പ്രണയ സന്ദേശം (ഗസൽ)

പ്രണയ സന്ദേശം (ഗസൽ)

എൻ്റെ പ്രണയത്തെ
ഒരു വെറും വാക്കായ് കരുതരുത്
അത് രാഗമാണ്, അനുരാഗമാണ്
ഹൃദയത്തിൽ ചമച്ച താജ് മഹൽ ആണ്.

മൗനത്തിൽ സംസാരിക്കുന്ന
അത്തരം ഒരു സന്ദേശമാണ്.
അത് കണ്ണീരും, അതേ ഭംഗിയും
എല്ലാ വേദനയ്ക്കും ഉത്തരം തരുന്നു.

എൻ്റെ തുടിപ്പുകളിൽ ഉറങ്ങുന്ന
പ്രകൃതിയുടെ മണം.
അത് ഒരു പേരല്ല, അത്
ദൈവത്തിന്റെ സമീപ്യമാണ്.

കവി ജി ആർ എഴുതുന്നു
പ്രണയമാണ് എൻ്റെ വിശ്വാസം.
അത് അഗ്നിയും, അത് രാത്രിയും
ജീവിതത്തിന്റെ സ്വപ്നവുമാണ്.

ജീ ആർ കവിയൂർ
26 12 2024

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)