Posts

Showing posts from December, 2024

പ്രണയ സന്ദേശം (ഗസൽ)

പ്രണയ സന്ദേശം (ഗസൽ) എൻ്റെ പ്രണയത്തെ ഒരു വെറും വാക്കായ് കരുതരുത് അത് രാഗമാണ്, അനുരാഗമാണ് ഹൃദയത്തിൽ ചമച്ച താജ് മഹൽ ആണ്. മൗനത്തിൽ സംസാരിക്കുന്ന അത്തരം ഒരു സന്ദേശമാണ്. അത് കണ്ണീരും, അതേ ഭംഗിയും എല്ലാ വേദനയ്ക്കും ഉത്തരം തരുന്നു. എൻ്റെ തുടിപ്പുകളിൽ ഉറങ്ങുന്ന പ്രകൃതിയുടെ മണം. അത് ഒരു പേരല്ല, അത് ദൈവത്തിന്റെ സമീപ്യമാണ്. കവി ജി ആർ എഴുതുന്നു പ്രണയമാണ് എൻ്റെ വിശ്വാസം. അത് അഗ്നിയും, അത് രാത്രിയും ജീവിതത്തിന്റെ സ്വപ്നവുമാണ്. ജീ ആർ കവിയൂർ 26 12 2024

ഓർമ്മകളുടെ ഗസൽ

ഓർമ്മകളുടെ ഗസൽ നിലാവ് പെയ്യും രാവിലായ് ചഷകങ്ങൾ കൂട്ടിമുട്ടുന്ന നേരത്ത്, ഓർമ്മകളെന്തോ മൃദുലമായ് മിഴികളിൽ നനവ് തീർക്കും. കാറ്റിൻ മധുരം ചേർന്നില്ലേയോ? നിന്റെ വാക്കുകൾ പിന്നെയും കേൾക്കുവാൻ ആഴങ്ങളിലെ നോവുകൾ എഴുതുന്ന മിഴികളെയിന്നും കാത്തിരിക്കുന്നു. പ്രണയത്തിന്റെ തിരശീലക്കു പിന്നിൽ മറഞ്ഞൂ, എന്നാലും മൗനം വീട്ട് ഉണരുന്നില്ല. നിൻ ഓർമ്മകൾക്ക് വല്ലാത്തൊരു ഗസൽപൂവിന്റെ ഗന്ധം പരന്നു. ജീ ആർ കവിയൂർ 14 12 2024

വിരഹത്തിന്റെ ആഴങ്ങൾ ( ഗസൽ )

വിരഹത്തിന്റെ ആഴങ്ങൾ ( ഗസൽ ) ഹൃദയത്തിലെ കണ്ണാടിയിൽ മറച്ചു വച്ചു നിൻ രൂപത്തെ, എങ്ങനെ ഞാൻ വാക്കുകളാൽ വർണ്ണിക്കും നിന്നെ അറിയില്ലല്ലോ? ഓരോ ഗസലിലും നിന്നെ തേടിയിരുന്നു ഈ ഏകാന്തതയുടെ അപാരതയിൽ, എൻ മനസ്സിൻ്റെ വേദന എങ്ങിനെ ആരോട് പറയുമറിയില്ല? നിന്റെ നിശബ്ദതയെ മനസ്സിലാക്കാൻ ഈയൊരു ജീവിതം മുഴുവൻ ചെലവഴിച്ചു, നിൻ്റെ മിഴികൾ എന്തോ മൊഴിയുവാൻ ഒരുങ്ങുന്നപോലെ, പറയാനാവാതെ എൻ്റെ ഹൃദയം തുടികൊട്ടും. ഞാനെഴുതും ഓരോ വരികളിലും നിന്റെ സാന്നിധ്യം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു, നിന്റെ അഭാവം എന്നെ എല്ലായ്പ്പോഴും അപൂർണ്ണമാക്കികൊണ്ടിരുന്നു. നിലാവിൻ്റെ ചാരുതയിൽ നിന്റെ ഓർമ്മകൾ വീണ്ടും വരും, ഹൃദയം കൊണ്ട് മറക്കാൻ ശ്രമിച്ചിട്ടും എല്ലാ ശ്രമത്തിലും പരാജയപ്പെട്ടു. ഇപ്പോൾ ഏകാന്തതയുടെ സ്ഥിതി എന്റെ കൂട്ടുകാരനായി മാറി, എങ്കിൽ ജെ.ആർ. എഴുതുന്നു ഹൃദയത്തിൻ പൊട്ടിയ ഓർമ്മകൾ മാത്രം. ജീ ആർ കവിയൂർ 11 12 2024 

