मैं शिव का हूँ शिव मेरे हैंमैं और क्या मांगूं शंकर सेരചന രവിരാജ്സ്വതന്ത പരിഭാഷ ജീ ആർ കവിയൂർ



मैं शिव का हूँ शिव मेरे हैं
मैं और क्या मांगूं शंकर से
രചന രവിരാജ്
സ്വതന്ത പരിഭാഷ ജീ ആർ കവിയൂർ


ഞാൻ ശിവൻ്റെയും ശിവനെൻ്റെയുമല്ലോ
ഞാനെന്തു വെറെ ചോദിക്കും ശങ്കരനോട് 
ശിവനെൻ്റെയും ശിവൻ്റെയുമല്ലോ ഞാൻ
ഞാനെന്തു ചോദിക്കും ശങ്കരനോട് 

ഞാൻ ശിവൻ്റെയും ശിവനെൻ്റെയുമല്ലോ
ഞാനെന്തു വെറെ ചോദിക്കും ശങ്കരനോട് 
ശിവനെൻ്റെയും ശിവൻ്റെയുമല്ലോ ഞാൻ
ഞാനെന്തു ചോദിക്കും ശങ്കരനോട് 


ഒരുപാട് പ്രാവിശ്യം ഞാൻ ചുവട് പിഴച്ചു
വിഴ്‌ച്ചകളെല്ലാം താങ്ങി അവിടുന്നെന്നെ
നിലനിൽപ്പ് തന്നെ അവൻ്റെ കൃപകണ്ട് മാത്രം
ഇത്രയൊക്കെ തന്നേനിക്ക് അവനായി

എൻ്റെ സ്നേഹമെല്ലാം അവനായി 
എൻ വിശപ്പും ദാഹവുമറിഞ്ഞ്
എന്നെ നടത്തുന്നതും നയിപ്പതും
എല്ലാം അവനല്ലോ സാക്ഷാൽ മഹാദേവൻ

ശിവനെൻ്റെയും ശിവനെൻ്റെയുമല്ലോ ഞാൻ
ഞാനെന്തു ചോദിക്കും ശങ്കരനോട് 

എന്നുമുതലാണോ ശിവ ഭക്തനായത്
അന്ന് മുതൽ ഹൃദയത്തിൽ നിന്നും അകന്നല്ലോ വെറുപ്പും വിദ്വേഷവുമെല്ലാം
എല്ലാ ജീവജാലങ്ങളോടും കരുണയുണ്ടായി

എല്ലാമുഖങ്ങൾക്കും അവൻ്റെ ഛായ
എല്ലാ ഇരുളും വെളിച്ചവും അവൻ്റെ തന്നെ

ഞാൻ ശിവൻ്റെയും ശിവനെൻ്റെയുമല്ലോ
ഞാനെന്തു വെറെ ചോദിക്കും ശങ്കരനോട് 
ശിവനെൻ്റെയും ശിവൻ്റെയുമല്ലോ ഞാൻ
ഞാനെന്തു ചോദിക്കും ശങ്കരനോട് 


അവൻ തന്നതല്ലോ ജീവൻ
അവനുടെ നാമത്തിനു
കടപ്പെട്ടിരക്കുന്നു എൻ്റെ ജീവൻ
അവൻ നയിപ്പു ഹൃദയത്തിൻ മിടിപ്പ് 

ഓരോ ശ്വാസവും അവൻ്റെ കാവലിൽ
ഓരോ വഴികളും അവൻ നായിപ്പു
ഓരോ രാവും പകലും സുന്ദരമാക്കും
അവനോട് എന്ത് ഞാൻ ചോദിപ്പു

ഞാൻ ശിവൻ്റെയും ശിവൻ എൻ്റെയുമല്ലോ
ഞാനെന്തു വെറെ ചോദിക്കും ശങ്കരനോട്

രഘുനാഥിൻ്റെ ഹൃദയത്തിൽ വസിപ്പു
രവിയും ചന്ദ്രനും എന്നപോലെ ശങ്കരൻ
രാവും പകലും ഇരുളും വെളിച്ചവും അവനല്ലോ
പിന്നെ അവനോട് എന്ത് ഞാൻ ചോദിപ്പു

ഞാൻ ശിവൻ്റെയും ശിവനെൻ്റെയുമല്ലോ
ഞാനെന്തു വെറെ ചോദിക്കും ശങ്കരനോട് 
ശിവനെൻ്റെയും ശിവൻ്റെയുമല്ലോ ഞാൻ
ഞാനെന്തു ചോദിക്കും ശങ്കരനോട് 

ഹിന്ദി രചന
രവിരാജ് 
സ്വതന്ത്ര മലയാള പരിഭാഷ 
ജീ ആർ കവിയൂർ
05 08 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)