Posts

Showing posts from March, 2023

जब से तू ने मुझे दीवाना बना रक्खा है ഹക്കീം നാസിറിൻ്റെ ഗസൽ പരിഭാഷ

जब से तू ने मुझे दीवाना बना रक्खा है  ഹക്കീം നാസിറിൻ്റെ ഗസൽ പരിഭാഷ  നീയെന്നെ ഭ്രാന്തനാക്കിയത് മുതൽ,  കൂടെയുള്ള ഓരോരുത്തരും  എന്നെ കൈകളിൽ സൂക്ഷിച്ചു,  അവന്റെ ഹൃദയം പോലും  സ്നേഹത്താൽ കഠിനമായിരിക്കണം,  പേരു ആരുടെ ഒക്കെ കല്ലുകളിൽ എഴുതപ്പെട്ടിരിക്കുന്നുവോ  കല്ലുകൾ എന്തേ എൻ്റെ തലയിൽ  പതിക്കുന്നുവോ മഴപോലെ  ഒരിക്കൽ ഞാൻ എന്റെ ദൈവത്തെ കാത്തു,  ഇപ്പോൾ എൻ്റെ ലോകവും ഒരു കാഴ്ചയാണ്,  ജീവിതത്തിന്റെ കയ്പ്പ് പോലും  നീ എന്നെ പ്രണയിക്കുകയും  കരയിപ്പിക്കുകയും ചിരിപ്പിക്കുകയും  ചെയ്‌തിട്ടുണ്ടോ വേദനകളെ കുടിച്ചു തീർത്തു  സഹിച്ചു സന്തോഷിച്ചു ഈശ്വരൻ്റെ  തന്നൊരു സന്തോഷത്താൽ  രചന ഹക്കീം നാസിർ  ഗസൽ പരിഭാഷ  ജീ ആർ കവിയൂർ 26 03 2023

നീ പാടിയ പാട്ടിന്റെ ( ഗസൽ )

നീ പാടിയ പാട്ടിന്റെ ( ഗസൽ ) നീ പാടിയ പാട്ടിന്റെ  പല്ലവി കെട്ടയെൻ  മനം വല്ലാതെ  അലിഞ്ഞു പോയി  അറിയാതെ ഞാൻ  നിന്നെയെൻ അകതാരിൽ  പ്രതിഷ്ഠിച്ചു പോയി  എന്തെന്നില്ലാത്തൊരു അഭിനിവേശം  അതിനെന്തു പേരുവിളിക്കും  പ്രണയമെന്നോ അതോ പ്രേമം എന്നോ  അറിയില്ല സഖി  അറിയില്ല  അറിയില്ല സഖി അറിയില്ല  ജീ ആർ കവിയൂർ  24 03 2023

നിൻ മിഴി കോണിലായ് ( ഗസൽ )

നിൻ മിഴി കോണിലായ് ( ഗസൽ ) നിൻ മിഴി കോണിലായ് മിന്നി മറയുന്ന മധുര നോവ്  കണ്ടു ഞാൻ എഴുതി വിരഹത്തിൽ ചാലിച്ച് ഗസലിൻ വരികളെൻ  ഹൃദയത്തിൻ പുസ്തകത്താളിൽ ആയി  ചെഞ്ചോര കൊണ്ടു കുറിച്ചുവെച്ചു  പാടുവാനാവാത്ത ഈരടികൾ  മൂളി മൂളിയകന്നു ഒരു ഭ്രമര  മാനസനായ് മാറിയല്ലോ  വേദികളിൽ നിന്നും വേദികളിലേക്ക് പോകുന്നേരം പരതി നിൻ  സാമീപ്യത്തിനായ് സഖീ സഖീ സഖിയെ  നിൻ മിഴി കോണിലായ് മിന്നി മറയുന്ന മധുര നോവ്  കണ്ടു ഞാൻ എഴുതി വിരഹത്തിൽ ചാലിച്ച് ഗസലിൻ വരികളെൻ  ഹൃദയത്തിൻ പുസ്തകത്താളിൽ ആയി  ചെഞ്ചോര കൊണ്ടു കുറിച്ചുവെച്ചു  ജീ ആർ കവിയൂർ  25 03 2023

