Posts

Showing posts from December, 2022

പുതുവത്സരം (ഗസൽ)

പുതുവത്സരം (ഗസൽ) നിലാ കുളിരിൽ നിൻ മൃദു മന്ത്രണം കേട്ടു മയങ്ങിയ രാവിൻ ശാന്തതയിൽ നിന്ന് അധരപുടങ്ങളിൽ നിന്നൊഴുകിയ ഗസൽ വീചികളാൽ മാറ്റൊലി കൊള്ളുന്നു പുതുവത്സരത്തിൻ പ്രണയ മധുരിമ നൽകുന്നു വല്ലോ വല്ലാത്ത ലഹരാനുഭൂതി ജീ ആർ കവിയൂർ 31 12 2022

कोई उम्मीद बर नहीं आती രാഹത് ഫത്തെ അലി ഖാൻ്റെ ഗസൽപരിഭാഷ ജീ ആർ കവിയൂർ

कोई उम्मीद बर नहीं आती  രാഹത് ഫത്തെ അലി ഖാൻ്റെ ഗസൽ പരിഭാഷ ജീ ആർ കവിയൂർ ഒരു പ്രതീക്ഷയും വരുന്നില്ല  മുഖം കാണുന്നില്ല  നമ്മൾ എവിടെയാണ്  ഞങ്ങൾക്ക് ഒന്നും അറിയില്ല എനിക്ക് സംയമനത്തോടെ ഉപാസന അറിയാം  പക്ഷെ ഇവിടെ എനിക്ക് സുഖമില്ല  ഏത് വഴിയാണ് നിങ്ങൾ  കാവയിലേക്ക് എത് മുഖവുമായി പോകുന്നത് 'ഗാലിബിലേക്ക്' ?  നിനക്ക് ലജ്ജ തോന്നുന്നില്ല മരണത്തിന് ഒരു നിശ്ചിത ദിവസമുണ്ട് എന്തുകൊണ്ടാണ് രാത്രി മുഴുവൻ ഉറങ്ങാൻ കഴിയുന്നില്ല ചിരിയാണ് മുന്നിൽ വന്നത് ഇനി കാര്യമില്ല ഞാൻ മിണ്ടാതിരിക്കുന്ന ഒരു കാര്യമുണ്ട് അല്ലാതെ എന്ത് സംസാരിക്കാൻ പറ്റില്ല ഓർമ്മയുണ്ടോ എന്ന് വിളിച്ചുകൂടാ എനിക്ക് കേൾക്കാൻ കഴിയുന്നില്ല നിങ്ങളുടെ ഹൃദയത്തിലെ മുറിവ് കാണാൻ കഴിയുന്നില്ലെങ്കിൽ മേച്ചിൽപ്പുറത്തിന്റെ മണം വരുന്നില്ല മരിക്കാനുള്ള ആഗ്രഹത്തിൽ മരിക്കുക മരണം വരുന്നു എന്നാൽ വരുന്നില്ല

നിന്നോർമ്മകളും( ഗസൽ )

നിന്നോർമ്മകളും ( ഗസൽ ) ഈരാവും രാവിൻ കുളിരും  നദിയും അതിന്റെ  കരയിലുള്ള നടത്തവും  പിന്നെ നിന്നോർമ്മകളും  നീയും ഞാനുമെത്രയരികിലെങ്കിലും  ചന്ദ്രനും താരകങ്ങളും  എത്രയാകലെയാണ്  ഇതൊക്കെ നുണയാണെന്ന്  മനസ്സു പറയുന്നു  എന്നാൽ ഈ രാവും രാക്കുളിരും നദിയുടെ ഒഴുക്കും  നിലാവും നിലാ കുളിരും  എത്ര സുന്ദരമാണ്  ഇതൊക്കെ വിട്ട്  നാളെ എന്ന ചിന്ത  നമ്മളൊക്കെ ഉണ്ടാവുമോ  ഇതൊക്കെ ഇവിടെ ഉണ്ടായാലും   ഈ രാവും രാവും കുളിരും  നദിയുടെ തീരവും  പിന്നെ നിന്നോർമകളും ജീ ആർ കവിയൂർ  30 12 2022

