അരികിലെത്താൻ (ഗസൽ)

അരികിലെത്താൻ (ഗസൽ)

അറിയാതെ നീയെന്നും 
അകതാരിൽ അണക്കുന്നു 
അരികിലെത്താനായ്
അതിയായി ആഗ്രഹിക്കുന്നു 

അന്നു കണ്ട നിൻ വാലിട്ട് 
എഴുതിയ മിഴിയഴകും 
മാടിയൊതുക്കി മുട്ടോളം 
എത്തി നിൽക്കും കാർകൂന്തലും

(അറിയാതെ നീയെന്നും ...)

മുല്ലപ്പൂ പുഞ്ചിരിയിന്നും  
മായാതെ നിൽക്കുന്നു 
മനസ്സിൻ കോണിലായ്
മത്താപ്പൂത്തിരിയായ് മിന്നുന്നു 

(അറിയാതെ നീയെന്നും ...)

നീയിന്നും നൽകുന്ന
ലഹരിയാലെൻ തൂലികയിൽ
ഭാവനയാൽ തീർക്കുന്ന
പ്രണയാക്ഷര നോവുകൾ

അറിയാതെ നീയെന്നും 
അകതാരിൽ അണക്കുന്നു 
അരികിലെത്താനായ്
അതിയായി ആഗ്രഹിക്കുന്നു 

ജീ ആർ കവിയൂർ
02 08 2022


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)