ഓർമ്മ വർഷം

ഓർമ്മ വർഷം (ഗസൽ)

സായന്തനത്തിൻ 
പെയ്തൊഴിഞ്ഞ മഴയ്ക്ക് 
മേഘമല്ലാറിൻ  ശ്രുതിമധുരം 

നിന്നോർമ്മ നൽകുന്ന 
സ്വരരാഗ വർണ്ണത്തിൻ
രാഗഭാവം 
മനസ്സിന്റെ ഉള്ളിലൊരു
തനിയാവർത്തനത്തിനൻ
 താളലയം 

സായന്തനത്തിൻ 
പെയ്തൊഴിഞ്ഞ മഴയ്ക്ക് 
മേഘമല്ലാറിൻ  ശ്രുതിമധുരം 

നിൻ സാമീപ്യത്തിൻ
ലഹരിയെ കുറിച്ച് 
എത്ര എഴുതി പാടിയാലും
തീരാത്ത മധുര നോവ്
 തീരാത്ത മധുര നോവ് 

സായന്തനത്തിൻ 
പെയ്തൊഴിഞ്ഞ മഴയ്ക്ക് 
മേഘമല്ലാറിൻ  ശ്രുതിമധുരം 

ജീ ആർ കവിയൂർ
08 11 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)