Posts

Showing posts from August, 2021

തുടരാം സഖിയേ ..

തുടരാം സഖിയേ .. നിന്നെ കുറിച്ചൊന്നു ചിന്തിക്കുമ്പോളെൻ  കൺപ്പീലികൾ മുത്തുകളെ  ജന്മംനൽകിയല്ലോ  നിൻ ചുംബന ഗന്ധം എൻ ചുണ്ടുകളിലായ് മുറിഞ്ഞു പോയ ഓർമ്മകൾ ജീവൻ പ്രേരകമാകുന്നുവല്ലോ  നിൻ ദാഹിക്കും ചുണ്ടുകൾ  എന്റെ  ഒഴിഞ്ഞ കപ്പ്  മൗനത്തിൽ മുങ്ങി കുളിരേകിയോർമ്മ തൻ പൂനിലാവ്  ഈ ജീവിത നന്ദനാരാമതിൽ പിന്നിട്ട വഴികളിലൂടെ  സുന്ദര നിമിഷങ്ങളെ  തിരികെ വരില്ലന്നോർത്ത്  എന്തിനു വിലപിക്കുന്നു  ഇനിയും വേണ്ട ദുഃഖമെന്നതു സഗുണോപാസന തുടരാം സഖിയേ  ജി ആർ  കവിയൂർ  25 08 2021

നിഴലാർന്ന തണലുകളിൽ

അയലത്ത് ജനലിൽ വിരിഞ്ഞപൂക്കളേ നിൻ അധരങ്ങൾ എന്നെ ക്ഷണിച്ചു  എന്തിനെന്ന് അറിയില്ലല്ലോ നോട്ടങ്ങൾ  എന്നെ നഗ്നമാക്കിയിരുന്നുവല്ലോ   ഞാനെന്നെ തന്നെ പിന്തിരിപ്പിച്ചു  എന്നിൽ നിന്നും എന്നെ  അടർത്തിയെടുത്തു നൽകുന്നു നിനക്കായി മാത്രമായ് പ്രിയതേ അവളകന്നു എഴുതാത്ത കവിത പോലെ  എവിടെയോ സ്പർശിച്ചത് അറിഞ്ഞു  ഒരു കുളിർകാറ്റായി  ശാന്തമായ രാത്രി  താരക തിളക്കമാർന്ന ആകാശം  കാലുകളുറക്കാത്ത രാത്രി ഒപ്പം  നടന്നുനീങ്ങി ; കണ്ണുകളിൽ  ചിന്തകളുടെ ചിത്രം മാത്രം  ജീവിതമേ നീ ഇങ്ങിനെ എത്രനാൾ   നോവുമായി നടക്കണമാവോ പ്രഭാത ചന്ദ്രൻ വളഞ്ഞു നിഴലാർന്ന തണലുകളിൽ തിരഞ്ഞു ഞാൻ കണ്ടില്ല നിന്നെ   നീ ഒരു പ്രഹേളികയായ് തുടരുന്നു ജീ ആർ കവിയൂർ 21.08 .2021

എന്തു പോലെ അറിയണം

എന്തു പോലെ അറിയണം പുഴ തൻ പുളിനം പോലെ  മാരി വില്ലിൻ നിറം പോലെ കാറ്റിലാടും മുളം തണ്ടു പോലെ പാർവണ തിങ്കളിൻ ചിരിപോലെ മലരിടും സുമം പോലെ കുയിലിൻ കൂജനം പോലെ കരളിൽ നീ ഉണ്ടാവണം പ്രിയതേ പാട്ടിന്റെ പല്ലവി പോലെ ആടും മയിൽ പീലിയുടെ വർണ്ണം പോലെ കുളിരല വന്നു മണം പകരും പോലെ പൂവിൽ ചുടു ചുംബനം നൽകും വണ്ടു പോലെ പറയു പ്രിയതേ നിന്നെ  ഇനി എന്തു പോലെ അറിയണം സഖിയെ ജീ ആർ കവിയൂർ 29.08.2021