Posts

Showing posts from June, 2022

വേർപാടിൻെറ ഓർമ്മകളിൽ ( ഗസൽ)

വേർപാടിൻെറ ഓർമ്മകളിൽ ( ഗസൽ) വന്നുപോയോരാ  ഋതു വസന്തത്തിൻ  ഓർമ്മകളിലെന്നും   ഞാൻ കഴിയുന്നു (2) നിലാവോരങ്ങളിലായ്  എത്രയോ പരിഭവ പിണക്കങ്ങൾ  പറഞ്ഞു തീർത്തില്ലേ നാം  പറഞ്ഞു തീർത്തില്ലേ നാം  ഒന്നു തൊടാൻ  ഒന്നുരിയാടുവാൻ  ആവാത്ത  ദൂരത്തേക്ക്  നീ പോയി അകന്നില്ലേ (2) ജന്മ ജന്മാന്തരങ്ങളിൽ  ഇനിയെന്നു കാണും നാം  അറിയില്ല എന്തേയിന്നും  കൺമുന്നിൽ കാണുന്നു പ്രിയനേ..!! വന്നുപോയോരാ  ഋതു വസന്തത്തിൻ  ഓർമ്മകളിലെന്നും   ഞാൻ കഴിയുന്നു (2) ജീ ആർ കവിയൂർ 22 06 22

സ്വയമറിയാതെ

സ്വയമറിയാതെ  കടം കൊണ്ടും ബുധൻ  കോടി  ബുദ്ധി കൊണ്ടും ജയം നേടി  ബുദ്ധ മൗനത്താൽ തണൽതേടി  ബുദജനം സംസർഗ്ഗത്താൽ ജ്ഞാനം നേടി  ജന്മ ജന്മങ്ങളുടെ പൊരുളുകളിൽ  ജാമെത ചിഹ്നങ്ങൾ പരതി  ജല്പനങ്ങളുടെ നടുവിൽ  ജരാനരകൾ വീണുടൊങ്ങുന്നു  തിരസ്കാരങ്ങൾ തന്നെ  പുരസ്കാരം ധിക്കാരം  പുസ്തകത്തിലെ മസ്തകത്തിലാക്കി  ഹസ്തരേഖയുടെ വ്യത്യാസങ്ങളറിഞ്ഞു മസ്തിഷ്ക പ്രക്ഷാളനം നടത്തി  ഹരിച്ചും ഗുണിച്ചും ശിഷ്ടമായ് വന്നതു ഹാലിളകി നടക്കുന്നു   ഹനിക്കുവാനാവാതെ പലരും ജീ ആർ കവിയൂർ  22 06 2022

നിൻ സാമീപ്യം (ഗസൽ )

നിൻ സാമീപ്യം (ഗസൽ ) നിന്നോർമ വന്ന് എൻ അരികത്ത് നിൽക്കുമ്പോൾ   കൊഴിഞ്ഞ ദിനങ്ങളുടെ  സുഗന്ധമറിയുന്നുവല്ലോ   നിൻ നിലാവിൻ ചാരത്ത് നിന്ന്  പുഞ്ചിരി പൂവിന്റെ  മാസ്മരികതയിലറിഞ്ഞു വസന്തത്തിൻ തലോടലുകൾ  നെഞ്ചിലാകെ   മേഘമൽഹാറിൻ  മിടിപ്പറിയുന്നുവല്ലോ  മിണ്ടാനാവാതെ നീ  വന്നു നിൽക്കുന്നതു വല്ലാതെ നോവിക്കുന്നു വല്ലോ സഖേ   ജീ ആർ കവിയൂർ  21 06 2022

