Posts

Showing posts from April, 2022

रात घटायें जादू खुशबू,...മുഹമ്മദ് റഷീദിന്റെ ഗസൽ പരിഭാഷ

रात घटायें जादू खुशबू,... മുഹമ്മദ് റഷീദിന്റെ ഗസൽ പരിഭാഷ രാവകന്നു മാസ്മരിക ഗന്ധവുമായി ആരുടെ മൊഴികളാണിത് ഞാൻ തിരയുകയായിരുന്നു ആ പേരിൻ മുഖത്തിനായി എൻ ഹൃദയത്തിൻ പിന്നാംപുറത്തായി ഒരുവേള നീ അതു കണ്ടിരിക്കാം എന്നാൽ ഞാനിപ്പോളത് ഓർക്കുന്നുമില്ലല്ലോ ഞാൻ അത്ഭുതപെടുന്നു ആരെയാണോ പഴിക്കുകയീ വേദനകൊണ്ടുടഞ്ഞഹൃദയവുമായി നാം അതു വിറ്റു ചന്തയിലായ്‌ എന്നാൽ ഇതെന്തു ചെയ്യും വിലയത് നീ നൽകിയത് അത്രയും വിലയാണോ നീ നൽകുവാനിരുന്നത്  എത്രയാണോ മതിലുകൾ നമ്മളുടെ ഇടയിലായി എൻ കണ്ണുകൾ കേൾക്കുന്നു നിൻ കണ്ണിലെ സന്ദേശങ്ങൾ നമ്മൾ അജ്ഞരാണെങ്കിലും എത്രയോ സ്വപ്നങ്ങൾ നമ്മളെ ശിക്ഷിച്ചു പോന്നിതു സമയമെന്ത് നൽകി നമുക്കായി  സമയം സ്വയമതിൻ മാർഗ്ഗം തേടി ജോലി തുടരുമല്ലോ നീറൂം ഓർമ്മകളാൽ സായന്തനം വന്നുയെന്നകാണുന്നു നിരന്തരം ഹൃദയ ഭിത്തികളിൽ ഞാൻ നിൻ പേരു എഴുതി രചന മുഹമ്മദ് റഷീദ്  പരിഭാഷ ജീ ആർ കവിയൂർ 27 04 2022     

खुद अपने को ढूंढा था മുംതാസ് റഷീദിന്റെ ഗസൽ പരിഭാഷ

खुद अपने को ढूंढा था  മുംതാസ് റഷീദിന്റെ ഗസൽ പരിഭാഷ ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു ഞാൻ നിന്നെയങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു നീ ഞാൻ വിചാരിച്ച പോലെ തന്നെയിരുന്നു നിന്നെ ഞാനങ് അത്രമേൽ സ്നേഹിച്ചിരുന്നു ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു .നിന്റെ മുറിവുകളെ കാട്ടികൊണ്ടിരിക്കു അതും എന്നെ പോലെ തന്നെ ആയിരുന്നു നിന്നെ ഞാനങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു കുട്ടെനിക്കെന്തിന് തരുന്നു അവൻ സ്വയം തിരക്കിൽ ഏകനായി നിൽക്കുന്നു .നിന്നെ ഞാനങ് അത്രമേൽ ഇഷ്ട്ടപ്പെട്ടിരുന്നു ഞാനെന്നെ തന്നെയങ് തിരഞ്ഞിരുന്നു എനിക്ക് ലഭിച്ചത് ഒരു പ്രായത്തിനു ശേഷം അതു കേവലം എന്റെ പ്രായത്തിന് കഥമാത്രം ഇതെന്തൊരു ജ്ഞായമിത് നിന്റേത് ഇന്ന് ഞാൻ പർദയിലും അവരോ മുഖം മറക്കാതെയും രചന മുംതാസ് റഷീദ് പരിഭാഷ ജീ ആർ കവിയൂർ 26 04 2022

വസന്തോത്സവം (ഗസൽ)

