Posts

Showing posts from February, 2021

കണ്ടുമുട്ടുന്നത് (ഗസൽ )

 കണ്ടുമുട്ടുന്നത് (ഗസൽ )    ഇനി നാം പിരിയുന്നത്  കനവിൽ കണ്ടുമുട്ടുവാനോ  പുസ്തകത്താളുകൾക്കിടയിലെ  ഉണങ്ങി കരിഞ്ഞ പുഷ്പമായോ   ആഴങ്ങളിൽ നിന്നും മുങ്ങി  എടുക്കും ചിപ്പിയിലെ മുത്തോ  കുപ്പയിൽ തിളങ്ങും മാണിക്യമായോ  കുപ്പിയിൽ തിളങ്ങും ലഹരിയിലോ  മധുര നോവിന്റെ അനുഭൂതിയിൽ  പ്രണയം തുളുമ്പും വരികളിൽ  ശ്രുതി ഉണർത്തും ഗസലീണത്തിലോ  കണ്ടു മുട്ടുന്നതിനി എവിടേയോ പ്രിയതേ  രണ്ടു  നിഴലുകൾ തമ്മിൽ ചേരുന്നത്  മരുഭൂവിൽ മിന്നും മണൽ തരിയിലോ  ഇനി നാം പിരിയുന്നത്  കനവിൽ കണ്ടുമുട്ടുവാനോ ജീ ആർ കവിയൂർ  23 .02 .2021 

എരിയുന്നുണ്ടോ ... (ഗസൽ )

 എരിയുന്നുണ്ടോ ... (ഗസൽ ) എരിയുന്നുണ്ടാർക്കുവേണ്ടിയോ   നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ     പ്രണയത്തിൽ ചാലിച്ചെഴുതിയ തൂലികയാൽ പാടട്ടെയോ ആഗീതം  നിനക്കായി മാത്രം  എരിയുന്നുണ്ടാർക്കുവേണ്ടിയോ  എരിയുന്നുണ്ടാർക്കുവേണ്ടിയോ  നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ പാടട്ടെയോ ആഗീതം  നിനക്കായി മാത്രം  നോവിനാൽ ഒഴുകി വന്നെൻ  ഹൃദയ തന്തുവിൽ മീട്ടുമീണം നിൻ മാന്ത്രികമാം നയനത്തിൽ     മരുന്നായി അലിഞ്ഞു ചേരുന്നുവോ അഴലൊക്കെ അകന്നുവല്ലോ  ഗസലിന്റെ ഇണങ്ങളിൽ   ഞാനെന്നെ മറന്നു നിന്നു ഞാൻ  ഞാനെന്നെ മറന്നു നിന്നു സഖിയെ  നയനാരാമത്തിനു ചുവട്ടിലായ്    റോസാ ദലംപോലെ ചുണ്ടുകൾ  ചുംബന കമ്പനങ്ങൾക്കായി  കൊതിക്കുന്നുവോ അറിയില്ല    പ്രണയ ഗീതകം  ലളിതമാണെങ്കിലും  ഹൃദയത്തെ സൂക്ഷിക്കുക നീ  കയ്യിൽനിന്നും വീണുകണ്ണാടി  പോലെ ഉടയാതിരിക്കട്ടെ സഖിയേ  എരിയുന്നുണ്ടാർക്കുവേണ്ടിയോ   നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ എരിയുന്നുണ്ടാർക്കുവേണ്ടിയോ   നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ ജീ...

കുളിർ കോരി സഖേ ,,!! (ഗസൽ)

