Posts

Showing posts from November, 2020

പൂത്തുലഞ്ഞുവല്ലോ ( ഗസൽ )

പൂത്തുലഞ്ഞുവല്ലോ ( ഗസൽ ) ഏതോ രാഗ വസന്തം വിരുന്നു വന്നെൻ മനസ്സാം വാടികയിൽ  പ്രണയം പൂത്തുലഞ്ഞു  മൗനം കനക്കും വേളകളിൽ    നെടുവീർപ്പുകൾ ഉടഞ്ഞു ചിത്തം പെയ്തൊഴിഞ്ഞു ഓർമ്മ കടലായി തിരയിളകി   കരയെ പുണർന്ന് അകലുന്നു  ഏതോ  വികാരത്താൽ കടൽ ഇതൊന്നുമറിയാതെ നാം  ഞാനും നീയുമെന്ന  ബിന്ദുക്കൾ വീണ്ടു രേഖയായി ജീവിതവഴികളിൽ അവസാനം ചോദ്യചിഹ്നമായി നിൽപ്പൂ  മൗനമൊരു പ്രണയ ഗസലായ്‌ ഏതോ രാഗ വസന്തം വിരുന്നു വന്നെൻ മനസ്സാം വാടികയിൽ പ്രണയം പൂത്തുലഞ്ഞുവല്ലോ സഖേ.. ജീ ആർ കവിയൂർ 28.11.2020.

നീ എനിക്ക് .. (ഗസൽ)

Image
നീ എനിക്ക് .. (ഗസൽ) നീയെനിക്കേകിയ മധുരസ്വപ്നങ്ങൾ  മായിക ഭാവങ്ങൾ  തരളിതമായി  ഓർമ്മകൾ നൽകും മരീചികയിലൂടെ  ചിരകാലം ഇനിയും ലഹരാനുഭൂതി അനുഭവിക്കട്ടെയോ... ഒഴുകിവരും കാറ്റിൻ  അലകൾ തൊട്ട് അകലുമ്പോൾ അറിയുന്നു നിൻ സാമീപ്യം സുന്ദരം സുഖകരം പ്രിയതേ.. നീയെനിക്കേകിയ മധുരസ്വപ്നങ്ങൾ  മായിക ഭാവങ്ങൾ  തരളിതമായി.. ജീ ആർ കവിയൂർ 23.11.2020 2.45 am

വസന്തം വന്നിടുമോ (ഗസൽ)

 വസന്തം വന്നിടുമോ  (ഗസൽ) ഇമചിമ്മി തുറക്കുമ്പോഴേക്കും  കടന്നുവല്ലോ ബാല്യ കൗമാരങ്ങളുടെ ഉത്സവങ്ങൾ ഇനിയൊരു വസന്തം വന്നിടുമോ കരിമഷി ചാന്തും  തൊടുകുറിയുമായി കാലിലെ പാദസരത്തിൻ  കിലുക്കവുമായിമെല്ലെ  കർണ്ണികാരം പൂത്തുലയുമോ ഞാനറിയാതെ എന്റെ വിരൽത്തുമ്പിൽ വന്നു നീ നടനമാടുമോ വീണ്ടും  ഇനിയൊരു വസന്തം വന്നിടുമോ  ജീ ആർ കവിയൂർ 20.11.2020

മനസ്സുണർന്നു (ഗസൽ )

 മനസ്സുണർന്നു (ഗസൽ ) ചക്രവാകത്തിലൂടെ മെല്ലെ  ആരോഹണ അവരോഹണമായ്  മനസ്സുണർന്നു ജന്യമായ്  മലയമാരുതം വീശിയടുത്തു  സ രി1 ഗ3 പ ധ2 നി2 സ സ നി2 ധ2 പ ഗ3 രി1 സ ചക്രവാകത്തിലൂടെ മെല്ലെ  ആരോഹണ അവരോഹണമായ്  മനസ്സുണർന്നു ജന്യമായ്  മലയമാരുതം വീശിയടുത്തു ബ്രഹ്മകമലം വിടർന്നു ശോഭിച്ചു  കിളി കുലജാലങ്ങൾ പാടി  വരവേറ്റു സുപ്രഭാതം  സുപ്രഭാതം സുപ്രഭാതം  പാടി പാടി വന്നു നീ വീണ്ടും  തെന്നലായ് കുളിർ പകർന്നു  ആഹിർ ഭൈരവ് രാഗമായ്  ഗസലുണർന്നു ഞാനറിയാതെ  ജീ ആർ കവിയൂർ  18 .11 .2020  03 :10 am 

