Posts

Showing posts from October, 2020

മെല്ലെ മെല്ലെ ......(ഗസൽ )

  മെല്ലെ മെല്ലെ ......(ഗസൽ ) മെല്ലെ മെല്ലെ ഇറങ്ങി  മേഘപടലത്തിൽ നിന്നതാ  വന്നു നിലാവ് നാണത്താൽ  നിഴൽ പടർത്തി ലഹരിയാൽ  ചഷകത്തിലെത്തി നോക്കുമ്പോൾ  ഗസലിലീണം പടർന്നു സിരകളിൽ  ചുണ്ടുകൾ മൊഴിഞ്ഞു നനവാർന്ന  മധുര നോവുവിൻ പ്രണയാക്ഷരങ്ങൾ  നിനക്കായ് നിനക്കായി മെല്ലെ മെല്ലെ  എൻ ഹൃദയ വാടികയിൽ  വിരിയട്ടെ മുല്ലപ്പൂ  സുഗന്ധം  മെല്ലെ മെല്ലെ പടരട്ടെ പ്രണയം  മെല്ലെ മെല്ലെ ഇറങ്ങി  മേഘപടലത്തിൽ നിന്നതാ  വന്നു നിലാവ് നാണത്താൽ  ജീ ആർ കവിയൂർ  30 .10 .2020 / 04 :04 am 

കണ്ടു മനം നിറഞ്ഞില്ല - ഗസൽ

കണ്ടു മനം നിറഞ്ഞില്ല - ഗസൽ  കണ്ടില്ല കണ്ടു മനം നിറഞ്ഞില്ല  മിണ്ടിയില്ല മിണ്ടാതെ നീ  മൗനത്തിന് ചിറകിലേറി  മിഴിനിറച്ചു കടന്നകന്നുവല്ലോ  പ്രകാശ കന്യകൾ നൃത്തംവച്ചു  നദി നിറഞ്ഞു കവിഞ്ഞു  മനം തേങ്ങി നോവറിഞ്ഞു വിരലുകൾ പരതി സിത്താറിൽ  മണ്ണിൽ  പതിഞ്ഞ കാൽപ്പാടുകൾ  മായിച്ചു കടന്നകന്നു നിലാവും   കാറ്റിന്റെ മൂളലുകളോർമ്മിപ്പിച്ചു   നിൻപ്രണയ സുഗന്ധ സാമീപ്യം  ആഗ്രഹങ്ങൾ മായാതെ കിടന്നു  മിണ്ടിയില്ല മിണ്ടാതെ നീ  മൗനത്തിന് ചിറകിലേറി  മിഴിനിറച്ചുയകന്നുവല്ലോ സഖിയേ  .......... ജീ ആർ കവിയൂർ  29 .10 .2020  03 :50 am  

വിരഹക്കാറ്റ്‌ (ഗസൽ)

വിരഹക്കാറ്റ്‌ (ഗസൽ) കിഴക്കുനിന്ന് പറവകൾ പാറി  കാത്തിരിപ്പിൻ കാതുകൾക്ക്  കരലാളനങ്ങളുടെ നിഴലടുപ്പം  കണ്ടില്ല നിൻ തണൽമരങ്ങൾ  ഈറനണിഞ്ഞ മിഴികളിൽ  വരണ്ട ചുണ്ടുകളുടെ  വിതുമ്പുന്ന ഈണങ്ങളിൽ  വഴിയൊരുക്കുന്ന താളങ്ങളാൽ  വിരലുകളിൽ നിന്നും പടർനടർന്നു  വീണു ക്ഷതം വന്ന അക്ഷരങ്ങൾക്ക്  വിരഹത്തിൻ ഉഷ്ണക്കാറ്റ്  വിരഹത്തിൻ ഉഷ്ണക്കാറ്റ്  ജി ആർ കവിയൂർ  29 10 2020 02 40 