 കുളിർ കോരി സഖേ ,,!!  (ഗസൽ)  എന്ത് കണ്ടു എന്ത് കേട്ടു ഞാൻ  നീ കാട്ടും വഴിയേ നടന്നപ്പോൾ  നനഞ്ഞ മണ്ണിൻ മണം പകർന്നു  മൊഴികൾ കാതിൽ കുളിർ കോരി  അണയാനൊരുങ്ങും ചിരാതിൻ  ആത്മ നൊമ്പരമാരു കേട്ടു  കരുംതിരിയുടെ നോവാരറിഞ്ഞു  വറ്റിയ മനമാരുകണ്ടു സഖേ  പുലരുവോളം ഉറക്കമില്ലാതെയാടി  പലവുരു പറയാനൊരുങ്ങിയ പദം  പുഴപോലെ വറ്റി വരണ്ടു പോയല്ലോ  പുണരാതേ പോകുമോ ഉൾക്കടൽ സഖേ  നിൻ നാദ ധ്വനികളെന്നിലേ  വിരഹം തൊട്ടുണർത്തി  ധമനികളിൽ ലഹരി പടർത്തി  പ്രണയ വസന്തം തീർത്തു ഗസൽ  എന്ത് കണ്ടു എന്ത് കേട്ടു ഞാൻ  നീ കാട്ടും വഴിയേ നടന്നപ്പോൾ  നനഞ്ഞ മണ്ണിൻ മണം പകർന്നു  മൊഴികൾ കാതിൽ കുളിർ കോരി സഖേ ,,!! ജീ ആർ കവിയൂർ  20 .02 .2021 

നീ അറിയുന്നുണ്ടോ (ഗസൽ)

 നീ അറിയുന്നുണ്ടോ (ഗസൽ)  ഞാന്നു കിടക്കും ഞാവൽ പഴങ്ങൾ   ഞെട്ടറ്റു പോകാതെ നിനക്കു ഞാൻ തന്നില്ലേ  ഞായെൻ മനവും തനവും മൊക്കെ  സ്വപ്ന കഞ്ചുകമൂരി തന്നില്ലേ നിനക്ക് തന്നില്ലേ  സ്വർഗ്ഗവും നരകവും വേറെങ്ങുമല്ലന്നു  സ്വയം നിനക്ക് കാട്ടി തന്നില്ലേ സ്വർണ്ണ ഖജിതമാം സ്നേഹ പരാഗം തന്നില്ലേ  നിനക്ക് കാട്ടി തന്നില്ലേ പ്രിയതേ പ്രിയതേ  ഞാനറിയാതെ എന്നെ അറിയാതെ  നീ  വിട്ടകന്നില്ലേ എങ്ങോട്ടേക്കോവിട്ടകന്നില്ലേ  ഞാനറിയുന്ന വേദന നിനക്കറിവതുണ്ടോ  ഞാനറിയുന്ന ആത്മ നോവ് നിനക്കറിവതുണ്ടോ പ്രിയതേ  ജീ ആർ കവിയൂർ  19 .02 .2021 

വരവും കാത്ത്

വരവും കാത്ത്   ഉദയ കിരണങ്ങൾ  കാത്തു കിടക്കും  മഞ്ഞിൻ മൂടുപടം  പുതച്ചുറങ്ങും  കടുക് പൂക്കും നാട്ടിൽ  സ്വപ്നം കണ്ടു കിടന്നു  മനസ്സ് വിരഹ കുളിമൂടി  നിദ്രയുടെ ചിറകൊടിഞ്ഞു  മധുര നാവുകളിലൂടെ  വാക്കുകൾക്കായി കാതോർത്ത്  ശലഭമായ് പറന്നുയന്നു  ശിശിര വസന്തം തീർക്കും  കുന്നുകളും കുഴികൾക്കുമപ്പുറം  സമാന്തങ്ങളിലൂടെ യാത്ര  നിഴൽ പടരും രാവിൽ  നിലാവ് വിളറിവെളുത്ത വരവറിയിച്ചു ദിനങ്ങളുടെ  വിരസതയകറ്റിയ മാനത്ത്  പോക്കുവെയിൽ മഞ്ഞപൂശി  വിഷുവരുമെന്നു ആശ്വാസം  പകർന്നു കൊണ്ടു  വേലിക്കരികിലെ  കർണ്ണികാരം പൂവിട്ടു  കൺകൾ വിടർന്നു വിഷുവിനായ്  ഉദയകിരണങ്ങൾ കാത്തു കിടന്നു  കിഴക്കൻ ചക്രവാളത്തിൻ  കവിളുകൾക്കു തുടിപ്പ്  കനവ് കണ്ടു കിടന്നു മടിച്ചു  ഉഴറിയ മനസ്സിൽ ചാഞ്ചാട്ടം  ഇട നെഞ്ചിൻ മിടിപ്പേറി  വരും പുലരിയുടെ  പ്രതീക്ഷകളാകും  കിരണങ്ങൾ പെയ്യ്തിറങ്ങി  ജീ ആർ കവിയൂർ 18 .02.2021 

