showing posts from February, 2022

ഓർമ്മകളിൽ നീ (ഗസൽ)

ഓർമ്മകളിൽ നീ (ഗസൽ) ഓർമ്മയിലെവിടെയോ മാറ്റൊലി കൊള്ളുന്നു  ഓമലേ ഇന്നും നിൻ പാട്ടുകൾ  ഓടിയകന്നില്ലേ ബാല്യകൗമാരങ്ങൾ  ഓളങ്ങൾ തല്ലുന്ന പോലെ  പറഞ്ഞൊന്നും തീർക്കാതെ ഒരുപാട് കാര്യങ്ങൾ  പറയാതെ പോയല്ലോ പെണ്ണേ  പലവുരു ചുണ്ടോളമെത്തിയതെല്ലാം  പുഞ്ചിരിയായന്നുമാറിയില്ലേ   മാനത്ത് വിരിയുന്ന മഴവില്ല് പോലെ നീ  മേഘം കണ്ടാടും മയിൽപേട പോൽ  മാൻ തളിരുണ്ണും കുയിൽ പാട്ട് പോലെന്നും  മതിവരാതെന്നിൽ നീ കുളിരോർമ്മയായ്  കണ്ടു ഞാനന്നു നിൻ കണ്ണിൻ തിളക്കങ്ങൾ  കനവിലും നിനവിലും അന്നും ഇന്നും  കടലാസിൽ പടരുന്നു പ്രിയമാം നിന്നോർമ്മകൾ  കവിതയായ് മാറുന്നുവെൻ വരികൾ  ഒരുനോക്കു നിന്നെ കണ്ടിടുവാനായി  ഉള്ളിലെ മോഹത്തിൻ മുള പൊട്ടവേ  നിൻ നിഴൽ പോലും കാണാതെ നീറുന്ന  മനസ്സുമായ് ഞാനിന്നും കേണിടുന്നു  ഓർമ്മയിലെവിടെയോ മാറ്റൊലി കൊള്ളുന്നു  ഓമലേ ഇന്നും നിൻ പാട്ടുകൾ  ഓടിയകന്നില്ലേ  ബാല്യകൗമാരങ്ങൾ  ഓളങ്ങൾ തല്ലുന്ന പോലെ ജീ ആർ കവിയൂർ 27 02 2022

ബഷീർ ബദറിന്റെ ഗസൽ പരിഭാഷ

ബഷീർ ബദറിന്റെ ഗസൽ പരിഭാഷ ആളുകൾ പറയുന്നു നീ അപരിചിതനാണയെന്നു എൻ ജീവിതം  അപരിചിതത്വമാർന്നതു നീ അല്ലയോ ഹൃദയം മറ്റാരുടെ തായിമാറിയില്ല ആഗ്രഹം എന്റെ ഇപ്പോഴും നീയല്ലോ ഇങ്ങനെ ഏകാന്ത ദുഃഖത്തിൽ നീ ആണല്ലോ എന്നെ നിന്റെ പങ്കാളി ആക്കുക ഇപ്പോഴും സുഹൃത്തിനോട് വിശ്വാസ വാഗ്ദാനം പാലിക്കുവാനുള്ള പ്രതീക്ഷ പുലർത്തുന്നു ഏതു ജന്മത്തിലെ മനുഷ്യനാണ് നീ രചന ബഷീർ ബദർ പരിഭാഷ ജീ ആർ കവിയൂർ 27 02 2022

ചാരമാകുമെന്നുമുൻ വിധി

ചാരമാകുമെന്നുമുൻ വിധി കിരണങ്ങളുടെ ആവരണം ദിവാകരൻ തുള്ളികളുടെ ഭണ്ഡാരം സാഗരം  കൈയ്യൊഴിഞ്ഞ് നിതൃം സമ്പത്ത് സ്വന്തം  ഒരിക്കലും കാട്ടിയില്ല അരുണൻ ഗർവം അഭിമാനിയായി മാറിയില്ല ഭാസ്ക്കരൻ  നോക്കുക ആകാശത്തിൻ വിലയേറിയ സ്വത്ത് സൂര്യനും ചന്ദ്രനും അസംഖ്യം താരകങ്ങളും  ഈ ഭൂമി സമസ്തമായി സംസാരത്തിൻെറ നിറകുടം  അതിന്റെ നെഞ്ചിൽ നിൽക്കുന്നു  എല്ലാ ജീവജാലങ്ങളും ദയയാൽ ശ്വാശ്വതമായി മരുവുമ്പോൾ  ആരുമേ ഗർവം കാട്ടിയില്ല  പിന്നെന്തിന് മാനവൻ  അഭിമാനിയായി നടിക്കുന്നു  ഇതെല്ലാം നശ്വരമെന്ന  സത്യമറിയുന്നില്ല  ആകാംക്ഷയാകും ചിറകിലേറി  പറക്കുന്നു ദൂരെ എവിടേക്കോ  സന്തോഷം വളരെ ദുർബലം  ഒരിക്കലും കിട്ടാറില്ലല്ലോ  എന്താണ് നിന്റെത് നിന്നിൽ  നീ വൃഥാ നിന്റെതെന്നും  എന്നുടെയെന്നു അലയുന്നു  മനസ്സിലാക്കുക രവിയോട്  എല്ലാവരാലും ശ്രേഷ്ഠനായി  ഇല്ല അൽപവും അഹംഭാവം  സ്വയം എരിയുന്നു എരിഞ്ഞു തീരുന്നു മറ്റുള്ളവർക്കായ് പ്രകാശമായി  സാഗരത്തേക്കാൾ  ആഴമേറിയതെന്ത് ഉണ്ട് കരുത്ത്  ഒരായിരം  പ്രളയത്തിൽ ശക്തി  എന്നിട്ടും മൗന...