क्या खबर थी की मैं, इस दर्जा बदल जाऊँगाഫറത് ഷഹസാദിന്റെ ഗസൽ പരിഭാഷ

क्या खबर थी की मैं, इस दर्जा बदल जाऊँगा ഫറത് ഷഹസാദിന്റെ ഗസൽ പരിഭാഷ എന്തീ വിധം വർത്തയുണ്ട്  ഞാനീ തരത്തിലേക്കു മാറുമെന്നോ (2) നിന്നെ നഷ്ടമായലും നിന്റെ  ഓർമ്മകൾതൻ നോവുമായി  ഇനി കഴിഞ്ഞു കൊള്ളാം എന്തീ വിധം വർത്തയുണ്ട്... അപരിചിതനായ് വന്നു കണ്ടിടാമേ വേദിയിൽ ഞാൻ നിന്നെ അപരിചിതനായ്  വന്നു കണ്ടിടാമേ (2) നീ എന്നെ പരിഹസിച്ചാലും ഞാൻ വാക്ക് മാറ്റിടാമല്ലോ (2) നിന്നെ നഷ്ടമായലും നിന്റെ  ഓർമ്മകൾതൻ നോവുമായി  ഇനി കഴിഞ്ഞു കൊള്ളാം എന്തീ വിധം വർത്തയുണ്ട്... തേടി കണ്ടത്താനായില്ലല്ലോ പ്രിയതെ ഓർമ്മകൾ പോലും നിന്നെ കുറിച്ച് തേടി കണ്ടത്താനായില്ലല്ലോ പ്രിയതെ (2) ഒരുനാളങ്ങു വെറുതെ  ഞാൻ കാടകം പൂകും (2) നിന്നെ നഷ്ടമായലും നിന്റെ  ഓർമ്മകൾതൻ നോവുമായി  ഇനി കഴിഞ്ഞു കൊള്ളാം എന്തീ വിധം വർത്തയുണ്ട്... വാശിയോടെ ആണ് ഞാൻ വന്നത് ഒരു ബാലകനെ പോലെ  വാശിയോടെ ആണ് ഞാൻ (2) ഒരു ബാലകനെ പോലെ  ഞാനെൻ വഞ്ചിയെ സ്വയം മുക്കുവൻ ഉത്സാഹവാനാകുന്നുവല്ലോ (2) നിന്നെ നഷ്ടമായലും നിന്റെ  ഓർമ്മകൾതൻ നോവുമായി  ഇനി കഴിഞ്ഞു കൊള്ളാം എന്തീ വിധം വർത്തയുണ്ട്... രചന ഫറത് ഷഹസാദ് പരിഭാഷ ജീ ആർ കവിയൂർ 15 ...

ജീവിത ചക്രം

ജീവിതചക്രം  ഉറക്കവുമൂണും മറന്നു  ഉണർവിൽ കണ്ടു കനവുകൾ  മഴ വന്നു വെയിൽ വന്നു  മറക്കാനാവാത്ത ദിനങ്ങളുടെ  മരിക്കാത്തോർമ്മകൾ തൻ  തെളിമയാർന്ന തിരനോട്ടങ്ങൾ  വേഷപ്പകർച്ചകൾ നിറമാർന്ന് ആടി തീർക്കാനുള്ള ഒരുക്കങ്ങൾ  അസുര വാദ്യങ്ങളുടെ ലയവിന്യാസം  തീരാത്ത യാത്രകളും തീരം തേടുന്ന  തിരകൾക്കപ്പുറം പ്രവാസം  അലയടിക്കുന്ന കടലിനു ദുഃഖം  അഴലുകളുടെ മിഴിമഴകൾ  മൊഴികൾക്ക് മൗനമാർന്ന വാചലത  വർഷങ്ങൾ ഹർഷമില്ലാത്ത  വിരഹത്തിൻ നോവുകൾ  ജനിമൃതികളുടെ ഇടയിലായ് ജല്പനങ്ങളുടെ നടുവിൽ  ജാള്യത മറച്ചു വീണ്ടും  ജയിക്കാനുള്ള പാച്ചിലിലായ് ഉടുത്തൊരുങ്ങി നിത്യശാന്തിയോളം  ജീ ആർ കവിയൂർ  12 06 2022

तुम्हारे ख़त में नया इक सलाम किस का था,न था रकीब तो आख़िर वो नाम किस का था। ദാഗ് ദേൽവിയുടെ ഗസൽ പരിഭാഷ