പിൻനിലാവേ (ഗസൽ )

 പിൻനിലാവേ (ഗസൽ ) പാതി മയക്കത്തിൽ  പതിയെ വന്നെൻ  പൊന്മേനി തൊട്ടകന്നില്ലേ  പാലൊളി വിതറും  പിൻ നിലാവേ  പൂമുല്ല വള്ളിയിൽ  പടർന്നു സുഗന്ധത്താൽ  പൂത്തു ഉലഞ്ഞില്ലേ  പുത്തൻ പ്രതീക്ഷകൾ  പുഞ്ചിരി തൂകിയകന്നില്ലേ  പുലരുവോളം നിൻ  പുല്ലാം കുഴൽ നാദത്താൽ  പുളകിതമായല്ലോ മനം  പാതിമയക്കത്തിൽ വന്നെൻ  പൊന്മേനി തൊട്ടകന്നില്ലേ നീ  ജീ ആർ കവിയൂർ  17 .02 .2021 

കണ്ണുകളിലെ തിളക്കം (ഗസൽ )

 കണ്ണുകളിലെ തിളക്കം (ഗസൽ ) പ്രതീക്ഷകൾ നിറയുന്നു മനസ്സിൽ  നിഴൽ ചിത്രങ്ങൾ തെളിയുന്നുവല്ലോ  ഓർമ്മയുടെ സുഗന്ധം പടരുന്നു   നിർനിദ്ര രാവുകളിൽ നിലാവ് പെയ്യുന്നു  നിറയുന്ന ഏകാന്തതയിലായ്  എല്ലാം മറക്കുന്നു രാഗങ്ങളിൽ  അറിയാതെ കൊതിക്കുന്നുവല്ലോ  അരികത്തു നിൻ സാമീപ്യത്തിനായ്  ശിശിര വസന്തത്തിലായ്  ശിഖിരങ്ങളിൽ ചേക്കേറും  പ്രണയത്തിൻ പതംഗങ്ങൾ  കൊക്കുരുമ്മി നിൽക്കുന്നു  ചുണ്ടുകളിൽ വിരഹത്തിൻ  ഗീതിക ഉണരുന്നുവോ  ഗസലീണമായ് ഒഴുകുന്നുവോ  അറിയാതെ കണ്ണുകളിൽ  ജീ ആർ കവിയൂർ  17 .02 .2021       

ഓർമ്മ നോവ് (ഗസൽ )

 ഓർമ്മ നോവ്  (ഗസൽ ) ചുണ്ടുകളിൽ വിരഹത്തിൻ  ഗീതിക ഉണരുന്നുവോ  ഗസലീണമായ് ഒഴുകുന്നുവോ  അറിയാതെ കണ്ണുകളിൽ  നനവുറുന്നുവല്ലോ പ്രണയമേ  അഴലിന്റെ ആഴങ്ങളിൽ നിന്നും  ഉദിരുന്നുവോ  ജ്വാലയായ്  ലഹരിയായ് സിരകളിൽ  ഞാനറിയാതെ പടരുന്നുവോ  മിഴിയിണകളിൽ വിരിയുന്ന  മൊഴികളാവും വരികളെന്നിൽ  ഓർമ്മകളുടെ വസന്തം തീക്കുന്നുവോ  വർണ്ണങ്ങളായി രൂപങ്ങളായി  ചിലപ്പോൾ തണലായി വെയിലായി  എൻ ചിന്തകളിൽ നീ നിറയുന്നുവോ  നിൻ  വിരഹനോവ് സഖിയെ  ജീ ആർ കവിയൂർ  17 .02 .2021 

പ്രണയമേ നീ ജയിക്കു (ഗസൽ )