അഹമദ് ഫറാസിന്റെ ഗസൽ പരിഭാഷ(आँख से दूर ना हो दिल से उतर जायेगा

അഹമദ് ഫറാസിന്റെ ഗസൽ പരിഭാഷ ( आँख से दूर ना हो दिल से उतर जायेगा ) നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ (2) സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ ഇത്രയും നിരപരാധിയല്ലല്ലോ ദുഃഖത്തിന്റെ സ്വകാര്യതയാൽ സ്വയമൊതുങ്ങുകയോ ( 2) നീ സ്വയം ചിലപ്പോൾ നിന്നെ കാണുമ്പോൾ ഭയന്നീടും സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ നീ വിശ്വാസത്തിന്റെ വഴികളിലൂടെ നോക്കിക്കൊണ്ടെ ഇരിക്കുമല്ലോ ( 2) സ്വയം അവർ നിഷ്ഠയും സത്യസന്ധതയിൽ ഇറങ്ങിയിരിക്കും സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ ജീവിതമേ നിന്റെ നോട്ടമുണ്ടെങ്കിലോ ഇതു കടന്നങ്ങു പോകുമല്ലോ നിന്റെ ഉദാരമായ ദാനത്താൽ നിന്റെ ഉമ്മറപ്പടിയിൽ ഇറങ്ങിപോകുമല്ലോ സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ രചന അഹമദ് ഫറാസ് പരിഭാഷ  ജീ ആർ കവിയൂർ 26 02 2022

ബഹാദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ(बात करनी मुझे मुश्किल कभी ऐसी तो न )

ബഹാദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ ( बात करनी मुझे मुश्किल कभी ऐसी तो न थी ) നിന്നോട് മിണ്ടാനിത്ര  പ്രയാസമൊരിക്കലുമിതു പോലില്ലായിരുന്നു ഇപ്പോഴാണ് ഇങ്ങനെ നിന്റെ രംഗവേദി ഒരുക്കലും മുൻപിതുപോലെ ആയിരുന്നില്ല പിടിച്ചു വലിച്ചു നീ കൊണ്ടു പോയില്ലേ ഇന്ന് നിന്റെ ആശ്വാസമെല്ലാം ഒരിക്കലുമില്ലായിരുന്നു ഇതുപോലെ മനസ്സിന്നു അസ്വസ്ഥ അറിയില്ല അവളുടെ മിഴികളിലെന്തു മന്ത്രികതയാണുചെയ്യ്തതെന്നു ദൈവത്തിനെയറിയുകയുള്ളൂ എന്റെ മനസ്സിനെ വല്ലാതെ മദിച്ചു ഒരിക്കലുമിങ്ങിനെ ആയിട്ടില്ല കവിളുകളടെ പ്രതിശ്ചായ നിന്നെ ഇങ്ങിനെ മാറ്റി മറിച്ചുവല്ലോ അപ്പോൾ നിന്നിലെ സുഗന്ധമൊരിക്കലും ഇതുപോലെ ഉണ്ടായിരുന്നില്ല ഇപ്പോളീ പ്രണയത്തിൻ കാത്തിരിപ്പു ഏറെ സഹിക്കേണ്ടി വന്നല്ലോ ഇതുവരേക്കും ഹോ, ലക്ഷ്യമിത്ര കഠിനമായിരുന്നില്ലല്ലോ കാമുക ഹൃദയത്തിൽ ഇതു അത്ര പുതുമയല്ലല്ലോ മധുരമാം മൊഴി ഒരിക്കലുമിതുപോലെ ആയിട്ടില്ലല്ലോ നയങ്ങളുടെ നോട്ടമേറ്റു ഹൃദയമെന്തേ പിറക്കുന്നു ഇപ്പോൾ നിന്റെ ഈ അവസ്ഥ കണ്ടു മയങ്ങി പോയല്ലോ ഇങ്ങിനെ ഒരിക്കലും ആയിട്ടില്ലല്ലോ പ്രിയപ്പെട്ടതെ നീ എനിക്കെപ്പോഴും പ്രിയമുള്ളതായിരുന്നു ശത്രുത തോന്നിച്ചാലും എങ്ങിനെ ഇപ്...

ദിൽഷാദ് ജഘമിയുടെ ഗസൽ പരിഭാഷ

ദിൽഷാദ് ജഘമിയുടെ ഗസൽ പരിഭാഷ എത്രയോ പ്രണയ നിധികളുടെ കവർച്ച നടത്തി വന്നു ഞാൻ (2) ആരുടെയോ ഇഷ്ടത്തിനു മുന്നിൽ കണ്ണുനീർ ഒഴുകി വന്നിരിക്കുന്നു (2) അവൾ ആഗ്രഹിച്ചിരുന്നു ഞാൻ ഒരു ദാസനായി കഴിയണമെന്ന് (2) ഞാൻ അവരുടെ മഹലുകൾ വിട്ടു വന്നിരിക്കുന്നു (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് ഹൃദയത്തിൽ മുറിവു നൽകി നീയും (2)  ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് എന്നുമുറങ്ങുമായിരുന്നു സുഹൃത്തിന്റെ വീട്ടിൽ (2)  ഇന്ന് ഏകാന്തതയിൽ ഉറക്കി നീയും (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് എന്റെ ഹൃദയത്തിൻ കുടിലുകൾ നശിപ്പിച്ച (2) അനൃന്റെ വീട് ഒരുക്കിയില്ലേ നീ (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് ഇന്നുവരേക്കും നിന്നെ ഞാൻ മറന്നില്ല (2) ഒരുനിമിഷം കൊണ്ട് നീ മറന്നില്ലേ (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് നിന്റെ ഉപകാരമാണോ ഈ മുറിവേറ്റവൻറെ (2) അവനെ ആരാധകനാക്കിയില്ലേ നീ (2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത് ഹൃദയത്തിൽ മുറിവു നൽകി നീയും(2) ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്   എന്നുമുറങ്ങുമായിരുന്നു സുഹൃത്തിന്റെ വീട്ടിൽ (2) ഇന്ന് ഏകാന്തതയിൽ ഉറക്കി നീയും (2) ഇതാണോ വിശ്വാസത്തിൽ പ്...