വസന്തോത്സവം (ഗസൽ) അവളുടെ അധരങ്ങൾ  സ്വർഗ്ഗകവാടത്തിലേക്കുള്ള തീർഥാടനം അവളുടെ മിഴികളിലെ തിളക്കം  പഥികനു വഴിവിളക്കിൻ സാമീപ്യം  അവളുടെ മൗനം എന്നിൽ നിലാവു വിരിയിച്ചു തൂലികയിൽ വിരിഞ്ഞു അക്ഷര മലരിന്റെ ചാരു ഗന്ധം ഓരോ അംഗചലനവും എന്നിൽ ഉണർത്തി അനുരാഗ ഗാസലിന്റെ പല്ലവികൾ അവളുടെ അളകങ്ങൾ പുളകം കൊള്ളിച്ചു അറിയാതെ എൻ മനം അനുഭൂതിതൻ ലാസ്യത്തിൽ വാക്കിൻ ബാലത്താൽ ലഹരിയാൽ വസന്തത്തിൻ തേരേറിയല്ലോ അവളുടെ അധരങ്ങൾ  സ്വർഗ്ഗകവാടത്തിലേക്കുള്ള തീർഥാടനം അവളുടെ മിഴികളിലെ തിളക്കം  പഥികനു വഴിവിളക്കിൻ സാമീപ്യം  ജീ ആർ കവിയൂർ 26 04 2022

ഗ്രീഷ്മ നോവ്‌ ( ഗസൽ)

ഗ്രീഷ്മ നോവ്‌ ( ഗസൽ) നീറും എന്റെ ചിന്തകളിലെന്നും  നിറഞ്ഞു നിൽക്കുന്നു നീ സഖി  എൻ നിഴലായി തണലായി  എന്നും എന്നും മാറുമല്ലോ നീ സഖീ  പൂ നിലാവുപോൽ പുഞ്ചിരിക്കും  മുല്ലമൊട്ടിൻ ഗന്ധം പോലൽ  നിൻ സാമീപ്യത്തിനായ് വല്ലാതെ  കൊതിക്കുന്നു വല്ലോ എൻ സഖീ  എത്രയോ ഋതു വസന്തങ്ങൾ പോയിമറഞ്ഞുവല്ലോ സഖീ പിന്തുടരുന്നു നീ എന്നിൽ  കിനാവള്ളി പോലെ  നിത്യം   ആരോടു ഞാൻ പറയുമെൻ  ഏകാന്തതയുടെ നൊമ്പരം  ഗ്രീഷ്മ വിരഹത്തിൻ വേദനകൾ  അറിയുന്നുണ്ടോ നീ സഖി ജീ ആർ കവിയൂർ 24 04 2022

मुस्कुराये जा रहे हो, मुस्कुराये जा रहे हो ഹസ്‌ത്തിമൽ ഹസ്തിയുടെ ഗസൽ പരിഭാഷ

मुस्कुराये जा रहे हो, मुस्कुराये जा रहे हो  ഹസ്‌ത്തിമൽ ഹസ്തിയുടെ ഗസൽ പരിഭാഷ  മന്ദഹസിച്ചു നീ പോകുകയോ (2) ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2) മന്ദഹസിച്ചു നീ പോകുകയോ (2) സ്വയം മനസ്സിലാക്കാതെ പോയല്ലോ ആ ആ... സ്വയം മനസ്സിലാക്കാതെ പോയല്ലോ  എന്നിട്ടോ മാലോകരെ മനസിലാക്കുന്നത് (2) മന്ദഹസിച്ചു നീ പോകുകയോ (2) ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2) ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ ദുഃഖത്തിലും ചുണ്ടുകളിൽ മഞ്ഞു തുള്ളികൾ, എന്തു ആപത്താണോ വരുത്തി പ്രീതി നേടുവാനൊരുങ്ങുന്നത് എന്തു ആപത്താണോ വരുത്തി പ്രീതി നേടുവാനൊരുങ്ങുന്നത് ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2) മന്ദഹസിച്ചു നീ പോകുകയോ  പ്രണയത്തിൻ സ്വരമില്ലല്ലോ അതിൽ ആ ആ പ്രണയത്തിൻ സ്വരമില്ലല്ലോ അതിൽ, പിന്നെന്തിനു ആ ഗസൽ പാടുന്നു പിന്നെന്തിനു ആ ഗസൽ പാടുന്നു ആരെയാണോ കണ്ടിട്ടു നീ വരുന്നത് (2) മന്ദഹസിച്ചു നീ പോകുകയോ (2)  രചന ഹസ്‌ത്തിമൽ ഹസ്തി പരിഭാഷ ജീ ആർ കവിയൂർ 24 04 2022

