Posts

Showing posts from April, 2021

ശ്രുതി മറന്നു (ഗസൽ )

 ശ്രുതി മറന്നു (ഗസൽ ) ഹൃദയത്തിനാശകളൊക്കെ  ഉരുകിയൊഴുകി കണ്ണുനീർ  പുഴയായിലായ്  പ്രളയമായ്  മാറിയല്ലോ , ഇരുമനവും     ഘനീഭവിച്ചു ദുഃഖ മേഘങ്ങളായ്  ഏകാന്തതയിലായൊതുങ്ങിയല്ലോ  ജീവിത ദാഹപൂർണ്ണമായ്  സ്നേഹം പൂർണ്ണത കിട്ടാതെ  കണ്ണുനീർ വാർത്തു വേദനയിലായ്  ഇനി ഒരുവേള സ്നേഹം നിലയില്ലാ കയങ്ങളില്ലേക്ക്  താണു പോയോ അറിയില്ല  ദിനങ്ങളെണ്ണി കഴിയുന്നു  ദീർഘ നിശ്വാസത്തിൻ  ശ്വാസ ഗതികളറിയുന്നു  നനഞ്ഞു അലിഞ്ഞു ആവരണങ്ങൾ  രണത്തിനു മണമേറുന്നു  പ്രാണനിൽ പ്രണയം  വഴി മുട്ടുന്നു നിൽക്കുന്നു  ഗസൽ ഗായക ശ്രുതി മറന്നോ  കണ്ഠമിടറുന്നുവല്ലോ  ഹൃദയത്തിനാശകളൊക്കെ  ഉരുകിയൊഴുകി കണ്ണുനീർ  പുഴ പ്രളയത്തിലാണ്ടുവല്ലോ  ജീ ആർ കവിയൂർ  30 .04 .2021 

പിൻ നടപ്പ് - ഗസൽ

 പിൻ നടപ്പ് - ഗസൽ  ഈ സുരഭില നിമിഷങ്ങളെ  എങ്ങിനെ ഞാൻ മറക്കും  നിൻ സ്വാര മാധുര്യം കേട്ട്  ഓർമ്മകളിലേക്ക്  പിൻ നടക്കുന്നു വീണ്ടും  മുകിൽ മാലകണ്ടാടും മയിലും  വിരഹാർദനാം കുയിൻ പാട്ടും  വേനലിന്റെ മഴയിൽ  മണ്ണിൻ മണവും  നിലാവിന്റെ കുളിരും  നിദ്രയില്ലാ രാവുകളിലെ  മുല്ലപ്പൂ മണം പകരും  പ്രണയം തുളുമ്പും  ഗസലീണങ്ങളും തിരികെ  നടക്കാൻ മറക്കുന്നു പ്രിയതേ  ഈ സുരഭില നിമിഷങ്ങളെ  എങ്ങിനെ ഞാൻ മറക്കും  നിൻ സ്വാര മാധുര്യം കേട്ട്  ഓർമ്മകളിലേക്ക്  പിൻ നടക്കുന്നു വീണ്ടും  ജീ ആർ കവിയൂർ  29 .04 .2021 

കാത്തിരിപ്പിൻ നോവ് (ഗസൽ )

 കാത്തിരിപ്പിൻ  നോവ്  (ഗസൽ )  രാമഴയിൽ കിനാമഴയിൽ  നനഞ്ഞു നീയാം നിലാവിനെ  കാണാത്തതിൻ  നോമ്പരത്തോട്  തെറ്റിയ വഴികളിൽ നട്ടം തിരിഞ്ഞു  അവസാനം വന്നണഞ്ഞു  നിഴലുകൾ കണ്ടു നീയെന്നു  കരുതിയരികത്തു വന്നനേരം  മൗനമെന്ന മൂടുപടം പുതച്ചു  അകലെയെതോ പ്രകാശ  വർഷങ്ങൾക്കുമപ്പുറത്തേക്കു   മാഞ്ഞുവോ മോഹമായ് പ്രിയതേ  കല്പാന്തങ്ങൾ കാത്തിരിക്കാമിനി  രാമഴയിൽ കിനാമഴയിൽ  നനഞ്ഞു നീയാം നിലാവിനെ  കാണാത്തതിൻ  നോമ്പരത്തോട്  തെറ്റിയ വഴികളിൽ നട്ടം തിരിഞ്ഞു  ജീ ആർ കവിയൂർ  24 .04 .2021 