നാസിർ ഷേകബിന്റെ ഗസൽ പരിഭാഷ

നാസിർ ഷേകബിന്റെ ഗസൽ പരിഭാഷ കല്ലായി മാറ്റിയെന്നേ കരയാൻ അനുവദിച്ചില്ല കല്ലായി മാറ്റിയെന്നേ  കരയാൻ അനുവദിച്ചില്ല മേൽമുണ്ട് പോലും വേദനയാൽ മേൽമുണ്ട് പോലും വേദനയാൽ നനയാൻ അനുവദിച്ചില്ല കല്ലായി മാറ്റിയെന്നേ  കരയാൻ അനുവദിച്ചില്ല ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു! ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു ! ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു ! എല്ലായിടത്തും നിന്റെ ഓർമ്മകൾ ഉറങ്ങാനനുവദിച്ചില്ല എല്ലായിടത്തും നിന്റെ ഓർമ്മകൾ ഉറങ്ങാനനുവദിച്ചില്ല മേൽമുണ്ട് പോലും വേദനയാൽ മേൽമുണ്ട് പോലും വേദനയാൽ നനയാൻ അനുവദിച്ചില്ല കണ്ണുകളിൽ വന്നിരുന്നു  കണ്ണുനീർ തിരകൾ കണ്ണുകളിൽ വന്നിരുന്നു  കണ്ണുനീർ തിരകൾ കണ്ണുകളിൽ വന്നിരുന്നു  കണ്ണുനീർ തിരകൾ കണ്പോളകളിൽ കിനവ് നൂൽക്കാനനുവദിച്ചില്ല മേൽമുണ്ട് പോലും വേദനയാൽ മേൽമുണ്ട് പോലും വേദനയാൽ നനയാൻ അനുവദിച്ചില്ല കല്ലായി മാറ്റിയെന്നേ കരയാൻ അനുവദിച്ചില്ല ഹൃദയത്തിൽ നിന്റെ പേരുള്ള  കണ്ണുനീർ പ്രിയമുള്ളതായിരുന്നു ഹൃദയത്തിൽ നിന്റെ പേരുള്ള  കണ്ണുനീർ പ്രിയമുള്ളതായിരുന്നു ഹൃദയത്തിൽ നിന്റെ പേരുള്ള  കണ്ണുനീർ പ്രിയമുള്ളതായിരുന്നു ലോകത്തിലെ വേദനക...

കൃഷ്ണ ബിഹാരി നൂറിന്റെ ഗസൽ പരിഭാഷ

കൃഷ്ണ ബിഹാരി നൂറിന്റെ ഗസൽ പരിഭാഷ ഹൃദയത്തിന്റെ ചിരി നിമിഷങ്ങളുടെ  അവസരങ്ങൾ ഒന്നു നോക്കുകിൽ എന്നെ കുറിച്ചു അപഖ്യാതി  പടച്ചുവിടുന്നുവല്ലോ ജീവിതത്തെക്കാൾ വലിയ ശിക്ഷയില്ല പിന്നെ എന്ത് തെറ്റുകുറ്റങ്ങളെന്നു അറിയില്ല പല ഭാഗങ്ങളായി ഞാൻ പങ്കുവെക്കപ്പെട്ടിരിക്കുന്നു  എന്നാൽ എനിക്കുള്ള ഭാഗം കിട്ടിയതുമില്ല ജീവിതമേ നിന്റെ ലക്ഷ്യസ്ഥാനം മരണമല്ലോ വേറെ മാർഗ്ഗങ്ങളൊന്നുമേ ഇല്ലല്ലോ അതിനു കാരണം ഉപദ്രവമോ കലാപമോ ആവാം അതിനെ കുറിച്ചു ഏറെ അറിവുമില്ല എങ്ങിനെ ഉള്ള അവതാരമോ എങ്ങിനെ ഉള്ള സന്ദേശമോ ഇങ്ങനെ തോന്നുന്നു ഇപ്പോൾ സ്വയമില്ലാതെ ആയതു പോലെ ജീവിതത്തിന്റെ വഞ്ചനകൾ ഇനി ഏതു നിലകളിലാണ് ഇതിനെ കുറിച്ചു ഉഹിക്കുകിൽ വിഷത്തിനു വിലകൂടിയത് പോലെയല്ലോ ഇനി പറയുക ജീവിതം എവിടെ പോകും വിഷം വാങ്ങാൻ കിട്ടിയില്ല എവിടെയും സത്യം കുറയുകയോ കൂട്ടുകയോ ചെയ്യുകിൽ സത്യം തന്നെ ഇല്ലാതെ ആയിരിക്കുന്നു കളവിനു ഒരു തരത്തിലുമിവിടെ കാണാനില്ല പണത്തിന്റെ കൈകളാൽ എല്ലാ  നിയമങ്ങളും വിൽക്കപ്പെട്ടിരിക്കുന്നു ഇനി  ഒരു കുറ്റകൃത്യങ്ങൾക്ക്  ശിക്ഷയില്ലാതെ ആയിരിക്കുന്നു വേണമെങ്കിൽ സ്വര്ണത്തിനൊടുള്ള  പ്രേമത്തിനു മുളക്കട്ടെ വേരുകൾ നിലക...