तू मेरी ज़िंदगी हैतू मेरी हर ख़ुशी हैമേഹന്ദി ഹസ്സന്റെ ഗസൽ പരിഭാഷ

तू मेरी ज़िंदगी है तू मेरी हर ख़ुशी है മേഹന്ദി ഹസ്സന്റെ ഗസൽ പരിഭാഷ നീ എൻ ജീവിതമല്ലോ നീ എൻ എല്ലാ സന്തോഷമല്ലോ നീ തന്നെ പ്രണയമല്ലോ നീ തന്നെ ആഗ്രഹവും നീ തന്നെ അല്ലെ വികാരവും നീ എൻ ജീവിതവുമല്ലേ നീ എൻ എല്ലാ സന്തോഷമല്ലോ നീ തന്നെ പ്രണയമല്ലോ നീ തന്നെ ആഗ്രഹവും നീ തന്നെ അല്ലെ വികാരവും നീ എൻ ജീവിതവുമല്ലേ എപ്പോൾ നിന്നെ കണ്ടില്ലെങ്കിൽ ഇല്ലെനിക്കു ദുഃഖം സൂര്യനുദിക്കും വരേക്കും (2) കാർകുന്തൽ തണലിൽ തണലിൽ പ്രണയത്തിൻ വീർപ്പുമുട്ടൽ എൻ ഹൃദയത്തിൽ നീ , നീ മാത്രമേ ഉള്ളല്ലോ ഞാനയീ ലോകം വിട്ടു നിന്നെ സ്വന്തമാക്കട്ടെയോ (2) എല്ലാവരിൽ നിന്നുമോളുപ്പിച്ചു കൊള്ളട്ടെ എൻ ഹൃത്തിൽ നീയെൻ പ്രഥമ ആഗ്രഹവും നീ തന്നെ അല്ലോ അവസാനവും നീ തന്നെ അല്ലെ എന്റെ ജീവിതവും എന്റെ ചുണ്ടുകളിൽ നിന്റെ ഗീതം ഒഴുകുന്നുവല്ലോ (2) കണ്ണുകളിൽ നിന്റെ തിളക്കവും ലഭിക്കുന്നുവല്ലോ എൻ ഹൃദയത്തിൽ നീ , നീ മാത്രമേ ഉള്ളല്ലോ നിന്റെ വെളിച്ചം, നീ എൻ ജീവിതമല്ലോ ഓരോ ഹൃദയ മുറിവുകളും നിനക്കുവേണ്ടി ഹൃദയപൂർവം പ്രാർത്ഥിക്കുന്നു (2) സന്തോഷം നിനക്കായ് സന്താപമെല്ലാമെനിക്കു ദൈവം നൽകട്ടെ. നിന്നെ മറക്കാതെ ഇരിക്കുന്നത് എന്റെ നിസ്സഹായതയല്ലോ നീ എന്റെ ജീവിതമല്ലോ ഗസൽ രചന മേഹന്തി ഹസ്സൻ...

चिराग़ हो के न हो दिल जला के रखते हैंहम आँधियों में भी तेवर बला के रखते हैंഹസ്തിമൽ ഹസ്തിയുടെ ഗസൽ

चिराग़ हो के न हो दिल जला के रखते हैं हम आँधियों में भी तेवर बला के रखते हैं ഹസ്തിമൽ ഹസ്തിയുടെ ഗസൽ ചിരാഗുകൾ ഉണ്ടെങ്കിലുമില്ലെങ്കിലും നമ്മുടെ ഹൃദയങ്ങൾ എരിച്ചു കൊണ്ടേയിരിക്കും നാം നമ്മുടെ മനോഭാവങ്ങൾ കൊടുംക്കാറ്റ് വന്നാലും മാറ്റുകയില്ലല്ലോ എന്നിരുന്നാലും വിയർപ്പ്‌ മണ്ണിൽ വീഴ്ത്തുമ്പോൾ കണ്ണുനീർ വീഴ്ത്താതെ സൂക്ഷിച്ചു വെക്കാം നമുക്ക് ഇല്ലായെങ്കിൽ സ്വയം നിർമ്മിക്കുന്നു മറ്റുള്ളവർക്കായിട്ടു എന്നേക്കുമായി സൃഷ്ടിക്കുന്നു സമയമെന്ന അമൂർത്തയെ സൂക്ഷിച്ചു വെക്കുന്നില്ലല്ലോ നാം നമുക്ക് യുദ്ധം ഇഷ്ടമല്ലെങ്കിലും മിടുക്കിനു ഒരു കുറവുമില്ലാതെ ലക്ഷ്യം വാക്കുന്നു നല്ലതെന്ന് കരുതി ചിലയിടത്ത് സൗഹൃദവും ആത്മാർത്തയും സൂക്ഷിക്കുന്നു ഒപ്പം വീടും അലങ്കരിച്ചു വെക്കുന്നുവല്ലോ രചന ഹസ്തിമൽ ഹസ്തി പരിഭാഷ ജീ ആർ കവിയൂർ 21 04 2022

