മൗനമെന്ന കവിത
(“ഒറ്റയാക്കി നിന്ന മൗനം, ഒറ്റപ്പെട്ട് പിറന്നൊരു കവിതയായി...”)
എന്നെയെല്ലാവരും ഭോഷനാണ് എന്നാണ് പറയാറ്
നിനക്കുറിച്ചു എഴുതിയതെല്ലാം കവിതയാണ് എന്നാണ് പറയാറ്
നീയില്ലാത്ത ദിനങ്ങൾക്കൊക്കെ ശൂന്യമാണ് എന്നാണ് പറയാറ്
അവയുടെ നീരസം തന്നെ സന്തോഷമാണ് എന്നാണ് പറയാറ്
നമുക്ക് ഉള്ള ബന്ധം ഹൃദയത്തിൽ പറ്റിയതാണ്
അതൊരു തെറ്റായി ഞാൻ കുടുങ്ങിയതാണ് എന്നാണ് പറയാറ്
പ്രതിധ്വനിയായ് ഞാനൊരോ വൈകുന്നേരം നിന്നെ വിളിക്കുമ്പോൾ
ഈ ശീലത്തെ ഭ്രമമായാണ് എന്നാണ് പറയാറ്
നീ പോയ നിമിഷം ഞാൻ ഒറ്റയായി തളരുമ്പോൾ
ആ നേരം എന്റെ തെറ്റാണ് എന്നാണ് പറയാറ്
"ജി ആർ" ഉച്ചരിക്കാതെ ഉള്ളതെല്ലാം ഹൃദയത്തിൽ മൂടുമ്പോൾ
ഈ മൗനം ഒരു കവിതയാണ് എന്നാണ് പറയാറ്।
ജീ ആർ കവിയൂർ
12 05 2025
ഹിന്ദുസ്ഥാനി ഗസൽ നിയമം അനുസരിച്ച് പരിഭാഷ പെടുത്തിയപ്പോൾ ഭാഷയുടെ പരിമിതിയിൽ ഹിന്ദിയുടെ ഭാഷ ഭംഗി വന്നില്ല എന്ന തോന്നൽ എന്നാല് മലയാളത്തില് അർത്ഥം മ്‌നസിലാക്കാമല്ലോ
लोग कहते हैं" (ग़ज़ल)
लोग मुझे पागल कहते हैं,
यादों पर तेरी शायरी कहते हैं।
तेरे बिना सब सूना लगता,
इस हाल को लोग खुशी कहते हैं।
जिससे जुड़े थे मन के धागे,
उस बिछड़न को लोग सजा कहते हैं।
हर शाम तेरा नाम लिया,
इस आदत को लोग कमी कहते हैं।
जिस पल तू दिल से दूर गया,
उस पल को मेरी ग़लती कहते हैं।
दिल की बात कह न सका "जी आर",
इस चुप्पी को लोग सादगी कहते हैं।
जी आर कवियुर
१२ ०५ २०२५
Comments
Post a Comment