Posts

Showing posts from December, 2020

അണയാതെ ....( ഗസൽ )

 അണയാതെ ....( ഗസൽ ) ഉള്ളിലെ അഗ്നിയെ അണയാതെ കാക്കുക എത്ര ശ്രമകരമെന്നോ  കല്ലുകൾക്കിടയിൽ ദർപ്പണം  വെക്കുന്നത് എത്ര കഷ്ടം  എന്ത്  എളുപ്പമെന്നോ  മറ്റുള്ളവരുടെ ചിത്രം വരക്കുന്നത്  കണ്ണാടിയൊന്നുഉടയാതെ  സൂക്ഷിക്കുന്നതെത്ര കഠിനം   അമ്പലങ്ങളെത്ര കണ്ടിട്ടുണ്ടാവും  ഇതെന്റെ അങ്കണം ആണ്  ഒരു തിരിയണയാതെ  കാത്തു സൂക്ഷിക്കുയത്രയെളുപ്പമല്ലോ  കൈകുമ്പിളിലുണ്ട് വേദനയുടെ  ചിരാത് അതിൻ ചുണ്ടിൽ നാളം  പുഞ്ചിരിക്കുംപോലെ സ്വന്തം മുഖം പ്രകാശമാനമാക്കി വെക്കുക കഠിനം  ജീ ആര്‍ കവിയൂര്‍  29 .12 .2020 

അല്ലയോ ഹൃദയമേ ..(ഗസൽ )

Image
  അല്ലയോ ഹൃദയമേ ..(ഗസൽ ) ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം  ഗസലിന്റെ പിറകെ പായുമാസ്വാദകൻ  അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ  ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ  ചിന്തതൻ ചിതലരിക്കും ചേഷ്ടകൾ നൽകും  വേദനകൾക്ക് മറുമരുന്നു മൗനം മാത്രമോ  പ്രണയ തീക്ഷണതയിലേക്കു അടുക്കുവാൻ  ആളികത്തും ജ്വലന സഹായിയാം ലഹരി  നീയിന്നെവിടെ പോയി മറഞ്ഞുവെന്നറിയില്ല   കൂട്ടി മുട്ടുന്ന ചഷകങ്ങളിൽ നുരഞ്ഞു പതഞ്ഞു  സിരകളിൽ ഗസലിന്റെ ഉന്മാദം പടരുമ്പോൾ  വാക്കുകൾ വാചാലമാകുന്നുവല്ലോ ദയിതേ  അല്ലയോ ദൈവമേ നീ തന്നെ എന്നെ ഇങ്ങിനെ  വഴിമുട്ടിക്കുന്നുവല്ലോ നിന്റെ സൃഷ്ടിക്കുമുന്നിൽ  നിശ്ചല ജലതി പോലാവട്ടെ എന്ന് ആശയോടെ  പ്രാത്ഥനകളുമായിനി  മുന്നോട്ടു നയിക്കട്ടെ മനമേ  അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ  ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ  ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം  ഗസലിന്റെ പിറകെ പായുമാസ്വാദകൻ  ജീ ആര്‍ കവിയൂര്‍  29 .12 .2017

ജീവിത യാത്ര .. ( ഗസൽ )

 ജീവിത യാത്ര .. ( ഗസൽ )              ഈ ജീവിത യാത്രകളിൽ  ഏകനായ് നിരാലമ്പനായ്  നിസ്സഹായനായ് മാറുന്നുവല്ലോ  അടുക്കും തോറുമകന്നു പോവുന്നല്ലോ  സന്തോഷമെന്ന് കരുതുന്നതൊക്കെ സന്താപമായി മാറുന്നല്ലോ  ജീവിതമേ നീ എന്തേയിങ്ങനെ  അനുദിനം നിറങ്ങൾ മാറ്റുന്നു   കൈയെത്തിയെന്നു തോന്നുമ്പോളായ് അകന്ന് അകന്നു പോകുകയോ  നോവിനാൽ ഹൃദയത്തോടടുക്കുമ്പോൾ  ഹൃദയവും നോവിക്കുന്നല്ലോ  കൺപോളകളിൽ നിന്നും  സ്വപ്‍നം ഉതിർന്നു വീഴുന്നു  ജീവിതമേ നീ എന്നുമെന്നും  പ്രഹേളികയായ് തുടരുന്നുവല്ലോ ..!! ഈ ജീവിത യാത്രകളിൽ  ഏകനായ് നിരാലമ്പനായ്  നിസ്സഹായനായ് മാറുന്നുവല്ലോ  അടുക്കും തോറുമകന്നു പോവുന്നല്ലോ ..!!       ജീ ആർ കവിയൂർ  27 .12 .2020  04 :40 am