Posts

Showing posts from July, 2022

याद पिया की आयेComposer : Bade Ghulam Ali Khanസ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

 याद पिया की आये Composer : Bade Ghulam Ali Khan സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ പ്രിയതയുടെ  ഓർമ്മകൾ  വന്നു ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ ബാല്യകാലമുണർന്നു മറവികളിൽ നിന്ന് ഓമലെ യൗവനവും കടന്നകലുന്നെന്ന് വിരഹാർദമായി കുയിലും പാടി ഏകാന്തതയിൽ മനസ് പിടഞ്ഞു നീയില്ലാതെ നിദ്രകൾ പൊലിഞ്ഞുവല്ലോ ഹേ രാമാ പ്രിയതയുടെ  ഓർമ്മകൾ  വന്നു ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ ബാല്യകാലമുണർന്നു മറവികളിൽ നിന്ന് ഓമലെ സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ 09 07 2022

मेरी आवाज़ सुनो, प्यार के राज़ सुनोകൈഫി ആസ്മിയുടെ രചനയുടെ പരിഭാഷ ചിത്രം നനിഹാൽ

मेरी आवाज़ सुनो, प्यार के राज़ सुनो കൈഫി ആസ്മിയുടെ രചനയുടെ പരിഭാഷ  ചിത്രം നനിഹാൽ എൻമൊഴി കേൾക്കുക സ്നേഹത്തിൻ ഈണം കേൾക്കുക എൻമൊഴി കേൾക്കുക എന്റെ നെഞ്ചിലായ് അലങ്കരിച്ച ഒരു പുഷ്പം അതിൻ പ്രതിഛായിൽ ഞാനതു എൻ ഹൃദയത്തോട് ചേർത്തുവച്ചു ശ്രദ്ധിക്കു, മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി ഞാൻ എൻ പ്രണയത്തെ കരുതുന്നു  എൻമൊഴി കേൾക്കുക സ്നേഹത്തിൻ ഈണം കേൾക്കുക എൻമൊഴി കേൾക്കുക ജീവിതകാലമുഴുവനായി വെറുത്തു കണ്ണുനീരിനെ നീഎന്തിന് മുങ്ങിത്താഴുന്നു എന്റെ സ്വപ്നത്തിൻ കണ്ണുനീരിലായ്  എന്നെ പോലെ ജീവിച്ചവരാരും  അവരൊരിക്കലും മരിക്കില്ല ക്ഷീണിച്ചവശനായി ഞാനൊന്നുറങ്ങിട്ടട്ടെ എന്തിനു നീ വിതുമ്പിടുന്നു ശ്രദ്ധിച്ചു കേൾക്കുക ഉറക്കത്തിലും ഉണർന്നിരിക്കുന്നത്  എൻമൊഴി കേൾക്കുക സ്നേഹത്തിൻ ഈണം കേൾക്കുക എൻമൊഴി കേൾക്കുക എന്റെ പ്രപഞ്ച കിഴക്കെന്നോ പടിഞ്ഞാറെന്നൊന്നില്ലല്ലോ എല്ലാ മനുഷ്യനും ചേർന്നു നിൽക്കും ആപരിചിതരായിർത്താൽ  തുറന്ന പുസ്തകം പോലെ കാണുമല്ലോ ഏതൊക്കെയോ പാതകൾ ഞാൻ താണ്ടുന്നുവോ അവ ഒറ്റക്ക് അലഞ്ഞു കഴിഞ്ഞ കാലത്തിലൂടെ ഇന്നോ , എത്രയോ മഞ്ചലുകൾ ഞാൻ കണ്ടു തിരിച്ചറിഞ്ഞു ആ കഴിഞ്ഞ കൊഴിഞ്ഞ പാതകളിൽ അല്ലയോ എൻ അന്തേവാ...

അംഗനേ

അംഗനേ... അംഗനേ മനോഹരി  അങ്ങ് പോവാതെവിടെ അകമഴിഞ്ഞു നിന്നെ മാത്രം  ആലോചിച്ചു കഴിയവേ  മൊഴിയുവാനില്ല വാക്കുകളില്ല മ്മ മനസ്സിലായ് നിരൂവിച്ച്  മനോരാജ്യം കൊണ്ടു മെല്ലേ  മിഴിരണ്ടും നിറഞ്ഞു കവിഞ്ഞു  നിന്നെക്കുറിച്ച് എഴുതിയാലും  തീരില്ലൊരിക്കലും ഓമലേ  തിരിഞ്ഞുനിന്ന് കടൽത്തീരവും  തിരികെ മുത്തമിട്ടു അകന്നുമെല്ലേ പ്രാണനിൽ പ്രാണനാകും  പ്രാണവായു കണക്കേ നിന്നെ  കരുതുന്നു ഞാൻ തോഴി  കാവ്യാംഗനേ സുന്ദരി  പിരിയുവാനാവില്ല സാമ്പ്രതം  ജീ ആർ കവിയൂർ 05 07 2022

പ്രണയമേ (ഗസൽ)

പ്രണയമേ (ഗസൽ ) അവളെൻ കിനാവിലെ  മഞ്ചലിലേറി കടന്നകന്നു  സ്വരരാഗ സുന്ദര നിമിഷങ്ങളിൽ  ചാരുതയിലലിഞ്ഞു പോകുന്നുവല്ലോ മഴയുടെ കിണുക്കങ്ങളറിയാതെ  കാറ്റുകളുടെ മൊഴികളറിയാതെ  മിടിക്കുന്ന ഹൃദയമേ നീയെന്നെ എവിടെയെത്തിക്കുന്നുവോ   പൂവിതൾ കൊഴിഞ്ഞു  ഉണരുന്ന ഗന്ധത്തിൽ  പുഴയൊഴുകിയതറിഞ്ഞു  പുണരാനൊരുങ്ങുന്നുവോ പ്രണയമേ  ജീ ആർ കവിയൂർ  02 07 2022