Posts

Showing posts from September, 2023

നിനക്കായി മാത്രമായ് (ഗസൽ )

നിനക്കായി മാത്രമായ് (ഗസൽ ) ഇനിയൊരു ജന്മമുണ്ടെങ്കിൽ  ഈറനണിയാത്ത കണ്ണുമായ് കദനത്തിനു വഴി നൽകാതെ   കാത്തിരിക്കാം നിന്നെ മാത്രമായ്  ഹൃദയത്തിൻ ഉള്ളിലായ് ഒരു വേദിയൊരുക്കാം നിനക്കായി മാത്രമായ് നിനക്കായ് മാത്രമായ് എൻ വിരൽ തുമ്പിൽ വിരിയും അക്ഷര പൂക്കളാൽ ഒരുക്കാം വരികളായിരം പാടാം ഗസലിൽ ഇശലുകൾ  നിനക്കായി മാത്രമായ് നിനക്കായ് മാത്രമായ് ജീ ആർ കവിയൂർ 19 09 2023

മറഞ്ഞു

രാവോ പകലോയില്ലാതെ ദിനങ്ങൾ മാസങ്ങൾ വർഷങ്ങളായി  ഋതുക്കൾ കടന്നുപോയത് അറിഞ്ഞില്ല  അലഞ്ഞു ഒരു നോക്കുക കാണാൻ  ആ ആ ആ....... നക്ഷത്രങ്ങൾക്കുപോലും തെല്ലും  അറിയില്ല എവിടെ രാവ്  ഒടുങ്ങിയതെന്ന്  കണ്ടില്ല കാണാൻ ആഗ്രഹമെറി വന്നുകൊണ്ടിരുന്നു  നദികൾ കടലിൽ ചേരുന്നു  കാറ്റുമേഘങ്ങളെ കൊണ്ടുപോയി  കണ്ണുനീർ മഴ പെയ്തൊഴിഞ്ഞു  അറിയില്ല എവിടെപ്പോയി നീ മറഞ്ഞു   ജീ ആർ കവിയൂർ  19 09 2021

इतना टूटा हूँ कि छूने से बिखर जाऊंगाമോയിൻ നജറിൻ്റെ ഗസൽ പരിഭാഷ

इतना टूटा हूँ कि छूने से बिखर जाऊंगा മോയിൻ നജറിൻ്റെ ഗസൽ പരിഭാഷ  ഇനി നീ  തൊട്ടാൽ  ഞാൻ തളർന്നു വീഴും എനിക്കുവേണ്ടി പ്രാർത്ഥിച്ചാൽ  ഞാൻ മരിക്കും,  എന്റെ വിലാസം ചോദിച്ച്  സമയം കളയരുത്,  ഞാൻ ഒരു നാടോടിയാണ്,  ഞാൻ എവിടെയാണെന്ന്  എനിക്കറിയില്ല  പോകും ദിശകൾ തിരയുകയാണ്,  ഞാനൊരു അഗ്നിജ്വാലയല്ല,  ഒരു വിളക്കാണ്,  എന്റെ ജീവിത വഴികളിൽ പോയാൽ ആരാണ്  എന്നെ തിരിച്ചറിയുക? ഞാൻ നിങ്ങളുടെ വഞ്ചിയിലെ യാത്രക്കാരനാണ്,  നിങ്ങൾ എവിടെ പറഞ്ഞാലും  ഞാൻ ഇറങ്ങും.  പാത്രങ്ങളിൽ ഞാൻ നിറയെ ഓർമ്മകളായി നിലനിൽക്കും. ഞാൻ ഒരു സുഗന്ധമാണ്,  അന്തരീക്ഷത്തിൽ ചിതറിക്കിടക്കും. രചന : മോയിൻ നജർ പരിഭാഷ ശ്രമം : ജീ ആർ കവിയൂർ 12 09 2023

മറന്നുവല്ലോ (ഗസൽ)

മറന്നുവല്ലോ (ഗസൽ) മിഴി നീരു പെയ്തൊഴിഞ്ഞ മനസ്സിൻ്റെ മാനം തെളിഞ്ഞു  മൊഴികളിൽ മധുരാക്ഷരങ്ങൾ കനവിൻ്റെ മൗന രാഗമായ് നിലാവിൻ്റെ നിഴലേറ്റ് നിദ്രാവിഹീന യാമങ്ങളിൽ നിൻ മന്ദഹാസം ചാരുതയും  ചന്ദന ശ്വേത ഗന്ധത്താലും അനുരാഗ വിവശനായ് വിരഹ ഗാനം പാടുമ്പോൾ ഞാനെല്ലാം മറന്നു പോയി എന്നെ തന്നെ മറന്നുവല്ലോ ജീ ആർ കവിയൂർ 04 09 2023