എന്തേ നീ വന്നില്ല

എന്തേ നീ വന്നില്ല

ഉത്രാടവും പോയിമറഞ്ഞു  
തിരുവോണത്തിൻ 
പുലരിയും വന്നണഞ്ഞു 
എന്തേ നീ മാത്രം വന്നീല

കണ്ണിരണിഞ്ഞു വാനം 
കണ്ണീർ പുഴ ഒഴുകി മെല്ലെ 
മുറ്റത്തെ പൂക്കളമെല്ലാം നിറഞ്ഞു 
തൊടിയിലെ ഊഞ്ഞാലാടി ഒറ്റയ്ക്ക് 

ഉച്ചയ്ക്ക് ഒരുക്കിവെച്ചു നിനക്കായി 
മച്ചിലെ പല്ലിയും ചിലച്ചു 
അകലെ മാന്തോപ്പിൽ നിന്നും 
വിരഹം ഉണർന്നു പാടി 
എന്തേ നീ മാത്രം വന്നിലാ

ഉത്രാടവും പോയിമറഞ്ഞു  
തിരുവോണത്തിൻ 
പുലരിയും വന്നണഞ്ഞു 
എന്തേ നീ മാത്രം വന്നീല

ജീ ആർ കവിയൂർ
07 09 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)