നാസർ ഖാജമിയുടെ ഗസൽ പരിഭാഷ

നാസർ ഖാജമിയുടെ ഗസൽ പരിഭാഷ ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ പരമാനന്ദത്തിൻ സന്തോഷമോ നീ ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ പരമാനന്ദത്തിൻ സന്തോഷമോ നീ ,എന്റെ ജീവിതമല്ലോ നീ ദുരന്ത സമയങ്ങളിൽ.. ശാന്തതയുടെ സമയമാണ് നീ, എന്റെ ജീവിതമാണ് നീ എന്റെ രാത്രിയിലെ ചിരത് .. എന്റെ നിദ്രയും നീ, എന്റെ ജീവിതമാണ് നീ ഞാൻ സായന്താനങ്ങളുടെ കുളിർകാറ്റല്ലോ.. ഋതുവസന്ത സുഗന്ധമല്ലോ നീ, എന്റെ ജീവിതമാണ് നീ സൗഹൃദ വലയങ്ങളിൽ വിലമദിക്കാനാവാത്ത സൗഹാർദമാണ് നീ, എന്റെ ജീവിതമാണ് നീ എന്റെ ജീവിതകാലത്തിൽ മൊത്തത്തിൽ ആകെ ഒരു കുറവാണ് നീ, എന്റെ ജീവിതമാണ് നീ, ഇപ്പോൾ ഞാൻഅങ്ങിനെ അല്ല  എന്നാൽ നീ അങ്ങിനെ മാറ്റമില്ലാതെ തുടരുന്നു, എന്റെ ജീവിതമാണ് നീ ജീവിത ബന്ധങ്ങളുടെ ലഹരിയും , നീ എത്ര അപരിചിതയല്ലോ, എന്റെ ജീവിതമാണ് നീ ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ പരമാനന്ദത്തിൻ സന്തോഷമോ നീ രചന നാസിർ ഖാജ്മി പരിഭാഷ ജീ ആർ കവിയൂർ 23  02 2022

നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നുബെഗം മുംതാസ് മിർജയുടെ ഗസൽ പരിഭാഷ

നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നു ബെഗം മുംതാസ് മിർജയുടെ ഗസൽ പരിഭാഷ നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നു നീയൊന്നിങ്ങു വരുമല്ലോ ഉള്ളകത്തിൽ നിന്നും മൊത്തമായി ഒളിപ്പിച്ചു വെക്കാം ഒന്നിങ്‌ വരിക ഒരു വാഗ്ദാനം തരിക ഞങ്ങളിൽ നിന്നും ഒരിക്കലും വിട്ടു പിരിയുകയില്ല എന്നു അഹംഭാവമെല്ലാമേ ഞങ്ങളേറ്റെടുക്കുന്നു ഒന്നിങ്‌ പോരുക ഞങ്ങളോടൊപ്പം അവിശ്വസ്തനായിട്ടും ,വേട്ടയാടുന്നവനായും ഉപദ്രവിയായും മാറ്റുന്നുവല്ലോ ലോകം എല്ലാമെമാറ്റിയെടുക്കാമിനിയും ദൈവമായി കരുതി വരികയിങ് വഴി അന്ധകാരം നിറഞ്ഞതും ദൂരത്തു എത്തി ചേരണമല്ലോ വേദനയുടെ കുത്തുവിളക്കുകൾ കത്തിച്ചു തരാം വരികയിങ് രചന ബെഗം മുംതാസ് മിർജ പരിഭാഷ ജീ ആർ കവിയൂർ 22 02 2022     

ഇത് എന്താണ് അറിയുന്നത് ഗസൽ പരിഭാഷ

ഇത് എന്താണ് അറിയുന്നത് ഗസൽ പരിഭാഷ ഇത് എന്താണ് അറിയുന്നത് ഞാൻ അറിഞത് , എന്തേ പോകുന്നത് ദേഷ്യത്തോടെ   ഞാനിപ്പോളറിയുന്നു എന്റെ ഹൃദയത്തിൽ നിന്നും തന്നെ വേർപിരിഞ്ഞു തന്നെ പോകു വിധി വിദാനം അവസാനിക്കും വരെ ഉയർന്നു ഹൃദയത്തിൽ നിന്നും ഉണർന്നു ചാരമായി കണ്ണുകളിൽ നിറയട്ടെയീ വഴി പോയിട്ടുണ്ട് ചിരികളുടെ വാഹനവ്യൂഹം പോലെയാവട്ടെ നീയിപ്പോൾ വേദനയുടെ ഹൃദയത്തിൻ  നാമത്താൽ ഭയപ്പാടോടെ പോകുന്നോ നീ രണ്ടു ഹൃദയങ്ങളിലെ വേദന  ഒരു പക്ഷെ പരിചയപ്പെട്ടു വരുന്നുവോ ഒരു വേള നമ്മൾ തമ്മിലേറെ സമയം കണ്ടു മുട്ടിയെങ്കിൽ ഏറെ നന്നായിരുന്നെനേം ഇങ്ങനെ രണ്ടു വേളകളിലും തമ്മിൽ കാണുന്നുവല്ലോ വേർ പിരിഞ്ഞിട്ടും  രചന സിമാഭ് അക്ബറാബാദി പരിഭാഷ ജീ ആർ കവിയൂർ 22 02 2022

നാസിർ അസ്മിയുടെ ഗസൽ പരിഭാഷ

നാസിർ അസ്മിയുടെ ഗസൽ പരിഭാഷ ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ് ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ് ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ് നീ കുഴപ്പത്തിലാണെന്നു ഇപ്പോളോർമ്മ വന്നു നീ കുഴപ്പത്തിലാണെന്നു ഇപ്പോളോർമ്മ വന്നു അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു ഇപ്പോഴാണ് പിരിയാനുള്ള ഭാവമോർമ്മ വന്നത്  ഇപ്പോഴാണ് പിരിയാനുള്ള ഭാവമോർമ്മ വന്നത് അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു സൂര്യകാന്തി തണലത്തിരുന്നു നാസിർ സൂര്യകാന്തി തണലത്തിരുന്നു നാസിർ സ...