Image
  പ്രണയമേ നീ ജയിക്കു  (ഗസൽ ) പ്രണയമേ നീ ജയിക്കയെന്നും  പ്രാണൻ പോയാലും നിന്റെ  ഖ്യാതി  നിലനിൽക്കട്ടെ എന്നും  ഖേദമേറെ താങ്ങാനാവില്ല സഖേ   ഹൃദയ നോവുകലൊരിക്കലും  സമാധാനത്തോടെ കഴിയാൻ  അനുവദിച്ചിട്ടില്ല ഒരിക്കലും  ശിശിരക്കുളിരല വീശിയപ്പോൾ  നിന്നെ ഞാനങ്ങുയൊർത്തു  പ്രണയ നോവേറ്റു പിടഞ്ഞു   ഏറെ നേരം വേദന കൊണ്ടു  നീറുന്ന ഹൃദയത്തേ നീയറിഞ്ഞോ  വിരഹ നോവിനാൽ  പിടഞ്ഞു മനം  ഉടഞ്ഞ കണ്ണാടി പോലെയായി വീണ്ടും  തുടർന്നു കൊണ്ടേയിരുന്നുയീ കഥ നഷ്ടങ്ങളുടെ കണക്കുകളേറെ ബാക്കി  തോൽക്കുന്നു ഞാനെന്നും നിന്റെ  സ്നേഹ പ്രകടനത്തിൻ മുന്നിൽ  നീ ജയിക്കുന്നതല്ലേ എന്നുമെനിക്കിഷ്ടം  പ്രണയമേ നിന്റെ പാരാജയം നോവുതന്നെ  പ്രണയമേ നീ ജയിക്കയെന്നും  പ്രാണൻ പോയാലും നിന്റെ  ഖ്യാദി നിലനിൽക്കട്ടെ എന്നും  ഖേദമേറെ താങ്ങാനാവില്ല സഖേ  ജീ ആർ കവിയൂർ  14 .02 .2021 

വിരഹക്കടൽ (ഗസൽ )

 വിരഹക്കടൽ  (ഗസൽ ) നിൻ ആഴക്കടലാവും  നയങ്ങളിലിറങ്ങും  നേരമറിഞ്ഞു പ്രണയത്തിൻ  ലവണ രസത്തിൻ മധുരിമ -( 2 ) നങ്കുരമിടാതെയെത്ര  നാളിനിയും തീരം തേടി -( 2 ) തുഴയുമീ ജീവിത വഞ്ചിയേ  ജന്മജന്മാന്തര യാത്രകളിൽ -( 2 ) നിൻ ആഴക്കടലാവും  നയങ്ങളിലിറങ്ങും  നേരമറിഞ്ഞു പ്രണയത്തിൻ  ലവണ രസത്തിൻ മധുരിമ -( 2 ) മനസ്സിൽ വിരഹ തിരമാലകൾ  ഉയർന്നു താഴുന്നുവല്ലോ -( 2 ) തിരയുടെ നോവറിയാതെ  തീരം കാത്തു കിടന്നു  സഖിയേ -( 2 ) നിൻ ആഴക്കടലാവും  നയങ്ങളിലിറങ്ങും  നേരമറിഞ്ഞു പ്രണയത്തിൻ  ലവണ രസത്തിൻ മധുരിമ -( 2 ) ജീ ആർ കവിയൂർ  13 .02 .2021 

ഋതുഭേതമില്ലാത്ത പ്രണയം ( ഗസൽ )

 ഋതുഭേതമില്ലാത്ത പ്രണയം ( ഗസൽ  ) ഇന്നലെ വന്നൊരു  വസന്തത്തിൻ സുഗന്ധം  നിന്നുടെ  കഥയൊന്നു പറഞ്ഞു  ആരും കേട്ടാലും മതിവരാത്ത -(2 ) നിൻ ഓർമ്മകളുടെ വർണ്ണങ്ങൾ  വീണ്ടും കോർത്തെടുത്തു  - (2 ) അക്ഷര മാലകളാലത്  ശ്രുതി ചേർത്തു പാടി പോയ്  - (2 ) ഇന്നലെ വന്നൊരു  വസന്തത്തിൻ സുഗന്ധം  നിന്നുടെ  കഥയൊന്നു പറഞ്ഞു  ആരും കേട്ടാലും മതിവരാത്ത  സന്തോഷങ്ങളും സന്താപങ്ങളും  ഇണ ചേരും വേലകളാൽ - (2 ) ഹൃദയ വാട്ടികയിൽ മൊട്ടിട്ടു  ഋതുഭേതമില്ലാത്ത പ്രണയം - (2 ) ഇന്നലെ വന്നൊരു  വസന്തത്തിൻ സുഗന്ധം  നിന്നുടെ  കഥയൊന്നു പറഞ്ഞു  ആരും കേട്ടാലും മതിവരാത്ത  - (2 ) ജീ ആർ കവിയൂർ 12 .02.2021

