Posts

Showing posts from March, 2025

ഗസൽ: ഈ ജീവിതം ഒരു യാത്രപോലെയാണ് ( സ്വന്തം ഹിന്ദി ഗസലിൻ്റെ പരിഭാഷ)

ഗസൽ: ഈ ജീവിതം ഒരു യാത്രപോലെയാണ് ഈ ജീവിതം ഒരു യാത്രപോലെയാണ്, വഴികൾ കാണുമോ? വേരുകൾ പോയ ഇടങ്ങളിൽ, തളിരുകൾ വിരിയുമോ? രാജമന്ദിരം തരിശായി മാറും, സൂര്യന്റെ വെളിച്ചം മങ്ങുമോ? ചെറുകുടിലിൽ സ്നേഹത്തിൻ്റെ നിറവിൽ, ബന്ധങ്ങൾ മറക്കുമോ? മണ്ണിന്റെ ഗന്ധം മനസ്സിലാകെ, അനുഭൂതി നൽകുമോ? നമുക്ക് നഷ്ടമായ ഓർമ്മകൾ, വീണ്ടും തിരികെവരുമോ? ചിരിക്കും ചിലർ, കരയും ചിലർ, ഈ കളിയൊന്നു വിചിത്രമോ? സുഖവും ദുഃഖവും ഒരേപോലേ, അതറിയുമോ? ഈ ഭൂമിയിൽ ജനിച്ചത്, ഒരു ദൈവനിശ്ചയമോ? എത്രനാൾ കഴിഞ്ഞാലും, വീണ്ടും ജനിക്കുമോ? "ജി ആറിൻ്റെ ചിന്തകളിൽ, ഈ ലോകം ഒരു ഉത്സവമേളം, സത്യത്തിന്റെ വഴി വിട്ടുപോയാൽ, പ്രകാശം കിട്ടുമോ?" ജീ ആർ കവിയൂർ 30  03 2025

"तू ही तू" (ग़ज़ल)"നീ മാത്രം" (ഗസൽ)

"तू ही तू" (ग़ज़ल) "നീ മാത്രം" (ഗസൽ) इश्क़ की फ़रियाद में तू ही तू हो, हर बीती हुई याद में तू ही तू हो। तेरी वो भीगी छुअन गालों पे अब तक, अब भी दिल में ठंडक सी रखती है तू हो। जो लब पे दुआ थी, जो अश्कों में थी, वो पहली मुहब्बत की राहत थी तू हो। हर एक मंजर में खुशबू बसी तेरी, जो बीत भी जाए, हकीकत थी तू हो। तन्हाइयों में जागी हैं आँखें मेरी, रातों में अब भी सिसकती है तू हो। 'जी आर' की ग़ज़लों में हर इक जगह, हर शेर, हर नज़्म, हर दास्तान में तू हो। जी आर कवियुर  25 - 03 -2025 എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ ശ്രമം  ഹിന്ദിയിൽ ഉള്ള മാറ്റ് ഒരു പക്ഷെ മലയാളത്തിൽ നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു  "നീ മാത്രം" (ഗസൽ) അറിയുക, പ്രണയത്തിൽ നീ മാത്രം, ഓർമ്മകളുടെ വസന്തത്തിൽ നീ മാത്രം. നിന്റെ തണുത്ത തൊടലുകളിൽനിന്നും, മനസിൽ നിറയുന്ന ശിശിരമേ, നീ മാത്രം. പ്രാർത്ഥനകളിലും, അശ്രു തുള്ളികളിലും, ആദ്യ സ്നേഹതരംഗമേ, നീ മാത്രം. ഓരോ നിമിഷവും സുഗന്ധം നിന്റെ, കാഴ്‌ചയല്ല, സത്യമായ് നീ മാത്രം. തനിമയിൽ മിഴികൾ ഉണരുന്നു, രാത്രികൾക്കും ശ്വാസമേ, നീ മാത്രം. 'ജി ആർ'ന്റെ ഗാനങ്ങളിൽ എല്ല...

അപരിചിതൻ എന്നു കരുതിയിരുന്നു ( ഗസൽ )

അപരിചിതൻ എന്നു കരുതിയിരുന്നു ( ഗസൽ ) ഇന്ന് നീ എന്നെ അപരിചിതനായി കരുതിയിരുന്നു, ഇന്നലെ വരെ ആത്മീയനായി കരുതിയിരുന്നു. ഹൃദയത്തിനുള്ളിൽ ഇരുണ്ട മേഘങ്ങൾ, നിന്റെ തിരിഞ്ഞുനോട്ടമെല്ലാം കരുതിയിരുന്നു. കാത്തിരിപ്പ് നീളുമ്പോൾ കണ്ണുകൾ മങ്ങിയപ്പോൾ, ഒരുകാലത്ത് സന്ധ്യയായ് കരുതിയിരുന്നു. വഞ്ചനക്കും അതിരുണ്ടെന്നു വിചാരിച്ചില്ല, എന്നുവരെ വിശ്വസ്തനായി കരുതിയിരുന്നു. നിന്റെ സാന്നിധ്യം ജീവിതത്തിന്റെ വെളിച്ചം, ഇന്നലെ വരെ കനവായി കരുതിയിരുന്നു. ഇന്ന് 'ജി ആർ' മൌനമായി മാറി, നിലാവിലോരാക്കുകൾ അവസാനമായ് കരുതിയിരുന്നു. ജീ ആർ കവിയൂർ 21 03 2025

