Posts

Showing posts from July, 2021

ഓർമ്മകളിൽ നിന്നും .. ( ഗസൽ )

 ഓർമ്മകളിൽ നിന്നും .. ( ഗസൽ ) നിന്നോർമ്മകളെന്നിലുണർത്തിയ  മാസ്മരിക ഭാവമേ ഒരു കവിതയായ്  പിറവികൊള്ളുന്നുവല്ലോ വിരൽ  തുമ്പിലായ് ആരും കേൾക്കാത്ത  ഇന്നലേകളിലെ ഈറൻ നിലാവും  ഇമകളിൽ പടരുമാ ധന്യ നിമിഷങ്ങൾ  ഇന്നെവിടെ പോയ് മറഞ്ഞു അറിയില്ല  ഇടനെഞ്ചിലായ് മിടിക്കുന്നു ജീവന താളം  നിന്നോർമ്മകളെന്നിലുണർത്തിയ  മാസ്മരിക ഭാവമേ  കവിതേ ... ഈണം നൽകുമെൻ മനസ്സിന്റെ  ആന്തോളമായ് ഓളമായ് മാറുന്നു  എന്തേ നീയിതു കേൾക്കാതെ  കാണാതെ പോയല്ലോ സഖീ  നിന്നോർമ്മകളെന്നിലുണർത്തിയ  മാസ്മരിക ഭാവമേ  കവിതേ ... ജീ  ആർ കവിയൂർ  24 .07 .2021 

പ്രണയ തുടർച്ച

പ്രണയ തുടർച്ച നീയെന്നുള്ളിലെ  മൊഴിയാണ്  പൊഴിഞ്ഞുവീണു ചിതറുന്ന ഓർമ്മ മുത്താണ്  ചിരി വിടരുന്ന ചുവപ്പിൻ  സന്ധ്യകളുടെ നിറമാണ്  തണൽ നിഴലാർന്ന മനസ്സിന്റെ ഭിത്തിയിലെ  ആരും കാണാത്ത  മോഹങ്ങൾ പെയ്യുന്ന  ഗുൽമോഹർ ചൂവടാണ്  ചുണ്ടുകൾ വിതുമ്പിയതും  ചുവടുകളന്നതും  ജീവിത പുസ്തകത്തിലെ  മറക്കാനാവാത്ത  കനവുകളുടെ തെളിയിടമാണ് വാക്കുകൾ വരികളായ് വർണ്ണങ്ങൾ വിതറുന്ന  ചിതാകാശത്തിന്റെ  കുളിർ നിലാവാണ്  ആഴിതിരമാലകളുടെ ആർത്തലച്ചു മടങ്ങുന്ന  കാഴ്ച കാണാൻ വിങ്ങുന്ന കരയായ് ഞാനിന്നും തുടരുന്നു . ജീ ആർ കവിയൂർ 18.07.2021

അണയാതെ ഇരിക്കട്ടെ

അണയാതെ ഇരിക്കട്ടെ  ഹൃദയത്തിലൊളിപ്പിക്കുമല്ലോ എൻ ഇഷ്ടത്തെ  ക്ഷേത്രത്തിലെ എരിയും നാളം പോലെ  നിൻ കാൽചുവട്ടിലെനിക്കു ഇടം തരുമല്ലോ  പുഷ്പമായി കിടന്നോട്ടെ നിൻ ചരണ ധൂളിയിൽ  അണയാത്ത ചിരാത് പോലെ മണ്കുടിലിൽ  വ്രണിത വികാരത്താൽ നിൻ മുന്നിൽ നമ്ര ശിരസ്ക്കനായി നിൽക്കുന്നു  പ്രിയതേ  സത്യം നീയില്ലാതെ ജീവിതം പാപസമാനം  അറിയുന്നു ഞാൻ എൻ കുറ്റങ്ങളൊക്കെ  എന്നുമെൻ മനസ്സിൽ നിൻ ചിത്രം മാത്രം  എരിഞ്ഞു തീരുമൊരു മെഴുകു തിരിപോലെ  പള്ളി മേടയിലെ മൗനത്തിലായ് പ്രിയതേ  വേർപാടിന്റെ തിരി കൊളുത്തല്ലേ  കരും തിരി പടരാൻ അനുവദിക്കല്ലേ  സ്നേഹത്തിൻ എണ്ണ നിറക്കുമല്ലോ  വിദ്വേഷത്തിൻ കാറ്റാൽ കെടാതെയിരിക്കട്ടെ  ഹൃദയത്തിലൊളിപ്പിക്കുമല്ലോ എൻ ഇഷ്ടത്തെ  ക്ഷേത്രത്തിലെ എരിയും നാളം പോലെ  നിൻ കാൽചുവട്ടിലെനിക്കു ഇടം തരുമല്ലോ  പുഷ്പമായി കിടന്നോട്ടെ നിൻ ചരണ ധൂളിയിൽ  ജീ ആർ കവിയൂർ  14 .07 .2021

നീ വന്നീടുമ്പോൾ (ഗസൽ)

 നീ വന്നീടുമ്പോൾ (ഗസൽ)  ആ ആ അ അ അ രേ  അല്ലയോ പ്രിയനേ നീ  അരികത്തു വന്നീടുമ്പോൾ  അരിമുല്ല പൂവിൻ ഗന്ധം  അറിയില്ല തൊടിയിൽ വിരിഞ്ഞതോ  കാലവർഷം ഹർഷാരവമുണർത്തി  കരളിൽ വിരിഞ്ഞു കന്മദം   കാതിലുണർന്നു ഗസൽ വീചികൾ  കാതരയായ മനസിന്നു സന്തോഷം  അല്ലയോ പ്രിയനേ നീ  അരികത്തു വന്നീടുമ്പോൾ  ആഴ കടലിൻ നീലിമ പടർന്നു  അറിയാതെ മനം തുന്തിലമായ്  നയനകളിലഞ്ചനമെഴുതിയത്  നിനക്കായ് മാത്രമല്ലോ പ്രിയനേ  നിഴലകലട്ടെ നിലാവ് പടരട്ടെ  നിറയട്ടെ ചിതാകാശത്തു നിൻ രൂപം അല്ലയോ പ്രിയനേ നീ  അരികത്തു വന്നീടുമ്പോൾ അറിയുന്നു തനമനമാകെ  ആനന്ദം ആനന്ദം പരമാനന്ദം  ജീ ആർ കവിയൂർ  05 .07 .2021 

നോവിനീണം (ഗസൽ)

 നോവിനീണം (ഗസൽ)  പ്രണയത്തിന് മധുര നോവേറി  പറക്കുന്ന മനസ്സേ നീ കണ്ടുവോ  പുതുമഴ കുളിരിൻ ഇരുളിൽ  പൂത്തിരി കത്തും സ്വപ്‍നങ്ങളായിരം  കൊതിതീരും മുൻപേ മിന്നി  മറഞ്ഞില്ലേ നിൻ പുഞ്ചിരി പൂമുഖം  അന്നം ചിന്നം പെയ്യും താളത്തിനു  ശ്രുതി മീട്ടി ചീവിടുകളും  പുലരി വെട്ടം വന്നു ചുംബിക്കുവോളം  ഓർമ്മതൻ വീചികളാൽ മൂളി  വരികൾക്ക് വിരഹത്തിയീണം  തീർത്തൊരു ഗസൽ നിനക്കായ് സഖേ  ജീ ആർ കവിയൂർ  04 .07 .2021