നമ്മള്‍ തന്‍ പ്രണയം -ഗസൽ

  നമ്മള്‍ തന്‍ പ്രണയം -ഗസൽ  പ്രതീക്ഷകളുടെ നാവുനനഞ്ഞു മഴകുളിര്‍ കണ്ണില്‍ നിറഞ്ഞു നിന്‍ അധര കാന്തിയില്‍ മയങ്ങി ഉണരും പുലരിയും സന്ധ്യകളും ആരെയോ കാത്തിരിക്കുന്നുവോ ഇണ  മിഴികളിലായിതാ ഇഴയടുപ്പിന്‍ നീര്‍കണം  കണ്ടു ഞാനാ നൊമ്പരം കവിതയായി കുറിക്കുവാന്‍ ചിന്തത തന്‍ ചിറകിലേറി മോഹങ്ങള്‍ കിനാക്കാണ്ട്  നിമിഷങ്ങള്‍ നാളുകള്‍ നിരങ്ങി നീങ്ങുമ്പോള്‍ എന്നിലെ എന്നെയറിഞ്ഞു ശിശിരവസന്തങ്ങള്‍ ഇതള്‍പ്പടര്‍ത്തും എന്നിലെ നോവുകളോ നിന്‍ സാമീപ്യത്തിനായി തേടും കനവുകളില്‍ വിരിയും പനിനീര്‍ പുഷ്പങ്ങള്‍ നിന്നിലെ വികാരങ്ങള്‍ ആരുമറിയാതെ കൊണ്ടു നടന്നിതു വരക്കുമാ നൊമ്പരം ചേര്‍ക്കണം എന്നിലായി ലോകമറിയട്ടെ ഉദാത്തമാം നമ്മള്‍ തന്‍ പ്രണയം ..!!

പ്രണയ രസം - ഗസൽ

  പ്രണയ രസം  -ഗസൽ  നാവിൽ നിന്റെ  ഉപ്പുരസം മണക്കും വിയർപ്പിന് കണം എന്ത് പറയുമീ   അതിരസം രാവിൽ ഉറങ്ങാതെ കിടക്കും യൗവ്വനത്തിൻ മധുരരസം പറയു പ്രിയനേ നീ എവിടെ ഈ നിമിഷം ഉള്ളിന്റെ ഉള്ളിൽ മിടക്കുന്നു പ്രണയം നിന്റെ മാത്രം അലതല്ലും ഉപ്പിൻ രസം ആഹാ നിൻ പ്രേമത്തിൻ ലഹരിമയം   എല്ലാവർക്കും വേണം വേണമീ  പ്രണയം സാഗര തിരകൾ ആർത്തു ചിരിച്ചു പ്രണയം തിരയോ ഏറ്റുവാങ്ങി ഉപ്പിൻ പ്രണയരസം നീയറിയുന്നുവോയീ  സ്നേഹത്തിൻ മധുരതരം   നിലാവിൻ കുളിർമ്മയിൽ  പെയ്യും  അധികതരം നിഴലായി തേടുന്നു എൻ  മനം തേടുന്നു നിൻ അധരം നാവിൽ നിന്റെ  ഉപ്പുരസം മണക്കും വിയർപ്പിൻ കണം രാവിൽ ഉറങ്ങാതെ കിടക്കും യൗവ്വനത്തിൻ മധുരരസം

നിന്‍ പ്രണയം (ഗസൽ )