जब से तू ने मुझे दीवाना बना रक्खा हैഹക്കീം മാസറുടെ ഗസൽ പരിഭാഷ

जब से तू ने मुझे दीवाना बना रक्खा है  ഹക്കീം മാസറുടെ ഗസൽ പരിഭാഷ  എപ്പോൾ മുതൽ നീ എന്നെ ഭ്രാന്തനായി മാറ്റിയില്ലേ കൂടെ ഒരാളെ കൈവെള്ളയിൽ ഉയർത്തി വച്ചിരിക്കുന്നുവല്ലോ അവളുടെ ഹൃദയത്തിലും പ്രണയത്തിൻ നോവ് കടന്നു പോയിരിക്കുമല്ലോ പ്രണയമെന്ന പേരു ഒരുക്കി വെച്ചിരിക്കുന്നത് ശിക്ഷയായി മാറുമല്ലോ കല്ലുകളെ എൻ്റെ തലയിൽ എന്തിന് പെയ്തിറങ്ങുന്നു  ഞാനും ഒരു വേള നിന്നെയും എൻ്റെ ഈശ്വരനായി കരുതിയിരുന്നതല്ലേ  ഇപ്പോഴെൻ്റെ ജീവിതവും തമാശയായ് മാറിയല്ലോ നീ എന്തായി കരുതിയത് പ്രണയത്തിലായി നിത്യവും നീ ചിരിച്ചു കൊണ്ട് കുടിച്ചു തീർക്കുക ദുഃഖങ്ങളെ കൂട്ടുകാരിയായ് വേദനകളെ സഹിക്കാൻ ഈശ്വരനും ഒരു സന്തോഷം തരുന്നുണ്ടല്ലോ രചന ഹക്കീം നാസർ ഗസൽ പരിഭാഷ ജീ ആർ കവിയൂർ 24 03 2023

आज जाने की जिद ना करो ഫയാസ് ഹാഷ്മിയുടെഗസൽ പരിഭാഷ

आज जाने की जिद ना करो ഫയാസ് ഹാഷ്മിയുടെ ഗസൽ പരിഭാഷ ഇന്ന് പോകാനായി വാശി പിടക്കരുതേ ഇങ്ങനെ എൻ്റെ അരികത്തു തന്നെ ഇരുന്നീടുക അയ്യോ , ! ഞാൻ മരിച്ചീടും, ഞാൻ കവർച്ച ചെയ്യപ്പെടുമല്ലോ .. ഇങ്ങനെ ഉള്ള വാക്കുകൾ പറയരുതേ... നീയൊന്ന് ചിന്തിച്ചീടുക നീ തന്നെ നിന്നെ നിയന്ത്രിക്കുക.. പ്രാണൻ തന്നെ പോകുന്ന പോലെ നീ എഴുനേറ്റു പോകുമ്പോഴായ് സത്യമായിട്ടും നിനക്കെൻ്റെ സ്നേഹ വായിപ്പുകൾ ഒമാലെ ഇത്രയെങ്കിലും ഞാൻ പറയുന്നത് കേൾക്കുമല്ലോ കാലത്തിൻ്റെ ബന്ധനത്തിലല്ലോയീ ജീവിതം എന്നിരുന്നാലും വളരെ കുറച്ച് നിമിഷങ്ങളെ ഉള്ളു സ്വാതന്ത്ര്യത്തിൻ്റെ ഇവയൊക്കെ നഷ്ടപ്പെടുത്തണോ പ്രിയതെ എന്നേക്കുമിങ്ങനെ കൊതിച്ച് ഇരിക്കാനോ എത്ര സുന്ദരം ഈ സമയം സൗന്ദര്യത്തിൻ്റെയും പ്രണയത്തിൻ്റെയും അസുലഭ നിമിഷങ്ങളല്ലോ നാളെ ആർക്കുണ്ട് അറിവ് പൊന്നേ ഇന്ന് രാവ് നമ്മുടെതല്ലോ പോകാനായി വാശി പിടക്കരുതേ.. രചന ഫയാസ് ഹാഷ്മി പരിഭാഷ ജീ ആർ കവിയൂർ 14 03 2023