ആർക്കറിയാം (ഗസൽ )

 ആർക്കറിയാം  (ഗസൽ ) വേദന കല്ലുകൾക്കുമുണ്ടാവാം  വേദന കല്ലുകൾക്കുമുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം  പതുക്കെ പതുക്കെ സമുദ്രം കരയുന്നുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം  വേദന കല്ലുകൾക്കുമുണ്ടാവാം ആ ആ ആ ആ ... രാവുമുഴുവൻ ഉണർന്നിരിക്കും  ആകാശത്തു വിരിഞ്ഞു നിൽക്കും  ചന്ദ്രികക്കും ഉണ്ടാവാം വേദന  ആർക്കറിയാം അത് ആർക്കറിയാം ആ ആ ആ ആ  ,..... വേദന കല്ലുകൾക്കുമുണ്ടാവാം കണ്ണുകളിൽ നിന്നും ഉടഞ്ഞു ചിതറും  കണ്ണ് നീരിന് വിരഹ വേദനയുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം.,... പതുക്കെ പതുക്കെ സമുദ്രം കരയുന്നുണ്ടാവാം   വേദന കല്ലുകൾക്കുമുണ്ടാവാം ആർക്കറിയാം,.....  ആ ആ ആ ആ  ,..... തദരി  നാ നാ നാ ,....  ആ ആ ആ ആ  ,..... ജീ ആർ കവിയൂർ  27  12  2022 

നിൻ കണ്ണുകളിൽ ..ഗസൽ

 നിൻ കണ്ണുകളിൽ ..ഗസൽ  നിൻ കണ്ണുകളിൽ നിറയെ പ്രണയം  അത് എഴുതി വായിച്ചു ഞാനുമൊരു  ഗാലിബ് ആയി തീരട്ടെയോ  ഈ കണ്ണുകളിലെ ഗസലുകൾ  പാടി തീരട്ടെ  നിൻ കണ്ണുകളിൽ .... നീയും നിലാവും നൽകിയകന്ന  ഓർമ്മകളിൽ ഇന്നും ജീവിക്കുമ്പോൾ  ഇത് വരെ എഴുതിയവ  നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു  നിൻ കണ്ണുകളിൽ .... നിൻ ചുണ്ടിൽ വിരിയും  പൂവുകളും അത് നൽകും  സുഗന്ധത്തിൻ മാസ്മരികതയിൽ  ഞാൻ മറന്നു പാടട്ടെ വീണ്ടും  നിൻ കണ്ണുകളിൽ നിറയെ പ്രണയം  അത് എഴുതി വായിച്ചു ഞാനുമൊരു  ഗാലിബ് ആയി തീരട്ടെയോ  ഈ കണ്ണുകളിലെ ഗസലുകൾ  പാടി തീരട്ടെ  ജീ ആർ കവിയൂർ  27 12 2022 

നിനക്കും കാണുന്നുണ്ടോ (ഗസൽ )