മറക്കാനാവുമോ? ( ഗസൽ)

മറക്കാനാവുമോ? ( ഗസൽ) നീ പറഞ്ഞുപോയവെല്ലാം, മറക്കാനാവുമോ? മനസ്സിനകത്തു തീർത്ത സ്വപ്നം, മറക്കാനാവുമോ? നിലാവിന്റെ ചിരിയിൽ നിൻ സാന്നിധ്യമറിഞ്ഞു, നീ പുഞ്ചിരിച്ച നിമിഷങ്ങൾ, മറക്കാനാവുമോ? വേനലായി മാറിയ കനവുകൾക്ക് കാത്തിരിക്കുമ്പോൾ, മഴത്തുള്ളികളെയൊക്കെ, മറക്കാനാവുമോ? ജീവിത പാതകളിൽ നീ മഴയായ് പെയ്തിടുമ്പോൾ, നിന്നൊടൊപ്പം പങ്കുവച്ച രാവുകൾ, മറക്കാനാവുമോ? ജീ ആറിൻ്റെ ഹൃദത്തിൽ തീർത്ത വരികളിലെ അക്ഷരങ്ങളെ നിന്നെ കുറിച്ചു, മറക്കാനാവുമോ? ജീ ആർ കവിയൂർ 18  03 2025

നിൻ ഓർമ്മകളുടെ നിഴൽ (ഗസൽ )

നിൻ ഓർമ്മകളുടെ നിഴൽ (ഗസൽ ) മറയാതെ നിൽക്കുന്നു നിൻ ഓർമ്മകൾ, മനസ്സിൽ നിറയുന്നു നിൻ ഓർമ്മകൾ. പകർന്ന മന്ദഹാസത്തിനെന്തു മധുരം, മറക്കാതെ മിഴിയുന്നു നിൻ ഓർമ്മകൾ. നിലാവുള്ള രാവുകൾ സാക്ഷിയായ്, ഉള്ളിൽ വിരിയുന്നു നിൻ ഓർമ്മകൾ. കാറ്റായി സ്പർശിച്ചു പോകുമ്പോഴും, കാതിൽ മൂളുന്നു നിൻ ഓർമ്മകൾ.   നിഴലായി അകന്നു പോന്നുവെങ്കിലും, നിഴലൊന്നു തേടുന്നു നിൻ ഓർമ്മകൾ. ജി ആർ തൻ വരികളിൽ പാകുമ്പോൾ, വേരായ് മുളക്കുന്നു നിൻ ഓർമ്മകൾ. ജീ ആർ കവിയൂർ 18 03 2025

നിൻ സാന്നിധ്യം (ഗസൽ)

നിൻ സാന്നിധ്യം (ഗസൽ) നിൻ്റെ മൗനം എന്നെയെറെ അസ്വസ്ഥനാക്കുന്നു, നിൻ മിഴികളിലെ തിളക്കം അസ്വസ്ഥനാക്കുന്നു। ചിത്രമായ് തീർന്ന നിൻ ദൃഷ്ടി സ്വപ്നങ്ങൾ തീർക്കുന്നു, അകലത്തവളെന്നെ കാണാതെ അസ്വസ്ഥനാക്കുന്നു। പക്ഷികൾ പാടുമ്പോഴും എനിക്കില്ല മനശാന്തി, വസന്തത്തിലെ കാറ്റ് പോലും ഇന്ന് എന്നെ അസ്വസ്ഥനാക്കുന്നു। പൂക്കളെല്ലാം പൊഴിഞ്ഞു പോകുന്നു, നിൻ സ്മൃതികൾ മാത്രം എന്നെ അസ്വസ്ഥനാക്കുന്നു। മൊഴികൾ ഒളിച്ചാലും മനസ്സ് മറയ്ക്കാനാകുമോ, നിൻ സാന്നിധ്യം പോലും എന്നും അസ്വസ്ഥനാക്കുന്നു। എൻ്റെ ഗസൽകൾ വരെ നിൻ ശബ്ദം തേടുമെൻ പ്രിയതെ, "ജീ ആർ" എവിടെയും ഗാനം അസ്വസ്ഥനാക്കുന്നു। ജീ ആർ കവിയൂർ 16 03 2025

