വരികളാൽ (ഗസൽ )

വരികളാൽ (ഗസൽ )


മൂകമാം നിലാവ് 
വാചാലമായ്
എൻ മനസിലായി്
രാവേറെ ചെന്നിട്ടും 
രാഗിലമായ്
നയനങ്ങൾ പെയ്തിറങ്ങി 

വിരഹം മിഴിനട്ടിരുന്നു 
വാർത്തിങ്കൽ കല 
ചിരിതൂകി നിന്നു
അറിയാതെ അറിയാതെ 
മൗനാക്ഷരങ്ങൾ 
മുത്തുമണി പോലെ തിളങ്ങി 

പ്രണയ വല്ലരികളാൽ 
താളം പിടിച്ച് 
പ്രണയ വരികളാൽ 
താളം പിടിച്ച് 
ഗസലായ് മാറിയല്ലോ പ്രിയതേ
നിൻ സാമീപ്യത്തിനായ്
ഏറെ കൊതിച്ചു പോയ്
പ്രിയതേ പ്രിയതേ പ്രിയതേ

ജീ ആർ കവിയൂർ 
28 04 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)