അത്രമേൽ പ്രണയിക്കുന്നു - ഗസൽ

 അത്രമേൽ  പ്രണയിക്കുന്നു - ഗസൽ  അത്രമേൽ  പ്രണയിക്കുന്നു.. വരില്ലോരിക്കലുമെന്റെ  ഓർമ്മകൾ നയിക്കും  യൗവന കാലത്തിലേക്കില്ല  തിരികെ നടക്കുവാൻ അടരുന്ന പടരുന്ന നോവിന്റെ  നനവുകൾ പൂക്കുന്ന മിഴികളിൽ  ലവണ രസമാർന്ന പൂക്കളല്ല  അതു പ്രണയ മുത്തുക്കളാണെന്ന്  എന്തേ ആരുമറിയാതെ പോകുന്നു  ഇടനെഞ്ചിൽ മിടിക്കുന്ന  താളങ്ങളുടെ ചടുല സംഗീതം  നീ കെട്ടില്ലല്ലോ നിനക്കായി  വിരിയുന്ന ഹൃദയ പുഷ്പങ്ങൾ  ചവുട്ടി മെതിക്കപ്പെട്ടുവല്ലോ  ഓർമ്മ പുസ്ത താളുകളിൽ  സുക്ഷിച്ചിരുന്ന പീലി തുണ്ടും വളപ്പൊട്ടും ചിന്നി ചിതറിയല്ലോ ഞാനും എന്റെ ഏകാന്തതയും മാത്രം  തനിച്ചാക്കി പോയല്ലോ വസന്തമേ കനവിൽ നിന്നും പിഴുതെറിയട്ടെ  നാമ്പിട്ട പൂമരത്തിൻ തൈകളും  ഉറക്കം കണ്പോളകളിൽ  മൂടൽ മഞ്ഞു പെയ്യുന്നു  മനസ്സിൽ ഇപ്പോഴും വിങ്ങുന്നു  കഴിഞ്ഞു കൊഴിഞ്ഞ  ദിനങ്ങളതേ ഇന്നും  ജീവിക്കുന്നു ഉള്ളിൽ  കവിതയായി വെളിയിലേക്ക്  എത്തി നോക്കുന്നനേരം  നിൻ ഹൃദയ പാദത്തിൽ  എന്റെ അധര ചുംബനം  ഈ കണ്ട ദിനങ്ങളുടെ  വാലിട്ടുയെഴുതിയ...

എണ്ണിയെണ്ണി തീർത്തില്ലേ (ഗസൽ )

  എണ്ണിയെണ്ണി തീർത്തില്ലേ (ഗസൽ ) എണ്ണിയെണ്ണി എന്നോട് തീർത്തില്ലേ  ജനമജന്മങ്ങളായ ശത്രുത നീ പ്രിയതേ  എണ്ണിയെണ്ണി എന്നോട് തീർത്തില്ലേ  ജനമജന്മങ്ങളായ ശത്രുത നീ പ്രിയതേ  ഈ ദിനത്തിനായി കാത്തിരുന്നു ഞാൻ  നീ എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ ഹൃദയത്തിൽ നിൻ കടാക്ഷത്താൽ  കണക്കു തീർത്തു  കുറിച്ചില്ലേ  ദിവസങ്ങൾ എണ്ണിക്കൊണ്ടിരുന്നീ  ദിവസത്തിനായല്ലോ പ്രിയതേ   നീ എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ അവളോ  കേൾക്കുന്നില്ലല്ലോ എന്ത് ചെയ്യാം  അവളോ  കേൾക്കുന്നില്ലല്ലോ എന്ത് ചെയ്യാം  ചോദിക്കുന്നു പ്രാത്ഥനയാലേ ഇവൾക്കായി  എന്നും നന്മയും സ്വബുദ്ധിയും തോന്നണേ  നീ എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ  ആഗ്രഹിക്കുന്നവർക്ക് ഇല്ലല്ലോ മറ്റു ചിന്തകൾ   ആഗ്രഹിക്കുന്നവർക്ക് ഇല്ലല്ലോ മറ്റു ചിന്തകൾ   നീ ജന്മം കൊണ്ടതാർക്കുവേണ്ടി  നീ ജന്മം കൊണ്ടതാർക്കുവേണ്ടി  എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ നീ  തീർത്തു വാടിക പുഷ്പങ്ങളാൽ ഞാൻ  ഹൃദയ വനികയിൽ നിനക്കായി എന്നിട്ടും  എണ്ണിയെണ്ണി ശത്രുത തീർത്തില്ലേ നീ എണ്ണിയെണ്ണി...