चिराग़ हो के न हो दिल जला के रखते हैंहम आँधियों में भी तेवर बला के रखते हैंഹസ്തിമൽ ഹസ്തിയുടെ ഗസൽ

चिराग़ हो के न हो दिल जला के रखते हैं हम आँधियों में भी तेवर बला के रखते हैं ഹസ്തിമൽ ഹസ്തിയുടെ ഗസൽ ചിരാഗുകൾ ഉണ്ടെങ്കിലുമില്ലെങ്കിലും നമ്മുടെ ഹൃദയങ്ങൾ എരിച്ചു കൊണ്ടേയിരിക്കും നാം നമ്മുടെ മനോഭാവങ്ങൾ കൊടുംക്കാറ്റ് വന്നാലും മാറ്റുകയില്ലല്ലോ എന്നിരുന്നാലും വിയർപ്പ്‌ മണ്ണിൽ വീഴ്ത്തുമ്പോൾ കണ്ണുനീർ വീഴ്ത്താതെ സൂക്ഷിച്ചു വെക്കാം നമുക്ക് ഇല്ലായെങ്കിൽ സ്വയം നിർമ്മിക്കുന്നു മറ്റുള്ളവർക്കായിട്ടു എന്നേക്കുമായി സൃഷ്ടിക്കുന്നു സമയമെന്ന അമൂർത്തയെ സൂക്ഷിച്ചു വെക്കുന്നില്ലല്ലോ നാം നമുക്ക് യുദ്ധം ഇഷ്ടമല്ലെങ്കിലും മിടുക്കിനു ഒരു കുറവുമില്ലാതെ ലക്ഷ്യം വാക്കുന്നു നല്ലതെന്ന് കരുതി ചിലയിടത്ത് സൗഹൃദവും ആത്മാർത്തയും സൂക്ഷിക്കുന്നു ഒപ്പം വീടും അലങ്കരിച്ചു വെക്കുന്നുവല്ലോ രചന ഹസ്തിമൽ ഹസ്തി പരിഭാഷ ജീ ആർ കവിയൂർ 21 04 2022

मैं पल दो पल का शायर हूँസാഹിർ ലുധിയാനിവിയുടെ ഗസൽ പരിഭാഷ

मैं पल दो पल का शायर हूँ സാഹിർ ലുധിയാനിവിയുടെ ഗസൽ പരിഭാഷ ഒന്നു രണ്ടു ഞൊടികളുടെ നിമിഷങ്ങൾ തൻ കവിയാണ് ഞാൻ  എൻ കഥകൾ നീളുക ഒന്നോ  രണ്ടോ നിമിഷങ്ങൾ മാത്രം എന്റെ നിലനിൽപ്പുകൾക്കു  ദൈർക്കം കേവലം നിമിഷങ്ങൾ  എൻ യൗവനം നിലനിൽക്കുക  ഏറെ വന്നാൽ ഒന്നോ  രണ്ടോ നിമിഷങ്ങൾ മാത്രം ഒന്നു രണ്ടു ഞൊടികളുടെ നിമിഷങ്ങൾ തൻ കവിയാണ് ഞാൻ  എൻ കഥകൾ നീളുക ഒന്നോ  രണ്ടോ നിമിഷങ്ങൾ മാത്രം എന്റെ നിലനിൽപ്പുകൾക്കു  ദൈർക്കം കേവലം നിമിഷങ്ങൾ  എൻ യൗവനം നിലനിൽക്കുക  ഏറെ വന്നാൽ ഒന്നോ  രണ്ടോ നിമിഷങ്ങൾ മാത്രം എനിക്ക് മുൻപ് ഇവിടെ  എത്രയോ കവികൾ വന്നുപോയി ചിലർ വിലപിച്ചു മടങ്ങി അവരിൽ ചിലർ പാട്ടുപാടി മടങ്ങി അവരുമീ നിമിഷങ്ങളുടെ  ഭാഗമായിരുന്നു ഞാനുമീ നിമിഷങ്ങളുടെ ഭാഗമായിരുന്നു  നാളെ അവരെ വേര്തിരിക്കപ്പെടുമല്ലോ എന്നിൽ നിന്നും ( 2) എന്നിരുന്നാലും എനിക്ക് മുൻപ് ഇവിടെ  എത്രയോ കവികൾ വന്നുപോയി ചിലർ വിലപിച്ചു മടങ്ങി അവരിൽ ചിലർ പാട്ടുപാടി മടങ്ങി അവരുമീ നിമിഷങ്ങളുടെ  ഭാഗമായിരുന്നു ഞാനുമീ നിമിഷങ്ങളുടെ ഭാഗമായിരുന്നു  നാളെ അവരെ വേര്തിരിക്കപ്പെടുമല്ലോ എന്നിൽ നിന്നും ...

