ഗസൽ: ഈ ജീവിതം ഒരു യാത്രപോലെയാണ് ( സ്വന്തം ഹിന്ദി ഗസലിൻ്റെ പരിഭാഷ)

ഗസൽ: ഈ ജീവിതം ഒരു യാത്രപോലെയാണ്

ഈ ജീവിതം ഒരു യാത്രപോലെയാണ്, വഴികൾ കാണുമോ?
വേരുകൾ പോയ ഇടങ്ങളിൽ, തളിരുകൾ വിരിയുമോ?

രാജമന്ദിരം തരിശായി മാറും, സൂര്യന്റെ വെളിച്ചം മങ്ങുമോ?
ചെറുകുടിലിൽ സ്നേഹത്തിൻ്റെ നിറവിൽ, ബന്ധങ്ങൾ മറക്കുമോ?

മണ്ണിന്റെ ഗന്ധം മനസ്സിലാകെ, അനുഭൂതി നൽകുമോ?
നമുക്ക് നഷ്ടമായ ഓർമ്മകൾ, വീണ്ടും തിരികെവരുമോ?

ചിരിക്കും ചിലർ, കരയും ചിലർ, ഈ കളിയൊന്നു വിചിത്രമോ?
സുഖവും ദുഃഖവും ഒരേപോലേ, അതറിയുമോ?

ഈ ഭൂമിയിൽ ജനിച്ചത്, ഒരു ദൈവനിശ്ചയമോ?
എത്രനാൾ കഴിഞ്ഞാലും, വീണ്ടും ജനിക്കുമോ?

"ജി ആറിൻ്റെ ചിന്തകളിൽ, ഈ ലോകം ഒരു ഉത്സവമേളം,
സത്യത്തിന്റെ വഴി വിട്ടുപോയാൽ, പ്രകാശം കിട്ടുമോ?"

ജീ ആർ കവിയൂർ
30  03 2025

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)