ഹൃദയത്തിൽ നിന്റെ നാമം



ഹൃദയത്തിൽ നിന്റെ നാമം

അജ്ഞാതനായി ജീവിക്കുന്നു  
ആഗ്രഹങ്ങളുടെ തിരക്കിൽ  
നിന്റെ ഓർമ്മകളുടെ കുരുക്കിൽ  
എല്ലാ മതിലുകളും താണ്ടി പോകുമ്പോൾ  

മൗനത്തിന്റെ ഭാഷയാൽ  
ഹൃദയത്തിൻ വികാരങ്ങളുടെ തരംഗത്തിൽ.  
ഈ തനിമയുടെ അവസ്ഥ  
ഒരു യാത്രയിൽ ആരോ നഷ്ടമായ പോലെ.  

നിന്റെ കൂടെ ഇല്ലാത്ത ഈ വൈകുന്നേരം  
ശൂന്യമാണ്, നിറങ്ങൾ മങ്ങിയതുപോലെ.  
നിന്റെ ചിരിയുടെ മാറ്റൊലി കേൾക്കുമ്പോൾ  
എന്റെ വേദനകൾ മറന്നുപോകുന്നു.  

നീ കൂടെ ഉണ്ടായിരുന്ന അനുഭവം  
ഓർമ്മകളിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു.  
അജ്ഞാതനായി ജീവിക്കുന്നു,  
എന്നാൽ ഹൃദയത്തിൽ നിന്റെ നാമം പേറുന്നു പ്രിയതെ.  

ജീ ആർ കവിയൂർ
19 09 2024


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)