ये दौलत भी ले लो, ये शोहरत भी ले लो സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ

ये दौलत भी ले लो, ये शोहरत भी ले लो   സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ ഈ സമ്പത്തുമീ യശസ്സുമെടുത്തു കോൾക പകരമെനിക്കെന്റെ യൗവനം തിരിച്ചെടുത്തിട്ട് എനിക്ക് തന്നീടുക എൻ വസന്തമാർന്ന ബാല്യം ആ  കളിവഞ്ചിയും ആ മഴ തുള്ളികളും തെരുവിലെ ഏറ്റവും പഴയ സ്മൃതി ചിഹ്നങ്ങളും ആ വയസ്സിയായവരെ കുട്ടികൾ വിളിക്കാറുണ്ട് മുത്തശ്ശിയെന്നു അവരുടെ വാക്കുകളിൽ കുടി കൊള്ളും മാലഖമാരും ആ ചുളുവുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മേള മറക്കാനാവില്ലാത്ത ആരെങ്കിലുമോർക്കാതെ ഇരിക്കുമോ ആ ദൈർഖ്യമില്ലാത്ത രാവും ആ നീളമേറിയ കഥകളും പൊള്ളുന്ന വേനലിൽ വീടുവിട്ടിറങ്ങളും ആ കിളികളും ആ കുയിലുകളും തുമ്പിയെ പിടിക്കലും ആ പാവകുട്ടിയുടെ കല്യാണ കളികളും അതിനുള്ളിലെ തമ്മിൽ തല്ലും ആ ഊഞ്ഞാലിൽ നിന്നും വീഴലും വീണിട്ടും വീഴാതെയും ഇരിക്കലും. ആ ചെമ്പു വളയകുട്ടങ്ങളുടെ സ്നേഹ സമ്മാനങ്ങളും ഉടഞ്ഞ വളപൊട്ടുകളുടെ പാടുകളും ചിലപ്പോൾ മണൽ കൂമ്പാരങ്ങളിലേറി കളിവീട്ടുകളുണ്ടാക്കിയും ഉടച്ചു കളഞ്ഞും ആ കാലങ്ങളുടെ ആഗ്രഹത്തിൻ ചിത്രങ്ങൾ നമ്മുടെ ആ സ്വപനങ്ങൾ നിറഞ്ഞ കളിപ്പാട്ടങ്ങളും അവ നമ്മുടെ സാമ്രാജ്യവും നമ്മുടേയോ ലോകത്തിന്റെയോ വിഷമങ്ങളറിയാതെ. ബന്ധങ്ങളുടെ ബന്...

चुपके चुपके रात दिन आँसू बहाना याद हैഹിന്ദി ചിത്രം നിഖാഹ്രചന ഹസ്രത്ത് മോഹാനിയുടെഗസൽ പരിഭാഷ

चुपके चुपके रात दिन आँसू बहाना याद है ഹിന്ദി ചിത്രം നിഖാഹ് രചന ഹസ്രത്ത് മോഹാനിയുടെ ഗസൽ പരിഭാഷ പതുക്കെ പതുക്കെ രഹസ്യമായി രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2) ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ പതുക്കെ പതുക്കെ രഹസ്യമായി രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2) കരുതുന്നു ഞാനിന്നും അവൾ അവളുടെ മുഖപടമാം പറുദ പെട്ടെന്ന് വലിച്ചു താഴ്ത്തുകയില്ലയെന്നു (2) ഞാനിപ്പോഴുമോർക്കുന്നു നീ നിന്റെ വസ്ത്രാഞ്ജലമാം ദുപ്പട്ടയാൽ മുഖമറച്ചുവെല്ലോ ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ പതുക്കെ പതുക്കെ രഹസ്യമായി രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2) മദ്ധ്യാന വെയിലിൽ ഞാൻ നിന്നെ വിളിച്ചപ്പോൾ (2) ഞാനിപ്പോഴുമോർക്കുന്നു നീ നഗ്ന പാദയായ് മട്ടു പാവിലൂടെയോടി വന്നതില്ലേ (2) ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ പതുക്കെ പതുക്കെ രഹസ്യമായി രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2) ഹിന്ദി ചിത്രം നിഖാഹ് ഗസൽ രചന ഹസ്സൻ കമാൽ പരിഭാഷ ജീ ആർ കവിയൂർ 16 04 2022     

