ഓരോ നിമിഷവും (ഗസൽ)
ഓരോ നിമിഷവും (ഗസൽ) എങ്ങനെ മറക്കും ഞാനാ കഴിഞ്ഞ ഓരോ നിമിഷവും ഇന്നും കാത്തിരിക്കുന്നു ഹൃദയം ഓരോ നിമിഷവും മറച്ചിരുന്നു ദുഃഖം, പുഞ്ചിരിയാർന്ന നിമിഷങ്ങൾ വന്നുചേരും കണ്ണീരായി ഓർമ്മയുടെ ഓരോ നിമിഷവും നിന്റെ സ്നേഹമൊഴികൾ ഇപ്പോഴും ചെവിയിൽ ഞാൻ കേൾക്കുന്നു ആ വാക്കുകൾ താളമാകുന്നു എന്റെ ഓരോ നിമിഷവും സംഗീതത്തിൽ നിന്നെ ചേർക്കാൻ ഞാൻ ആഗ്രഹിച്ചു തകർന്നു പോയി ആ സ്വപ്നം — ഞാൻ കുറിച്ച ഓരോ നിമിഷവും ‘ജി.ആർ’ കാത്തിരിക്കുന്നു നിന്നെ സ്നേഹത്തോടെ നീയില്ലാതെ അപൂർണ്ണമാകുന്നു ജീവിതം ഓരോ നിമിഷവും ജീ ആർ കവിയൂർ 01 06 2025