ज़िन्दगी तूने लहू ले के दिया कुछ भी नहींരമേശ് റെഡി യുടെ ഗസൽ പരിഭാഷ

ज़िन्दगी तूने लहू ले के दिया कुछ भी नहीं
രമേശ് റെഡി യുടെ ഗസൽ പരിഭാഷ

ജീവിതമേ നീ എന്റെ രക്തത്തിനു 
പകരം ഒന്നു മേ തന്നില്ലല്ലോ തിരികെ
നിന്റെ വസ്ത്രാഞ്ചലത്തിലായ്
എനിക്കായ് ഒന്നുമേ ഇല്ലയോ

വേണമെങ്കിൽ എന്റെ മുഷ്ടി 
നിവർത്തി നോക്കി കൊള്ളുക
രേഖകൾ അല്ലാതെ 
മറ്റൊന്നുമില്ല കൈയിൽ

കണ്ടിട്ടുണ്ട് ഇവിടെ 
ദൈവ സമാനമാർന്നവർ
ഇവരൊക്കെ . സത്യമായും
ഈശ്വരന്റെ മുന്നിലിവർ 
ഒന്നുമേ അല്ലല്ലോ

അല്ലയോ ദൈവമേ''യീ തവണ 
വസന്തത്തിൻ
 നിറമെങ്ങിനെ ആയിരിക്കും

എല്ലായിടത്തു വിളറി വെളുത്ത
പച്ചിപ്പില്ലാത്ത ചില്ലകൾ മാത്രമോ

എന്നാൽ ഹൃദയമോ ദൃടതയാർന്നതല്ലോ
ഒന്നല്ല മറ്റുള്ളവക്കുള്ള ആഗ്രഹങ്ങൾ
കുറയുന്നില്ല ഒടുവിൽ ഒന്നുമില്ലാതെയാവുമല്ലാ

രചന രമേശ് റെഡി
പരിഭാഷ ജീ ആർ കവിയൂർ
10 09 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)