മുകദിയാദ് ഹസൻ നിദാ ഫാസിൽ രചിച്ച ഗസലിന്റെ പരിഭാഷ ജീ ആർ കവിയൂർ

മുകദിയാദ് ഹസൻ നിദാ ഫാസിൽ രചിച്ച ഗസലിന്റെ പരിഭാഷ ജീ ആർ കവിയൂർ ഹും ഹും ഹം ..ഹ ഹ ഹ   മനസ്സുള്ള ആളുവർക്കറിയില്ല  വിവേകശൂന്യതയെന്നത് (2) ഒന്നു പ്രണയിച്ചു നോക്കുക അറിയുമപ്പോളതിൻ രുചി ഒന്നു പ്രണയിച്ചു നോക്കുക അറിയും ജീവിതമെന്തെന്നു മനസ്സുള്ള ആളുവർക്കറിയില്ല  വിവേകശൂന്യതയെന്നത് (2) ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ കാറ്റുമായി സമ്പർഗ്ഗത്തിലാവുമ്പോൾ തെളിയും നയന ശോഭ  ഹും ഹും ഹും ..ഹ ഹ ഹ   ല ല ല ലാ ല ലാ ല ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ കാറ്റുമായി സമ്പർഗ്ഗത്തിലാവുമ്പോൾ തെളിയും നയന ശോഭ  ഇന്ന് ഞാനറിയുന്നു പ്രണയത്തെ കുറിച്ചു ഏറെ പഠിച്ചു അതിൻ മാന്ത്രികത ഒന്നു പ്രണയിച്ചു നോക്കുക അറിയുമപ്പോളതിൻ രുചി ഒന്നു പ്രണയിച്ചു നോക്കുക അറിയും ജീവിതമെന്തെന്നു അഴിഞ്ഞുലഞ്ഞ അലകങ്ങൾക്കു പരിഭവം കവിതയുടെ കാലാവസ്ഥയോട് കൂമ്പിത്താഴും നയനങ്ങലറിയിച്ചു ലഹരിയുടെ അനുഭൂതി എന്തെന്ന് ഒന്നു പ്രണയിച്ചു നോക്കുക അറിയുമപ്പോളതിൻ രുചി ഒന്നു പ്രണയിച്ചു നോക്കുക അറിയും ജീവിതമെന്തെന്നു എനിക്കവളോട് പറയാനീ ചുണ്ടുകൾക്കാവുന്നില്ല ഹൃദയത്തിൽ തിങ്ങും വികാരങ്ങൾ ഹും ഹും ഹും .. ല ല ല ലാ ല ലാ ല ഹും ഹും ഹും .. എനിക്കവളോട് പറയാനീ ചുണ...

എൻ പ്രിയനേ (ഗസൽ)

എൻ പ്രിയനേ (ഗസൽ) നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം ചന്ദ്രകാന്തം ചന്ദ്രകാന്തം നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം നീ വൃഷമെങ്കിൽ ഞാനത്തിൻ ശിഖരം നീ മേഘമെങ്കിൽ ഞാൻ മിന്നൽ- (2) നീ പക്ഷിയെങ്കിൽ ഞാൻ തൂവൽ ചിറക് നീ മേഘമെങ്കിൽ ഞാൻ മിന്നൽ - (2) നീ പക്ഷിയെങ്കിൽ ഞാൻ തൂവൽ ചിറക് നീ മേഘമെങ്കിൽ ഞാൻ മിന്നൽ  നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം സരോവരമല്ല അതിൻ തടവുമല്ല ഇല്ലൊരു ആശകളും നിരാശകളും കുയിലുമല്ല പപിഹര പാടും പക്ഷിയുമല്ല പാടുക എനിക്കായി നീ എങ്ങിനെ എവിടെ കെടുത്തുമീ അഗ്നിയുടെ ചൂട് ശരീരത്തിൽ നിന്നും ( 2) ഓ പ്രിയനേ എന്റെ പ്രിയനേ ചന്ദ്ര കിരണങ്ങളെ വിട്ട് (2) ചകോരം എവിടെ പോകും ഉറക്കമുണർന്നു പകൽ (2) എന്റെ കൗമാര ദാഹമേ കനൽ കട്ട പോലെ  തോന്നിതുടങ്ങി സഖേ കനൽ കട്ട പോലെ  ഇന്ന് എനിക്ക് വസന്തം പോലെ വസന്തം പോലെ പ്രിയനേ നിന്നെ ഞാൻ എന്റെ കൊന്തലക്കൽ വെക്കാം ഓ പ്രിയനേ (2) കനവുകളൊക്കെ കണ്ടു ഉണർന്നു കറുത്ത അളകങ്ങളെ മാടിയൊതുക്കി നീ എന്നിൽ നിന്നുമകലല്ലേ സഖേ കൈകളിൽ മൈലാഞ്ചിയാൽ ചിത്രം വരച്ചു  എന്റെ കണ്മഷിയിട്ട നയങ്ങൾ ഓരോ നിമിഷങ്ങൾ നിന്നെ തേടി വിളിക്കുന്നേരം സഖേ നിന്നെ വിളിക്കുമ്പോൾ ആഹാകാരം മുഴക്കി വിവശനാകു...

മിർജ ജാലിബിന്റെ ഗസലിന്റെ പരിഭാഷ

മിർജ ജാലിബിന്റെ ഗസലിന്റെ പരിഭാഷ ഓരോ പ്രവർത്തികളും അനായാസം  വേഗതയിലാക്കാൻ അൽപ്പം കഠിനമാണല്ലോ മനുഷ്യൻ മനുഷ്യനാവാൻ  പ്രയത്നം മേറെ നടത്തേണ്ടിയതുണ്ട് എന്റെ കൊലപാതകത്തിനു ശേഷം അവൻറെ പ്രവർത്തികളെ കുറിച്ചോർത്തു നന്മയുടെ പാതയിലേക്ക് നീങ്ങാനൊരുങ്ങുന്നു പശ്ചാത്തപത്താൽ വെന്തുരുകുന്നു , ഗാലിബ് കേവലം ഒരു ഉടുപ്പിന്റെ കഴുത്തിന്റെ  തുണിയെങ്കിലും നൽകാൻ കാമുകനു ഭാഗമാവാൻ കഴിഞ്ഞെങ്കിൽ  രചന മിർജ ജാലിബ് പരിഭാഷ ജീ ആർ കവിയൂർ 21 02 2022