दिल की चोटों ने कभी चैन से रहने ना दिया जब चली सर्द हवा मैंने तुझे याद किया മസറൂർ അൻവറിന്റെ ഗസൽ പരിഭാഷ

दिल की चोटों ने कभी चैन से रहने ना दिया  जब चली सर्द हवा मैंने तुझे याद किया  മസറൂർ അൻവറിന്റെ ഗസൽ പരിഭാഷ ഹൃദയ മുറിവുകൾ ഒരിക്കലുമെന്നെ ശാന്തിയോടെ ജീവിക്കാൻ അനുവദിക്കുന്നില്ല ഞാനോർക്കുന്നു നിന്നെ , ഒരു കുളിർക്കാറ്റായ് പുഷ്പവൃഷ്ടിക്കുന്നിത് ഞാനൊരിക്കലും ദുഃഖിക്കുന്നില്ല  ഇങ്ങനെയാണോ നീ എൻ ഹൃദത്തെ ഇല്ലാതാക്കിയത് ഞാൻ ദുഃഖിക്കുന്നു നീ വളരെ സമയമെടുത്തു അതിനെ നശിപ്പിക്കാൻ പിന്നീട് ഞാൻ പറയാമാ കഥ ഇങ്ങനെയാണോ എന്നിൽ വേദന നീ എനിക്ക് തന്നത് ഞാൻ പറയാം പിന്നീട് ആ കഥ ഇങ്ങനെയാണോ ഒരാൾ എന്റെ ഹൃദമുടച്ചത് എന്നിട്ടുമിങ്ങനെ പരസ്യമായി എന്നോട് ചോദിക്കരുത് എങ്ങിനെ ആണോ എന്റെ ഹൃദയത്തെ കവർന്നതെന്ന് നിന്റെ പേരു വരും , ഞാനാ കഥ പിന്നീട് പറയാം വെറുപ്പിന്റെ അമ്പുകൾ ഞാൻ എൽക്കുന്നു സുഹൃത്തുക്കളുടെ നഗരത്തിൽ ഞാനാ കഥ പറയാം ആരൊക്കെ ഞാൻ വിളിച്ചെന്നു പിന്നിടായ് ഞാൻ എന്തു പറയാൻ ഈ പ്രണയത്തിന്റെ പേരിൽ ഉള്ള കളികളെ ഈ വിശ്വസതയുടെ വീഥികളിൽ ഞാൻ പിന്നീട് പറയാം ഇതിൽ ആരു ജയിച്ചു ആരു തോറ്റെന്ന് ഞാനത് പിന്നീട് പറയാം ആരാണോ എനിക്ക് വേദന സമ്മാനിച്ചത് ഞാനത് പിന്നീട് പറയാമക്കഥ ആരാണോ  ഒരുവൻ എന്റെ ഹൃദയത്തെ മു...

മിർജ ഗാലിബിന്റെ ഗസൽरहिये अब ऐसी जगह चल करजहाँ कोई न होപരിഭാഷ ജീ ആർ കവിയൂർ

മിർജ ഗാലിബിന്റെ ഗസൽ रहिये अब ऐसी जगह चल कर जहाँ कोई न हो പരിഭാഷ ജീ ആർ കവിയൂർ നമുക്ക് പോയീടാo അവിടെ ആരുമില്ലാത്ത ഏകാന്തമാം  ഇടമാവണം ആരും നമ്മോട് മിണ്ടാത്തയിടമാവണം നമ്മുടെ ഭാഷ പോലുമാർക്കുമാറിയാൻ പാടില്ല വാതിലും ഭിത്തിയും ഇല്ലാത്ത ഒരു വീട് വേണം പണിയാൻ അവിടെ നമ്മളെ നിരീക്ഷിക്കാൻ ആരുമുണ്ടാവരുതവിടെ എന്തിനൊന്നു എത്തിനോക്കാനും പാടില്ല ഒരു പക്ഷെ എന്ക്കു സുഖമില്ലാതെ കിടന്നാൽ ഒന്നു ശിശ്രൂക്ഷിക്കാനാരുമുണ്ടാവരുതവിടെ ഞാൻ സുഖംപ്രാപിക്കുവോളം  ഇനി ഞാൻ മരിച്ചെങ്കിൽ ഒരാളുമുണ്ടാവരുത് മൗനമാചരിച്ചു ദുഃഖിക്കാനായി ഗസൽ രചന മിർജ ഗാലിബ് പരിഭാഷ ജീ ആർ കവിയൂർ 06 04 2022