ചാരുതയാർന്നീണം ( ഗസൽ )

 ചാരുതയാർന്നീണം ( ഗസൽ ) ചന്ദനം മണക്കുന്ന മേനിയഴകും  ചഞ്ചലമായ്  തുള്ളി തുളുമ്പും മനസ്സും  ചന്ദ്രകാന്തത്തിൻ ചാരുതയിൽ  ചിരിവിടരുന്ന നിശാ ഗന്ധിയും  ചാരുമുഖി നിൻ നടനം  ചിത്തം കുളിരുന്നതും  ചിന്തകൾ തരളിതമായ്  ചിത്രം വരച്ചു ഞാൻ ... മിഴിയഴകിൽനിന്നും മൊഴിയുണർന്നു ചുണ്ടിൽ ചുംബന കമ്പനമുണർന്നു   കവിതകളായ് ഗസലീണത്തിൻ  ലയത്താൽ ലഹരി പടർന്നു സിരകളിൽ  ചന്ദനം മണക്കുന്ന മേനിയഴകും  ചഞ്ചലമായ്  തുള്ളി തുളുമ്പും മനസ്സും  ചന്ദ്രകാന്തത്തിൻ ചാരുതയിൽ  ചിരിവിടരുന്ന നിശാ ഗന്ധിയും ജി ആർ കവിയൂർ  10 02 2021

കണ്ടു കേട്ടു നിന്നെ

കണ്ടു ഞാൻ നിന്നെ ഞാൻ കണ്ടു കനവിലും നിനവിലും ഒക്കെ  കായാമ്പൂ  വർണ്ണവും ,കാതിൽ  കുളിർ പകരും നിൻ മുരളീരവം കണ്ണാ ഗോപി ഹൃദയ വാസാ കണ്ടു ഞാൻ  നിന്നെ ഗുരുവായൂർ നടയിലും  വൃന്ദാവന നന്ദന വനങ്ങളിലും മധുരയിലെ മധുരമേ കേട്ടുഞാൻ ദ്വാരകയിലൊക്കെ മുഴങ്ങുന്നത് മീരയുടെ ഒറ്റക്കമ്പി നാദത്തിൻ സ്മരിക ലഹരിയിൽ മയങ്ങി മനവും തനുവും നിന്നിലലിഞ്ഞു  കണ്ണാ കണ്ണാ കണ്ണാ  ജി ആർ കവിയൂർ  09 02 2021

ആകെ തുടുത്തുവല്ലോ (ഗസൽ )

 ആകെ തുടുത്തുവല്ലോ (ഗസൽ ) ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ   ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ   ഏകാന്തതയെന്ന് വിലപിക്കുന്നവരേ  ഓർമവന്നത് ആരെയാണാവോ  ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ   എന്തേ  പതുക്കെ പതുക്കെ  നീറി നീറി പുകയുന്നുവല്ലോ  ഓർമ്മകളിൽ കത്തുന്നുവോ  ആരോടും പറയാത്ത പ്രണയം എന്തേ  പതുക്കെ പതുക്കെ  നീറി നീറി പുകയുന്നുവല്ലോ  ഓർമ്മകളിൽ കത്തുന്നുവോ  ആരോടും പറയാത്ത പ്രണയം  ഒരു നക്ഷത്ര പകർച്ച കണ്ടുവല്ലോ    ചേർന്നുവോ ഓർമ്മകളവളോടൊപ്പം   ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ രാഗവർണ്ണങ്ങൾ നിറഞ്ഞയീ വേദിയിൽ  രാഗവർണ്ണങ്ങൾ നിറഞ്ഞോരീ വേദിയിൽ  അനുരാഗം നിന്നെ മൗനിയാക്കിയോ  പറയു അനുരാഗം നിന്നെ മൗനിയാക്കിയോ  ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ   ഉടഞ്ഞതെന്തേ  ഉള്...

