Posts

Showing posts from September, 2022

रात आँखों में ढली पलकों पे जुगनू आएഡോ.ബഷീർ ബദറിൻ്റെ ഗസൽ പരിഭാഷ

रात आँखों में ढली पलकों पे जुगनू आए ഡോ.ബഷീർ ബദറിൻ്റെ ഗസൽ പരിഭാഷ രാവ് കണ് പോളകളെ അടക്കവേ മിന്നാമിന്നികൾ പറന്നടുത്തു നാം തെന്നലിനെ പോലെ അവയെ തൊട്ടുവന്നു ഇങ്ങനെ ആണോ എൻ്റെ തൊന്നലുകളിലാ ഗന്ധം ചേർന്നത് ഏതോ മണങ്ങളിൽ നിൻ്റെ മണം ഞാൻ അറിയുന്നു അവൻ എന്നെ സ്പർശിച്ചു കല്ലിൽ നിന്നും മനുഷ്യനാക്കിയല്ലോ ഏറെ കാലാങ്ങൾ കഴിഞ്ഞു എൻ്റെ കണ്ണിൽ നീർ പൊഴിയിച്ചു അവൻ്റെ കണ്ണുകളിൽ ഞാൻ മീരയുടെ ഭജന അറിയിച്ചു കണ്ണുചിമ്മി തുറന്നപ്പോഴേക്കും കുന്തിരിക്കത്തിൻ  മണം പരത്തിയല്ലോ എൻ്റെ നിലക്കണ്ണാടിയും എന്നെ പോലെ ഭ്രാന്തമായി കണ്ണാടി നോക്കുവാൻ തുനിഞപ്പോൾ നിന്നെ കണ്ടതിൽ ഇത് വിഷമമെറിയാ സന്ദർഭത്തിലും പരസ്പരം കെട്ടിപ്പിടിക്കേണ്ട കാലാവസ്ഥ സംജാതമായി പൂവിനും കടലാസിനു മായി കുപ്പിച്ചില്ലിനടുത്ത് എത്തേണ്ടി വന്നു ആ അവധുതന്മാർക്കായി സ്വന്തം ഗസൽ പാടിക്കൊണ്ടെയിരുന്നു അവരുടെ ആലാപനത്തിൽ പള്ളി ദർഗയുടെ ഗന്ധം പരന്നു സമയത്തിൻ്റെ പ്രഹേളികയിൽ നിന്നരികിൽ മിന്നാമിന്നികൾ പറന്നടുത്തെന്നെ ഹാരാർപ്പണം നടത്തി ഞാൻ ദിനരാത്രങ്ങളായി ഈശ്വരനോട് നിനക്കായ് പ്രാർഥിച്ചു ഒരു ശബ്ദവുമില്ലാതെ നീ അണഞ്ഞു അവളുടെ ഓരോ മൊ...

रुक जा रात ठहर जा रे चंदा ഷൈലേന്ദ്രയുടെ ഗാനത്തിൽ പരിഭാഷ

रुक जा रात ठहर जा रे चंदा ഷൈലേന്ദ്രയുടെ ഗാനത്തിൽ പരിഭാഷ നിൽക്കുക രാവേ നിൽക്കണേ അൽപ്പമൊന്നു നിൽക്കണേ ചന്ദികേ ... ചന്ദ്രക തൻ നഗരിയിൽ  അഭിലാഷങ്ങളുടെ ഉത്സവം നിൽക്കുക രാവേ... പ്രഥമ സമാഗമത്തിൻ ഓർമ്മകൾ പേറി നീ രാവേ വന്നുവോ വീണ്ടും  മദലഹരി ഉണർത്തിയോ തിങ്കളും താരകങ്ങളും എന്റെയും നിന്റെയും  പ്രണയ കഥകളുമായ്... എന്റെയും നിന്റെയും  പ്രണയ കഥകളുമായ് നിൽക്കുക രാവേ... നാളെയേ ഭയക്കുന്നുവോ കാലത്തിൻ ചിന്തകളാൽ തനവും മനവും ഞങ്ങളുടെ ജീവിത അതിരുകൾക്കു മുന്നിൽ പോകുന്നു നിന്നോടൊപ്പം പോകുന്നു നിന്നോടൊപ്പം നിൽക്കുക രാവേ.... ഹിന്ദി രചന ഷൈലേന്ദ്ര പരിഭാഷ ജീ ആർ കവിയൂർ 13 09 2022

शाम से आँख में नमी सी है,आज फिर आपकी कमी सी है, ഗുൽസാറിന്റെ ഗസലിന്റെ പരിഭാഷ

शाम से आँख में नमी सी है, आज फिर आपकी कमी सी है, ഗുൽസാറിന്റെ ഗസലിന്റെ പരിഭാഷ   സായന്തനം മുതൽ  മിഴികളിലാവേയെന്തെ  നനവു പടരുന്നുവല്ലോ (2) ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ കുറവ് അറിയുന്നുവല്ലോ സായന്തനം മുതൽ  മിഴികളിലാവേയെന്തെ നനവു പടരുന്നുവല്ലോ  കുഴിച്ചു മൂടുക എന്നെ  അൽപ്പം ലഭിക്കട്ടെ ശ്വാസം (2) നനവ് കുറെ നേരമായ് അൽപ്പം കുറവുള്ള പോലെ (2) ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ കുറവ് അറിയുന്നുവല്ലോ നേരം നിൽക്കുന്നില്ലല്ലോ എങ്ങുമേ ഉറച്ച് (2) പ്രണയത്തിൻ ശീലങ്ങളൊക്കെ മനുഷിക ഭാവങ്ങൾ തേടുന്നുവല്ലാ (2) ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ കുറവ് അറിയുന്നുവല്ലോ ഒരു ബന്ധങ്ങളും ശേഷിക്കുന്നില്ല എങ്കിലും (2) ഒരു ആത്മ സമർപ്പണം പോലെ അനുഭവപ്പെടുന്നു വല്ലോ (2) സായന്തനം മുതൽ  മിഴികളിലാവേയെന്തെ നനവു പടരുന്നുവല്ലോ (2) ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ കുറവ് അറിയുന്നുവല്ലോ രചന ഗുൽസാർ പരിഭാഷ ജീ ആർ കവിയൂർ