"നിന്റെ മൗനത്തിന്റെ കാരണം" ( ഗസൽ )

"നിന്റെ മൗനത്തിന്റെ കാരണം" ( ഗസൽ ) നീ വരില്ല എന്നറിഞ്ഞു ആരുമറിയാതെ മനം തേങ്ങി നിൻ ഓർമ്മകൾ മാത്രമെനിക്ക് ഏറെ സാന്ത്വനം പകർന്നു നിന്റെ ഓരോ വാക്കും എന്റെ മനസ്സിൽ സന്തോഷം പകരുന്നു. എന്നാൽ ഞാനിന്നും ചിന്തിക്കുന്നു, ഇനി നീ എന്നെ വിളിച്ചേക്കുമോ? നിന്നെ കൂടാതുള്ള ഈ രാത്രി, പൂർണ്ണമായൊരു സ്വപ്നം പോലെ. ഓരോ രാവും, പുതിയ ചോദ്യം എന്നെ തേടി വരുന്നു. വിരഹത്തിന്റെ ഈ നോവിൽ, ഹൃദയം നുറുങ്ങും പോലെ . നിന്നെ കൂടാതുള്ള ഈ ജീവിതം, ജി.ആറിനു താങ്ങുവാനാവില്ലല്ലോ. ജീ ആർ കവിയൂർ 08 12 2024 

ശിക്ഷയാണ് ഓർമ്മകൾ (ഗസൽ)

ശിക്ഷയാണ് ഓർമ്മകൾ (ഗസൽ) നിന്റെ കണ്ണുകളിൽ നിശബ്ദതയുടെ വാസം, എന്റെ ഹൃദയത്തിൽ ഓർമ്മകളായ് പ്രകാശിക്കുന്നു. പറയാനാവാതെ മനസ്സിൽ ഒതുക്കിയതെന്തോ, നിന്റെ മൌനം അത് നിറഞ്ഞു പുതുമയായ്. നീ ഇല്ലാതെ ഓരോ നിമിഷവും ശൂന്യമായ്, മഞ്ഞു നിറഞ്ഞ രാത്രിപോലെ, ചൂടില്ലാത്തൊരു സുഖം. നിന്റെ ഓർമ്മകളിൽ ജീവിക്കുന്നു ഞാൻ, ഈ തണുപ്പും ഇപ്പോൾ ഒരു പുതിയ ജീവിതം. ഹൃദയത്തിൽ പതിഞ്ഞ നിന്റെ സ്നേഹരേഖകൾ, നീ ഇല്ലാതെ ഓരോ വഴികളും അന്യമായ്. ഈ മൌനത്തിൽ നിന്റെ സ്വാധീനമാത്രമേ ഉള്ളൂ, നീ ഇല്ലെങ്കിലും നിന്റെ സുഗന്ധം എവിടെയും. ഗാലിബിനെ പോലെ, ജി.ആരും അനുഭവിച്ചിട്ടുണ്ട്, പ്രണയത്തിന്റെ ദുഃഖങ്ങൾ ശിക്ഷയായ് ജീവിക്കുന്നു. ജീ ആർ കവിയൂർ 07 12 2024

ഉറക്കമില്ലാതെ (ഗസൽ )

ഉറക്കമില്ലാതെ (ഗസൽ )  നിന്റെ ഓർമ്മകൾ പെയ്‌തൊഴിയാത്ത മനസ്സിൻ മാനത്തിൽ നിന്നുമക്ഷര മലരുകൾ കൊഴിയുന്നു സുഗന്ധമായ് നിത്യം വിരൽത്തുമ്പിൽ മുത്ത് മണിയായ് നിനക്കായ് നിൻ സാന്നിധ്യത്തിൽ തിളങ്ങിയ ഉള്ളിൻ്റെ ഉള്ളിലെ പ്രതിബിംബം ശാന്തമായ് പുതിയ പാട്ടിൻ വഴികൾ തേടുന്നു  മധുര നോവിൻ പ്രണയ ഗീതങ്ങൾ മിഴികളിൽ മൊഴികൾ ഒരുക്കും  പറയാത്ത സ്നേഹത്തിൻ കുളിരിൽ പൈദാഹങ്ങളൊക്കെ മറന്നു  ഉറക്കമില്ലാതെ ഞാനെന്ന ജീ ആറിനെ തന്നെ മറന്നു  ജീ ആർ കവിയൂർ 06 12 2024

ജി.ആർ.-ന്റെ പ്രണയം നിനക്കായി. (ഗസൽ)

