Posts

Showing posts from February, 2023

കുളിരോർമ്മകൾ (ഗസൽ)

കുളിരോർമ്മകൾ (ഗസൽ) തുഞ്ചാണി കൊമ്പത്ത്  തുലാമാസ ചന്ദ്രിക ചിരി തൂകി നിന്ന നേരം  തൂലിക തുമ്പത്ത്  അക്ഷരമാലയായ് നീ അരികത്തു വന്നെൻ വിരൽതുമ്പിൽ കൂട്ടായ് വന്ന്  തന്നില്ലേ സുഖമുള്ള നോവ്  ആരും തരാത്തൊരു കനവ്  ഇന്നും വെള്ളിനര വീണ  സായന്തനങ്ങളിൽ നീ ഓർമ്മതൻ വീഥിയിൽ  കൈത്താങ്ങായ് നിൽക്കുന്നുവല്ലോ  ജീ ആർ കവിയൂർ 28 02 2023

तेरे आने की जब ख़बर महके,Dr. നവാസ് ദേബന്ദി യുടെ ഗസലിൻ്റെസ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

तेरे आने की जब ख़बर महके, Dr. നവാസ് ദേബന്ദി യുടെ ഗസലിൻ്റെ സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം സന്ധ്യയ്ക്കും നിൻ മണം അതിന് കിരണങ്ങളെറ്റ മുഴുവൻ നഗരവും നിറഞ്ഞു നിൻ ഗന്ധത്താൽ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം രാവമുഴുവൻ ആലോചിച്ചു കിടന്നു നിന്നെ  കുറിച്ച് എൻ മനവും തനവും നിൻ മണത്തിനായ് കാത്തിരുന്നു .. നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം ഓർമ്മകളാൽ ഹൃദയ മിടിച്ചു മിഴികളും മൊഴികളും നിൻ സുഗന്ധം നിറഞ്ഞു നീ എവിടെയൊക്കെ ഇരുന്നുവോ അവിടെല്ലാം സുഗന്ധ പൂരിതമായല്ലോ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം 28 02 2023    

നിദ്രയില്ലാതെ ( ഗസൽ )

നിദ്രയില്ലാതെ ( ഗസൽ ) മിഴിനീർ വാർത്തു വാനവും  തോരാതെ നിന്നു അവളുടെ  നയനങ്ങളും തുള്ളിയിട്ടു  നിദ്രയില്ലാതെ രാവു മുഴുവനും  വരുമെന്നു നിനച്ചിട്ട്  വരവൊന്നും കണ്ടില്ല  വരാതിരിക്കില്ലൊരിക്കലും  വാർത്തിങ്കളുമവനും  ഋതു വസന്തങ്ങൾ  മാറിമാറി വന്നു പോയി  മേനിയാകെ തളിർത്തു  മധുപനെ കണ്ട മാത്രയിൽ  വിടരാൻ വെമ്പി നിൽപ്പു  മുല്ലവള്ളിയിൽ മൊട്ടുകൾ  രാക്കാറ്റു വന്ന് കാതിൽ  മൊഴിഞ്ഞു കിന്നാരം  മിഴിനീർ വാർത്തു വാനവും  തോരാതെ നിന്നു അവളുടെ  നയനങ്ങളും തുള്ളിയിട്ടു  നിദ്രയില്ലാതെ രാവു മുഴുവനും  ജീ ആർ കവിയൂർ 27 02 2023

പറയാതെ പോയത് (ഗസൽ)

പറയാതെ പോയത് (ഗസൽ ) നിന്നെക്കുറിച്ച്  എഴുതി പാടുവാൻ എത്ര ശ്രമിച്ചിട്ടും  ആവുന്നില്ലല്ലോ  അവസാനമെൻ തൂലികത്തുമ്പിൽ  നീ ഒരു കവിതയായ് വിരിഞ്ഞു വന്നു  ആരും കാണാത്ത നിൻ മിഴികളെ  വരയ്ക്കുമ്പോൾ  എനിക്ക് വല്ലാത്തൊരു  അഭിനിവേശം പലവട്ടം പറയുവാനാവാതെ   പലവരൂ വന്നു നിന്നരികിൽ  പറന്നങ്ങു പോയല്ലോ കാലവും  പഴിക്കുക ഇനി ആരെ അറിയില്ല  ജീ ആർ കവിയൂർ  26 02 2023

