എന്തു പോലെ അറിയണം

എന്തു പോലെ അറിയണം



പുഴ തൻ പുളിനം പോലെ 
മാരി വില്ലിൻ നിറം പോലെ
കാറ്റിലാടും മുളം തണ്ടു പോലെ
പാർവണ തിങ്കളിൻ ചിരിപോലെ
മലരിടും സുമം പോലെ
കുയിലിൻ കൂജനം പോലെ
കരളിൽ നീ ഉണ്ടാവണം പ്രിയതേ
പാട്ടിന്റെ പല്ലവി പോലെ
ആടും മയിൽ പീലിയുടെ വർണ്ണം പോലെ
കുളിരല വന്നു മണം പകരും പോലെ
പൂവിൽ ചുടു ചുംബനം
നൽകും വണ്ടു പോലെ
പറയു പ്രിയതേ നിന്നെ 
ഇനി എന്തു പോലെ
അറിയണം സഖിയെ

ജീ ആർ കവിയൂർ
29.08.2021

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)