ജി.ആർ.-ന്റെ പ്രണയം നിനക്കായി. (ഗസൽ) ഇരുളിൽ ഒരു വെളിച്ചമായ് എന്റെ ജീവിതത്തിൽ നീ വന്നു, ആകാശത്തിൻ കീഴിൽ നിഴലായ്, പ്രതിസന്ധികളിലെ യാത്രയിൽ ചേർന്ന്. സ്‌മൃതികളിൽ മാധുര്യം നിറഞ്ഞു, മനസ്സിലെ ശൂന്യത അകന്നു, പൂവിൻ മുഖവുമായ് നീ എത്തി, ഗന്ധങ്ങൾ നിറഞ്ഞു ദിശകളിലെല്ലാം. മധുരം കിനിയും സ്പർശത്തിൻ നൈർമല്യം, കണ്ണീരിൻ വേനൽ ശമിപ്പിച്ചു, സാന്നിധ്യത്തിൻ പ്രകാശത്താൽ, മനസ്സിൽ നിറഞ്ഞു നിന്നൊരു ശാന്തത. കണ്ണുകളിൽ തോന്നിയ സ്‌നേഹതിളക്കം, സ്വപ്നമോ പ്രാർത്ഥനയോ പോലെ, അകലങ്ങളിലേക്ക് നീങ്ങുമ്പോൾ അലിഞ്ഞുപോയി, ഓർമ്മകളിൽ വീണ്ടും ജീവിക്കുന്നു ഞാൻ. ഓരോ നിമിഷവും നിന്നിലൂടെ പൂർത്തിയാക്കും, ഓരോ ശ്വാസവും നിൻ്റെ പേരിനാൽ നിറഞ്ഞു, ഞാനോ നിന്നെ മാത്രം വീണ്ടെടുക്കാൻ തിരയുന്നു എൻ ജീവിതം, ജി.ആർ.-ന്റെ പ്രണയം നിനക്കായി. ജീ ആർ കവിയൂർ 06 12 2024

ഗസൽ: ഒരു സംഗീതാനുഭവം

ഗസൽ: ഒരു സംഗീതാനുഭവം ഗസലുകൾ നൽകുന്ന ആനന്ദ അനുഭൂതി ഗായകൻ്റെയും കവിയുടെയും സാന്ദ്ര പ്രയത്നം, ഗമകങ്ങളായി അസ്വാദ മനസുകളിൽ പൂനിലാവ് പെയ്യിക്കുന്ന കുളിർമഴയല്ലോ. വരികളിൽ മിഴിവിനേകും ഓർമകളുടെ മണം സരസതയിൽ മുങ്ങി ഹൃദയത്തിൽ തൂവലുകൾ. പറഞ്ഞതെന്നപോലെ ഓരോ നിമിഷവും ഒരു ഗന്ധർവഗാനമായി വാനത്ത് പടർന്നുയരും. ഈ സംഗീതത്തിന്റെ ആഴങ്ങളിലേക്ക് ചുവടുവെച്ച് ആനന്ദം വിടർന്നൊഴുകും പോലെ ഗസൽ. ശ്രുതി, ലയത്തിന്റെ കൂട്ടായ്മയിൽ വിസ്മയം സൗന്ദര്യം മാത്രം പകരുന്ന സംഗീതവിഭൂഷണം. ജീ ആർ കവിയൂർ 04 12 2024 

वक्त गुज़रे तेरी याद में എന്ന എൻ്റെ ഗസലിൻ്റെ പരിഭാഷ നിന്റെ ഓർമ്മകളിൽ

वक्त गुज़रे तेरी याद में എന്ന എൻ്റെ ഗസലിൻ്റെ പരിഭാഷ  നിന്റെ ഓർമ്മകളിൽ കാതങ്ങൾ താണ്ടുന്നു നിൻ ഓർമ്മകളിൽ, ഹൃദയം മിടിക്കുന്നു ഒരു രാഗത്തിൽ। ഒരു നിമിഷം മറന്നു നിന്നു  നിൻ്റെ നോട്ടത്തിൻ്റെ അനുഭൂതിയാൽ എല്ലാ കാലങ്ങളും ചെറുതായി തോന്നുന്നു, നിന്റെ നാമത്തിന്റെ മൃദുസ്വരങ്ങളിൽ। പൂക്കളുടെയും ഗന്ധം ചോദിക്കുന്നു, എങ്ങിനെ നീ എന്നെ ആകർഷിക്കുന്നത് ഏതു സന്ധ്യയും നിന്നെ കാത്തിരിക്കുന്നു, നിലാവും നിന്റെ വികാരങ്ങൾ പറക്കുന്നു. യുഗങ്ങളോളം യാത്ര തുടരുന്നു, നിമിഷങ്ങളുടെ പ്രണയവായ്പിൽ. ഇനി എല്ലാം സഹിച്ച് ജീവിക്കാം ഞാൻ, എല്ലാ രഹസ്യങ്ങളിലും നിന്നെ ചേർത്തുകൊണ്ട്. ജീ ആർ എഴുതുന്ന ഈ ഗസൽ , പ്രണയം നിറയുന്നു ഓരോ പദങ്ങളിലും! ജി.ആർ കവിയൂർ 03 12 202