പ്രണയ നിലാവ് (ഗസൽ)

പ്രണയ നിലാവ്  (ഗസൽ) അകലെ തീരത്തു  തീരാത്ത ദാഹം  ഗ്രീഷ്മ ചൂടിൽ  എരിയുന്ന വിരഹം  നോവിലല്പം  വർഷ ഋതുവിൻ  വരവ് കാത്ത്  കഴിയുന്ന മാനസം  ഓർമ്മകൾക്ക് നിറയെ  വസന്തത്തിൻ സുഗന്ധം  തിരികെ വരുമോ  മധുരത്തിന് നറുനിലാവ്  ജീആർ കവിയൂർ  25 02 2023

വിരഹമേ (ഗസൽ)

വിരഹമേ (ഗസൽ) നീരദകന്യകമാരകന്നു നിഴൽപോയ് നിലാവുദിച്ചു നിദ്രയില്ലാനിമിഷങ്ങളിലൊക്കെ നിന്നോർമ്മകളെന്നെ മദിച്ചു വേട്ടയാടിക്കൊണ്ടേയിരിന്നു ആ ആ ആ ആ വിരലുകൾക്കിടയിലമർന്നു  വിങ്ങലാൽ  തൂലികയും  വിതുമ്പി കടലാസും  വിരഹിയാമീ ഞാനും ആ ആ ആ ആ കടന്നകന്ന വർണ്ണവസന്തങ്ങളും കണ്ട കിനാവിൻതിരമാലകളും കടലിൻനാവുകളുടെ പരിഭവങ്ങൾ കഴിയില്ല ഇനിയാവില്ലയീയേകാന്തത  ജീ ആർ കവിയൂർ 24 02 2023

എൻ്റെ നിഴലുകൾകൂടെണ്ടാവുമല്ലോ (ഗസൽ.)

എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ (ഗസൽ) നീ എങ്ങോട്ട് പോകിലും എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ ആ ആ ആ..... നീ എങ്ങോട്ട് പോകിലും എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ ചിലപ്പോഴെങ്കലുമെന്നെ ഓർത്ത് നിൻ്റെ മിഴികൾ നനയാറുണ്ടോ ഉണ്ടെങ്കിൽ പെയ്യതെ. പോയ മഴ മേഘം പോലെ കാറ്റിനൊപ്പം കടന്നു പോകുമല്ലോ നീ എങ്ങോട്ട് പോകിലും എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ എൻ്റെ വേദനകളിൽ നിൻ്റെ വേദനകൾ പങ്കു വെച്ചാൽ കുറയുമല്ലോ ഇനി നീ എത്ര ജന്മം കൊണ്ടാലും എൻ്റെ നിഴലുകൾ കൂടെണ്ടാവുമല്ലോ ജീ ആർ കവിയൂർ 22 02 2023

അനർത്ഥമാവാതെയിരിക്കട്ടെ (ഗസൽ)

അനർത്ഥമാവാതെയിരിക്കട്ടെ (ഗസൽ) എത്രയോ തവണ പറയാനൊരുങ്ങി  കാലമതിനെല്ലാം വിലങ്ങായി.! എത്രയോ തവണ പറയാനൊരുങ്ങി  കാലമതിനെല്ലാം വിലങ്ങായി.! കാലമതിനെല്ലാം വിലങ്ങായി. അറിയുമോ എന്റെ  തൂലികക്കും  മനസ്സിനുമെത്ര നോവുനെന്നോ... മനസ്സിനുമെത്ര നോവുനെന്നോ. നഷ്ട്ടത്തിൻ കണക്കുകൾ  കൂട്ടിയും കിഴിച്ചും  കഴിയുന്നല്ലോ നിറം മങ്ങിയാലും  മനസ്സിൽ പതിഞ്ഞത് മായിക്കാനാവുകയില്ല. മായിക്കാനാവുകയില്ല ഇന്നതിന് പലരും  പല പേരു പറയുന്നു  ഞാനും തേടുന്നുർത്ഥങ്ങൾ   ഞാനും തേടുന്നുർത്ഥങ്ങൾ അനർത്ഥമാവാതെ യിരിക്കട്ടെ  അനർത്ഥമാവാതെ യിരിക്കട്ടെ  ഒരായിരമോർമ്മകൾ  മരണംവരെ ഒരായിരമോർമ്മകൾ  മരണംവരെ ജീ ആർ കവിയൂർ  20 02 2023