വന്നുവോ .....(ഗസൽ )

 വന്നുവോ .....(ഗസൽ ) വേദികയിൽ നിന്നുമായ്  നയനങ്ങൾ പരതി നടന്നു  ഒരു വേള വന്നു അവൾ   ഹൃദയ മിടിപ്പ് കൂടുമോ  മിഴികളിലെ ഗസൽ വരികൾ  മൊഴികളായി മാറുമോ  ശലഭ ചിറകു പോലെ  ചുണ്ടുകളാൽ മൂളുമോ  വേദികയിൽ നിന്നുമായ്  നയനങ്ങൾ പരതി നടന്നു  ഒരു വേള വന്നു അവൾ   ഹൃദയ മിടിപ്പ് കൂടുമോ  താളം മുറിയുന്നു  ശ്രുതിവിട്ടു പാട്ട്  വഴിതെറ്റുന്നു എന്തെ  കാറ്റിനു നിൻ സുഗന്ധമോ  വേദികയിൽ നിന്നുമായ്  നയനങ്ങൾ പരതി നടന്നു  ഒരു വേള വന്നു അവൾ   ഹൃദയ മിടിപ്പ് കൂടുമോ.... ജീ ആർ കവിയൂർ  08.02 .2021

കർമ്മഫലം

കർമ്മഫലം..   നോവിന്റെ വഴി ഓർമ്മകളിലൂടെ  നടന്നിതു പിന്നോട്ട് ഒന്നുമെല്ലേ  പോയി പോയ ജീവിത യാത്രകളിൽ  അനുഭവിച്ച ദൈന്യതയാർന്ന ദിനങ്ങൾ  ആഗൃങ്ങളാലും മുദ്രകളാലും അറിയാത്ത ഭാഷകൾ വിശപ്പിന്റെ അക്ഷരങ്ങളൊക്കെ കഥകളി കാട്ടി  അനുഭവ പാഠങ്ങൾ പഠിപ്പിച്ചു  വേപദുപൂണ്ടു അർത്ഥത്തിനായി  വേഷങ്ങൾ മാറിമാറി കിട്ടിയാടി വെയിലേറ്റു തളർന്ന ദിനങ്ങളൊക്കെ  വിയർപ്പിനെ മണമുള്ള പണമെണ്ണി  പകുത്തു കൊടുത്ത അർദ്ധ പാതിക്കും മുഴുവനാം മക്കൾക്കുമൊക്കെ  മിഴിനട്ടു നരച്ച മനസ്സുമായി പോയി  പോയ ദിനങ്ങളുടെ നോവറിയാതെ  കർത്താവും കർമിണിയുമറിയാതെ കേക കാകിളിവൃത്തങ്ങളറിയാതെ  കർമ്മ ഫലങ്ങളുടെ കാരമുള്ളറിഞ്ഞു കഴിഞ്ഞു ശിഷ്ടജീവിതമക്കെ  നിനക്കായി മാറ്റിവെക്കുന്നു കണ്ണു നീർപുഷ്പങ്ങളല്ലാതെ കണ്ണായിന്നു നിനക്കു തരുവാൻ കണ്ടും കൊണ്ടും മനസ്സിന്റെ കദങ്ങൾ നിന്നിലർപ്പിക്കുന്നു കാത്തു കൊള്ളുക നീയെന്നേ കാലികളെ പരിപാലിക്കുന്നനീ കാക്കണേ കായാമ്പു വർണ്ണാ കണ്ണാ ജീ ആർ കവിയൂർ 07.02.2021

വന്നകന്നു - ഗസൽ

 വന്നകന്നു -  ഗസൽ  വർണ്ണങ്ങൾ തീർക്കും  സൗപർണ്ണികയിൽ  പൗർണ്ണമിയായ്‌  വന്നകന്നു പോയ്  ഞാനറിയാതെ എൻ  ജീവിത ഋതുക്കളിൽ  ഹേമന്ത ശിശിര വർഷ  സര്‍ഗ്ഗോന്മാദവസന്തമായ്  ആരോഹണ അവരോഹണങ്ങളായ്  സപ്ത സ്വരധാരയായ് സിരകളിൽ  ലഹരി പകർന്നു ഉന്മാദിയാക്കി  വർണ്ണങ്ങൾ നൽകി നീയെവിടെ  രാവിൽ ഗസലായ് എന്നിൽ  പടർന്നു കയറി നീ  ഒരു ശലഭമായ് പാറി  എൻ പ്രണയാഗ്നിയിൽ ലയിച്ചുവോ  വർണ്ണങ്ങൾ തീർക്കും  സൗപർണ്ണികയിൽ  പൗർണ്ണമിയായ്‌  വന്നകന്നു പോയ്  ജീ ആർ കവിയൂർ  04 .02 .2021 