മിഴികളിൽ (ഗസൽ )

 മിഴികളിൽ (ഗസൽ ) മിഴികളിൽ നിന്നും  മൊഴിയോളമെത്തുന്ന  മുല്ല മൊട്ടുക്കൾ വിരിയും   നിൻ അധര ശോഭയിൽ  അറിയാതെ വാക്കുകൾ  വരികളായി മാറുന്നുവല്ലോ  ഹൃദയം കവിയുന്നു മനമൊരു   കവിയും ഗായകനുമാക്കുന്നുവല്ലോ  നിൻ മൗനം ചേക്കേറും  മനസ്സിലെന്താണെന്ന്  ഒരിക്കലുമറിയില്ലല്ലോ  അർദമാം ഹൃദയ  മിടിപ്പുകൾ  താനം തനം തുടികൊട്ടുന്നുവല്ലോ  താങ്ങുവാനാവുന്നില്ലയീ  ഉള്ളിലെ  മധുര നോവിൻ ഇഴയടുപ്പം  കാർന്നു തിന്നുന്നു വിരഹം  കണ്ടു കൊതി തീർന്നില്ല  മിണ്ടിയതു കണ്ണുകളാലെ  ഓർമ്മ പുസ്തക താളിൽ  വളപ്പൊട്ടായി കിടക്കുന്നുവല്ലോ  മിഴികളിൽ നിന്നും  മൊഴിയോളമെത്തുന്ന  മുല്ല മൊട്ടുക്കൾ വിരിയും   നിൻ അധര ശോഭയിൽ   ജീ ആർ കവിയൂർ  10 .04 .2021 

ഉള്ളകം നോവുന്നു ( ഗസൽ )

 ഉള്ളകം നോവുന്നു ( ഗസൽ ) ഇന്ദ്രനീല തിളക്കം നിൻ  മിഴികളിൽ കണ്ടനേരം  അറിയാതേ തുടിച്ചു പോയി  തനം താനം പാടി മനം  കാണുവാൻ വീണ്ടും  കണ്ടൊന്നു മിണ്ടുവാൻ  വല്ലാതെ വല്ലാതെ  മോഹിച്ചു പോയ്    മധുര സ്വപ്നങ്ങൾ തൻ  ചിറകറ്റു പോയതറിയാതെ  വിരഹത്താൽ നോവുന്നു  ഉള്ളകമാകെ പൊന്നേ  സ്നേഹ മന്ദാരം  പൂവിട്ടു മൗനമായ്  കനവിലുംകാണാതേയായ്   കാത്തിരിക്കുന്നേറെയായ്  ഇന്ദ്രനീല തിളക്കം നിൻ  മിഴികളിൽ കണ്ടനേരം  അറിയാതേ തുടിച്ചു പോയി  തനം താനം പാടി മനം  ജീ ആർ കവിയൂർ  10 .04 .2021 

വരുമെന്നുള്ള അറിവ് (ഗസൽ )

 വരുമെന്നുള്ള അറിവ്  (ഗസൽ ) നീ വരുമെന്നുള്ള അറിവ്  കാറ്റിനും പോലും മണം  രാവിന് എന്തൊരു ഉന്മാദം  നിലാവ് ജാലകത്തിലൂടെ  എത്തി നോക്കി മെല്ലെ  നാണം പൊഴിച്ചുവല്ലോ  പിന്നിട്ട ദിനങ്ങളുടെ  ചിന്തകൾക്ക് നോവ് നൽകി  മൂളിവന്ന കൊതുക്  നിനക്കായി വാങ്ങി വച്ച  മുല്ലമലർമാല ചിരിപടർത്തി  വന്നില്ലല്ലോ നിദ്ര മാത്രം  കണ്ണുകൾക്ക് നനവ് പടർന്നു  കാതുകൾക്ക് മധുരം പകർന്നു  ഹിന്ദുസ്ഥാനി ഗസലിന്റെ  ഋതു വസന്തത്തിന് മാസ്മരികത    കാറ്റിനും പോലും മണം  രാവിന് എന്തൊരു ഉന്മാദം  നിലാവ് ജാലകത്തിലൂടെ നീ വരുമെന്നുള്ള അറിവ്  ജീ ആർ കവിയൂർ  05 .04 .2021 

മൗനമിന്നും നോവ് (ഗസൽ )