तेरे मस्त मस्त दो नैन ഫെയ്സ് അൻവറിന്റെ ഗസൽ രചനപരിഭാഷ ജീ ആർ കവിയുർ

तेरे मस्त मस्त दो नैन  ഫെയ്സ്  അൻവറിന്റെ  ഗസൽ രചന പരിഭാഷ ജീ ആർ കവിയുർ രാവുംപകളുമില്ലാതെ നിന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു നയനങ്ങളിൽ ഉണ്ട് നയനങ്ങളിൽ ഉണ്ട് രാവുംപകളുമില്ലാതെ നിന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു നയനങ്ങൾക്കുള്ളിൽനിറഞ്ഞു നിന്നു ( 2) നയനം നിന്റെ   നിന്റെ ഇണയാർന്ന കണ്ണുകളിൽ ആനന്ദത്തിൻ ലഹരി നിറഞ്ഞു എന്റെ മനസമാധാനം കെടുത്തി (2)  നിന്റെ ഇണയാർന്ന കണ്ണുകളിൽ ആനന്ദത്തിൻ ലഹരി നിറഞ്ഞു (2)  ആദ്യമായി നിന്നെ കണ്ടപ്പോൾ മടിച്ചു എന്റെ ഹൃദയം മിടിച്ചു മിടിച്ചു മിടിച്ചു കൊണ്ടിരുന്നു മിടിച്ചു നിന്നിരുന്ന   എരിഞ്ഞു എരിഞ്ഞു കയറി എന്നിൽ പ്രണയത്തിൻ ജ്വാലാ കത്തിപടർന്നു കത്തി ഉറക്കത്തിൽ ചാലിച്ചു എഴുതി സ്വപ്നം നിന്റെ  മാത്രം മാറ്റങ്ങളറിഞ്ഞു എന്നിൽ മനമാകെ കുളിർന്നു (2) നിന്റെ ഇണയാർന്ന കണ്ണുകളിൽ ആനന്ദത്തിൻ ലഹരി നിറഞ്ഞു (2) കരയിൽ ഇട്ട മീൻ പോലെ പിടഞ്ഞു മനസാകെ ചഞ്ചലമായി പിടഞ്ഞു അറിഞ്ഞു നിൻ കണ്ണാഴങ്ങളുടെ തിളക്കം ഉള്ളിന്റെ ഉള്ളിലായി ( 2) നിൻ മിഴിത്തടാകങ്ങളിൽ ഇറങ്ങി എന്റെ ഹൃദയം മുങ്ങി പൊങ്ങി മുങ്ങി പൊങ്ങി   ബോധവും വിവേകവു...

മിലൻ ഷായുടെ ഗസൽ പരിഭാഷ

മിലൻ ഷായുടെ ഗസൽ പരിഭാഷ ഒരു പക്ഷെ ഞാനിവിടെ എങ്കിലുമാണെങ്കിൽ അവളെനിക്കായി പുഞ്ചിരിക്കുമല്ലോ ഞാനെൻ ജീവിതതന്നെ അവൾക്കായി ഓടുക്കാനൊരുക്കമാണ് ഓരോ ജീവിത വളവുകളിലും ഞാൻ ശിക്ഷിക്കും മെൻ ദുഃഖങ്ങളെ വരിക നമ്മുടെ ജീവിതത്തെ പ്രണ യാതുരമാക്കാം ഞാനെന്നെ തന്നെ മറന്നാലും ഞാനൊന്നുമേ മറക്കില്ലയെന്നറിയുക ഒരുപക്ഷെൽ ഞാൻ ദൈവത്തിനെ തന്നെ മറക്കും അവളുടെ സ്നേഹത്തിനായി ഒരുവേള അന്ധമായ വേദനകൾ ഒരിക്കലുമവളെ തൊടുകയില്ല എന്നെ അവളുടെ സൗമനസ്യത്തിനായി അടിപ്പെട്ടുപോവട്ടെ . പ്രണയിതാക്കളുടെ സൗന്ദര്യം എന്നോടും പറയാറുണ്ടല്ലോ അവളുടെ മുഖത്തു നിന്നും പറുദ മാറ്റുക ശിക്ഷിക്കുക എന്നെ .. എന്റെ വിധികല്പിക്കുക, രൂപപ്പെടുത്തുക, കുറശ്ശേ തേഞ്ഞുമാഞ്ഞുപോവട്ടെ ഒന്നുമല്ലയെങ്കിൽ കുറച്ചെങ്കിലും വിധിന്യായം നടപ്പാക്കുക ഗസൽ രചന മിലൻ ഷാ പരിഭാഷ  ജീ ആർ കവിയൂർ 03 04 2022