പൂക്കുന്നു വീണ്ടും (ഗസൽ)

ഋതു വസന്തത്തിൻ നിലാവിലെന്നോണം പുഞ്ചിരിതൂകി നിൽക്കും രാമുല്ല ചോട്ടിലായി ഇന്നലെ മയങ്ങിയ നേരത്തു നീ വന്നു ഈണത്തിൽ ശ്രുതിമീട്ടി പാടിയ പാട്ടുകൾ അകതാരിൽ വിരിയും പ്രണയ പുഷ്പങ്ങൾ വിരഹ നോവിനാൽ വാടിക്കരിയുന്നല്ലോ ഇന്നുമെൻ മനസ്സിൽ മായാതെ നിൽപ്പു ഇമയടച്ചു ഞാൻ കാണുന്നു ഇപ്പോഴും നിന്നെ ഓർക്കും തോറും തെളിയുന്നു നിൻ മുഖം ഓണത്തിനു പൂക്കള ഭംഗിപോലെ സഖിയെ  ഇനിയെന്നു കാണും നാം തമ്മിൽ ഓമൽക്കിനാവുകൾ പൂക്കുന്നു വീണ്ടും ജീ ആർ കവിയൂർ 14.11.2020 5.05 pm

വിരഹമേ നീ (ഗസൽ)

വിരഹമേ നീ  വിരഹമേ നീയെൻ  വിരൽത്തുമ്പിൽ നൽകിയകന്ന  പ്രണയനോവുകളോ ഈ  ഗസലുകളായി പൂക്കൂന്നത്  ഗന്ധം അതിനു വിയർപ്പിൻെറയോ  കണ്ണുനീർ പുഴയുടെ ലവണ രസമോ  അലറിയടുക്കുന്നുവല്ലോ നീയണയുന്നു  തീരത്തെ ചുംബിച്ച് അകലുന്നുവോ  ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്ക് അണപൊട്ടിയൊഴുകി അകലുന്നുവോ അക്ഷരങ്ങൾ തീർക്കുന്ന അലകളിൽ ആരവങ്ങളിൽ തേടുന്നു നിന്നെ .. വിരഹമേ നീയെൻ  വിരൽത്തുമ്പിൽ നൽകിയകന്ന  പ്രണയനോവുകളൊയീ ഗസലുകളായി പൂക്കൂന്നത് ..!! ജീ ആർ കവിയൂർ 14.11.2020 00:15

പ്രണയ മധുരം (ഗസൽ)

പ്രണയ മധുരം (ഗസൽ) ഉത്സവത്തേരോട്ടത്തിനിടയിൽ  പഞ്ചാരി മേളകൊഴുപ്പിൻ  താളലയത്തിനു നടുവിൽ മായിക ഭാവങ്ങളുടെ വർണ്ണപ്രഭ നിൻ മിഴിയിണയിലെ,,  നക്ഷത്രതിളക്കങ്ങളുടെ ഇടയിൽ കണ്ടു  ലോലാക്കിൻ ഇളക്കത്തിനൊപ്പമാരുമറിയാത്ത എത്ര പറഞ്ഞാലും മനസ്സിലാകാത്ത  എൻ ഉള്ളിന്റെ ഉള്ളിലായി ഒരു മധുര നോവ്‌ ,ഒരുവേള  ഇതാവുമോ പ്രണയത്തിൻ നോവ്‌ ഉത്സവത്തേരോട്ടത്തിനിടയിൽ  പഞ്ചാരി മേളകൊഴുപ്പിൻ  താളലയത്തിനു നടുവിൽ മായിക ഭാവങ്ങളുടെ വർണ്ണപ്രഭ ജീ ആർ കവിയൂർ 10.11.2020

നീയറിയുന്നുണ്ടോ - (ഗസൽ)

