Posts

Showing posts from September, 2024

ഹൃദയത്തിൽ നിന്റെ നാമം

ഹൃദയത്തിൽ നിന്റെ നാമം അജ്ഞാതനായി ജീവിക്കുന്നു   ആഗ്രഹങ്ങളുടെ തിരക്കിൽ   നിന്റെ ഓർമ്മകളുടെ കുരുക്കിൽ   എല്ലാ മതിലുകളും താണ്ടി പോകുമ്പോൾ   മൗനത്തിന്റെ ഭാഷയാൽ   ഹൃദയത്തിൻ വികാരങ്ങളുടെ തരംഗത്തിൽ.   ഈ തനിമയുടെ അവസ്ഥ   ഒരു യാത്രയിൽ ആരോ നഷ്ടമായ പോലെ.   നിന്റെ കൂടെ ഇല്ലാത്ത ഈ വൈകുന്നേരം   ശൂന്യമാണ്, നിറങ്ങൾ മങ്ങിയതുപോലെ.   നിന്റെ ചിരിയുടെ മാറ്റൊലി കേൾക്കുമ്പോൾ   എന്റെ വേദനകൾ മറന്നുപോകുന്നു.   നീ കൂടെ ഉണ്ടായിരുന്ന അനുഭവം   ഓർമ്മകളിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു.   അജ്ഞാതനായി ജീവിക്കുന്നു,   എന്നാൽ ഹൃദയത്തിൽ നിന്റെ നാമം പേറുന്നു പ്രിയതെ.   ജീ ആർ കവിയൂർ 19 09 2024

ഗസൽ മൂളുന്നു

ഗസൽ മൂളുന്നു പകലോ മാഞ്ഞുപോയി   രാവോ അകന്നുപോയി   മന മങ്ങൂ രാഗാർദ്രമായി   നിദ്രയോ മറഞ്ഞുവല്ലോ   കണ്ണീരിൽ നിന്നെ കാണുമ്പോൾ   സന്ധ്യാ സ്നേഹമായ് മാറുന്നു   മഴവില്ലിൽ തിളങ്ങുന്ന നീ   ഹൃദയത്തിലെ മായാജാലം   നക്ഷത്രങ്ങൾ ചിരിച്ചാൽ   അനന്തമായ ഒരു യാത്ര   പുതിയ സ്വപ്നങ്ങൾ പാടും   നിന്റെ സാന്നിധ്യം മായിക്കുന്നു   പ്രണയം നിറഞ്ഞ ഈ ലോകം   നല്ല നിമിഷങ്ങൾ അനുഭവങ്ങൾ   മിഴികളിൽ നിറയുമ്പോൾ    പ്രണയാക്ഷര കാവ്യം പിറക്കുന്നു നിൻ മുഖം മാഞ്ഞു പോകും   കാറ്റിൽ ഒഴുകുമീ ഗാനം   ആശയങ്ങൾക്കായ് കാത്തിരിക്കുന്നു   സ്നേഹത്തിൻ സുഖം പകരുവാൻ ജീ ആർ കവിയൂർ 12 09 2024

ജീവിതം ( ഗസൽ )

ജീവിതം ( ഗസൽ ) ജീവിതം ഒരു യാത്ര, വഴികൾ അനേകം,   സുഖവും ദു:ഖവും, എല്ലാം ഒരുമിച്ചാണ്.   പ്രതീക്ഷയുടെ കിരണങ്ങൾ, കനിഞ്ഞ കാറ്റിൽ,   നമ്മുടെ സ്വപ്നങ്ങൾ, ഉയരങ്ങളിൽ പറക്കും.   കണ്ണീരിലും ചിരിയിലും, നാം കണ്ടെത്തും സ്നേഹം,   പ്രണയത്തിന്റെ പാതയിൽ, നാം ഒരുമിച്ചിരിക്കും.   സമയത്തിന്റെ ഒഴുക്കിൽ, നാം മാറും പലതവണ,   എന്നാൽ മനസ്സിൽ നിലനിൽക്കും, സ്നേഹത്തിന്റെ അടയാളം.   ജീവിതം ഒരു കാവ്യം, ഓരോ നിമിഷവും,   നാം എഴുത്തുകാരൻ, ഓരോ അനുഭവത്തിൽ.   ജീ ആർ കവിയൂർ 11 09 2024