हमारे दिल से मत खेलोതസ്ലീമ് ഫസിലിൻ്റെ ഗസൽ പരിഭാഷ

हमारे दिल से मत खेलो തസ്ലീമ് ഫസിലിൻ്റെ ഗസൽ പരിഭാഷ  എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) ചെറിയ ഒരു തള്ളു കൊണ്ടാൽ ഈ കണ്ണാടി ഉടഞ്ഞു പോകുമല്ലോ എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) ഇവിടെ ഉളളവർ വേദന മാത്രം നൽകുന്നു ഉടച്ച് കളയുന്നു വല്ലോ (2) ഏതാനും നിമിഷങ്ങൾ കൊണ്ട് വർഷങ്ങളായി ഉള്ള ബന്ധങ്ങൾ ഉടച്ചിയുന്നു എന്ത് പറയാൻ ഭാഗ്യ താരകങ്ങൾ ഉടഞ്ഞു പോകുന്നുവല്ലോ എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെന്ന്  കണ്ട് അടുത്ത് കൂട്ടിയിട്ട്  മിണ്ടാതെ കഠാര കുത്തിയിറക്കുന്നുവല്ലൊ അപ്പോഴേക്കും മനോഹര  സ്വപനമുറഞ്ഞ് പികുന്നുവല്ലോ  എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) എന്ത് പറയാൻ എൻ്റെ ചേലാഞ്ചലത്തിലും തീപ്പൊരി ഒളിഞ്ഞിരിക്കുന്നുവല്ലോ (2) പൂവാടി കളിലും തീയെരിഞ്ഞ്  കത്തി പൂക്കളെല്ലാം കരിഞ്ഞു പോകുന്നുവല്ലൊ ഇടിമിന്നൽ വീഴുന്നു കണവിക്കെ മുറിഞ്ഞു പോകുന്നുവല്ലോ എൻ്റെ ഹൃദയം കൊണ്ട് കളിക്കരുത് കളിപ്പാട്ടമാണ് ഉടഞ്ഞു പോയിടും (2) രചന തസ്ലീമ് ഫസിൽ പരിഭാഷ ജീ ആർ കവിയൂർ 16 0...

जाने वाले ओ जाने वाले लिरिक्स -ഗുലാം അലിയുടെ ഗസൽ പരിഭാഷ

जाने वाले ओ जाने वाले लिरिक्स - ഗുലാം അലിയുടെ ഗസൽ പരിഭാഷ പോകുന്നവരെ എൻ്റെ ഓരോ ചിന്തകളിലും ഉണ്ടാവാണെ ഇങ്ങനെയാണോ ഇപ്പൊൾ കുടെ ഉള്ളത് അതുപോലെ ഉണ്ടാവുമല്ലോ എപ്പോഴും ആഗ്രഹങ്ങൾ ഏറുന്നുവല്ലോ വിട്ടകന്നു പോകുമ്പോൾ നീ എൻ കൂടെ ഉണ്ടെങ്കിൽ എല്ലാത്തിലും ശ്രദ്ധയുണ്ടാവുമല്ലോ ഓരോ ഋതുക്കളിലും എനിക്കായി നിൻ  സുഗന്ധം അയക്കണെ നിൻ്റെ സുഗന്ധമില്ലാതെ കഴിയാനാവില്ല വെളിച്ചമായി ഇറങ്ങി വരണമേ ഓരോ രാവിലും എനിക്കായ് നീ ആകാശത്ത് സൂര്യനോട് ഒപ്പം എനിക്ക് നീ തുണയായി ഉണ്ടാവണെ പൂവുകൾ അയക്കുമല്ലോ ഒഴുകുന്ന നദിയിലൂടെ പറ്റുമെങ്കിൽ നീ പോയിട്ട് നിമിഷങ്ങളോളം എൻ്റെ തീരത്ത് തുണയായി ഉണ്ടാവണെ രചന ആലാപനം ഗുലാം അലി പരിഭാഷ ജീ ആർ കവിയൂർ 

