Posts

Showing posts from November, 2022

നോവിൻ ഗീതം (ഗസൽ)

നോവിൻ ഗീതം (ഗസൽ) ഏകാന്ത രാവുകളിലുടെ കഴിഞ്ഞുപോകവേ  ഒരിക്കലും തിരികെ വരാത്ത  നിൻ സാമീപ്യമൊർത്തിരുന്നു  എഴുതുകയായ് ഗസലിൻ  ഈണങ്ങളാൽ  കുരുത്തോരു  വാക്കുകളാൽ നോക്കിയിരുന്നു  മുകളിൽ മറയും നിലാവിനെ  നിൻ പദചലനങ്ങൾക്കായി   കാതോർത്തേറെ  നിദ്രാവിഹീനമാം രാവുകളിൽ  വിരഹനാം കവിയുടെ  മനസ്സറിഞ്ഞ് രാക്കുയിൽ  പാടി നോവിൻ ഗീതകം ജീ ആർ കവിയൂർ 27 11 2022

ആരും പറയാത്താ കഥ(ഗസൽ )

ആരും പറയാത്താ കഥ (ഗസൽ ) ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  നീ നദിയും ഞാനതിൻ തീരവും  ആശയുടെ തിരമാലകളാൽ  തീരത്തിൽ വന്നലയ്ക്കും  നുര പതയും തിരയുടെ  പ്രണയം തീരത്തെ തൊട്ടകലുന്നു   ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  ജീവിതമെന്നത് ഒന്നുമല്ല  എന്റെയും നിന്റെയും  ആരുമറിയാത്ത  ആരും കേൾക്കാത്ത   കഥയല്ലോ ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  ജീ ആർ കവിയൂർ 26 11 2022

പ്രണയിക്കു( ഗസൽ)

പ്രണയിക്കൂ ( ഗസൽ ) പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് കണ്ണുകൾ തമ്മിൽ ഇടയുമ്പോഴെ അറിയുള്ളൂ കടലാഴങ്ങൾ  തിരയും തീരവും തമ്മിലുള്ള  തീരാത്ത ബന്ധത്തെ പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് അഴിഞ്ഞൂലയും കേശങ്ങൾ പഠിപ്പിച്ചു ഋതുക്കളെ കാവ്യ രചന  മിഴികളുടെ ചലനങ്ങൾ  അറിയിച്ചു അധരങ്ങളുടെ ആഗ്രഹം  പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് പറയേണ്ട നേരത്ത് പറയാത്തത്  ഇന്ന് ഗസലിലൂടെ പാടുന്നു  നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നുയെന്ന്  പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് മൗനത്തിൻ വിലയറിയുക  അനുരാഗം പൂക്കുന്നിടമല്ലോ  നെഞ്ചിൽ മിടിക്കും ഹൃദയത്തിൽ പ്രണയിക്കൂ പ്രണയിച്ചെങ്കിലെ അറിയുള്ളൂ ജീവിതമെന്നത് ജീ ആർ കവിയൂർ  26 11 2022

ഗസൽ - ജീവിത യാത്രയിൽ

ഗസൽ - ജീവിത യാത്രയിൽ ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുമത് ആസ്വദിച്ചു നോക്കുക  ഞാനൊരു ഗസലായി മാറിയല്ലോ  നിങ്ങൾക്കു മുന്നിലായി സഖേ ഇനി അത് ആസ്വദിച്ചു ശ്രുതി ചേർത്ത്  നിങ്ങളാൽ ആവും വണ്ണം ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ   നീയതു കേൾക്കുന്നില്ലേയോ  ഹൃദയത്തിൻ മിടിപ്പായി  അതിൽ വിഷാദമുണരുന്നത് അറിയുന്നില്ലേ  ആ അവസ്ഥയിൽ ഒന്നു പാടുക ആസ്വദിക്കു  അനുഭവിക്കു ഹൃദയ സംഗീതമൊന്ന് ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുടെ പ്രണയമല്ലോ കാതോർക്കു എന്നോടൊപ്പമുള്ളതു കേൾക്കു അല്ലയോ പ്രിയനേ എനിക്കൊട്ടും വിരോധമില്ലതിന്  അതെനിക്ക് അറിയുവാൻ കഴിയുന്നുണ്ട്  നിനക്കെന്തു വേണമെന്നത് എല്ലാ വർണ്ണങ്ങളോടും കൂടി  നിങ്ങളാസ്വദിച്ചീടുക ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുമത് ആസ്വദിച്ചു നോക്കുക  ഞാനൊരു ഗസലായി മാറിയല്ലോ  നിങ്ങൾക്കു മുന്നിലായി സഖേ ജീ ആർ കവിയൂർ 23 11 2022

സ്വര സാധന

സ്വര സാധന സരിഗമപധനിസ സനിധപമഗരിസ സ്വര ശുദ്ധമാക്കുവാൻ  സപ്തസ്വര രാഗത്താൽ  സർഗ്ഗസംഗീതമുണർത്തി  ജീവിതസപര്യ തുടർന്നു  സരിഗമപധനിസ സനിധപമഗരിസ മേളകർത്താ രാഗങ്ങൾ തൻ ഭാവങ്ങളറിഞ്ഞു നിത്യം  സംഗീതസാഗരത്തിൽ  മുങ്ങിനിവർന്നു വിഷാദ ഭാവമകറ്റി  ജീ ആർ കവിയൂർ  10 11 2022