ഇഫ്തിഖാർ ഇമാം സിദ്ദിക്കിയുടെ ഗസൽ പരിഭാഷ

ഇഫ്തിഖാർ ഇമാം സിദ്ദിക്കിയുടെ ഗസൽ പരിഭാഷ  നീയില്ലയെങ്കിലീ ജീവിതത്തിലെന്തു അവശേഷിക്കുക ദൂരങ്ങളോളം ഏകാന്തത മാത്രം കുടെ ഉണ്ടാവുക എല്ലാ വേദനകളുടെയും അടിത്തട്ടിലുള്ള കഴിഞ്ഞു പോയ പ്രശ്നങ്ങളും എല്ലാമൊരു പ്രാർത്ഥനയിൽ മാത്രമൊതുങ്ങും മറവിയുടെ പുസ്തകത്തിലെ നിറം മങ്ങും അക്ഷരങ്ങൾ കണക്കെ നീ എന്നെ ഓർക്കാതെയാകുമല്ലോ അവസാനം നീ നിന്നിൽ തന്നെ  ഒറ്റപ്പെടുമല്ലോ ചുറ്റുപാടുകളും സമ്മർദങ്ങളിൽ വേണ്ടത്തതിൻ പട്ടികയിലിടം കണ്ടെത്തുമല്ലോ ഇവയൊക്കെ എപ്പോളോടുങ്ങുമോ മോചനത്തിൻ ദൂരം കുറയുമല്ലോ അടുപ്പങ്ങളുടെ രചന ഇഫ്തിഖാർ ഇമാം സിദ്ദിക്കി സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ 21 02 2022

നേട്ടമെന്ത് ഗസൽ പരിഭാഷ

നേട്ടമെന്ത് ഇതുപോൽ വേർപിരിയലുകളുടെ  കാലം എപ്പോഴൊക്കെ ആണ് വരിക നിന്നെയല്ലാതെ മറ്റുള്ളവയൊക്കെ എന്നോർമ്മയിൽ തെളിയുന്നുവല്ലോ ഉണർന്നിരിക്കും കണ്ണുകളിൽ  കാണുന്നുണ്ട് ലോകം മൊത്തം  കിനാവുകൾ എന്താണോ അവ എല്ലാ രാവുകളിലും വരുന്നുണ്ട് ഇപ്പോൾ ശക്തി ക്ഷയിച്ചു ഇല്ലായെങ്കിൽ എന്നെ വിളിക്കുമായിരുന്നോ കാട്ടിൽ നിന്നും കടലാസു വഞ്ചിയാൽ പുഴ കടന്നു നോക്കുക എനിക്ക് എന്തെന്തു  നേട്ടം വരുവാനുള്ളത്  രചന ശഹർയാർ ( പാകിസ്ഥാനി) പരിഭാഷ ജീ ആർ കവിയൂർ 20 02 2022

സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ

സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ  ജീവിതമേ നിന്നെ ജീവിച്ചു തീർക്കുന്ന കാര്യത്തിനു ഒരു ഖേദമില്ല വിഷം ഞാൻ സ്വയം പാനം ചെയ്തതാണ് ഒരു ഖേദവുമില്ല  ഞാൻ കുറ്റവാളികളെ കുറ്റവാളിയെന്നു ലോകത്തോട് പറഞ്ഞിട്ടില്ല ഒരിക്കലും ഈയൊരു കുറ്റം മാത്രമേ ചെയ്തുള്ളൂ ഒരു ഖേദവുമില്ല  എന്റെ ഭാഗ്യത്തിൽ എഴുതിയിരിക്കുന്നത്  അതേ മുള്ളുകൾ കൊണ്ടായിരുന്നു ഹൃദയത്തിലെ മുറിവുകൾ തുന്നിയിട്ടുണ്ട് ഒരു ഖേദവും തോന്നിയിട്ടില്ല ഇപ്പോഴിതാ വിഴുന്നൊരുമിച്ചു കല്ലും ചില്ലു മഴകളെന്നു ഫക്കീർ  ഇതാ ശവകച്ചയണിഞ്ഞിട്ടും ഒരു ഖേദവുമില്ല രചന സുദർശൻ ഫക്കീർ പരിഭാഷ ജീ ആർ കവിയൂർ 19 02 2022

പയാം സൈഡിയുടെ ഗസൽ പരിഭാഷ

ഇന്ന് പ്രണയത്തിൻ പരീക്ഷ നടത്തി നിന്റെ പേരിൽ ജീവിതം എഴുതി വച്ചു  അന്ധകാരത്തിലായിരുന്നു അനാഥാലയം നീ വന്നു പ്രകാശമാക്കി പടച്ചവൻ അവൾക്കു സൗന്ദര്യം നൽകി എനിക്കോ ദാനമായ്‌ പ്രണയം നൽകി അളകങ്ങളിൽ നീ പുഷ്പ വൃഷ്ടി നടത്തി സായന്തനത്തെ വർണ്ണാഭമാക്കിയല്ലോ രചന പയാം സൈദി പരിഭാഷ ജീ ആർ കവിയൂർ

കാത്തിരിപ്പിന്റെ വസന്തം

കാത്തിരിപ്പിൻ വസന്തം ഈ വർഷവും വന്നില്ല വസന്തം കാത്തിരിക്കണമിനിയും ഒരു വർഷം കൂടി തീയിതു പ്രണയത്തിൻ അണച്ചാലണയില്ല മനസ്സു എന്റെയോ നിന്റെയോ വരുതിയിലില്ല ഈ ഉടഞ്ഞ ഹൃദയത്തിൽ നിന്റെ പ്രണയവും ഓർമ്മകളും കുറച്ചു വർണ്ണം മങ്ങിയ വാടികളും വാടിയ പുഷ്പങ്ങളും കണ്ണുകളിലെ കണ്ണീർ വറ്റിവരണ്ടു നീയല്ലാതെ കൊടുങ്കാറ്റ് മറഞ്ഞിരുപ്പുണ്ട് വിശ്രമമില്ലാത്ത ഹൃദയത്തിൽ രചന പയം സായിദി പരിഭാഷ ജീ ആർ കവിയൂർ 19 02 2022