കണ്ടുവോ അവളെ ( ഗസൽ )

കണ്ടുവോ അവളെ ( ഗസൽ ) ആആആആആആ കുന്നും മലയും താഴ്വാരങ്ങളും  കടന്നു വരും നിലാവേ . നീ കണ്ടു അവളെ  മൊഞ്ചും മൊഴിയും ഉള്ളൊരു പഞ്ചവർണ്ണക്കിളിയെ കണ്ടുവോ  കാറ്റേ നീയും  കളകളാരവത്താൽ ഒഴുകും അരുവികളെ നിങ്ങളും കണ്ടുവോ കളമൊഴിയാം അവളെ വെള്ളി പാദസ്വരവുമായി ഒഴുകും  മലരികളെ നിങ്ങളും അറിഞ്ഞോ  അവളുടെ പദചലനം  കളകാഞ്ചി പാടി  കാക്കയുടെ കൂട്ടിൽ മുട്ടയിടും  കുയിലേ നീയും കേട്ടുവോ അവളെ  തണൽ വിരിയിക്കും മാമരങ്ങളെ നിങ്ങൾ അറിഞ്ഞോ അവളുടെ സാമീപ്യം  അറിയിക്കുക നിങ്ങൾ എല്ലാവരും  അവളെ എന്റെ പ്രാണയ നൊമ്പരം  എന്റെ വിരഹ വേദന  ആ ആ ആ ആ ആ  ജീ ആർ കവിയൂർ  16 02 2023 

वो कभी मिल जाएँ तो क्या कीजिए ..ഗുലാം അലിയുടെ ഗസൽ പരിഭാഷ

वो कभी मिल जाएँ तो क्या कीजिए .. ഗുലാം അലിയുടെ ഗസൽ പരിഭാഷ  അവളെ ചിലപ്പോൾ കണ്ട് മുട്ടുകിൽ എന്ത് ചെയ്യും  രാവും പകലും നോക്കാതെ സൗന്ദര്യം കാണുക നിലാവുള്ള  രാത്രികളിൽ ഓരോ ഓരോ പൂക്കളെയും നിസ്വാർത്ഥയോടെ  ചൊല്ലിപറഞ്ഞു  നമസ്കരിക്കുക  ജീവിതം മുഴുവൻ ആഗ്രഹങ്ങളാൽ നിറയാതെ ഇരിക്കട്ടെ  ആഗ്രഹിക്കുക ആജീവനാന്തം അവളെ കുറിച്ച് ഓർത്തു പ്രണയ വർണ്ണങ്ങളിൽ മുങ്ങി  നിലാവുള്ള രാത്രിയിൽ കണ്ണുനീർ വാർക്കുക ചോദിച്ച് അറിയുവാൻ തുടങ്ങട്ടെ അവൾ നിസ്വാർത്ഥയെ നീയേ പറയുക എന്ത് ചെയ്യണമെന്ന് ഞാനോ അവളുടെ സ്നേഹം ലഭിക്കുവാൻ അർഹതണ്ടോ  എന്നു അറിയില്ല  എന്തിന് ചില പീഡകരെ കുറിച്ചു പരാതിപ്പെടണം  എന്തിന് നിങൾ പ്രയണയ ദുഃഖങ്ങൾ സഹിക്കണം എനിക്കായ് താങ്കൾ തന്നെ ഇതിന് ഒരു ചിൽസ കണ്ടെത്തി ചെയ്യുക  പറയപ്പെടാറുണ്ട് താരകങ്ങൾ എൻ്റെ  കാവ്യ ശകലങ്ങൾ കേൾക്കാറുണ്ടെന്ന് ഈ വിധം എന്നെ ഇകഴ്ത്തി കാട്ടരുതെ  രചന ആലാപനം ഗുലാം അലി  പരിഭാഷ ജീ ആർ കവിയൂർ  16 02 2023

അനുഭൂതിയായ് (ഗസൽ)