"നഷ്ടത്തിൻ സ്മൃതിപഥങ്ങളിൽ" (ഗസൽ)

"നഷ്ടത്തിൻ സ്മൃതിപഥങ്ങളിൽ" (ഗസൽ) നിറ മിഴി കോണിലായ് നിന്നെ കാണാനങ്ങു നീറും മനസ്സുമായി കാത്തിരുന്നു നിഴലുകൾ നിലാവിൽ നീങ്ങുമ്പോൾ നീയെന്നു കരുതി എത്തി നോക്കി എൻ്റെ ഹൃദയം മെല്ല മിടിച്ചു പോയ് മറന്നയകന്ന ഓർമ്മകളിൽ ഉടഞ്ഞു കിടക്കും കൽപ്പടവുകൾ  അറിയാതെ ആരാമാകുന്നു പല നിമിഷങ്ങളുടെ, വിചാരങ്ങളുടെ തിരയിലായ്  നിന്റെ നിസ്സഹായമായ ചിരി കാണുമ്പോൾ ഞാനിതുവരെ നിനച്ചിരിക്കുന്ന സന്തോഷങ്ങളില്ലാതെ വിരഹപൂർണമായ സായാഹ്നങ്ങൾ പുതിയ വെളിച്ചത്തിലായ് കയറിവരുമോ നമ്മുടെ പ്രണയം ജി.ആർ കവിയൂർ 02 12 2024

तेरा दर्द, मेरी ज़ुबां എന്ന എൻ്റെ ഗസലിൻ്റെ പരിഭാഷ നിന്നിന്റെ ദു:ഖം, എന്റെ ഭാഷ

तेरा दर्द, मेरी ज़ुबां എന്ന എൻ്റെ ഗസലിൻ്റെ  പരിഭാഷ   നിന്നിന്റെ ദു:ഖം, എന്റെ ഭാഷ നിനക്കായി ഞാൻ, ഏറെ വഴി കണ്ണുകളായി കാത്തിരുന്നു, ഹൃദയത്തിന്റെ പാതകളിൽ, സ്നേഹത്തിന്റെ സ്വപ്നങ്ങൾ ഒരുക്കി. നിന്റെ പുഞ്ചിരിയുടെ മാധുര്യമായ് ഞാൻ, എന്റെ ഹൃദയത്തിന് സ്വാന്തനം നൽകി, നിന്റെ സ്നേഹത്തെ അറിയാൻ ഏറെ കാത്തിരുന്നു, ഓരോ നിമിഷത്തിലും നിന്നെ മനസ്സിലാക്കാൻ മോഹമേറി. നിന്നെ കൂടാതെ ജീവിക്കുക ഏറെ ശ്രമകരം, നിന്റെ സ്വപ്നം സത്യമായി മാറുന്നു, പ്രണയം നിന്നിൽ മാത്രമാണ്, നിന്റെ ദു:ഖം ഞാൻ അനുഭവിക്കുന്നു, ജി.ആർ നിന്റെ ഓർമ്മകളിൽ ഞാൻ ജീവിക്കുന്നു, നിന്റെ കൂടാതെ ഈ ലോകം ശൂന്യമായിരിക്കുന്നു. ജി.ആർ കവിയൂർ 02 12 2024

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ (ഗസൽ)

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ (ഗസൽ) മഞ്ഞിൻ കണങ്ങൾ മെല്ലെ അനുവാദമില്ലാതെ ജാലകത്തിലൂടെ ഓർമ്മയായ് കടന്നുവന്നു, പ്രണയിനിയെ പോലെ. ഇല കൊഴിയും മനസ്സിൻ ഇടനാഴിയിൽ മർമ്മരങ്ങൾ, വിരഹവേദന വിരൽ തുമ്പലായി അക്ഷര കൂട്ടായ്, തോഴിയെ പോലെ. വന്നു നീ ഒരു പ്രണയരാഗമായ് താളലയം ചേർത്തു, ഹൃദയ വിപഞ്ചിയിലൊരു സംഗീതമായ്, ഗസലായ്. പ്രണയം തണലായി വീണു, മനസ്സിൻ മുറിവുകളിൽ, പുതിയൊരു സ്വപ്നമാം വസന്തത്തിനെ പോലെ. ജീ ആർ കവിയൂർ 02 12 2024  .