ഓർമ്മ വർഷം

ഓർമ്മ വർഷം (ഗസൽ) സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  നിന്നോർമ്മ നൽകുന്ന  സ്വരരാഗ വർണ്ണത്തിൻ രാഗഭാവം  മനസ്സിന്റെ ഉള്ളിലൊരു തനിയാവർത്തനത്തിനൻ  താളലയം  സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  നിൻ സാമീപ്യത്തിൻ ലഹരിയെ കുറിച്ച്  എത്ര എഴുതി പാടിയാലും തീരാത്ത മധുര നോവ്  തീരാത്ത മധുര നോവ്  സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  ജീ ആർ കവിയൂർ 08 11 2022

ഗസൽ - ശിശിരത്തിലായ്

ഗസൽ - ശിശിരത്തിലായ് ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  ആരാരുമറിയാതെ  മധുര നോവ്  ഉള്ളിലൊതുക്കിയ നേരം  എവിടെയോ നിന്നോരു  ഗസൽ വീചികൾ  മനസ്സിന്നു കുളിരേകി  ആആആആആ ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  വേദിയിലായി ഗസലിൻ വേദിയിലായി  പാടാൻ കൊതിക്കുമാ പാട്ടിൻ ശ്രുതിയിൽ  വേദനയോ വിരഹ വേദനയോ  ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  നിലാവിന്റെ കരങ്ങൾ തൊട്ടകലും  ആഴിയുടെ മൊഴികളിലും അറിഞ്ഞു  വല്ലാത്ത മധുര നോവ്  തീരത്തിനറിയാം മധുര നോവ്  ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  ജീ ആർ കവിയൂർ 08 11 2022

രാവുകളിൽ (ഗസൽ )

രാവുകളിൽ (ഗസൽ ) ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  തിരിഞ്ഞും മറിഞ്ഞും  കിടന്നിട്ടും  നിൻ സാമീപ്യമറിഞ്ഞു  മുറിയാകെ മുല്ലപ്പൂവിൻ  ചാരു ഗന്ധം  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  പതചലനത്തിനു കാതോർത്ത് കിടന്നു  സ്വപ്നാടനം നടത്തുവാൻ   എവിടെനിന്നോ കൊലുസ്സിൻ  കിലുക്കങ്ങൾ കേൾക്കായി  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു   തുറന്നിട്ട ജാലക  വാതിലിൽ നിന്നും  കാറ്റു മെല്ലെ മൂളിയടുത്തു  നിൻ പരിരമ്പണത്തിൻ  മൃദുലതയുടെ ഓർമ്മയാൽ  കുളിർ കോരി മെയ്യാകെ  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  ജീ ആർ കവിയൂർ 07 11 2022

वो दिल ही क्या तिरे मिलने की जो दुआ न करेകാത്തിൽ ശിപായിയുടെ ഗസൽ പരിഭാഷक़तील शिफ़ाई

वो दिल ही क्या तिरे मिलने की जो दुआ न करे കാത്തിൽ ശിപായിയുടെ ഗസൽ പരിഭാഷ क़तील शिफ़ाई ആ മനസ്സ് നിന്നെ കാണുവാൻ പ്രാർത്ഥനയിലമരാതെയിരിക്കുമോ ഈശ്വരന്മാരെ നിങ്ങളറിയാതെ ഞാനെങ്ങനെ മറക്കും അവളെ നിൻ്റെ സ്നേഹ സാനിദ്ധ്യം ജീവിതകാല ത്തോളം കുടെ ഉണ്ടാവട്ടെ ഈ കാര്യങ്ങളിൽ വിശ്വാസമെന്നും ഉണ്ടായിടട്ടെ അത് ശരിയല്ലേ മരണത്തോടെ അല്ലോ  വർപിരിയുക ജഗദീശ്വരൻ ആരെയും പരസ്പരം അകറ്റാ തെ ഇരിക്കട്ടെ കേട്ടിരിക്കുന്നു പ്രണയം അവർക്ക് അനുഗ്രഹം കൊടുക്കുന്നുണ്ടെന്ന് ഹൃദയത്തിൽ മുറിവുകളെറ്റാലും വേദന കൊള്ളാതെ ഇരിക്കുമല്ലോ വിശ്വാസമില്ലാഴിക വരുകിൽ ദുനിയാവിൽ ആരും ആരേയും കണ്ടതായി നടിക്കുകയില്ലേ അങ്ങിനെയെങ്കിലാരും പ്രണയത്തേ പ്രോത്സാഹിപ്പിക്കുകയില്ലല്ലോ എന്റെ ഭാഗ്യത്തിന്റെ പ്രണയനിലാവിനെ കുത്തി കെടുത്തിയല്ലോ ഒരു ദീപനാളവും എന്റെ മിഴി മുന്നിലെരിയാതെയിരിക്കുന്നുവല്ലോ കാലഘട്ടം ഇതറിഞ്ഞു മനസിലാക്കിയിട്ടുണ്ടല്ലോ പ്രണയത്തേ ഉടുക്കന്നവർ ഇങ്ങനെ ശത്രുത കാട്ടല്ലേ. രചന കാത്തിൽ ശിപായി പരിഭാക്ഷ ജീ ആർ കവിയൂർ 05 11 2022