 നിനക്കും കാണുന്നുണ്ടോ (ഗസൽ ) നിനക്കും നിലാവ് കാണുന്നുണ്ടോ  നനവാർന്ന നീലാകാശവും  നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും  നനവാർന്ന കണ്ണുകൾ  എന്താണ് തേടുന്നത്  ആ ആ ആ ആ  നിനക്കും നിലാവ് കാണുന്നുണ്ടോ  നനവാർന്ന നീലാകാശവും  നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും ആ ആ ആ ആ  ആഴത്തിലുറക്കത്തിൽ  നിന്നും മുണർത്തുന്നത്  മനസ്സിന് ചാഞ്ചല്യം  തോന്നിപ്പിക്കുന്നത് എന്തേ  ആ ആ ആ ആ  നിനക്കും നിലാവ് കാണുന്നുണ്ടോ  നനവാർന്ന നീലാകാശവും  നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും ആ ആ ആ ആ  മധുരം തോന്നും വികാരമെന്തെ  മറക്കാൻ ശ്രമിച്ചിട്ടും മറക്കുന്നില്ലേ  കണ്ടിട്ടും കാണാൻ തുടിക്കുന്നുവോ  കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത  രാഗമല്ലേ അനുരാഗം  ആ ആ ആ ആ  നിനക്കും നിലാവ് കാണുന്നുണ്ടോ  നനവാർന്ന നീലാകാശവും  നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും ജീ ആർ കവിയൂർ  27  12  2022 

एक बस तू ही नहीं मुझ से ख़फ़ा हो बैठा മെഹന്ദി ഹുസൈൻ ഗസൽ പരിഭാഷ

 एक बस तू ही नहीं मुझ से ख़फ़ा हो बैठा  മെഹന്ദി ഹുസൈൻ   ഗസൽ പരിഭാഷ  നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ കൊത്തിയെടുത്ത കല്ല് ദൈവമായി നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് നീ എഴുന്നേറ്റാൽ എന്തെങ്കിലും സംഭവിച്ചേക്കാം നീ എഴുന്നേറ്റാൽ എന്തെങ്കിലും സംഭവിച്ചേക്കാം ലക്ഷ്യസ്ഥാനത്തോടുള്ള എന്റെ  അഭിനിവേശം ഒരു തിളച്ചുമറിയുകയാണ് ലക്ഷ്യസ്ഥാനത്തോടുള്ള എന്റെ  അഭിനിവേശം ഒരു തിളച്ചുമറിയുകയാണ് ഞാൻ കൊത്തിയെടുത്ത കല്ല് ദൈവമായി നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ കൊത്തിയെടുത്ത കല്ല് ദൈവമായി മരിച്ച കൊലപാതകി, എന്റെ മിശിഹാ, നന്ദി മരിച്ച കൊലപാതകി, എന്റെ മിശിഹാ, നന്ദി മരിച്ച കൊലപാതകി, എന്റെ മിശിഹാ, നന്ദി നീ തന്ന വിഷം മരുന്നായി നീ തന്ന വിഷം മരുന്നായി നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് ബാക്കിയുള്ളവരിൽ ഷഹ്‌സാദിന്റെ ജീവിതം കണ്ടെത്തി ബാക്കിയുള്ളവരിൽ ഷഹ്‌സാദിന്റെ ജീവിതം കണ്ടെത്തി അവൻ എഴുന്നേറ്റപ്പോൾ ജീവനുള്ള ശരീരത്തിൽ നിന്ന് വേർപെട്ട് ഇരുന്നു അവൻ എഴുന്നേറ്റപ്പോൾ ജീവ...

ഗസൽ- ഇനി എന്ന് കാണും

ഗസൽ- ഇനി എന്ന് കാണും ആ ആ ആ ആ........ കനവിൻ്റെ ലോകത്ത് നിത്യം നിന്നെ കാണുമ്പോൾ പലതും പറയുവാൻ ഒരുങ്ങുമ്പോൾ പുലരി വെട്ടം വന്നു ചിരി തൂവുന്നുവല്ലോ ആ ആ ആ ആ........ ഞാനെൻ്റെ ചിരിയുടെ വാതായനം തുറന്നു അവിടെ നിനക്ക് കാണാം എൻ്റെ വരികളാലെറെ വെക്തം.. ഇനി എന്നാണാവോ ഇതൊക്കെ നേരിട്ട് കണ്ട് ഉള്ളതൊക്കെ പറഞ്ഞു എൻ്റെ മനം കുളിക്കുക സഖി ജീ ആർ കവിയൂർ 22 12 2022     