അനുഭൂതിയായ് (ഗസൽ) എൻ സ്വപ്ന  ജാലക പഴുതിലൂടെ  നിലാവിനോടൊത്ത്  വസന്തത്തിൻ തേരിലേറി  നീയും വന്നില്ലേ പ്രിയതേ സന്താപ സന്തോഷമല്ലോ നീ എൻ്റെ ശാസ നിശ്വാസവും  എൻ ജീവിത ആനന്ദമോ  എൻ സിരകളിൽ പടരും  ലഹരാനുഭൂതിയോ നീ നീ എൻ അഭിനിവേശവും അവസാനമാം പ്രണയവും നീയല്ലോ നീ എൻ്റെ ജീവനും പ്രാണനും നീ എൻ ആശ്വാസവും വിശ്വാസവും നീ ആ ആ ആ ആ ആ എൻ സ്വപ്ന  ജാലക പഴുതിലൂടെ  നിലാവിനോടൊത്ത്  വസന്തത്തിൻ തേരിലേറി  നീയും വന്നില്ലേ പ്രിയതേ ജീ ആർ കവിയൂർ

അനുഭൂതി (ഗസൽ)

അനൂഭൂതി  (ഗസൽ) കണ്ണിൽ നിന്നും മറയുന്നതു വരേയ്ക്കും  നോക്കിനിന്നു കണ്ണീരോടെ ഞാൻ  ഇന്നലെയും നീ വന്നെൻ കനവിലായ് ചിരിതൂകി നിന്നു  ആആആആ ഓർത്തെടുത്തു ഞാനതൊക്കെ  കുറിച്ചുവെച്ചു അക്ഷരക്കൂട്ടായി  കവിതയായി എഴുതി പാടുമ്പോൾ  മനസ്സിൽ വല്ലാത്തൊരു ആനന്ദം  ആആആആആ ഋതുക്കൾ മാറിമാറി വന്നു പോകിലും  മറക്കാതെ നിന്നോർമ്മകളിലിന്നും  എന്നെ പിന്തുടരുന്നു അല്ലോ  വിജനതയിലിരുന്നു വിങ്ങിപ്പൊട്ടി  കരയുവാൻ വല്ലാത്തൊരു  അനുഭൂതിയായ് മാറുന്നുവല്ലോ പ്രിയനേ  ജീ ആർ കവിയൂർ  12 02 2023

आ भी जा रितु बादल നസ്രത് ഫത്തേ അലി ഖാൻ്റെ ഗസൽ പരിഭാഷ

आ भी जा रितु बादल  നസ്രത് ഫത്തേ അലി ഖാൻ്റെ ഗസൽ പരിഭാഷ  നീ വന്നിടു മാറിടും ഋതു മാറിടും  നിലാവ് പോയി മറഞ്ഞിടും  നിന്റെ മുഖം മറക്കാതിരിക്കുക മേഘ പടലങ്ങളിലേക്ക് മായും ചന്ദ്രിക പോൽ അവളെ കൊണ്ടുവന്നിടുക ചിരാദിനൊപ്പം  അകന്നീടും എന്റെ മനസ്സിൽ  നിന്നുമുള്ള വിഷാദങ്ങളെല്ലാം  അവളെ കൊണ്ടുവന്നിടുക  നീ വന്നില്ലെങ്കിലോ  ഒന്നു വിളിച്ചിടുക  വിളിയാലെ എന്റെ  ഉള്ളം കുളിർത്തിടും  അസ്വസ്ഥത അകറ്റുക  മുഖത്ത് വീഴും നിൻ  അളകങ്ങളെ മാടിയൊതുക്കിടുക  സന്തോഷം താനെ വന്നിടുമല്ലോ  നീയില്ലാതെ നിലാവ്  എന്റെ വീട്ടിൽ വരികയില്ല  ഇന്നോ നാളെയോ എന്നല്ല  നീ വരാതെ നിലാവ് വരികയില്ല ,ഓമലേ   അല്ലയോ പ്രണയമേ  നീ വന്നിടുക നീ വരാതെ  മനസ്സിലെ കൊടുങ്കാറ്റ് അകലുകയില്ലയീ  ജീവിതത്തിൽ നിന്നും  രചന ആലാപനം  നസ്രത് ഫത്തേ അലി ഖാൻ പരിഭാഷ ജീ ആർ കവിയൂർ

വർഷമായി (ഗസൽ)