സജ്‌ദാ. മൂല രചന നിരഞ്ജൻ അയ്യർപരിഭാഷ ജീ ആർ കവിയൂർ

സജ്‌ദാ മൂല രചന നിരഞ്ജൻ അയ്യർ പരിഭാഷ ജീ ആർ കവിയൂർ രോമ രോമങ്ങൾ നിന്നെ വിളിക്കുന്നു ദിനരാത്രങ്ങൾ നമ്മുടെ ഒന്ന് ആയല്ലോ എന്നിൽ നിന്നും എന്നെ തന്നെ അടത്തിയല്ലോ എപ്പോൾ മുതൽ നിന്നെ നോക്കിയപ്പോഴേ ആരാധന മാത്രം നിന്നോടായി ആരാധന മാത്രം ആരാധന മാത്രം  നിന്റെ കരിമിഷിയാർന്ന നയനങ്ങൾ എന്നെ ഉണർത്തി  ഞാനൊടി ഹൃദയമിടിപ്പിനെകാൾ വേഗം  സ്വപ്നങ്ങളേക്കാൾ മുന്നിലായി എത്തി  ഒരുപക്ഷേ എന്റെ ജീവിതം അപഹരിക്കപ്പെട്ടക്കാം ഈ ലോകം തന്നെ കൈവിട്ടു പോയേക്കാം  ഞാൻ ഉണ്ടായാലും ഇല്ലെങ്കിലും  നമ്മുടെ പ്രണയം അനശ്വരം ആകുമല്ലോ  ഞാൻ നിന്നെ ആരാധിക്കുന്നു പ്രണയിക്കുന്നു  രാവെന്നോ പകലെന്നോ ഇല്ല എനിക്ക് വിശ്രമം  ആയിരം തവണ നിന്നെ പ്രണയിക്കുന്നു  നിന്നെ കുറിച്ചുള്ള സ്വപ്നങ്ങൾ എന്നെ ഞാനല്ലാതെ ആകുന്നു  എന്റെ ചുണ്ടുകൾ പറയുന്നത് നിന്റെ  ഹൃദയം പറയുന്നു 

ബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷ

ബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷ തോന്നുന്നുവല്ലോ നീ എൻ ജീവിതമെന്ന് അപരിചിതൻ നീ തന്നെയല്ലോ  അല്ലെ നീ ഇനിയൊരു ആഗ്രങ്ങളുമില്ല മിച്ചം നീയല്ലാതെ വേറെയില്ല അവസാനവാക്ക് ഞാൻ ഭൂമിയിൽ ഘോര അന്ധകാരമാണ് നീയാണ് എൻ കണ്ണുനീരീൻ തിളക്കമാർന്ന നിലാചന്ദ്രനെന്നാകാശത്ത് സൗഹൃദങ്ങളോട് സത്യസന്ധതയുടെ പ്രതീക്ഷകൾക്കായികാക്കുന്നു നീ ഏതു ലോകത്തിൽ ജീവിക്കുന്നു ?! മൂല രചന ബഷീർ ബദർ സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ 18 02 2022

ബഷീർ ബദറിന്റെ ഗസൽ പരിഭാഷ

സ്വതന്ത്ര ഗസൽ പരിഭാഷ വേണ്ട ദുഃഖമൽപ്പവും അവനെ കണ്ടില്ലെങ്കിലും മരിച്ചവർ മരിക്കട്ടെ  അവരെയോർത്തു വേദനകൊണ്ടിട്ടു കാര്യമില്ല മരിച്ചവർ മരിക്കട്ടെ ഒരു പരാതിയും പരിഭവവുമില്ല വഴിമദ്ധ്യേ വിട്ടകന്നുവല്ലോ ഞാനും നിങ്ങളും ആത്മ വഞ്ചകരോ നിന്ദകരോയല്ല മരിച്ചവർ മരിക്കട്ടെ   നിന്നെ വീണ്ടും വീണ്ടും ഓർക്കുവാൻ കഴിയുകയില്ലല്ലോ ഇല്ല ഈ ദുനിയാവു ഇത്ര മോശമല്ലല്ലോ സങ്കടപ്പെടേണ്ട എന്റെ കൂടെ വന്നീടുക മരിച്ചവർ മരിക്കട്ടെ സത്യവാനായിരുന്നില്ലേ ഒരു പുൽക്കോടി തുമ്പോളം ഇനി ഓർത്തിട്ടു കാര്യമില്ലല്ലോ അവൻ നിന്റെ മാത്രമായിരുന്നു ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിക്കുക  മരിച്ചവർ മരിക്കട്ടെ  രചന ബഷീർ ബദർ  സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ 15 02 2022

ജിഗർ മുറാബാദിയുടെ ഗസൽ സ്വതന്ത്ര പരിഭാഷ

ജിഗർ മുറാബാദിയുടെ ഗസൽ സ്വതന്ത്ര പരിഭാഷ  ഓരോ സ്വരവുമേനിക്ക്  ജല വർഷം പോലെ തോന്നുന്നു എന്തെല്ലാമോ കാഴ്ചകൾ കാട്ടുന്നു എൻ ഭാവനയാൽ  വിവേകമില്ലാത്തത് പോലെ എന്നെ തിരിച്ചു വിട്ടുന്നല്ലോ തെറ്റായ വഴികളിൽ കണ്ണുകൾ ഉണ്ടായിട്ടും കാണുവാൻ കഴിയുന്നില്ലല്ലോ ഹൃദയം കവർന്നിട്ടു എന്നെ ഓർമ്മയില്ലാതെ ആക്കിയില്ലേ അതെനിക്ക് മരണത്തോളം മറക്കുവാനാവുന്നില്ലല്ലോ ഏന്നാലീ രഹസ്യം അറിയാതെ പോയല്ലോ ഇപ്പോൾ നിങ്ങളുടെ സാമീപ്യം ഞാനെന്നെ മറക്കുന്നുവല്ലോ മൂല രചന ജിഗർ മുറാദാബാദി സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ 15 02 2022

