Posts

Showing posts from March, 2021

അവളുടെ ഓർമ്മകൾ (ഗസൽ )

 അവളുടെ ഓർമ്മകൾ  (ഗസൽ ) ഓർമ്മകളുണർന്നു പ്രണയിനിയുടെ  ഈ ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ  കൈവിട്ടുപോയ ബാല്യയൗവനവും  വിരസവും വികാരവും വികലമാകുന്നു  വിരഹമേ നീ ഇത്ര ക്രൂരത കാട്ടുന്നുവോ  നോവും ഹൃദയമേ ഓർമ്മകളുടെ ചെപ്പിൽ  വീണ്ടും കൂകിയുണർത്തുന്നുവല്ലോ കുയിൽ  അതല്ലോ മാറ്റൊലിയായി മുരളികയും പാടുന്നു  രണം വറ്റിയിട്ടും ഋണം വന്നിട്ടും  തൃണമാകുന്നില്ല പ്രാണനിൽ  പ്രാണനാകും പ്രണയമേ നീ  പഥികനായി അലയുന്നുവല്ലോ  ഓർമ്മകളുണർന്നു പ്രണയിനിയുടെ  ഈ ദുഃഖം സഹിക്കുവാനാവുമില്ലല്ലോ  കൈവിട്ടുപോയ ബാല്യയൗവനവും  വിരസവും വികാരവും വികലമാകുന്നു ജീ ആർ കവിയൂർ  29 .03 .2021 

നോവിക്കുവോ (ഗസൽ )

 നോവിക്കുവോ  (ഗസൽ ) നോവ് വീണ്ടും വീണ്ടും  നിൽക്കുന്നു ഹൃദയത്തിലായ്  എന്തിനിങ്ങനെ പൊഴിക്കുന്നു  കണ്ണുനീർ കണങ്ങളായിരം വട്ടം  തണലും താങ്ങുമില്ലാതെ  തങ്ങുന്നു തളിരിടുമോമ്മയാൽ  തഴുതിടാത്ത വാതായനത്തിലൂടെ  തണുവന്നു തോട്ടകലുന്നതെന്തേ  വഴികൾ പിന്നിട്ടു മിഴികളിൽ  മൊഴിയുന്നു ഗസലീങ്ങളായ്  മറന്നു പാടുന്നു വിരഹത്തിൻ  മറക്കാനാവാത്ത പരിവേദനകൾ  ഹൃദയമേ നിനക്കിനിയും  നീരണിയാനാവുമോ ഇങ്ങനെ  രണമൊഴുകുന്നു ധമനികളിൽ  നിനക്കായ് മാത്രമായി പ്രിയതേ ..!! നോവ് വീണ്ടും വീണ്ടും  നിൽക്കുന്നു ഹൃദയത്തിലായ്  എന്തിനിങ്ങനെ പൊഴിക്കുന്നു  കണ്ണുനീർ കണങ്ങളായിരം വട്ടം ...!! ജീ ആർ കവിയൂർ  17 .03 .2021 

അല്ല ഞാൻ അല്ല (ഗസൽ )

 അല്ല ഞാൻ അല്ല (ഗസൽ ) മിർസ ഗാലിഫ് അല്ല ഞാൻ  ഗലികളിൽ അലയുന്നൊരു  ഗരിബാണ് ഗരിമയൊന്നും  അവകാശപ്പെടാനില്ലയൊട്ടും  ഗസലിൻ പിന്നാലെ അലയാൻ  അസ്സലായി വിധിക്കപെട്ടവൻ  മലയാളമേ ആശിർവദിക്കുക  മലയോളം ആശയുണ്ടെനിക്കും  എഴുത്തച്ഛനും ചെറുശ്ശേരിയും  കവിത്രയങ്ങളുടെ വഴിക്കണ്ണുകൾ  കണ്ടും കേട്ടും വളർന്നവൻ  വൃത്തമറിയാതെ ലഘുവും  ഗുരുവുമറിഞ്ഞു എഴുതാൻ  മനസ്സിലുണ്ട് മായിച്ചു മായിച്ചു  രഘു വെന്ന ഞാൻ കവിയൂർ  സ്വദേശിയായി കഴിയുന്നേൻ   മിർസ ഗാലിഫ് അല്ല ഞാൻ  ഗലികളിൽ അലയുന്നൊരു  ഗരിബാണ് ഗരിമയൊന്നും  അവകാശപ്പെടാനില്ലയൊട്ടും  ജീ ആർ  കവിയൂർ  17 .03 .2021 