आज जाने की जिद ना करो ഫയാസ് ഹാഷ്മിയുടെഗസൽ പരിഭാഷ

आज जाने की जिद ना करो ഫയാസ് ഹാഷ്മിയുടെ ഗസൽ പരിഭാഷ ഇന്ന് പോകാനായി വാശി പിടക്കരുതേ ഇങ്ങനെ എൻ്റെ അരികത്തു തന്നെ ഇരുന്നീടുക അയ്യോ , ! ഞാൻ മരിച്ചീടും, ഞാൻ കവർച്ച ചെയ്യപ്പെടുമല്ലോ .. ഇങ്ങനെ ഉള്ള വാക്കുകൾ പറയരുതേ... നീയൊന്ന് ചിന്തിച്ചീടുക നീ തന്നെ നിന്നെ നിയന്ത്രിക്കുക.. പ്രാണൻ തന്നെ പോകുന്ന പോലെ നീ എഴുനേറ്റു പോകുമ്പോഴായ് സത്യമായിട്ടും നിനക്കെൻ്റെ സ്നേഹ വായിപ്പുകൾ ഒമാലെ ഇത്രയെങ്കിലും ഞാൻ പറയുന്നത് കേൾക്കുമല്ലോ കാലത്തിൻ്റെ ബന്ധനത്തിലല്ലോയീ ജീവിതം എന്നിരുന്നാലും വളരെ കുറച്ച് നിമിഷങ്ങളെ ഉള്ളു സ്വാതന്ത്ര്യത്തിൻ്റെ ഇവയൊക്കെ നഷ്ടപ്പെടുത്തണോ പ്രിയതെ എന്നേക്കുമിങ്ങനെ കൊതിച്ച് ഇരിക്കാനോ എത്ര സുന്ദരം ഈ സമയം സൗന്ദര്യത്തിൻ്റെയും പ്രണയത്തിൻ്റെയും അസുലഭ നിമിഷങ്ങളല്ലോ നാളെ ആർക്കുണ്ട് അറിവ് പൊന്നേ ഇന്ന് രാവ് നമ്മുടെതല്ലോ പോകാനായി വാശി പിടക്കരുതേ.. രചന ഫയാസ് ഹാഷ്മി പരിഭാഷ ജീ ആർ കവിയൂർ 14 03 2023

कभी यूँ भी तो हो ജാവേദ് അക്തറുടെ ഗസൽ പരിഭാഷ

कभी यूँ भी तो हो ജാവേദ് അക്തറുടെ ഗസൽ പരിഭാഷ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു പുഴയുടെ പുളിനത്തിൽ നിൽക്കു പൂ നിലാ രാവിലായ് നീ വരുമല്ലോ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു മാലാഖമാരുടെ വേദികയിലായ് നിന്നെ കുറിച്ച് പറയുകിൽ നീയും ഒന്ന് വന്നെങ്കിൽ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു ഈ മൃദുലമായ കുളിർ തെന്നലും എപ്പോഴെങ്കിലും എൻ വീടിനരികിലുടെ കടന്നു പോകിലായ് നിൻ്റെ ഗന്ധം കവർന്നു ഏടുക്കട്ടെയോ നീ എന്നെ നിൻ്റെ വീട്ടിലേക്ക് കൊണ്ട് പോകില്ലേ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു ശൂന്യമായി എല്ലാ വേദികളും ആരുമില്ല എൻ കൂടെ നീ കൂടെ വന്നെങ്കിൽ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു ഈ മേഘങ്ങൾ പെയ്തു വീഴട്ടെ എൻ്റെ ഹൃദയത്തിലെക്ക് ഇറങ്ങട്ടെ നിൻ്റെ ഹൃദയവും കുളിരട്ടെ നീ വീട് വിട്ടു വരുമല്ലോ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു വിരഹം നിറയട്ടെ ഹൃദയത്തിലായ് മഴ പെയ്യട്ടെ ഇനിയും ഞാനും നീയും മാത്രമായ് കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു പുഴയുടെ ...