പ്രണയത്തിനാഴം (ഗസൽ) പരിഭാഷ

പ്രണയത്തിനാഴം (ഗസൽ) പരിഭാഷ ഏതു വഴിതിരിവിലാണ്  നിന്നോട് വർഷങ്ങൾക്കു മുൻപേ കരാറിലായത് കെട്ടിപ്പുണർന്നു വാവിട്ടു കരഞ്ഞു ആസഹിനീയമായ്  നീ വസന്തവനികയിൽ നിന്നും  വന്നു പ്രണയ സുഗന്ധ മധുരിമയുമായി ഞാനത് കണ്ടു മറന്നു നിന്നു വികാരദീനനായ് ഒഴിയാതെ പെയ്തു  കൊണ്ടിരുന്നു കണ്ണുനീർ മഴ ഉയർന്നു കൊണ്ടിരുന്നു ഹൃദയത്തിൽ ഇടിമിന്നൽ വർഷങ്ങളായ് വർഷങ്ങളായി കത്തിരിപ്പിനവസാനം അത് ഹൃദയംഗമമായ  അപരിചിതന്റെ  സ്ഥിരതയാർന്ന  സ്നേഹ കടാക്ഷം പോലെ മനസ്സിൻ ആഴങ്ങളിൽ മുളയിട്ടു പ്രണയം മൂല രചന  സുദർശൻ ഫക്കീർ സ്വതന്ത്ര പരിഭാഷ  ജീ ആർ കവിയൂർ

ജീവിച്ചോട്ടെ - സുധാകർ ഫക്കീറിന്റെ ഗസൽ പരിഭാഷ

ജീവിച്ചോട്ടെ - സുധാകർ ഫക്കീറിന്റെ ഗസൽ പരിഭാഷ  ഒരു പരാതിയുമില്ല എനിക്ക് പറയുവാൻ ജീവിച്ചിരിപ്പുണ്ടെന്ന സത്യമറിയുന്നിതാ ഒന്നു തൊട്ടുനോക്കി പറയുമല്ലോ മടിക്കാതെ എന്നിൽ നിന്നുമീ ശ്വാസംനിലക്കുമല്ലോയപ്പോൾ അകലം കൂട്ടുക എന്നിൽ നിന്നുമിപ്പോൾ ഞാൻ ജീവിക്കട്ടെയോ അല്പം ലഹരിയുള്ളിലാക്കുന്ന സ്വഭാവമുണ്ട്  തരിക അല്പമെനിക്ക് ഈ ചഷകം നിറച്ചു  ജീവൻ നിലനിർത്തട്ടെ കഴിഞ്ഞു പോകട്ടെ ഇങ്ങിനെ കണ്ണടച്ചു പോകും വരെയീ ഫഖീർ എന്ന ഞാൻ ആൾക്കൂട്ടത്തെ അകറ്റുക  ഞാനൊന്നു ജീവിച്ചു പോകട്ടെ  മൂല രചന  സുദർശൻ ഫക്കീർ മലയാള സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ 17 02 2022 -

"ദിൽമേ എക് ലഹർസി" നസീർ കാസിമിന്റെ രചനയിൽ ഒരു ഗസൽ പരിഭാഷ ജീ ആർ കവിയൂർ

"ദിൽമേ എക് ലഹർസി" നസീർ കാസിമിന്റെ രചനയിൽ ഒരു ഗസൽ പരിഭാഷ ജീ ആർ കവിയൂർ മനസ്സിലൊരു തിരമാല ആർത്തലച്ചിയിപ്പോൾ ഉഷ്മളമായൊരു കാട്ടുവീശിയിപ്പോൾ ആരാവമുണർന്നത് വിരഹത്തിൻ മൊഴിയോടൊപ്പം ഇടിഞ്ഞു വീണ ശബ്ദത്തോടെയെതോ ഭിത്തി തരാളിതമായൊരു മാനസിക അവസ്ഥയിൽ പരിക്കുകളൊന്നും പറ്റാതെയപ്പോൾ നിങ്ങളൊക്കെ സുഹൃത്തുക്കളെ എന്തേ എഴുനെറ്റോറിക്കുന്നുവല്ലോ നഗരമാകെ ഉണർന്നിരിക്കുന്ന രാവിതിലിപ്പോൾ ഉറങ്ങിയിരിക്കുന്നു ആ മണിമാളികയിലുള്ളവർ എന്നാലൊരു ജാലകം തുറന്നിരിക്കുന്നുവല്ലോ ഇപ്പോൾ തുറന്നൊരി ലോകത്തോട് മനസ്സുമടുത്തുവല്ലോ എന്തിന്റെ കുറവാണിപ്പോൾ നീ  പങ്കാളിയില്ലെങ്കിലെന്തു ഈ മൗനമാർന്ന അന്തരീക്ഷമുണ്ടല്ലോയിപ്പോൾ ഓർമ്മകളുടെ ചിമിഴിൽ നിന്നും പാടുകൾ മറഞ്ഞല്ലോയിപ്പോൾ നിൻ മൊഴിയടയാളങ്ങൾക്കായി കാതോർക്കവേയപ്പോൾ ഇനിയുമുണ്ടല്ലോ കാത്തിരിക്കാൻ വേദനിക്കേണ്ട ഇനി വരുമൊരു  നല്ല ജീവിത ദിനങ്ങളിനിയുമുണ്ടല്ലോ  മൂല രചന നസീർ കാസിം സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

ജിഗർ മുറാദാബാദിയുടെ ഗസൽ പരിഭാഷ ജീ ആർ കവിയൂർ

ജിഗർ മുറാദാബാദിയുടെ ഗസൽ  പരിഭാഷ ജീ ആർ കവിയൂർ വേദനയെറി വിലപിച്ചു വശായപ്പോൾ ഈ ഭൂമി ആകാശമായി മാറുമ്പോൾ ഹൃദയത്തിലേക്കു   ശസ്ത്രമാഴ്ന്നിറങ്ങിയ   നേരം മനസ്സിന്റെ ചുണ്ടുകളിൽ മൗനം ഹൃദയത്തിനു  വേണ്ടിയത് എടുത്തു കൊളൾക വീണ്ടും നഷ്ടങ്ങളുടെയിടപാടുകളില്ലാതെയാവട്ടെ  ആഹ് എന്നു പറയാതെ ചിരിച്ചും ചിരിപ്പിക്കുകയും ചെയ്യുക  ചുണ്ടോളമെത്തും മൊഴിമലരുകൾ  ഗാന ധാരയായ് മാറട്ടെയോ മൂല രചന ജിഗർ മുറാദാബാദി സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