Posts

Showing posts from August, 2022

നീയും പ്രണയമായി ( ഗസൽ )

നീയും പ്രണയമായി ( ഗസൽ ) അറിയുന്നവരും  അറിയാത്തവരും  തമ്മിലുള്ളൊരു  സംഗമ വേളകളിൽ  ഒരു ഗസൽ രാവ്  അണയാത്ത നിലാവ്  നിഴലുകൾ തമ്മിൽ  ഇണചേരും വീഥിയിൽ  ശ്രുതിയുണർന്നു പാടും  വീചികളാൽ സ്വരരാഗ  വസന്തം തീർത്തു  ഗാലിബിൻെറയും  ഫറസിൻെറയും  മൊഹിമയുടെയും  മെഹഫിലിൽ ഒഴുകുമ്പോൾ  അറിയാതെ ഓർത്തു പോകുന്നു  പ്രിയതേ എൻ തൂലികയിൽ  ഉണരുന്നു നീയും പ്രണയമായി  ജീ ആർ കവിയൂർ  27 08 2022

മേഹഫിൽ തീർക്കുന്നുവല്ലോ (ഗസൽ)

 മേഹഫിൽ തീർക്കുന്നുവല്ലോ  (ഗസൽ) നിൻ കടക്കണിൽ വിരിയും    സൗഗന്ധികം പുഷ്പം കണ്ട്  വരിവണ്ടിൻ മാനസനായി മാറുന്നുവല്ലോ പ്രിയതെ നിൻ പുഞ്ചിരി നിലാവിൽ എല്ലാം മറന്നങ്ങു നിൽക്കും നേരം ഞാനറിയാതെ എൻ വിരൽ തുമ്പിൽ  കിനിയുന്നു പ്രണയാക്ഷരത്തിൻ തേൻ മധുരം ആവില്ല മറക്കാനാവില്ല നിന്നെക്കുറിച്ചുളള ഓർമ്മകളുടെ മുന്തിരി തോപ്പിൽ കനവ് കണ്ട് ഉണരുന്നു ഓമലെ ദിനങ്ങൾ വിരഹത്തിൻ നോവിൽ ഋതു വസന്തങ്ങായി പൊഴിഞ്ഞു പോകുമ്പോൾ നീ ഒരു മേഘമൽഹാറിൻ രാഗം  മനസ്സിൽ തത്തി കളിക്കുന്നു തനിയാവർത്തനം പോലെ  ഗസലിൻ വീചികൾ നിറയുന്നു ഉള്ളകമാകെ ഒരു മേഹഫിൽ തീർക്കുന്നുവല്ലോ സഖി മേഹഫിൽ തീർക്കുന്നുവല്ലോ സഖി ജീ ആർ കവിയൂർ 06 08 2022

मैं शिव का हूँ शिव मेरे हैंमैं और क्या मांगूं शंकर सेരചന രവിരാജ്സ്വതന്ത പരിഭാഷ ജീ ആർ കവിയൂർ

मैं शिव का हूँ शिव मेरे हैं मैं और क्या मांगूं शंकर से രചന രവിരാജ് സ്വതന്ത പരിഭാഷ ജീ ആർ കവിയൂർ ഞാൻ ശിവൻ്റെയും ശിവനെൻ്റെയുമല്ലോ ഞാനെന്തു വെറെ ചോദിക്കും ശങ്കരനോട്  ശിവനെൻ്റെയും ശിവൻ്റെയുമല്ലോ ഞാൻ ഞാനെന്തു ചോദിക്കും ശങ്കരനോട്  ഞാൻ ശിവൻ്റെയും ശിവനെൻ്റെയുമല്ലോ ഞാനെന്തു വെറെ ചോദിക്കും ശങ്കരനോട്  ശിവനെൻ്റെയും ശിവൻ്റെയുമല്ലോ ഞാൻ ഞാനെന്തു ചോദിക്കും ശങ്കരനോട്  ഒരുപാട് പ്രാവിശ്യം ഞാൻ ചുവട് പിഴച്ചു വിഴ്‌ച്ചകളെല്ലാം താങ്ങി അവിടുന്നെന്നെ നിലനിൽപ്പ് തന്നെ അവൻ്റെ കൃപകണ്ട് മാത്രം ഇത്രയൊക്കെ തന്നേനിക്ക് അവനായി എൻ്റെ സ്നേഹമെല്ലാം അവനായി  എൻ വിശപ്പും ദാഹവുമറിഞ്ഞ് എന്നെ നടത്തുന്നതും നയിപ്പതും എല്ലാം അവനല്ലോ സാക്ഷാൽ മഹാദേവൻ ശിവനെൻ്റെയും ശിവനെൻ്റെയുമല്ലോ ഞാൻ ഞാനെന്തു ചോദിക്കും ശങ്കരനോട്  എന്നുമുതലാണോ ശിവ ഭക്തനായത് അന്ന് മുതൽ ഹൃദയത്തിൽ നിന്നും അകന്നല്ലോ വെറുപ്പും വിദ്വേഷവുമെല്ലാം എല്ലാ ജീവജാലങ്ങളോടും കരുണയുണ്ടായി എല്ലാമുഖങ്ങൾക്കും അവൻ്റെ ഛായ എല്ലാ ഇരുളും വെളിച്ചവും അവൻ്റെ തന്നെ ഞാൻ ശിവൻ്റെയും ശിവനെൻ്റെയുമല്ലോ ഞാനെന്തു വെറെ ചോദിക്കും ശങ്കരനോട്  ശിവനെൻ്റെയും ശിവൻ്റെയുമല്ലോ ഞാൻ ...

അരികിലെത്താൻ (ഗസൽ)

അരികിലെത്താൻ (ഗസൽ) അറിയാതെ നീയെന്നും  അകതാരിൽ അണക്കുന്നു  അരികിലെത്താനായ് അതിയായി ആഗ്രഹിക്കുന്നു  അന്നു കണ്ട നിൻ വാലിട്ട്  എഴുതിയ മിഴിയഴകും  മാടിയൊതുക്കി മുട്ടോളം  എത്തി നിൽക്കും കാർകൂന്തലും (അറിയാതെ നീയെന്നും ...) മുല്ലപ്പൂ പുഞ്ചിരിയിന്നും   മായാതെ നിൽക്കുന്നു  മനസ്സിൻ കോണിലായ് മത്താപ്പൂത്തിരിയായ് മിന്നുന്നു  (അറിയാതെ നീയെന്നും ...) നീയിന്നും നൽകുന്ന ലഹരിയാലെൻ തൂലികയിൽ ഭാവനയാൽ തീർക്കുന്ന പ്രണയാക്ഷര നോവുകൾ അറിയാതെ നീയെന്നും  അകതാരിൽ അണക്കുന്നു  അരികിലെത്താനായ് അതിയായി ആഗ്രഹിക്കുന്നു  ജീ ആർ കവിയൂർ 02 08 2022