 മൗനമിന്നും നോവ്  (ഗസൽ ) മിണ്ടാതെ പോയ മൗനമേ  മിഴികളിൽ കണ്ടറിഞ്ഞിരുന്നു  മൊഴിയോളമെത്താതെപോയില്ലേ  മഴകളും മഞ്ഞും വെയിലും കുളിരും  ഋതുക്കൾ വന്നകന്നു പോയിട്ടും  ഹൃദയ ഭിത്തികളിൽ കോറിയിട്ട  ഹൃദയമാം വരികളിലൊന്നു  കണ്ണോടിക്കുമ്പോൾ സ്വയമൊന്നു  മൂളി നോക്കി ഉൾപ്പുളകം   കൊണ്ടു മനസ്സ് ഒരിക്കലും  മറക്കാത്ത ബാല്യകൗമാരങ്ങൾ  നരവീണ കാഴ്ചകളിലിന്നും നീ   മിണ്ടാതെ പോയ മൗനമേ  മിഴികളിൽ കണ്ടറിഞ്ഞിരുന്നു  മൊഴിയോളമെത്താതെപോയില്ലേ  മഴകളും മഞ്ഞും വെയിലും കുളിരും  ജീ ആർ കവിയൂർ  04  .04 .2021 

വിരഹ വിഷുവിനവസാനം (ഗസൽ )

 വിരഹ വിഷുവിനവസാനം  (ഗസൽ ) നിലാവ് പൂത്തുലഞ്ഞു നിൽക്കും  മേടമാസ കുളിർരാവിലായ്  കർണികാരം പൂത്തു നിൽപ്പു  കണിയൊരുക്കി മിഴികളിൽ  പുളിയിലകൾക്കിടയിലുടെ  പുളകം വിരിയിച്ചു ചന്ദകാന്തം  പുണർന്നകന്ന കുളിർ തെന്നൽ  പുലരാനിനിയുമേറെ നിമിഷങ്ങൾ  കനവിന്റെ ചില്ലുടഞ്ഞു വീണ  നിദ്രയകന്ന ഓർമ്മ പുസ്തക താളിൽ  ആ മുഖം മായാതെ നിൽപ്പുവല്ലോ  അഴിമുഖം പോലെ മനസ്സിൽ തിരയിളക്കം  കാത്തിരിപ്പിന്റെ നിറം മങ്ങി  കണ്ണുകളിൽ ലവണരസത്തിളക്കം  കാതരയവളിങ്ങു വന്നില്ലല്ലോ  കഴിയുവാനാവില്ലയീ വിരഹം    ഇല്ല വുമൊരു നല്ല വിഷു പുലരി  പുഞ്ചിരി പീത പുഷ്പ്പങ്ങളുമായി  വെള്ളിത്തിളക്കമാർന്ന കാലൊച്ചയുമായി  ലോലാക്കിൻ കിലുക്കവുമായ് സഖിയവൾ  ജീ ആർ കവിയൂർ  04  .04 .2021 

എന്നോർമ്മത്തുടിപ്പുകൾ (ഗസൽ )

എന്നോർമ്മത്തുടിപ്പുകൾ (ഗസൽ ) എന്നോർമ്മ തുടിപ്പതു നിനക്കായ്  എവിടെ നീ പോയ് മറഞ്ഞു  തേടിയലഞ്ഞു ഞാനീ  ദുഃഖ തീരം തന്നിൽ  ഓരോ തിരവന്നു ചുംബിച്ചകലും  തീരത്തേ മണൽ തരികൾക്കും  രോമാഞ്ചം അത്  കണ്ടു മനസ്സിൻ   ഉള്ളകത്തിൽ നിന്നെക്കുറിച്ചുള്ള  തണുവാർന്ന നിന്നോർമ്മകളിൽ   ഋതുക്കൾ മാറി മറിയുന്നു   പ്രതീക്ഷകൾ പടിയേറി,       കിനാക്കൾ കുന്നുകയറി,    വരുമൊരു നാൾ നീ  പുഞ്ചിരിപ്പൂവുമായെന്ന്    എന്നെ നാളേക്ക് ജീവിക്കാൻ  പ്രേരിപ്പിക്കുന്നുവല്ലോ സഖീ   എന്നോർമ്മ തുടിപ്പതു നിനക്കായ്  എവിടെ നീ പോയ് മറഞ്ഞു  തേടിയലഞ്ഞു ഞാനീ  ദുഃഖ തീരം തന്നിൽ  ജീ ആർ കവിയൂർ  03 .04 .2021