Posts

Showing posts from June, 2021

രാവിതിൽ - ഗസൽ

  രാവിതിൽ - ഗസൽ  എൻ മൗന വാത്മീകം മുടച്ചു നീ  സ്വപ്നത്തിൻ വാസന്ത തേരേറി  നിദ്രയിൽ നിന്ന് ഉണർത്തിയില്ലേ  ആനന്ദ ലഹരി നൽകിയകന്നില്ലേ  എൻ അക്ഷര കൂട്ടിനീണമായ്  മനസ്സിൻ വാടികയിൽ  പൂമണം പൊഴിച്ചില്ലേ , മത്ത ഭ്രമരമാക്കി  മാറ്റിയില്ലേ , മധുര നോവ് പകർത്തിയകന്നില്ലേ  നിൻ സൗന്ദര്യ  ലഹരി പകർന്നു  നുകർന്നു നിത്യം കാണ്മു കേൾപ്പു  പ്രപഞ്ച താളത്തിലാകെ  നിൻ നൂപുര സിഞ്ചിതം സുന്ദരം  മിഴിമുന നോവുന്നു  മൊഴിയടയുന്നു വല്ലോ  വരവിനെ കാത്തു നിൽപ്പു  ഗസലീണമായീ രാവിൽ സഖിയേ .... ജീ ആർ കവിയൂർ  05 .06 .2021 

അവൾ വരവായ് - ഗസൽ

  അവൾ വരവായ് - ഗസൽ  തിങ്കൾ നാണിച്ചു  മേഘ കമ്പളത്താൽ  മുഖം മറച്ചു മെല്ലെ  മാരിവിൽ കാവടി ഒരുങ്ങി വാനം  കുളിർതെന്നൽ  തലോടി മെയ്യാകെ  ഓർമ്മതൻ താഴ് വാരങ്ങളിൽ  ഉണർന്നു ശിവരഞ്ജിനി  വിരഹ നോവകന്നു  മനസ്സു മനസ്സിന്റെ  ഉള്ളകം തുറന്നു  അവളെൻ ചാരത്തു  വന്നണഞ്ഞപ്പോൽ  അനുഭൂതി പകർന്നു  മുകിലകന്നു മാനം  തെളിഞ്ഞു വന്നു  അമ്പിളി ചിരിയുമായി   ശ്രാവണ പൗർണമി വന്നു  പ്രണയാതുര ചിന്തയുണർന്നു  അവളുടെ വരവറിയിച്ചു  നിശാഗന്ധി വിരിഞ്ഞു  നറുമണം പരന്നു   മേദിനിയാകെ നിറഞ്ഞു  മോഹം പൂത്തുലഞ്ഞു ജീ ആർ കവിയൂർ  04 .06 .2021 

നീയറിഞ്ഞോ എൻ (ഗസൽ )

 നീയറിഞ്ഞോ എൻ  (ഗസൽ ) മിഴിമൊഴികളിൽ  നിഴലലകൾ തീർക്കുന്നു  ഈറൻ നിലാവേ  നീയറിഞ്ഞോ എൻ  പ്രാണ പ്രേയസിക്കു നീ  എൻ നോവറിയിക്ക  നിൻ പാൽ പുഞ്ചിരിയാലേ  കുളിരട്ടെ മനമവളുടെ  ചുട്ടു പൊള്ളും മരുഭൂമിയിൽ  ചുഴറ്റിയടിക്കും കാറ്റാൽ  ചക്രവാളങ്ങൾക്കിപ്പുറത്ത്  ചങ്കിനുള്ളിൽ കിനാക്കണ്ടു  കഴിയുന്നു സഖിയേ !