Posts

Showing posts from April, 2023

വർഷിണി (ഗസൽ)

വർഷിണി (ഗസൽ) ഋതുരാഗ വസന്തം തേടും  കോകില സംഗീതമേ  മനസ്സിൻ വർണ്ണം തീർക്കും അമൃതവർഷിണിയായ് നീ മാറുന്നുവോ !! ചിത്രാംബരിയായ് ആരോണ അവരോഹണം  തീർക്കുയെന്നും പ്രിയ രാഗമേ ! സ ഗ മ പ നി സ  സ നി പ മ ഗ സ  മൗനാനു രാഗത്തിൻ മാസ്മരികതയാൽ പെയ്തൊഴിഞ്ഞു  ആനന്ദം പകരുന്നുവല്ലോ ?! ഋതുരാഗ വസന്തം തേടും  കോകില സംഗീതമേ  മനസ്സിൻ വർണ്ണം തീർക്കും മഞ്ജു ഹർഷമായ് കുളിരേകുന്നുവല്ലോ .! സ ര പ മ പ ന (d) ന സ  സ' ന പ മ ര ഗ~ മ ര സ താൻസൻ തൻ സംഗീതമായ് മേഘമൽഹാറായും  മാറുന്നുവല്ലോ നീ.. ഋതുരാഗ വസന്തം തേടും  കോകില സംഗീതമേ  മനസ്സിൻ വർണ്ണം തീർക്കും അമൃതവർഷിണിയായ് നീ മാറുന്നുവോ ?! -------- -------- ------------ ------------- (ഇതിൻ്റെ ആദ്യ പകുതി വരെ അമൃത വർഷിണി രാഗവും പിന്നെ ഹിന്ദുസഥാനി രാഗം മേഘ മൽഹാർ ആയി പാടാൻ ഉദ്ദേശിച്ച് എഴുതിയത് ) ജീ ആർ കവിയൂർ 29 04 2023

വരികളാൽ (ഗസൽ )

വരികളാൽ (ഗസൽ ) മൂകമാം നിലാവ്  വാചാലമായ് എൻ മനസിലായി് രാവേറെ ചെന്നിട്ടും  രാഗിലമായ് നയനങ്ങൾ പെയ്തിറങ്ങി  വിരഹം മിഴിനട്ടിരുന്നു  വാർത്തിങ്കൽ കല  ചിരിതൂകി നിന്നു അറിയാതെ അറിയാതെ  മൗനാക്ഷരങ്ങൾ  മുത്തുമണി പോലെ തിളങ്ങി  പ്രണയ വല്ലരികളാൽ  താളം പിടിച്ച്  പ്രണയ വരികളാൽ  താളം പിടിച്ച്  ഗസലായ് മാറിയല്ലോ പ്രിയതേ നിൻ സാമീപ്യത്തിനായ് ഏറെ കൊതിച്ചു പോയ് പ്രിയതേ പ്രിയതേ പ്രിയതേ ജീ ആർ കവിയൂർ  28 04 2023

किसे पेश करूँ സാഹിർ ലുദിയാനിയുടെഗസൽ പരിഭാഷ

किसे पेश करूँ സാഹിർ ലുദിയാനിയുടെ ഗസൽ പരിഭാഷ ആരെ പരിചയപ്പെടുത്തും ആർക്ക് ഞാനിത് സമ്മാനിക്കുമീ മനോഹരമായ ഗീതകവും മുക്തകവും (2) ആർക്കാണാവോ എൻ്റെ മനസ്സിൽ തുളുമ്പും വികാര വിചാരങ്ങൾ സമർപ്പിക്കും മനോഹരമായ ഗീതകവും മുക്തകവും ആർക്കാണ് ഞാനെൻ്റെ കണ്ണുകളിൽ വിരിയും പ്രകാശ ധാര കാണിക്ക വെക്കും ആർക്ക് ഞാനീ രാവിൻ കറുപ്പാർന്ന എൻ്റെ കാർക്കുന്തലം സമർപ്പിക്കും മനോഹരമായ ഗീതകവും മുക്തകവും ആരോട് ഞാൻ പറയുമെൻ നിശാസത്തിൻ ചൂട് പകരും (2) ആർക്ക് ഞാനെൻ്റെ മൃദു വാർന്ന വാക്കുകളാൽ സമ്മനിക്കുമീ മനോഹരമായ ഗീതകവും മുക്തകവും ആരോരു സുഹൃത്തിനോട് ഒന്നെങ്കിലും പങ്കുവേക്കും (2) ആർക്കു ഞാനെൻ്റെ ഹൃദയമിടിപ്പ് കേൾപ്പിക്കും ആരെ പരിചയപ്പെടുത്തും ആർക്ക് ഞാനിത് സമ്മാനിക്കുമീ മനോഹരമായ ഗീതകവും മുക്തകവും സാഹിർ ലുദിയാനിയുടെ രചന പരിഭാഷ ജീ ആർ കവിയൂർ 04 04 2023