ഓർമ്മകളുടെ ഗസൽ

ഓർമ്മകളുടെ ഗസൽ

നിലാവ് പെയ്യും രാവിലായ്
ചഷകങ്ങൾ കൂട്ടിമുട്ടുന്ന നേരത്ത്,
ഓർമ്മകളെന്തോ മൃദുലമായ്
മിഴികളിൽ നനവ് തീർക്കും.

കാറ്റിൻ മധുരം ചേർന്നില്ലേയോ?
നിന്റെ വാക്കുകൾ പിന്നെയും കേൾക്കുവാൻ
ആഴങ്ങളിലെ നോവുകൾ എഴുതുന്ന
മിഴികളെയിന്നും കാത്തിരിക്കുന്നു.

പ്രണയത്തിന്റെ തിരശീലക്കു പിന്നിൽ മറഞ്ഞൂ,
എന്നാലും മൗനം വീട്ട് ഉണരുന്നില്ല.
നിൻ ഓർമ്മകൾക്ക് വല്ലാത്തൊരു
ഗസൽപൂവിന്റെ ഗന്ധം പരന്നു.

ജീ ആർ കവിയൂർ
14 12 2024

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)