ഞാനല്ലാതെ ആകുന്നു (ഗസൽ)

ഞാനല്ലാതെ ആകുന്നു (ഗസൽ)

നിളയൊഴുകുമീ പുളിനങ്ങളിൽ 
തുളസീദളം ചൂടിയ നിൻ 
അളകങ്ങളിന്നുമെൻ 
ഓർമ്മകളിൽ ഇളകിയാടുന്നു 

കൊലുസിൻ മൊഴികളാൽ 
തീർക്കുമാ താളവും 
ലോലാക്കിൻ നൃത്തവും 
നിൻ മിഴിയഴകും 

മറക്കാനാവാത്ത ചിത്രങ്ങളായ്
മനസ്സിൽ വിരിഞ്ഞ വരികളും 
മദിക്കും നേരത്ത് എന്നെ 
ഞാനല്ലാതെ ആക്കുന്നുവല്ലോ പ്രിയതേ

ജീ ആർ കവിയൂർ 
01 02 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)