കാത്തിരുപ്പ് (ഗസൽ)

കാത്തിരിപ്പ് (ഗസൽ) നിൻ കണ്ണുകൾ കണ്ട നേരം  എന്റെ മനസ്സിലായിരം  തിരിയിട്ട വിളക്കുകൾ തെളിഞ്ഞു  നീ എനിക്കായി ഞാൻ നിനക്കായി  ജീവിക്കുന്നു നിന്നോർമകളാൽ  വിരഹത്തിൻ ചൂടിൽ കഴിയുന്നു  നീ എനിക്കായി ഞാൻ നിനക്കായി  പലവട്ടം മനസ്സിലെ  കാര്യങ്ങൾ ഭിത്തികളിലെഴുതി  ഉറക്കമില്ലാത്ത രാവുകളെറെ  നിലാവ് പെയ്യും വിജനതയിലായ് കഴിച്ചുകൂട്ടി നിനക്കായി  എന്റെ വാക്കുകൾ നിന്നോളമെത്തിയില്ല  ആഗ്രഹങ്ങളൊക്കെ കാട്ടിയിട്ടും  നീയറിഞ്ഞതേയില്ല  നീ എനിക്കായി ഞാൻ നിനക്കായ് നിനക്കായി ഋതുക്കൾ  വസന്തം വന്നു പൂമണം പകർന്നു  ശിശിരം വന്നു കുളിർ കോരിയിട്ടു  ഹേമന്തം വരവോളം കാത്തിരുന്നു  എന്നിട്ടും നീയെന്തേ വന്നില്ല  നിനക്കായി ഞാനും  എനിക്കായി നീയും  കാത്തിരുന്നു കാത്തിരുന്നു  വെള്ളിനര വീണ കണ്ണുകൾ  മങ്ങി എന്നിരുന്നാലും  മനസ്സ് മന്ത്രിച്ചു  ഞാൻ നിനക്കായി  നീ എനിക്കായി  കാത്തിരുന്നു  ജീ ആർ കവിയൂർ  09 03 2023

(ഗസൽ) നീ മാത്രമല്ലോ

(ഗസൽ)   നീ മാത്രമല്ലോ  നീ മാത്രമല്ലോ  അതേ നീ മാത്രമല്ലോ  എന്നെ പഠിപ്പിച്ചത്  ജീവിതത്തിൽ  മൂന്നക്ഷരങ്ങളുടെ  സഞ്ജീവനി പ്രണയം  പ്രണയം പ്രണയം പ്രണയം  മിടിക്കുന്നു ഈ  ഹൃദയമിന്നും നിനക്കായി  നിനക്കായി പ്രിയതേ കണ്ണുകൾ ഇടഞ്ഞ നേരം  മുതൽ ഇന്നും മറക്കാതെ  സൂക്ഷിക്കുന്നു ആ നിമിഷങ്ങൾ  പലവട്ടം പറഞ്ഞിട്ടും  എഴുതിയിട്ടും തീരാത്ത  എൻ ഗസലീണങ്ങളിൽ  നീ മാത്രം നീ മാത്രം  നിറയുന്നുവല്ലോ പ്രിയതേ  ജീ ആർ കവിയൂർ  08 03 2023

സത്യമായിട്ടും (ഗസൽ )

സത്യമായിട്ടും (ഗസൽ ) ഒളിപ്പിച്ചു വയ്ക്കുക എന്നെ  നിൻ ഹൃദയത്തിലായി  ഇല്ലെങ്കിൽ ഞാൻ ഞാനല്ലാതെ  ആകുമല്ലോ പ്രിയതേ  നീ എന്റെ ഗസലായി മാറുന്നു  വേദിയിൽ നിന്നും വേദിയിലേക്ക്  പോകുമ്പോൾ നീ എന്റെ ശ്രുതിയായ് ശ്വാസനിശ്വാസങ്ങളായ് പിന്തുടരുന്നുവല്ലോ  ആ ആ ആ ആ ആ നീ സമ്മതം മൂളുകിൽ  കുറച്ചുനാൾ കൂടി ജീവിച്ചിരിക്കും  വന്നൻ സ്വപ്നങ്ങളൊക്കെ  സത്യമാക്കി മാറ്റുക പ്രിയതേ ജീ ആർ കവിയൂർ  07 03 2023

ഗസൽ മാല

ഗസൽ മാല  നിൻമിഴിപൂക്കൾ കാണാതെ പോയല്ലോ  എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ വിരിഞ്ഞോര അക്ഷര മുത്തുക്കളാൽ തീർത്തൊരു ഗസൽ മാല ,  ആ ആ ആ ആ ആ സപ്ത സ്വര വർണ്ണങ്ങളാൽ  തീർത്ത രാഗവസന്തം ആരോഹണ അവരോഹണങ്ങളാൽ  അനുരാഗ വസന്തം  മൗനമാണിന്നും നിൻമഹനീയമാം മുഖമുദ്ര. മറക്കാനാവാത്ത മായാത്ത മധുരിമപകരും അനുഭൂതി. ആ ആ ആ ആ ആ നിൻ മിഴി പൂക്കൾ കാണാതെ പോയല്ലോ?  എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ വിരിഞ്ഞോര അക്ഷര മുത്തുക്കളാൽ തീർത്തൊരു ഗസൽ മാല ,  ജീ ആർ കവിയൂർ 06 03 2023