 നിന്‍ പ്രണയം (ഗസൽ ) വൃണതവികാരത്തിന്‍ തീചൂടില്‍ അലിഞ്ഞു പോകല്ലേ നിന്‍ പ്രണയം , വിഷലിപ്തമല്ലാത്തൊരു  വേനലായി പടര്‍ന്നു ശിശിരമായി ഉറയട്ടെ ഉരുകുമ്പോള്‍ കണ്ണുനീര്‍ ധാരയായി മാറാതെ ഇരിക്കട്ടെ നിന്‍ പ്രണയം , സിഗ്ന വിചാരത്തിന്‍ പൊലിമയില്‍ ഇഴപിരിയാതെ ഇരിക്കട്ടെ നിന്‍ പ്രണയം , ജീവിത ഗന്ധിയായി ഗാഥകള്‍ തീര്‍ക്കട്ടെ നൊവിന്‍ പെരുമഴക്കാലമായി മാറാതെ ഇരിക്കട്ടെ നിന്‍ പ്രണയം ഇതള്‍ വിരിഞ്ഞു  തൂമഴും സുഗന്ധ പൂരിതമായി വാടാതെയിരിക്കട്ടെ പൌര്‍ണ്ണമി തിങ്കളായി മനസ്സിന്‍ മാനത്തു പാല്‍കിനാക്കള്‍ പെയ്യട്ടെ നിന്‍ പ്രണയം അധരങ്ങളില്‍ അമൃതിന്‍ ധാരയായി പുഞ്ചിരി മൊട്ടിന്‍ തിളക്കമെകട്ടെ ഒരു കുളിര്‍കാറ്റായി വീശട്ടെ നിന്‍ പ്രണയം പാഴമുളം തണ്ടില്‍ ശ്വാസനിശ്വാസ തരംഗം തീര്‍ക്കും ഗാന ലഹരിയായി ഏറ്റുപാടും കോകില മധുരിമ  പടരട്ടെ നിന്‍ പ്രണയം കാതുകളില്‍ ഈണം പടര്‍ത്തും സുന്ദര സുഷുപ്തിയില്‍ ലഹരിയായി ആനന്ദദായകമായി മാറട്ടെ നിന്‍ പ്രണയം ധ്യാനത്തില്‍ നീലിമ പൊഴിക്കും പ്രഭയില്‍ ആര്‍ധത നല്‍കും വന്യമാം ശാന്തി നിറച്ചു ധന്യമായി തീരട്ടെ നിന്‍ പ്രണയം.. ജീ ആർ കവിയൂർ 

നിദ്രാവിഹീനം ... (ഗസൽ )

നിദ്രാവിഹീനം ... (ഗസൽ ) ഉറങ്ങുവാൻ കിടന്നിട്ടും  കണ്ണടച്ചിട്ടും കണ്ടില്ല  കനവുകളൊരായിരം  നിന്നെക്കുറിച്ചോർത്ത് കിടന്നു തിരിഞ്ഞു മറിഞ്ഞു  നിൻ മണമിന്നും മറക്കാനായില്ല  നീ തന്ന അകന്നൊരോർമ്മതൻ  മുല്ലപ്പൂവിൻ ഗന്ധവും പ്രിയതേ  ഇഴയകന്നു ഇമയകന്നു  ഇഴഞ്ഞു രാവ് പകലായി  ഇറയത്തു മഴതുള്ളിയിട്ടു ഈണങ്ങൾ താളമായി  വിരഹക്കടലിൽ മുങ്ങിപ്പൊങ്ങി  വിരസതയകറ്റി അകന്നുയങ്ങു വിശ്രമമില്ലാത്ത നാദ ധാരയുടെ  വീചികൾ അലയടിച്ചു ഗസലായി  ഉറങ്ങുവാൻ കിടന്നിട്ടും  കണ്ണടച്ചിട്ടും കണ്ടില്ല  കനവുകളായിരം  നിന്നെ കുറിച്ചോർത്തു പ്രിയതേ  ജി ആർ കവിയൂർ 18.10.2020 12.50:

ഇന്നലെ രാവിലെ

ഇന്നലെ രാവിലെൻ ഇമകളിൽ  വിടർന്നോരാ സുന്ദര സ്വപ്നമേ നീ  ഒന്നു വരുമോ വീണ്ടും  ഇടറുന്ന കണ്ഠങ്ങളിൽ  ഇറാൻ പകരും നിൻ  സ്വരരാഗ മാധുരി എന്നിലുണർത്തുന്നു  അനവദ്യ സുഖശീതള  തണൽ പകരുന്നു  അനിലൻ തലോടലും   സ്വാന്തനം  പകരുന്നിതാ  നിശാഗന്ധിയും നിലാവും ഇന്നലെ രാവിലെ ഇമകളിൽ വിടർന്നൊരു  സുന്ദര സ്വപ്നമേ ....  ജി ആർ കവിയൂർ 11.10.2020

