रात घटायें जादू खुशबू,...മുഹമ്മദ് റഷീദിന്റെ ഗസൽ പരിഭാഷ

रात घटायें जादू खुशबू,...
മുഹമ്മദ് റഷീദിന്റെ ഗസൽ പരിഭാഷ

രാവകന്നു മാസ്മരിക ഗന്ധവുമായി
ആരുടെ മൊഴികളാണിത്
ഞാൻ തിരയുകയായിരുന്നു
ആ പേരിൻ മുഖത്തിനായി
എൻ ഹൃദയത്തിൻ പിന്നാംപുറത്തായി

ഒരുവേള നീ അതു കണ്ടിരിക്കാം എന്നാൽ
ഞാനിപ്പോളത് ഓർക്കുന്നുമില്ലല്ലോ
ഞാൻ അത്ഭുതപെടുന്നു ആരെയാണോ
പഴിക്കുകയീ വേദനകൊണ്ടുടഞ്ഞഹൃദയവുമായി

നാം അതു വിറ്റു ചന്തയിലായ്‌ എന്നാൽ ഇതെന്തു ചെയ്യും
വിലയത് നീ നൽകിയത് അത്രയും വിലയാണോ നീ നൽകുവാനിരുന്നത്
 എത്രയാണോ മതിലുകൾ നമ്മളുടെ ഇടയിലായി
എൻ കണ്ണുകൾ കേൾക്കുന്നു നിൻ കണ്ണിലെ സന്ദേശങ്ങൾ
നമ്മൾ അജ്ഞരാണെങ്കിലും എത്രയോ സ്വപ്നങ്ങൾ നമ്മളെ ശിക്ഷിച്ചു പോന്നിതു

സമയമെന്ത് നൽകി നമുക്കായി
 സമയം സ്വയമതിൻ മാർഗ്ഗം തേടി ജോലി തുടരുമല്ലോ
നീറൂം ഓർമ്മകളാൽ സായന്തനം വന്നുയെന്നകാണുന്നു
നിരന്തരം ഹൃദയ ഭിത്തികളിൽ ഞാൻ നിൻ പേരു എഴുതി

രചന മുഹമ്മദ് റഷീദ് 
പരിഭാഷ ജീ ആർ കവിയൂർ
27 04 2022






    

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)