കാണാനേറെ ( ഗസൽ)

കാണാനേറെ ( ഗസൽ) നീയെൻ്റെ നെഞ്ചിലായ് നിലാവേ നീർമിഴികളിലെ കനവായ് പടരുന്നുവോ കാണുവാനേറെ മോഹമുണ്ട് കണ്ട് അകലും കൊതിയുണർത്തും കൽക്കണ്ടമധുരമേ കാലമേ കരകാണാക്കടൽ തിരമാലകളേ കരളിലൂറും കന്മദമേ. ഒളിമങ്ങാത്ത നിൻ ചിരിപൂക്കൾ ഓർമ്മകൾക്ക് സമ്മാനമാകുന്നൂ, കനവായ് തീരുന്നുവോ കാണുവാനേറെ മോഹമുണ്ട്. ജീ ആർ കവിയൂർ 06 03 2023

चिट्ठी ना कोई सन्देशആനന്ദ് ബക്ഷി/ ദീപക് പണ്ഡിറ്റ് / ജഗദീഷ് സിങ് ഇവരുടെ ഗസൽ പരിഭാഷ

चिट्ठी ना कोई सन्देश ആനന്ദ് ബക്ഷി/ ദീപക് പണ്ഡിറ്റ് / ജഗദീഷ് സിങ്  ഇവരുടെ ഗസൽ പരിഭാഷ  ഒരു എഴുത്തോ സന്ദേശമോയില്ല ഒരു എഴുത്തോ സന്ദേശമോയില്ല അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല ഒരു എഴുത്തോ സന്ദേശമോയില്ല അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല ഒരു എഴുത്തോ സന്ദേശമോയില്ല എവിടെ നീ പോയെന്നറിയില്ല അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല എവിടെ നീ പോയെന്നറിയില്ല ഈ ഹൃദയം നൊമ്പരം കൊണ്ടു  അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല ഒരു ദീർഘനശ്വാസം നിറച്ചു നാം ആരുമേ കേട്ടതില്ല  നീ പോയി കൊണ്ടേരിക്കെ ഒരു പക്ഷെ നീ വിളിച്ചിരിക്കാം എല്ലായിപ്പോഴും ഇതാവാം ദുഃഖം ആ സമയങ്ങളിൽ നാമെവിടെയായിരുന്നു  എവിടെ നീ പോയെന്നറിയില്ല ഒരു എഴുത്തോ സന്ദേശമോയില്ല അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല ഈ ഹൃദയത്തിലേക്ക് മുറിവേൽപ്പിച്ചു  അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല പരിഭാഷ ജീ ആർ കവിയൂർ

ആശിച്ചു ഞാൻ (ഗസൽ)

ആശിച്ചു ഞാൻ (ഗസൽ) എവിടെയാണെങ്കിലും  നിൻ മിഴി പൂക്കളെന്നും  നനയാതെ ഇരിക്കട്ടെയെന്ന് ആശിച്ചു പോകുന്നുയിന്നും ആ ആ ആ ആ അഴലിൻ തീരത്ത് ഇരുന്നു മൊഴികളാൽ തീർത്തു  ഞാനെൻ്റെ ഗീതകം നിനക്കായ് മാത്രം ഓമലെ ഓ ഓ ഓ ഓ ഓർമ്മതൻ ഓളങ്ങൾ ഒളിമിന്നി ചിതറി വഴിയിൽ പൂത്തൊരു പ്രണയ പുഷ്പമേ  എവിടെയാണെങ്കിലും  നിൻ മിഴി പൂക്കളെന്നും  നനയാതെ ഇരിക്കട്ടെയെന്ന് ആശിച്ചു പോകുന്നുയിന്നും ജീ ആർ കവിയൂർ 03 03 2023