ഗസൽ वो हमसफ़र था നസീർ ടുർബിയുടെ പരിഭാഷ

ഗസൽ वो हमसफ़र था  നസീർ ടുർബിയുടെ  പരിഭാഷ  നാം വേർപിരിയുമ്പോൾ നീയോ ഞാനോ കരഞ്ഞില്ല പക്ഷേ നീയോ ഞാനോ  ഉറങ്ങിയില്ല ശാന്തമായി എൻ്റെ സഹയാത്രികൻ ആയിരുന്നു നീ 2 എൻ്റെ സഹയാത്രികൻ ആയിരുന്നു നീയെങ്കിലും അവനുമായി ഒട്ടുമേ ചേർന്നു പോയിരുന്നില്ല ഐക്യമായി  സൂര്യ പ്രകാശവും മേഘങ്ങൾ പോലെ  ചിലപ്പോൾ ചേർന്നു മറ്റു ചിലപ്പോൾ അകന്നും ഗസൽ പാടി ഞാൻ അവനായി  വേർ പിരിയും വേളയിൽ അവനതിൽ ഒരു കേൾവിക്കാരനായിരുന്നു  എന്നിരുന്നാലും ആ ഗാനം ഞാനുറക്കെ പാടിയില്ല 2 സൂര്യ പ്രകാശവും മേഘങ്ങൾ ചേർന്നിരുന്നാലും  പല്യിപ്പോഴും ചേരാതെ ഇരുന്നല്ലോ രചന നസീർ തുർബി  പരിഭാഷ ജീ ആർ കവിയൂർ 17 12 2022

വീഴ് വാക്കായി കരുതരുത് (ഗസൽ )

വീഴ് വാക്കായി കരുതരുത്  (ഗസൽ ) ഒന്നു കണ്ടുമുട്ടുവാനെറെ  കൊതിച്ചോരു ദിനങ്ങളുടെ  പിൻവിളി കേട്ടുനിന്നും  തന്ന അകന്ന മിഴി പൂക്കളുടെ ചാരുതയിലായി  ജീവിപ്പതു ഞാനിന്നും  വർണ്ണങ്ങൾ ചാലിച്ച  ഓർമ്മ പുസ്തകത്താളിൽ  പരിധി പീലിത്തുണ്ടും  നിറപൊട്ടായ വളത്തുണ്ടും  എന്തു ഞാൻ പറയും  ഒന്നു കാണുമ്പോഴായി   നിന്നെ എത്രമാത്രം  സ്നേഹിച്ചിരുന്നു വന്നോ  അതൊക്കെ വീഴ് വാക്കായി  കരുതരുതേ എൻ പ്രിയതേ ജീ ആർ കവിയൂർ 

ഗസലിൻ ചാരുത

ഗസലിൻ ചാരുത  നിൻ കണ്ണിൽ  ഗസലിൻ ചാരുത  കണ്ടാലാരും ഗാലിബായി തീരുമല്ലോ  എഴുതാൻ തുനിഞ്ഞപ്പോൾ  നീയങ്ങു പോയി മറഞ്ഞു  നീ പറഞ്ഞതൊക്കെ  ഓർത്തെടുത്തു ഞാനൊരു  ഗസൽ എഴുതി പാടാനൊരുങ്ങുമ്പോൾ  നിന്റെ ചുണ്ടുകളിൽ നിന്നും  കേട്ടവയൊക്കെ എത്ര മധുരിമ നിറഞ്ഞതായിരുന്നു  വിരഹത്താൽ തടുക്കുന്നു  വാക്കുകൾ ഉള്ളം നിറയെ ഉണ്ടെങ്കിലും  അത് പകർത്തി എഴുതി പാടുവാൻ  എന്നാൽ ആവുന്നില്ലല്ലോ സഖി  ജീ ആർ കവിയൂർ