Posts

Showing posts from May, 2021

അറിയുന്നുവോ ,, ഗസൽ

 അറിയുന്നുവോ ,, ഗസൽ  ഈ ജീവിത വീഥിയിൽ  നാമ് കണ്ടു മുട്ടിയ വേളകളിൽ  കണ്ണുകൾ തമ്മിൽ കഥപറഞ്ഞു  കരളിന്റെ ഉള്ളിലൊരു നോവ്  പകർന്നകന്ന സന്ധ്യകളും  സിഗ്നമാം അനുരാഗത്തിൻ  ഭാവങ്ങളൊക്കെയിന്ന്  ഗസലിൻ ഈരടിയായ്  ഋതുക്കൾ മാറിമറിഞ്ഞു  വെള്ളി നൂലുകൾ തെളിഞ്ഞു  കണ്ണുകൾ മങ്ങിയെങ്കിലും  മനക്കണ്ണുകൾക്കിന്നും നീയെന്ന  മാസ്മരിക ഭാവം മായാതെ  പ്രണയാഗ്നിയായ്  കത്തുന്നു  അറിയുന്നുണ്ടോ സഖി  എൻ ആത്മ നൊമ്പരം നീ  ജീ ആർ കവിയൂർ  23 .05 .2021 

വഴിക്കണ്ണുമായ്‌ - ഗസൽ

  വഴിക്കണ്ണുമായ്‌ - ഗസൽ  ഓർമ്മകളുടെ ചിറകുമുറിഞ്ഞു ഓമലാളേ കാണാതാരിക്കാൻ കഴിയുന്നില്ല കാലങ്ങളായ്  മനസ്സ് കനവുകണ്ടു കഴിയുന്നിന്നും വരുമൊരുനാൾ വരാതിരിക്കില്ല വിരഹനോവിന്നോരവസാനം കണ്ണടയുമുൻപ് കണ്ടിരിക്കുമെന്നു കരളിൻ  നോവിനാൽ കുറിക്കുന്നു കടിതമിതു നിനക്കായ് മാത്രം പ്രിയതേ കാണുവാനില്ലേ നിനക്കുമാഗ്രഹങ്ങൾ കഠിന ഹൃദയല്ലെന്നെനിക്കറിയാമെങ്കിലും കാത്തിരിക്കുന്നു വഴിക്കണ്ണുമായ്‌ പ്രണയിനി ജീ ആർ കവിയൂർ  22 .05 .2021 

പുനർജനിക്കാം - ഗസൽ

 പുനർജനിക്കാം - ഗസൽ  ഉറങ്ങാത്ത രാവുകൾ  ഉണരുന്ന ഓർമ്മകൾ  അത് നൽകുന്ന സുഖവും  തിരികെ വരാത്ത ദിനങ്ങളും  ഇന്നും കടം കൊണ്ടാലുമാ   ചില്ലമേൽ ചേക്കേറാൻ  മധുര നോവുകൾ നുകരാൻ  കൊതിക്കുന്നുവല്ലോ മനം  ജനിമൃതികൾക്കിടയിൽ  ഇനിയും വരികയില്ലല്ലോ  ജന്മങ്ങൾ ഇനിയും ഉണ്ടാവുമോ  ആ സുദിനങ്ങളൊക്കെയെങ്കിൽ  ഉറങ്ങി ഉണരാം ഉഷസ്സിൻ  പൊൻ കിരണങ്ങൾ വരുമ്പോഴേക്കും പിറക്കാം സ്വാർഗ്ഗത്തിൽ  പ്രിയതേ  ജീ ആർ കവിയൂർ  16 .05 .2021   

പോവരുതേ സഖേ - ഗസൽ

 പോവരുതേ സഖേ - ഗസൽ  ഇന്നിനിയും പോകുവാനിത്ര  നിർബന്ധം കാട്ടല്ലേ സഖേ  ഇന്നിനിയും പോകുവാനിത്ര  നിർബന്ധം കാട്ടല്ലേ സഖേ  അരികിലിരിക്കുക എന്നരികിൽ  ശഠിക്കല്ലേയിന്നെങ്കിലും എന്നോട്  ഏകാന്തതയിൽ പോവുകിൽ  എനിക്കതു സഹിക്കാനാവില്ല പ്രിയനേ  വസന്തത്തിൻ ഋതുക്കൾ വന്നു  മായാ മോഹന ന്യത്തം വെക്കുന്നു  പൂക്കൾ പുഷ്പിക്കുന്നു കുയിൽ  പാടിവിളിക്കുന്നു  പ്രണയത്തേ  കാണേണ്ടേ നിലാവിൻ  പുഞ്ചിരിയിൽ മയങ്ങി  വിടരുമല്ലിയാമ്പലുകളുടെ  നാണയത്തിൽ കുതിർന്ന പ്രേമം  ഇന്നിനിയും പോകുവാനിത്ര  നിർബന്ധം കാട്ടല്ലേ സഖേ  ഇരിക്കുക എന്നരികിലിരിക്കുക  പറയുക അധര മധുരമൊഴികൾ സഖേ  ജീ ആർ കവിയൂർ  15 .05 .2021 

രാവിൻ നോവ് - ഗസൽ

 രാവിൻ നോവ് - ഗസൽ  നിർമിഴികളിൽ തളം കെട്ടി  വിരഹത്തിന് മധുര നോവ്  രാവിൽ എവിടെ നിന്നോ  മാറ്റൊലി കൊണ്ടു ഗസലീണം   കുയിലില്ലാതെ പുഷ്പവാടികയും  മാനം കറക്കുമ്പോൾ മയിലാട്ടമില്ലാതെ  മനസ്സ് ശൂന്യമാവും പോലെയായല്ലോ  മുല്ലപ്പൂമണമില്ലാതെ തലയിണദുഃഖം  അവനില്ലാതെ അവളും  അവളില്ലാതെ  അവനും  കാത്തിരിപ്പിന്റെ കാലൊച്ചയും  നിലാവില്ലാ നിഴലില്ലാ രാവും  ശ്രുതിയില്ലാ താളമില്ലാ  ജതികളില്ലാ ഗാനവും വിരലുകൾ മരവിച്ചു  വിസ്മൃതിയിലാണ്ടു മനം  വിട്ടകന്നു ദിനം ദീനം  നിർമിഴികളിൽ തളം കെട്ടി  വിരഹത്തിന് മധുര നോവ്  രാവിൽ എവിടെ നിന്നോ  മാറ്റൊലി കൊണ്ടു ഗസലീണം   ജീ ആർ കവിയൂർ  08 .05 .2021