ശരത് കാല സന്ധ്യകളിൽ
ശരത് കാല സന്ധ്യകളിൽ

ശരത് കാല സുന്ദര സന്ധ്യകളിൽ
ശാലീന സുന്ദരീ നിൻ അനുരാഗം
ശലഭ ചിറകിലേറി പറന്നകലുന്നുവോ
മോഹങ്ങളായ് വർണ്ണ മലർ തേടുന്നു
സന്ധ്യാംബരമാകെ ശോഭിതം
ചെമ്പരത്തി നിറമാർന്ന നിൻ
സീമന്തരേഖയിൽ സിന്ദൂരം
അരുണിമ പടരുന്നിതാ
നിൻ നയന മനോഹര
ലാസ്യ ലഹരാനുഭൂതിയിൽ
എല്ലാം മറന്നു ഞാനെഴുതി
ഒരു ഗീതകം നിനക്കായ്
എത്ര എഴുതി പാടിയാലും
മതിവരാത്ത അനുഭവ സുഖം
കനവെല്ലാം നിനവാകുമെന്നു
കണ്ടറിഞ്ഞപ്പോഴേക്കും നിദ്രയകന്നു
കൺ കഴച്ചു കാത്തിരുന്നു
കാതോർത്തു പദചലനങ്ങൾക്കു
ശരത് കാല സുന്ദര സന്ധ്യകളിൽ
ശാലീന സുന്ദരീ നിൻ അനുരാഗം ..!!
ജീ ആർ കവിയൂർ
11 .10 .2020
03 :50 am
Comments
Post a Comment