സ്വയമറിയാതെ

സ്വയമറിയാതെ 

കടം കൊണ്ടും ബുധൻ  കോടി 
ബുദ്ധി കൊണ്ടും ജയം നേടി 
ബുദ്ധ മൗനത്താൽ തണൽതേടി 
ബുദജനം സംസർഗ്ഗത്താൽ ജ്ഞാനം നേടി 

ജന്മ ജന്മങ്ങളുടെ പൊരുളുകളിൽ 
ജാമെത ചിഹ്നങ്ങൾ പരതി 
ജല്പനങ്ങളുടെ നടുവിൽ 
ജരാനരകൾ വീണുടൊങ്ങുന്നു 

തിരസ്കാരങ്ങൾ തന്നെ 
പുരസ്കാരം ധിക്കാരം 
പുസ്തകത്തിലെ മസ്തകത്തിലാക്കി 
ഹസ്തരേഖയുടെ വ്യത്യാസങ്ങളറിഞ്ഞു

മസ്തിഷ്ക പ്രക്ഷാളനം നടത്തി 
ഹരിച്ചും ഗുണിച്ചും ശിഷ്ടമായ് വന്നതു
ഹാലിളകി നടക്കുന്നു  
ഹനിക്കുവാനാവാതെ പലരും

ജീ ആർ കവിയൂർ 
22 06 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)