 നീയറിയുന്നുണ്ടോ - (ഗസൽ) നിൻ മിഴിപ്പൂക്കളിൽ മുത്തമിട്ടു പറന്നകലും  ശലഭമായി മാറുവാൻ  വല്ലാതെ മനം തുടിച്ചു  മഴമേഘങ്ങളായ് മലയെ ചുംബിച്ചുയകലാൻ കാറ്റിന്റെ മൂളലുകൾ  ഏറ്റുപാടും മുളംതണ്ടായ് മാറാൻ മനം ത്രസിച്ചു  മാമ്പൂവിനെ മുകരും  തുലാമാസത്തിൻ കണമായി ഉതിർന്നു വീണു  പുൽക്കൊടിത്തുമ്പിലിരുന്ന് അർക്കാംശുവാൽ തിളങ്ങും മുത്തായി മാറാൻ  എൻ മനോവീണ അറിയാതെ  നിന്നെക്കുറിച്ചോർത്തു എഴുതിപ്പാടാൻ ഉള്ളം തുടിച്ചത് നീ അറിയുന്നുണ്ടോ സഖിയേ..!! ജി ആർ കവിയൂർ  10.11.2020

വിരഹനോവ്‌ (ഗസൽ)

വിരഹനോവ്‌  (ഗസൽ) ഇന്നോളം പാടാത്ത ഞാനിന്ന്  ഹിന്ദോളത്തിൽ ശ്രുതിയുണർത്താം  ഇദയവനികയിൽ പുഞ്ചിരിപ്പൂവായ് ഇറയത്ത് നിലാനിഴലായി നിൽക്കണേ  അഴലകറ്റുന്നു നീയൊരു പുഴയായി  അഴിമുഖത്തെത്തും നേരം അലറി കരയുന്നതെന്തെ നീ  അറിയുന്നു വിരഹനോവിൻ ലവണരസം  എത്ര കടലാസുകൾ പിച്ചിച്ചീന്തി  എഴുതിയവയൊന്നുമേ എനിക്ക്  ശ്രുതിചേർത്ത് പാടാനാവാതെ  തൂലികയുടെ കൺവാർത്തു മിഴിവറ്റി  ഇന്നോളം പാടാത്ത ഞാനിന്ന്  ഹിന്ദോളത്തിൽ ശ്രുതിയുണർത്താം  ഇദയവനികയിൽ പുഞ്ചിരിപ്പൂവായ് ഇറയത്ത് നിലാനിഴലായി നിൽക്കണേ... ജീ ആർ കവിയൂർ 08.11.2020

ഓർമ്മ സമ്മാനം (ഗസൽ )

 ഓർമ്മ സമ്മാനം (ഗസൽ ) എൻ മൗനവും തേടുന്നുവല്ലോ  നിൻ ഗസൽ വീഥികളിൽ  അറിയാതെ പോയൊരു  വാക്കിന്റെ നോവ്  വിരൽത്തുമ്പിലെ ഈണത്തിൽ  അമരുന്നു സ്വരസ്ഥാനമറിഞ്ഞു  ഓർമ്മകളെന്നിൽ പൂത്തുലയുന്നു  വസന്ത രാഗത്തിൻ വീചികളാൽ  മാറ്റൊലിക്കൊള്ളും മലയുടെ താഴ് വാരങ്ങളിലായ് പലവട്ടം  നാം പങ്കു വച്ചൊരാ കുയിൽ പാട്ടും  അത് നൽകും ഓർമ്മ സമ്മാനം  എൻ മൗനവും തേടുന്നുവല്ലോ  നിൻ ഗസൽ വീഥികളിൽ  അറിയാതെ പോയൊരു  വാക്കിന്റെ നോവ് ,പ്രിയതേ ..!! ജീ ആർ കവിയൂർ  05 .11 .2020  06 .10 am 

കനവിൻ ലഹരി (ഗസൽ )

 കനവിൻ ലഹരി  (ഗസൽ ) ഏലം പൂക്കും മലകളിൽ  ഏലസ്സുകിലുക്കി ഒഴുകും  കാട്ടാറിൻ കരകളിൽ  വിരിയും കനവിൻ ലഹരി   കിളുന്തു നുള്ളും നിൻ  കമനീയമാം പുഞ്ചിയിൽ  കണ്ടു കവിതയെ കവിമനം കരളിൻ വിരലാൽ  ആരും കാണാത്ത കേൾക്കാത്ത  എഴുതാത്ത സുന്ദര വരികൾ പ്രാണനിൽ പ്രാണനാവും പ്രണയത്തിൽ ചാലിച്ച ഗസലീണം  ഏലം പൂക്കും മലകളിൽ  ഏലസ്സുകിലുക്കി ഒഴുകും  കാട്ടാറിൻ കരകളിൽ  വിരിയും കനവിൻ ലഹരി ..!! ജീ ആർ കവിയൂർ  02  .11 .2020  03 : 03 am