ज़िन्दगी तूने लहू ले के दिया कुछ भी नहींരമേശ് റെഡി യുടെ ഗസൽ പരിഭാഷ

ज़िन्दगी तूने लहू ले के दिया कुछ भी नहीं രമേശ് റെഡി യുടെ ഗസൽ പരിഭാഷ ജീവിതമേ നീ എന്റെ രക്തത്തിനു  പകരം ഒന്നു മേ തന്നില്ലല്ലോ തിരികെ നിന്റെ വസ്ത്രാഞ്ചലത്തിലായ് എനിക്കായ് ഒന്നുമേ ഇല്ലയോ വേണമെങ്കിൽ എന്റെ മുഷ്ടി  നിവർത്തി നോക്കി കൊള്ളുക രേഖകൾ അല്ലാതെ  മറ്റൊന്നുമില്ല കൈയിൽ കണ്ടിട്ടുണ്ട് ഇവിടെ  ദൈവ സമാനമാർന്നവർ ഇവരൊക്കെ . സത്യമായും ഈശ്വരന്റെ മുന്നിലിവർ  ഒന്നുമേ അല്ലല്ലോ അല്ലയോ ദൈവമേ''യീ തവണ  വസന്തത്തിൻ  നിറമെങ്ങിനെ ആയിരിക്കും എല്ലായിടത്തു വിളറി വെളുത്ത പച്ചിപ്പില്ലാത്ത ചില്ലകൾ മാത്രമോ എന്നാൽ ഹൃദയമോ ദൃടതയാർന്നതല്ലോ ഒന്നല്ല മറ്റുള്ളവക്കുള്ള ആഗ്രഹങ്ങൾ കുറയുന്നില്ല ഒടുവിൽ ഒന്നുമില്ലാതെയാവുമല്ലാ രചന രമേശ് റെഡി പരിഭാഷ ജീ ആർ കവിയൂർ 10 09 2022

എന്തേ നീ വന്നില്ല

എന്തേ നീ വന്നില്ല ഉത്രാടവും പോയിമറഞ്ഞു   തിരുവോണത്തിൻ  പുലരിയും വന്നണഞ്ഞു  എന്തേ നീ മാത്രം വന്നീല കണ്ണിരണിഞ്ഞു വാനം  കണ്ണീർ പുഴ ഒഴുകി മെല്ലെ  മുറ്റത്തെ പൂക്കളമെല്ലാം നിറഞ്ഞു  തൊടിയിലെ ഊഞ്ഞാലാടി ഒറ്റയ്ക്ക്  ഉച്ചയ്ക്ക് ഒരുക്കിവെച്ചു നിനക്കായി  മച്ചിലെ പല്ലിയും ചിലച്ചു  അകലെ മാന്തോപ്പിൽ നിന്നും  വിരഹം ഉണർന്നു പാടി  എന്തേ നീ മാത്രം വന്നിലാ ഉത്രാടവും പോയിമറഞ്ഞു   തിരുവോണത്തിൻ  പുലരിയും വന്നണഞ്ഞു  എന്തേ നീ മാത്രം വന്നീല ജീ ആർ കവിയൂർ 07 09 2022

നീ അറിഞ്ഞോ ..( ഗസൽ )

 നീ അറിഞ്ഞോ ..( ഗസൽ ) കാടണഞ്ഞു  കൂടണഞ്ഞു  കാട്ടു പൂഞ്ചോലയുടെ  കുളിരണിഞ്ഞു  കുപ്പിവള ചിരിച്ചുടഞ്ഞു ..(2)  കരളിലെവിടെയോ  കളമൊഴി പാട്ടുണർന്നു  കൈ വിരലുകൾ താളം പിടിച്ചു  കരഘോഷമുയർന്നതറിയാതെ  കണ്ണടച്ചു കണ്ടിരുന്നു നിന്നെ മാത്രം  (കാടണഞ്ഞു,,...) കർപ്പില്ലാത്തൊരെൻ കദനം  കണ്ടിട്ടും കാണാതെ   കൺ നിറച്ചു പോകാൻ കഴിയുമോ  നിനക്കു പ്രിയതേ  (കാടണഞ്ഞു,,...)   ജീ ആർ കവിയൂർ  06 09  2022 

പ്രണയാഗ്നി (ഗസൽ)

പ്രണയാഗ്നി (ഗസൽ) ഒത്തിരി ആശകൾ തന്നു  അകറ്റിയില്ലേ മനസ്സിന്റെ  അകത്തളങ്ങളിൽ നിന്ന്  നോവു പകർന്നു തന്നില്ലേ  ഓർത്തോർത്ത് എഴുതിയ  വരികളാൽ കണ്ണുനീർ വാർത്തില്ലേ  വരികയില്ലെങ്കിലും  അകലത്തു നിന്നൊരു  നോട്ടമെറിഞ്ഞെങ്കിലും  ഉള്ളിൻെറ ഉള്ളിലെ  ആളി കത്തും പ്രണയാഗ്നി  അണയ്ക്കുകയില്ലേ പ്രിയതേ  ജീ ആർ കവിയൂർ 04 09 2022