വിരഹമേ - ഗസൽ

  വിരഹമേ - ഗസൽ  ആ ആ ആ ആ  നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ  പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ  കരയുവാനൊന്ന് പൊട്ടിക്കരയുവാൻ മാത്രം  കരയുവാനൊന്ന്  പൊട്ടിക്കരയുവാൻ മാത്രം  കണ്ണുനീരില്ലല്ലോ കണ്ണുനീരില്ലല്ലോ വിരഹമേ നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ  പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ   ഇങ്ങനെ നീ വിട്ടകന്നു പോകുകിൽ  നെഞ്ചിനുള്ളിൽ നിന്നും മിടിക്കും ഹൃദയമേ  നീയാണ് സത്യം ഞാനെത്ര നോവുന്നുണ്ടന്നോ  നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ  പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ   ഞാൻ നേടിയെടുത്തത് വെറും വാക്കും  വരികളുമല്ലോ ഇത് നോവിൻ ഗസലല്ലോ  നിലാവില്ലാ രാവിന്റെ പ്രകാശമല്ലോ നീ  നിലവിളക്കു കത്തും തിരിനാളം പോലെ . ആ ആ ആ ആ  ആ ആ ആ ആ  നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ  പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ  ഓർമ്മകൾ അരങ്ങേറുന്നു  മനസ്സിൻ വേദികയിലായ്  വന്നു നീ സാന്ത്വനമായി  വന്നു നീ സാന്ത്വനമായി  എന്നിട്ടുമെന്തേ പിണങ്ങി പോകുന്നു  നോ...

ഒന്നാവും പോലെ (ഗസൽ )

ഒന്നാവും പോലെ (ഗസൽ ) പലരാവിലും  കേട്ടെന്റെ  ഹൃദയത്തിൽ മുഴങ്ങും   നിൻ കണ്ണിൽ വിരിഞ്ഞ  ഗസൽ പൂക്കളായിരം     മറക്കാനാവാത്ത ലഹരിയത്  തന്നു മയക്കി ഓർമ്മകളിൽ  പുതുവസന്തത്തിൻ മധുചഷകം  ആ ലാസ്യത്തിൻ അലസതയിൽ  നിൻ പദ ചലനങ്ങളും  കുളിരുമറിഞ്ഞു  മുല്ല പൂവിൻ മണം മയക്കും  പുതു മണ്ണിൻ ഗന്ധവും    മാറിമറിയുന്ന ഋതു  വർണ്ണത്തിൻ ചാരുതയിൽ   ജന്മജന്മാന്തരങ്ങളാൽ  ഇല്ലാതെയാകുമോ  മധുരനോവിൻ  മാസ്മരിക ലഹരിയാൽ  പ്രകൃതിയും പുരുഷനും  ഒന്നാകുമ്പോലെ പലരാവിലും  കേട്ടെന്റെ  ഹൃദയത്തിൽ മുഴങ്ങും   നിൻ കണ്ണിൽ വിരിഞ്ഞ  ഗസൽ പൂക്കളായിരം     ജീ ആർ കവിയൂർ  12 .03 .2021 

യാത്രയായവർ (ഗസൽ )

 യാത്രയായവർ (ഗസൽ ) യാത്രകൾ  നടത്തുന്നവരറിയട്ടെ   വഴികളുടെ കഠിന്യതകളൊക്കെ   അവരല്ലോയെഴുസാഗരങ്ങൾ കടക്കുന്നവർ   യാത്രകൾ  നടത്തുന്നവരറിയട്ടെ   വഴികളുടെ കഠിന്യതകളൊക്കെ  യാത്രകൾ  നടത്തുന്നവരറിയട്ടെ  വഴികൾ  കാത്തിരിക്കുന്നു  യാത്രക്കാരെ   വഴികൾ  കാത്തിരിക്കുന്നു  യാത്രക്കാരെ   അവരല്ലോയെഴുസാഗരങ്ങൾ കടക്കുന്നവർ   യാത്രകൾ  നടത്തുന്നവരറിയട്ടെ   അവരെ  പിരിഞ്ഞിരിക്കുമ്പോളറിയുന്നു  വാസ്തവികതയേ   അവരെ  പിരിഞ്ഞിരിക്കുമ്പോളറിയുന്നു  വാസ്തവികതയേ   അവരെ  പിരിഞ്ഞിരിക്കുമ്പോളറിയുന്നു  വാസ്തവികതയേ   യാത്രകൾ  നടത്തുന്നവരറിയട്ടെ  ഈ  യാത്രകൾക്കു  മുടിവില്ലല്ലോ   അവരുമായി  ചങ്ങാത്തം കൂടാൻ  ഹൃദയത്തോട്  ചേർക്കാമവർക്കെല്ലാം   ഭാഷയുമറിയാമല്ലോ  പ്രണയത്തിന്റെ   അവർ  ഹൃദയത്തെ  നീലക്കടലിൻ  ആഴമായി കരുതുന്നുവല്ലോ   യാത്രകൾ  നടത്തുന്ന...