ഉള്ളകം നോവുന്നു ( ഗസൽ )

 ഉള്ളകം നോവുന്നു ( ഗസൽ )



ഇന്ദ്രനീല തിളക്കം നിൻ 

മിഴികളിൽ കണ്ടനേരം 

അറിയാതേ തുടിച്ചു പോയി 

തനം താനം പാടി മനം 


കാണുവാൻ വീണ്ടും 

കണ്ടൊന്നു മിണ്ടുവാൻ 

വല്ലാതെ വല്ലാതെ 

മോഹിച്ചു പോയ് 


 

മധുര സ്വപ്നങ്ങൾ തൻ 

ചിറകറ്റു പോയതറിയാതെ 

വിരഹത്താൽ നോവുന്നു 

ഉള്ളകമാകെ പൊന്നേ 



സ്നേഹ മന്ദാരം 

പൂവിട്ടു മൗനമായ് 

കനവിലുംകാണാതേയായ്  

കാത്തിരിക്കുന്നേറെയായ് 


ഇന്ദ്രനീല തിളക്കം നിൻ 

മിഴികളിൽ കണ്ടനേരം 

അറിയാതേ തുടിച്ചു പോയി 

തനം താനം പാടി മനം 


ജീ ആർ കവിയൂർ 

10 .04 .2021 


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)