നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നുബെഗം മുംതാസ് മിർജയുടെ ഗസൽ പരിഭാഷ

നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നു
ബെഗം മുംതാസ് മിർജയുടെ ഗസൽ പരിഭാഷ

നിന്നെ ഞാൻ ഹൃദയത്തിലേറ്റുന്നു
നീയൊന്നിങ്ങു വരുമല്ലോ
ഉള്ളകത്തിൽ നിന്നും മൊത്തമായി
ഒളിപ്പിച്ചു വെക്കാം ഒന്നിങ്‌ വരിക

ഒരു വാഗ്ദാനം തരിക ഞങ്ങളിൽ നിന്നും
ഒരിക്കലും വിട്ടു പിരിയുകയില്ല എന്നു
അഹംഭാവമെല്ലാമേ ഞങ്ങളേറ്റെടുക്കുന്നു
ഒന്നിങ്‌ പോരുക ഞങ്ങളോടൊപ്പം

അവിശ്വസ്തനായിട്ടും ,വേട്ടയാടുന്നവനായും
ഉപദ്രവിയായും മാറ്റുന്നുവല്ലോ ലോകം
എല്ലാമെമാറ്റിയെടുക്കാമിനിയും
ദൈവമായി കരുതി വരികയിങ്

വഴി അന്ധകാരം നിറഞ്ഞതും
ദൂരത്തു എത്തി ചേരണമല്ലോ
വേദനയുടെ കുത്തുവിളക്കുകൾ
കത്തിച്ചു തരാം വരികയിങ്

രചന ബെഗം മുംതാസ് മിർജ
പരിഭാഷ ജീ ആർ കവിയൂർ
22 02 2022

    

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)