Posts

Showing posts from September, 2021

സഖിയേ (ഗസൽ )

 സഖിയേ ( ഗസൽ ) വേദന എറുന്നുവല്ലോ വിരഹമേ എന്തേ  ഇന്നു അരുകിൽ നീ ഉണ്ടായിരുന്നുവെങ്കിൽ  മനവും ശ്വാസവും കൈവിട്ടു പോകുമ്പോലെ  ഓർമ്മകളിൽ നിറ നിലാവായി നിറഞ്ഞു നീ  കണ്ണുകളാൽ പങ്കിട്ട മധുരിക്കും നിമിഷങ്ങൾ  ഇന്നുമെൻ വരികളിൽ പാട്ടോർമ്മയാവുന്നുവല്ലൊ  നിൻ ഗന്ധമിന്നു ഞാനറിയുന്നു എൻ  മനമാം വാടികയിൽ മലരിടും മുല്ലപ്പൂവിൽ  നിന്നിൽ നിന്നുമകന്നൊരാ നിമിഷങ്ങൾ  ഇന്നുമെന്തെ മായാതെ എൻ ജീവിത  പുസ്തകത്തിൽ മയിൽപ്പീലിതുണ്ടായി  കണ്ടിട്ടും എഴുതിപാടിയിട്ടും തീരുന്നില്ലല്ലോ  അരുകിൽ നീ ഉണ്ടായിരുന്നുവെങ്കിൽ  നിൻ മന്ദസ്മിതമെന്നിലിന്നും  വേദന എറ്റുന്നുവല്ലോ വിരഹമേ   സഖിയെ സഖിയെ സഖിയേ  ജീ ആർ കവിയൂർ  23 .09 .2021 

കാണുവാനാകുമോ ( ഗസൽ)

കാണുവാനാകുമോ ( ഗസൽ) ജീവിതകഥയുടെ താളുകളിലെ  പോരുൾ തേടിയലയും നേരം മറക്കുവാൻ കഴിയാത്തതൊക്കെ ചില സ്വപ്നങ്ങളിൽ തെളിയുന്നുവോ നിൻ മിഴി മുനയെറ്റു പിടയുന്ന ദിനങ്ങളുടെ ദൈന്യതയാൽ  കരൾ നൊന്തു പാടുന്നേരം വരികൾക്ക് വിരഹത്തിൻ ചൂരോ ഈ രാവിൻ യാത്രകൾക്കും മുടിവുണ്ടോ പകലുകൾ വീരിയുകയില്ല കനവുകളാൽ കാണുവാനുള്ള ആഗ്രഹം മാത്രമായി ഒടുങ്ങുമോ നിത്യശാന്തിയോളം പ്രിയതേ..!! ജീ ആർ കവിയൂർ  21 09 2021