മിഴിയിലും മൊഴിയിലും (ഗസൽ )

 മിഴിയിലും മൊഴിയിലും (ഗസൽ )


ആരുപറഞ്ഞു ഇതാരു  പറഞ്ഞു 

പ്രണയത്തിനു നാവില്ലെന്നു 

അത് മിഴികളിൽ നിന്നും 

മൊഴികളായ് ഉതിരുന്നുവല്ലോ 


കേൾക്കുവാനായില്ലെങ്കിൽ 

ഉള്ളകമാകെ നോവുമല്ലോ 

ഉൾക്കൊള്ളാനായില്ലെങ്കിലോ 

കാതോർത്ത് ഇരിക്കുമ്പോൾ 


അറിയില്ല ആത്മവിന്റെ 

ആഴങ്ങളിൽ ഉണരും ജ്വാല 

അണയാതെ നിഴലിക്കുന്നുവല്ലോ 

കണ്ണുകളിലും ഹൃദയത്തിലും 


ജീവിതമെന്ന വഞ്ചിയിൽ 

കരകാണാതെ തുഴയുമ്പോൾ 

വിരഹത്താൽ പാടുവാനല്ലാതെ 

മറ്റെന്തു ചെയ്യാനാവും പ്രിയതേ  


ജീ ആർ കവിയൂർ 

30 12 2021 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)