മൊഴി മാറ്റം

മൊഴി മാറ്റം ~~മേരാ ജീവൻ കോരാ കാഗസ് മേരാ ജീവൻ കോരാ കാഗസ്  (ഹിന്ദിയിൽ നിന്ന് സ്വതന്ത്ര തർജ്ജിമ) ഹിന്ദി രചന എം ജീ ഹസമത് .  ചിത്രം കോരാ കാഗസ്  എന്റെ ജീവിതമൊരു  എഴുതാ കടലായി  എഴുതാതെ തന്നെ തുടർന്നു  എൻറെ ജീവിതമൊരു  എഴുതാ കടലായി  എഴുതിയതൊക്കെ കണ്ണുനീരിലൊലിച്ചു പോയാലോ  ഒരു കാറ്റിൻ കൈകൾ നീണ്ടു  ശിഖരങ്ങളിലെ പൂക്കൾകൊഴിഞ്ഞു  പവനന്റെ ദോഷമല്ല  കാലത്തിന്റെ ദോഷവുമല്ല  കാറ്റിലലിഞ്ഞു സുഗന്ധവും  ശൂന്യമായി മനസ്സും തളർന്നു മെയ്യും  പറക്കും പറവക്കുമുണ്ടോരു ലക്ഷ്യം  പറയുവാൻ എനിക്ക് ഇടവുമില്ല  എങ്ങോട്ടാണ് എന്റെ യാത്ര  സ്വപ്നമായി തുടരുന്നീ ജീവിതം എന്റെ ജീവിതമൊരു  എഴുതാ കടലായി  എഴുതാതെ തന്നെ തുടർന്നു ജീ ആർ കവിയൂർ  10.10.2020

ശരത് കാല സന്ധ്യകളിൽ

Image
 ശരത് കാല സന്ധ്യകളിൽ  ശരത് കാല സുന്ദര സന്ധ്യകളിൽ  ശാലീന സുന്ദരീ നിൻ അനുരാഗം  ശലഭ ചിറകിലേറി പറന്നകലുന്നുവോ  മോഹങ്ങളായ് വർണ്ണ മലർ തേടുന്നു  സന്ധ്യാംബരമാകെ ശോഭിതം  ചെമ്പരത്തി നിറമാർന്ന നിൻ  സീമന്തരേഖയിൽ സിന്ദൂരം  അരുണിമ പടരുന്നിതാ   നിൻ നയന മനോഹര  ലാസ്യ ലഹരാനുഭൂതിയിൽ  എല്ലാം മറന്നു ഞാനെഴുതി   ഒരു ഗീതകം നിനക്കായ്  എത്ര എഴുതി പാടിയാലും  മതിവരാത്ത അനുഭവ സുഖം  കനവെല്ലാം നിനവാകുമെന്നു  കണ്ടറിഞ്ഞപ്പോഴേക്കും നിദ്രയകന്നു  കൺ കഴച്ചു കാത്തിരുന്നു കാതോർത്തു  പദചലനങ്ങൾക്കു  ശരത് കാല സുന്ദര സന്ധ്യകളിൽ  ശാലീന സുന്ദരീ നിൻ അനുരാഗം ..!! ജീ ആർ കവിയൂർ  11 .10 .2020  03 :50 am    

മധുര രവം (ഗസൽ )

മധുര രവം  (ഗസൽ )     എന്നോർമ്മകളിന്നും വന്ന്  വിരുന്നൊരുക്കുന്നു വല്ലോ  നിൻ അധര കാന്തിയാൽ  കൽക്കണ്ട മധുര രവം  ഗസലായ് ഒഴുകി ഇറങ്ങുന്നു  കാതിൽ മാറ്റൊലി കൊള്ളുമ്പോൾ  കേൾക്കുമെൻ മനസ്സിൽനിന്നും  അക്ഷരക്കൂട്ടി നീണമായ്  ഇരട്ടി മധുരവുമായ്  തികട്ടി വരുന്നല്ലോ  ഇരുട്ടിൻ നിഴൽ നിലാവായ്  മുല്ലപ്പൂ ഗന്ധമായ് മാറുന്നുവോ  എന്നോർമ്മകളിന്നും വന്ന്  വിരുന്നൊരുക്കുന്നു വല്ലോ  കൽക്കണ്ട മധുര രവം നിൻ അധര കാന്തിയാൽ  പ്രിയതേ ..... ജീ ആർ കവിയൂർ  09 .10 .2020  02 :28 am