तेरी यादों की शबनम" (ग़ज़ल )നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ (ഗസൽ)

तेरी यादों की शबनम" (ग़ज़ल ) നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ  (ഗസൽ) तेरी यादों की शबनम में भीगता रहा, मैं खुद को हर रात सँभालता रहा। दूरियों का असर अब दिखने लगा, फिर भी दिल तेरा ही हाल पूछता रहा। तेरे वादों की छाँव में बैठा रहा, धूप आई मगर मैं जलता रहा। अब शिकवा भी तुझसे करूँ तो कैसे, मोहब्बत का दर्द खुद पीता रहा। कभी शामों में तेरा अक्स मिला, कभी चाँदनी में तुझे सोचता रहा। "जी आर" की सदा गूँजती रह गई, वो सुनती नहीं, मैं बुलाता रहा। जी आर कवियूर 14 - 03 -2025 അങ്ങിനെ ഏറെ നാളത്തെ പ്രയത്നം കൊണ്ട് ഹിന്ദി ഗസലിൻ്റെ തനിമ മലയാളം വരികളിൽ ആവാഹിച്ച് കൊണ്ട് വരാൻ ശ്രമത്തിന് ഒരു ആശ്വാസം നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ  (ഗസൽ) നിൻ ഓർമ്മകളിൽ ഞാനൊരു മിഴിത്തുള്ളി, രാത്രികൾ താണ്ടി ചിതറുന്ന മിഴിത്തുള്ളി। ദൂരെ പോയാലും ഹൃദയം തേടി, നിന്റെ വഴിയിൽ അലഞ്ഞു മിഴിത്തുള്ളി। വാഗ്ദാനങ്ങളുടെ ചായലിനുള്ളിൽ, നിർവീര്യമായ് പോയ് മിഴിത്തുള്ളി। നിന്റെ നിശ്ശബ്ദത ചോദ്യമാകുമ്പോൾ, നിനയ്ക്കാതെ തൂങ്ങുന്ന മിഴിത്തുള്ളി। ചന്ദ്രികയിലോ നക്ഷത്രമിഴികളിലോ, നിൻ സ്നേഹം തേടി മിഴിത്തുള്ളി। ഇടറി നിന്നൊരാ ജി ആറിൻ സ്വരം, കേൾക്കാതെ അവളെന...

എൻ്റെ ഹിന്ദി ഗസലിൻ്റെ മലയാളം ആക്കാൻ ഒരു ശ്രമം

എൻ്റെ ഹിന്ദി ഗസലിൻ്റെ മലയാളം ആക്കാൻ ഒരു ശ്രമം  यादों का सिलसिला (ग़ज़ल) ग़मों ने बांट लिया तेरी यादों का सिलसिला, गुस्ताखियों ने फिर छेड़ा तेरी यादों का सिलसिला। सफ़र में राहें भटकती रहीं तमन्नाओं की, मगर न टूटा कभी दर्द-ए-दिल का सिलसिला। नज़र से गिर गए सब झूठे सपने तेरे, बचा रहा तो बस एक वफ़ा का सिलसिला। जो बात दिल में थी, होंठों पे आ न सकी, सुलग रहा है अभी तक ख़ामोशी का सिलसिला। चले थे छोड़ के जिस मोड़ पर मुझे तुम, वहीं खड़ा है अब भी इंतज़ार का सिलसिला। क़लम से अश्क टपकते रहे, ग़ज़ल बनती गई, जी आर ने यूँ लिखा अपने ग़म का सिलसिला। जी आर कवियूर  10 - 03 -2025 ഓർമകളുടെ ശൃംഖല ദുഖങ്ങൾ പങ്കിട്ടു നിന്റെ ഓർമകളുടെ ശൃംഖല, നിശ്ശബ്ദത വീണ്ടും ഉണർത്തി ആ ശൃംഖല. പ്രണയമഴയിലൊഴുകി വഴികൾ മറഞ്ഞുവെങ്കിലും, ഹൃദയത്തിലിന്നും കനിഞ്ഞിരിക്കുന്നു ആ ശൃംഖല. നീ വിട്ടുപോയ സ്വപ്നങ്ങൾ പൊഴിഞ്ഞുവെങ്കിലും, അവശേഷിച്ചോരു സ്നേഹത്തിന്റെ ശൃംഖല. മനസ്സിലെ വാക്കുകൾ ഒടുങ്ങിയതെന്തേ, ചടഞ്ഞിരിക്കുമീ നിശ്ശബ്ദതയുടെ ശൃംഖല. വിട്ടുപോയ വഴിത്തിരിവിൽ നീറിനില്ക്കുന്നു, അതിരുകളില്ലാത്ത കാത്തിരിപ്പിന്റെ ശൃംഖല. കാലത്തിൻ കണ്ണീർ തുളുമ്പി...