तुम्हारे ख़त में नया इक सलाम किस का था, न था रकीब तो आख़िर वो नाम किस का था।  ദാഗ് ദേൽവിയുടെ ഗസൽ പരിഭാഷ നിന്നുടെ കത്തിൽ പുതിയ ആശംസകൾ അറിയിച്ചത് ആരുടേതായിരുന്നു ആരുടെ പേരായിരുന്നത് എനിക്കായിയുള്ള വെല്ലുവിളിയായിരുന്നുവോ ? അവളാവിശ്യപ്പെട്ടിരുന്നുവോ എല്ലാവരോടുമായി എന്നെ നാമാവശേഷനാകുവാനിയി ആരീ വേല ചെയ്തു ആരായിരുന്നുയീയറും കൊലയ്ക്കുപിന്നിൽ ?!! ഞാൻ തികച്ചും വിശ്വസ്തനാണ് ഒപ്പമല്ലോ ആജ്ഞാനുവർത്തിയായി ഇതൊക്കെ ആരുപറഞ്ഞുയെന്ന് നിനക്ക് ഓർമ്മയുണ്ടോ ?!! വേദന തങ്ങിനിന്നു എന്നാൽ ഇല്ലൊരു വിട്ടുവീഴ്ചയില്ലാതെ വേദന നൽകുന്നവൻ ആരായിരുന്നു ആ താമസക്കാരൻ ?!! അവനായിരിക്കുമോ ആ നിവാസി ഇല്ല ഒരുവനും ആശംസിക്കാൻ ഇവിടെ ഉണ്ടായിരുന്നില്ല .. ഒരുവനും ഇല്ലായിരുന്നു ഉത്തരവാദിയായ് ആരുടേതായിരുന്നു ഇന്നലെ രാവിൽ നിന്നെ ക്ഷണിച്ചത് സൽക്കാരത്തിനായി എന്താണിയിനി മിച്ചമുള്ളത് എല്ലാ ഒത്തുകൂടിയ വർക്കും അറിയുവാൻ ഉള്ളത് അവരുടെ അപൂർണമായ വിവരണമായിരുന്നുവല്ലോ അത് പറയൂ പ്രിയേ ?!! അതോരോന്നും വായിക്കപ്പെട്ടിരുന്നുവല്ലോ എന്റെ ലോകത്തിലെ ഓരോ വാചകങ്ങളും പങ്കുവെക്കപ്പെട്ടിരുന്നത് ? ആരുടെ സന്ദേശമായിരുന്നു അത് നീ വ്...

जब कभी फूल मुस्कुराए ....അശ്തോഷ് മഹാജന്റെ ഗസൽ പരിഭാഷ

जब कभी फूल मुस्कुराए .... അശ്തോഷ് മഹാജന്റെ ഗസൽ പരിഭാഷ എപ്പോഴൊക്കെയോ പൂവ്പുഞ്ചിരിക്കുമ്പോഴായി  മുള്ളുകൾ തീർക്കും മുറിവുകളെക്കുറിച്ചൊർത്തുപോകുന്നു  ഇപ്പോഴൊക്കെയോ  പൂവ് പുഞ്ചിരിക്കുമ്പോഴായി  വിതൃാസം മനസ്സിലാക്കണം അണിഞ്ഞൊരുങ്ങുന്നു നേരമതിനെ ആആആആആആആ   വിതൃാസം മനസ്സിലാക്കുന്നു (2) അണിഞ്ഞൊരുങ്ങുന്നു നേരമതിനെ  അല്പം ദിനങ്ങളുടെ ഒരുക്കങ്ങളെവിടെയോ  ഒരുക്കുന്നുവോ  എപ്പോഴൊക്കെയോ  പുഞ്ചിരിക്കുമ്പോഴായി.... (2) അല്ലയോ പിന്നാലെ അലയുന്ന ശത്രുവേ  നിന്റെ സന്തോഷങ്ങൾക്കായ് അറിഞ്ഞു കൊണ്ടായാലും നിൻ കാപട്യങ്ങൾ സഹിക്കുന്നു . മുള്ളുകൾ തീർക്കുന്ന മുറിവുകളെക്കുറിച്ചൊർക്കുന്നു  എപ്പോഴൊക്കെയോ പുഞ്ചിരിക്കുമ്പോഴായ് ... ഇതിനെ ഗസലായോ ഗീതമായൊ മനസ്സിലാക്കുക  ഗീതമായോ ......... ഹൃദയമായോ ഹൃദ്യമായോ അതിൻ കഷ്ണങ്ങളായോ  കേൾപ്പിച്ചത്  മുറിവുകളെക്കുറിച്ചൊർക്കുന്നു  എപ്പോഴൊക്കെയോ  പുഞ്ചിരിക്കുമ്പോഴായി (3) രചന അശ്തോഷ് മഹാജൻ  പരിഭാഷ ജീ ആർ കവിയൂർ  07 06 2022