പ്രണയം ഒരു കളിയല്ലല്ലോ ( ഗസൽ)
പ്രണയം ഒരു കളിയല്ലല്ലോ (ഗസൽ) ഭാവനകളോരോന്നും കളികളല്ലല്ലോ, ഹൃദയമിതൊരു അചേതനമല്ലല്ലോ। രാത്രികളുടെ ഉറക്കം കെടുത്തിയോ, സ്വപ്നങ്ങളിന്ന് കരുണയുമല്ലല്ലോ। നീ ഉണ്ടാക്കിയ ദിവ്യ സ്നേഹം, ആ മുറിവിന്റെ രേഖകളില്ലല്ലോ। നിന്‍റെ കണ്ണിലെ നക്ഷത്രത്തിളക്കം, ഇനിയുമീ കനവുകളില്ലല്ലോ। വിരഹവേദന കഴിച്ചുകൂട്ടി, ഇത് തന്നെ ഒരു മാന്ത്രികമല്ലല്ലോ। ജി.ആർ പദങ്ങളിലായ്, പ്രണയമൊരു ചോദ്യമല്ലല്ലോ। ജീ ആർ കവിയൂർ 17 02 2025