Posts

Showing posts from December, 2021

മിഴിയിലും മൊഴിയിലും (ഗസൽ )

 മിഴിയിലും മൊഴിയിലും (ഗസൽ ) ആരുപറഞ്ഞു ഇതാരു  പറഞ്ഞു  പ്രണയത്തിനു നാവില്ലെന്നു  അത് മിഴികളിൽ നിന്നും  മൊഴികളായ് ഉതിരുന്നുവല്ലോ  കേൾക്കുവാനായില്ലെങ്കിൽ  ഉള്ളകമാകെ നോവുമല്ലോ  ഉൾക്കൊള്ളാനായില്ലെങ്കിലോ  കാതോർത്ത് ഇരിക്കുമ്പോൾ  അറിയില്ല ആത്മവിന്റെ  ആഴങ്ങളിൽ ഉണരും ജ്വാല  അണയാതെ നിഴലിക്കുന്നുവല്ലോ  കണ്ണുകളിലും ഹൃദയത്തിലും  ജീവിതമെന്ന വഞ്ചിയിൽ  കരകാണാതെ തുഴയുമ്പോൾ  വിരഹത്താൽ പാടുവാനല്ലാതെ  മറ്റെന്തു ചെയ്യാനാവും പ്രിയതേ   ജീ ആർ കവിയൂർ  30 12 2021 

കാമനകൾ (ഗസൽ)

കാമനകൾ (ഗസൽ) കത്തിയെരിയും തിരി നാളത്തിൻ  മുന്നിലായ് എരിഞ്ഞടങ്ങും നിശാശലഭങ്ങളെ നിങ്ങൾ  തിളക്കമാർന്നവക്കു പിന്നാലെ.! ഇല്ലാതാകുകയോ എന്തേ  ജീവിത വ്യാമോഹങ്ങൾ വെറും  നൈമിഷിക മാർന്ന മായയല്ലോ  നിറങ്ങൾക്കില്ല നിമിഷങ്ങളുടെ ദൈർഘ്യം  കാണുമ്പോൾ എല്ലാം സുന്ദരം  കാഴ്ചകൾ വെറും ജടിലങ്ങളല്ലോ   കാമനകൾ പിൻ നിലാവുപോലെ  കത്തിയെരിയും തിരിനാളങ്ങളല്ലോ  ജീ ആർ കവിയൂർ  06 12 2021