വാചാലമായ് (ഗസൽ )

  വാചാലമായ് (ഗസൽ ) എൻ മിഴിനീർ വാചാലമായ്  വാക്കുകളേക്കാൾ നോവറിയിച്ചു  നിന്നോർമകളെന്നിൽ നിറച്ചു  വിരഹാർദ്രയായ് സന്ധ്യയും  പകലിനോട് വിടചൊല്ലാനാവാതെ  രാവിൻ  പിടിയിലമർന്നു തേങ്ങി  നയനങ്ങൾ നിറഞ്ഞു തുളുമ്പി നിലാവിന്റെ ഒളിയിലായ്  സാന്ത്വനവുമായി ഒഴുകി വന്നു  തെന്നലിൻ തലോടലുമായി  ഗസലിന്റെ വീചികൾ  മനസ്സിന്റെ അകത്തളത്തിൽ  എന്നും ആനന്ദാനുഭൂതി പകർന്നു   എൻ മിഴിനീർ വാചാലമായ്  വാക്കുകളേക്കാൾ നോവറിയിച്ചു  നിന്നോർമകളെന്നിൽ നിറച്ചു  വിരഹാർദ്രയായ് സന്ധ്യയും ജീ ആർ കവിയൂർ 05 .10.2020 5:10 am

പ്രകൃതിയുടെ വികൃതി (ഗസൽ )

  പ്രകൃതിയുടെ വികൃതി  കാറ്റേ നീ വന്നീടുകയിന്ന്  പാടാമൊരു  വസന്തത്തിന്  പ്രണയം നിറഞ്ഞ ഗാനം  കൂടെ പാടാൻ ഉണ്ട് കൂട്ടുകാർ    മുളം തണ്ടതു  കേട്ട് പാടി  കള്ളിക്കുയിലവനെല്ലാം   മറന്നൊപ്പമത് ഏറ്റു പാടി  പ്രണയത്തിൻ  പഞ്ചമം  മറന്നു കൂടും കുടുംബവുമെല്ലാം  മുട്ടയിട്ടു പറന്നകന്നിണയവൾ   കൊത്തിയകറ്റി കാക്കയൊന്നു  കണ്ടു കുയിൽ കുഞ്ഞുങ്ങളെ    ഇഴയകലാത്തടുപ്പം തീർക്കും   ഇമവെട്ടി തുറക്കും മുൻപേ  ഇണയും തുണയുമകലും   ഇതല്ലോ പ്രകുതിയുടെ വികൃതി ജീ ആർ കവിയൂർ  03 .10 . 2020  2 :10 am 

പറയൂ പ്രണയമേ (ഗസൽ)

 പറയൂ പറയൂ പ്രണയമേ  പിടയുന്നു ഉള്ളകം പ്രിയനേ  പറയാതിരുന്നാൽ പ്രാണൻ  പറന്നു പറന്നു പോകുന്നുവല്ലോ  പിൻനിലാവിൻ നിഴലുകളിൽ  പല പല ജന്മങ്ങൾ താണ്ടി  പലവുരു കണ്ടു നിന്നെ  പറയുവാനേറെയുണ്ടേ നിന്നുള്ളിൽ ഞാനുണ്ട്  എന്നുള്ളിൽ നീ ഉണ്ടേ രണ്ടല്ല നാമൊന്നല്ലോ  പറയൂ പറയൂ പ്രണയമേ  പറയൂ പറയൂ പ്രണയമേ  പിടയുന്നു ഉള്ളകം പ്രിയനേ  പറയാതിരുന്നാൽ പ്രാണൻ  പറന്നു പറന്നു പോകുന്നുവല്ലോ  ജീ ആർ കവിയൂർ 02.10.2020 05 :05 am