ജഗൻ മോഹൻ സിംഗ് ധൈമന്റെ രചനയിൽ ഉള്ള ഗസൽ പരിഭാഷ

ജഗൻ മോഹൻ സിംഗ് ധൈമന്റെ  രചനയിൽ ഉള്ള ഗസൽ പരിഭാഷ ജനങ്ങളിതാ വന്നിരിക്കുന്നു എന്നെ മനസ്സിലാക്കാനായി എത്ര അധികം ഉന്മത്തരാണിവർ  മനഃസ്സമാധാനം കണ്ടെത്തുന്നത് വെറും വിലക്കപ്പെട്ടതല്ലോ എന്തിനാണാവോ ജനം ആഗ്രഹിക്കുന്നത് ആശയവിഷ്‌ക്കരണശക്തിയല്ലാത്ത തിരയുന്നു കാര്യബോധം ഉള്ളവരും ഇപ്പോഴും അഞ്ജരാണല്ലോ   എങ്ങിനെ ? അജ്ഞതാപൂര്‍വ്വമാണ് ജനം ഇവരൊക്കെ ഒരിക്കലും സഹായഹസ്തം നീട്ടാറുമില്ലല്ലോ ആവിശമായി വരുമ്പോൾ പൂര്‍ണ്ണമായ അറിവുള്ളയിവരാൽ അംഗീകരിക്കപ്പെടുന്നു ജനം  ഇപ്പോഴുമെനിക്കു ഒട്ടുമേ നേരിട്ടറിയാവുന്നതല്ല ഈ വക കാര്യങ്ങൾ മനസ്സിലാക്കിതരുവാൻ ഈ വക ആളുകൾ വന്നുവല്ലോ   ജഗൻ മോഹൻ സിംഗ് ധൈമന്റെ  രചനയിൽ ഉള്ള ഗസൽ  പരിഭാഷ ജീ ആർ കവിയൂർ 02 04 2022     

ज़िंदगी से बड़ी सज़ा ही नहीं, और क्या जुर्म है पता ही नहींകൃഷ്ണ ബിഹാരി നൂറിന്റെ ഗസൽപരിഭാഷ ജീ ആർ കവിയൂർ

ज़िंदगी से बड़ी सज़ा ही नहीं, और क्या जुर्म है पता ही नही കൃഷ്ണ ബിഹാരി നൂറിന്റെ ഗസൽ പരിഭാഷ ജീ ആർ കവിയൂർ ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ (2) അതല്ലാതെ വേറെ കുറ്റകൃത്യങ്ങളുണ്ടോ ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ ഞാനൊരുപാർട് ഭാഗങ്ങളായ് പകുക്ക പ്പെട്ടിരിക്കുന്നു (2) എന്റെ ഭാഗത്തിലൊന്നുമേ അവശേഷിക്കുന്നില്ല(2) ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ ( ഇനി സത്യം വലുതോ ചെറുതോ ആണെങ്കിൽ അതു സത്യമായി അവശേഷിക്കുന്നില്ല (2) കള്ളങ്ങൾക്കൊരു സീമയുണ്ടോ അവക്ക് അതിരുകളുണ്ടോ (2) അവയെ  വെള്ളിയിലോ സ്വാർണ്ണത്തിലോ പൊതിഞ്ഞു വെയ്ക്കു(2) കണ്ണാടി ഒരിക്കലും കള്ളം പറയുകയില്ല അവ സത്യമായതിനെ മാത്രമേ കാട്ടുകയുള്ളൂ (2) ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ അതല്ലാതെ വേറെ കുറ്റകൃത്യങ്ങളുണ്ടോ ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ ഞാനൊരുപാർട് ഭാഗങ്ങളായ് പകുക്ക പ്പെട്ടിരിക്കുന്നു എന്റെ ഭാഗത്തിലൊന്നുമേ അവശേഷിക്കുന്നില്ല ജീവിതത്തെക്കാൾ വലിയ ശിക്ഷയുണ്ടോ   രചന  കൃഷ്ണ ബിഹാരി നൂർ പരിഭാഷ ജീ ആർ കവിയൂർ 02 04 2022