വർഷമായി ( ഗസൽ ) നീയും ഞാനും  ചേർന്നൊന്നായ നിമിഷങ്ങൾ  ഇന്നും ഓർമ്മകളിൽ  വിരിയുന്നു നറുനിലാവ്  പ്രണയം പൂത്തുലഞ്ഞ്  മധുരംകിനിയും  വസന്തത്തിൻ ദിനങ്ങൾ  മറക്കാനാവുമോ  നിനക്കും പ്രിയതേ നീയും ഞാനും  ചേർന്നൊന്നായ നിമിഷങ്ങൾ  ഇന്നും ഓർമ്മകളിൽ  വിരിയുന്നു നറുനിലാവ്  മൗനം ചേക്കേറും  എന്റെ ഗ്രീഷ്മം നിറഞ്ഞ  മനസ്സിലൊരു  കുളിർമ നൽകും  ഗസൽ മഴയായ് പെയ്തൊഴിയുന്നുവല്ലോ നീയും ഞാനും  ചേർന്നൊന്നായ നിമിഷങ്ങൾ  ഇന്നും ഓർമ്മകളിൽ  വിരിയുന്നു നറുനിലാവ്  ജീ ആർ കവിയൂർ 09 02 2023

मिले किसीसे नज़र तो समझो गाज़ल हुई സഫർ ഗോരക്പുരിയുടെ ഗസൽ പരിഭാഷ

मिले किसीसे नज़र तो समझो गाज़ल हुई സഫർ ഗോരക്പുരിയുടെ ഗസൽ പരിഭാഷ ഗസലിൻ്റെ രണ്ടു വരികൾ പുഷ്പങ്ങൾ പോലെയല്ലോ അവ പുസ്തക താളിലില്ല മുടിയിഴകളിൽ തിരഞ്ഞു ജനം ചുണ്ടുകളുടെ കേൾക്കുമ്പോൾ ഞാൻ മിഴികളിലുടെ ഗസൽ കേൾക്കുന്നു കണ്ണുകൾ തമ്മിൽ ഇടയുകിൽ മനസ്സിലാക്കുക ഗസൽ ഉണ്ടായിയെന്ന്  (2) എന്നെ കുറിച്ചുള്ള അറിവ് ലഭിച്ചില്ല എങ്കിൽ കരുതുക ഗസൽ ഉണ്ടായിയെന്നു (2) കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ നാണത്തൽ മുഖം കുനിച്ചു (3) കണ്ണുകൾ കുമ്പുകിൽ മനസ്സിലാക്കുക ഗസൽ ഉണ്ടായിയെന്നു (3) വീണ്ടും കണ്ണുകൾ ഇടഞ്ഞപ്പോൾ ഗസൽ ഉണ്ടായിയെന്നു ഇവിടെയൊക്കെ ഇളക്കി മറിച്ചിട്ട് അവരെ അഭിനിവേശത്തോടെ ഞാൻ വിളിച്ചു വരുത്തി (4) ഹൃദയ സ്പദനങ്ങളെറിയെങ്കിൽ കരുതുക അപ്പോൾ ഗസൽ പിറന്നുയെന്ന് (2) തന്നെ കുറിച്ച് ഒരറിവു ലഭിച്ചില്ലെങ്കിൽ ഗസൽ ഉണ്ടായിയെന്നു ആരൂടെയെങ്കിലുമായ് കണ്ണുകൾ ഇടഞ്ഞു വെങ്കിൽ കരുതുക ഗസൽ ഉണ്ടായിയെന്നു വിഷാദമാർന്ന കിടക്കയുടെ മറക്കുകൾ ഇപ്പൊൾ മുള്ള് കൊള്ളുന്നത് പോലെ അനുഭവപ്പെടുന്നുവോ (4) നിദ്രാവിഹിനമായ രാവായിട്ടുണ്ടെങ്കിൽ കരുതുക ഗസൽ ഉണ്ടായിയെന്നു (2) തന്നെ കുറിച്ച് ഒരറിവു ലഭിച്ചില്ലെങ്കിൽ ഗസൽ ഉണ്ടായിയെന്നു ...