ഒരു സായംസന്ധ്യയിൽ (ഗസൽ )

 നീയെവിടെ - ഗസൽ  ഒരു സായംസന്ധ്യയിൽ (ഗസൽ ) ഒരു സായംസന്ധ്യയിൽ  എന്റെ  ഹൃദയം കവർന്നവൾ  ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ  ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 ) തണുവാർന്ന ഗസലിൻ ഈണമായ്   ഒരു തൂവൽ സ്പര്ശമായ് എന്നിലെന്നും - (2 ) ആ ആ ആ ആ  ഉം ഉം ഉം ഉം  കണ്ണ്  ചിമ്മും താരകമായ് മെല്ലെ നീ  എൻ മനസ്സിന് വേദികയിൽ - (2 ) ഒരു സായംസന്ധ്യയിൽ  എന്റെ  ഹൃദയം കവർന്നവൾ  ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ  ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 ) നീ പാടും പല്ലവി പാടുവാൻ  ഞാനെത്രവട്ടം ശ്രമിച്ചിരുന്നു  - (2 ) അനുരാഗമധുരഗാനമായി  അകതാരൽ  എന്നും നിറഞ്ഞു നിന്നു - (2 ) ഒരു സായംസന്ധ്യയിൽ  എന്റെ  ഹൃദയം കവർന്നവൾ  ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ  ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 ) ജീ ആർ കവിയൂർ  04 .02 .2021 

എന്നിൽ അലിയൂ .. ഗാനം

  എന്നിൽ അലിയൂ .. രചന , ആലാപനം ജീ ആർ കവിയൂർ നീയെൻ രാഗമായി താളമായി വരൂ നീഹാര ബിന്ദുവായിയെന്നിലലിയൂ നിമിഷങ്ങൾ ഹർഷമായി വർഷമായ് നിലാവിൻ നീലിമയിലൊഴുകും നോവുകൾ മറന്നു മറന്നു പോയി നാമൊന്നായ് മാറും സുരഭിലയാമം നനവാർന്ന വേളകൾ പൊലിഞ്ഞു നിദ്രാവിഹീനമായ രാവുകൾ നിന്നിലലിഞ്ഞു ചേർന്ന ദിനങ്ങൾ നീയൊന്നായി രണ്ടായ നിമിഷങ്ങളിൽ നാമനുഭവിച്ച സന്തോഷങ്ങളിന്നും നീയിന്നുമോർക്കുന്നുവോ പ്രിയതേ ..!! നീയെൻ രാഗമായി താളമായി വരൂ നീഹാര ബിന്ദുവായിയെന്നിലലിയൂ നീഹാര ബിന്ദുവായി എന്നിൽ അലിയൂ.. ജീ ആർ കവിയൂർ 17 .01 .2021

വിട്ടൊഴിഞ്ഞു ..ഗസൽ

 വിട്ടൊഴിഞ്ഞു .. പറയുകിൽ അൽപ്പം കാര്യം തന്നെ  ഭാഗ്യവാന്മാരായിരുന്നു  ചിലർ  അവരിൽ പ്രണയമായ് കരുതി  കൊണ്ടിരുന്നു  തൊഴിലിനെ   ജീവിതകാലമത്രയും ഇവർ  തൊഴിലിനെ പ്രണയമാക്കി  (2 ) ഞാനോ മൊത്തം തിരക്കിലായിരുന്നു   ജീവിത വഴികളിലാകെ പിന്നെ  പ്രണയിച്ചു ഞാൻ അൽപ്പമായ്  ചെയ്തു അൽപ്പാൽപ്പം  തൊഴിലിനെയും   ഇവ രണ്ടും കൂടി പ്രശ്‌നമായപ്പോൾ  അവസാനം വിട്ടൊഴിഞ്ഞു രണ്ടിനേയും (2 ) ജീ ആർ കവിയൂർ  01 .02 .2021