दीवारों पर सर टकराना दीवानों के മുരളി മനോഹറിൻ്റെ ഗസൽ പരിഭാഷ പാടിയത് വാണി ജയറാം

दीवारों पर सर टकराना दीवानों के മുരളി മനോഹറിൻ്റെ ഗസൽ പരിഭാഷ  പാടിയത് വാണി ജയറാം  ഭിത്തികളിൽ തലയിടിക്കുന്നത് ഭ്രാന്തന്മാരുടെ കാര്യങ്ങളിതല്ലോ  ദിനവും ഒരു മുറിവ് ഉണ്ടാക്കുന്നത്  നിരപരാധികളാം ഇവരുടെ ജോലിയല്ലോ  ഭിത്തികളിൽ തലയിടിക്കുന്നത്  മറന്നതും കൈപ്പറ്റിയതുമായ ഓർമ്മകൾ ഓർമ്മപ്പെടുത്തി വിഷമിപ്പിച്ച് മുറിവുകളിൽ അംളം പുരട്ടുന്നത് കഥാകാരന്മാരുടെ കാര്യമല്ലോ ഭിത്തികളിൽ തലയിടിക്കുന്നത്  പൂക്കളെപ്പോലെ മൃദുവായ  ഹൃദയത്തിൽ മുള്ള് കൊള്ളിക്കുന്നത്  എല്ലാ ഋതുക്കളെയും കവർന്നെടുക്കുന്നത്  വിജനയിൽ വിരഹമുള്ളവരുടെ കാര്യമല്ലോ ഭിത്തികളിൽ തലയിടിക്കുന്നത്  മദ്യക്കടയിൽ വരുന്നവരെ  നിങ്ങൾ കരുതേണ്ട ഇവിടെ വരുകിൽ  ദാഹം ശമിക്കുമെന്ന്  ആദ്യം കൊതിപ്പിച്ചും പിന്നെ തുളുമ്പിയും കാണിക്കുന്നത് ഈ അളവ് പാത്രത്തിന്റെ കാര്യമല്ലോ  ഭിത്തിരിമേൽ തലയിടിക്കുന്നത് ഭ്രാന്തന്മാരുടെ കാര്യമല്ലോ രചന മുരളി മനോഹർ  പരിഭാഷ ജീ ആർ കവിയൂർ  06 02 2023

ആർക്കറിയാം (ഗസൽ )

ആർക്കറിയാം  (ഗസൽ ) വേദന കല്ലുകൾക്കുമുണ്ടാവാം  വേദന കല്ലുകൾക്കുമുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം  പതുക്കെ പതുക്കെ സമുദ്രം കരയുന്നുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം  വേദന കല്ലുകൾക്കുമുണ്ടാവാം ആ ആ ആ ആ ... രാവുമുഴുവൻ ഉണർന്നിരിക്കും  ആകാശത്തു വിരിഞ്ഞു നിൽക്കും  ചന്ദ്രികക്കും ഉണ്ടാവാം വേദന  ആർക്കറിയാം അത് ആർക്കറിയാം ആ ആ ആ ആ  ,..... വേദന കല്ലുകൾക്കുമുണ്ടാവാം കണ്ണുകളിൽ നിന്നും ഉടഞ്ഞു ചിതറും  കണ്ണ് നീരിന് വിരഹ വേദനയുണ്ടാവാം  ആർക്കറിയാം അത് ആർക്കറിയാം.,... പതുക്കെ പതുക്കെ സമുദ്രം കരയുന്നുണ്ടാവാം   വേദന കല്ലുകൾക്കുമുണ്ടാവാം ആർക്കറിയാം,.....  ആ ആ ആ ആ  ,..... തദരി  നാ നാ നാ ,....  ആ ആ ആ ആ  ,..... ജീ ആർ കവിയൂർ  27  12  2022 

मौत भी फुरकत में ...അഹമെൻ ഖ്വാജയുടെ ഗസൽ പരിഭാഷ

मौत भी फुरकत में ... അഹമെൻ ഖ്വാജയുടെ ഗസൽ പരിഭാഷ  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  മരണവും അവസാനമുതിർന്നു ചേർന്നുവല്ലോ ... ഒടുവിൽ ആയി മുഖം മറച്ചത് അഴിഞ്ഞുപോയി  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  ആദ്യം ലോകത്തിന് അവസാനമായി  പ്രളയം എന്നു പറഞ്ഞു  എന്തുവേണമെന്നറിയാതെ  ചിന്തിച്ചിരുന്നു പോയി  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  ഹാ ഹാ ഹാ  ജീവിതം തിരിഞ്ഞും മറിഞ്ഞും  മാറിമാറി കൊണ്ടിരുന്നു പോയി  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  . നിന്റെ പ്രണയം തൊട്ടൂ എന്റെ ഹൃദയത്തിലായി  ദുനിയാവ് മണ്ണോട്  മണ്ണിൽ ചേർന്നു പോയി   ഇനി എവിടെ ജലം  അത് വറ്റിവരണ്ടു പോയല്ലോ  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ  നിന്റെ ആരോഗ്യവും  അസ്ഥിരമായി എങ്കിലും  വീണ്ടും അത്  വീണ്ടെടുത്തു സുഖകരമായി  മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ   രചന അഹമെൻ ഖ്വാജ പരിഭാഷ  ജീ ആർ കവിയൂർ

ഗാനമായി (ഗസൽ)

ഗാനമായി ( ഗസൽ ) നിൻ മിഴിയിൽ നിറയുന്നത് എൻ മൊഴികളിൽ വിടരുന്ന   വിരഹ നോവിൻ വേദന വരികളിൽ നിറയുന്നു ഗസലീണം  വേദികൾ പലതും മാറി മാറി  തേടുന്നു നഷ്ടപ്പെട്ട മധുരമേ  പാടുംതോറും ഏറുന്നു സന്തോഷം  പിടി തരാതെ വഴുതി അകലുന്ന പ്രണയമേ  എന്നെ നീ വൈരാഗിയാക്കി  നിന്നെക്കുറിച്ചു ജപമാലയിൽ  മന്ത്രിക്കും നാമങ്ങളൊക്കെ ഇന്ന് ഭക്തിയാൽ നിറയും ഗാനമായി  ജീ ആർ കവിയൂർ  04 02 2023

एक बार चले आओ फिर आके चले जानाതസ്ലീം ഫസിലിൻ്റെ ഗസൽ പരിഭാഷ

एक बार चले आओ फिर आके चले जाना തസ്ലീം ഫസിലിൻ്റെ ഗസൽ പരിഭാഷ ഒരിക്കൽ വരൂ, പിന്നെ വന്ന് പോകൂ, ഞാൻ നിങ്ങളെ പോകാൻ അനുവദിക്കില്ല, ഞാൻ പോയി കാണിച്ചുതരാം, ഒരിക്കൽ വരൂ യുഗ യുംഗങ്ങളായി കാണാൻ എന്റെ കണ്ണുകൾക്ക് ദാഹമുണ്ട്, എനിക്ക് സ്വയം ഒരു കാഴ്ച കാണിച്ചു തന്നിട്ട് പോകൂ, ഒരിക്കൽ വരൂ കാൽ പാദങ്ങളിൽ വീണു കിടന്നയവൻ , പാദങ്ങൾ വിടുകയില്ല, പാദങ്ങളുടെ  പൊടി നെറ്റിയിൽ തൊടുവാൻ, ഒരിക്കൽ വരൂ നിന്റെ വാതിലിൽ കാരുണ്യത്തിന്റെ ഒരു നിധി ഉണ്ടെന്ന് പറയപ്പെടുന്നു, നിങ്ങൾ ചിതറിച്ചുകളയുന്ന രണ്ട് തുള്ളി കാരുണ്യം, ഒരിക്കൽ വരൂ രചന തസ്ലീം ഫസിൽ പരിഭാഷ ജീ ആർ കവിയൂർ 02 02 2023

ഞാനല്ലാതെ ആകുന്നു (ഗസൽ)

ഞാനല്ലാതെ ആകുന്നു (ഗസൽ) നിളയൊഴുകുമീ പുളിനങ്ങളിൽ  തുളസീദളം ചൂടിയ നിൻ  അളകങ്ങളിന്നുമെൻ  ഓർമ്മകളിൽ ഇളകിയാടുന്നു  കൊലുസിൻ മൊഴികളാൽ  തീർക്കുമാ താളവും  ലോലാക്കിൻ നൃത്തവും  നിൻ മിഴിയഴകും  മറക്കാനാവാത്ത ചിത്രങ്ങളായ് മനസ്സിൽ വിരിഞ്ഞ വരികളും  മദിക്കും നേരത്ത് എന്നെ  ഞാനല്ലാതെ ആക്കുന്നുവല്ലോ പ്രിയതേ ജീ ആർ കവിയൂർ  01 02 2023